പിഴവു വരുത്തുന്ന പന്തിന് പിന്തുണയുമായി രോഹിത്: സഞ്ജുവിന്റെ കാര്യം വീണ്ടും കടലാസിൽ തന്നെ
സ്‌പോട്‌സ് ഡെസ്‌ക് നാഗ്പൂർ: ധോണിയ്ക്കു പിൻഗാമിയെന്ന് വാഴ്ത്തിയ ബിഗ് ഹിറ്റർ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് മോശം ഫോം തുടർന്നിട്ടും സമ്പൂർണ പിൻതുണയുമായി ക്യാപ്റ്റൻ രോഹിത് ശർമ്മ. ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി ട്വന്റിയിലും മണ്ടൻ തീരുമാനങ്ങളിലൂടെ തിരിച്ചടി ലഭിച്ചിട്ടും പന്തിനെ കൈവിടാൻ രോഹിത് തയ്യാറായിട്ടില്ല. ഋഷഭ് പന്തിനെക്കുറിച്ച് നടക്കുന്ന അനാവശ്യ ചർച്ച അവസാനിപ്പിക്കണമെന്ന അപേക്ഷയുമായി രോഹിത് ശർമ്മ രംഗത്ത് എത്തിയതോടെയാണ് ഇന്ത്യൻ ടീം പന്തിന് സമ്പൂർണ പിൻതുണയുമായി രംഗത്തുണ്ടെന്ന് വ്യക്തമായത്. ഇതോടെ ഞായറാഴ്ച നടക്കുന്ന മൂന്നാം ട്വിന്റ് ട്വന്റിയിലും പന്ത് തന്നെ ഇന്ത്യയുടെ വിക്കറ്റ് […]