കൊച്ചി നഗരസഭയുടെ പത്ത് രൂപ ഊണ് വൻ ഹിറ്റ്; ആദ്യ ദിനം ഊണ് കഴിക്കാനെത്തിയത് 1500 ലധികം പേര്‍
സ്വന്തം ലേഖിക
കൊച്ചി: ഇന്ന് തുടങ്ങിയ കൊച്ചി നഗരസഭയുടെ പത്ത് രൂപ ഊണ് വന്‍ ഹിറ്റ്. ഊണ് കഴിക്കാൻ വൻ തിരക്കായിരുന്നു ഉണ്ടായിരുന്നത്.
സമൃദ്ധി അറ്റ് കൊച്ചി പദ്ധതിയുടെ ആദ്യ ദിവസമായ ഇന്ന് 1500 ലധികം പേരാണ് ഊണ് കഴിക്കാനെത്തിയത്.
രാവിലെ പതിനൊന്നര മുതല്‍ ഉച്ചയൂണ് കൊടുത്ത് തുടങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ആളുകള്‍ ജനകീയ ഹോട്ടലിന്റെ വലിയ മുറ്റം കഴിഞ്ഞ റോഡിലേക്കും തിരക്കായപ്പോള്‍ 11ന് തന്നെ ചോറു വിതരണം തുടങ്ങി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യ ദിവസം തന്നെ ചോറും സാമ്പാറും കൂട്ടുകറിയും രസവുമടക്കമുള്ള ചോറ് ആസ്വദിച്ച് കഴിച്ചാണ് വന്നവര്‍ മടങ്ങിയത്. കഴിച്ചവര്‍ക്കൊക്കെ നല്ല അഭിപ്രായം മാത്രം. 10 രൂപയ്ക്ക് കിട്ടുമെന്നത് മാത്രമല്ല സൂപ്പര്‍ ടേസ്റ്റാണെന്നും കഴിച്ചവര്‍ പറയുന്നു.
നോര്‍ത്ത് പരമാര റോഡിലാണ് കൊച്ചി നഗരസഭയുടെ സ്വപ്ന പദ്ധതിയായ സമൃദ്ധി അറ്റ് കൊച്ചി തുടങ്ങിയിരിക്കുന്നത്. ആദ്യ ആഴ്ചയില്‍ ഊണ് മാത്രമാണ് നല്‍കുന്നത്. അടുത്തയാഴ്ച മുതല്‍ കുറഞ്ഞ നിരക്കിലെ സ്‌പെഷ്യലുകളെ കുറിച്ചാലോചിക്കുന്നത്.
1500 പേര്‍ക്ക് ഉണ്ടാക്കിയ ഭക്ഷണം തീരാന്‍ അധികം സമയം വേണ്ടി വന്നില്ല. പിന്നെയുമെത്തിയവര്‍ക്കായി വീണ്ടും ഭക്ഷണം ഉണ്ടാക്കേണ്ടി വന്നെന്ന് കുടുംബശ്രീയിലെ സ്ത്രീകള്‍ പറഞ്ഞു.