മിസോറാം ഗവർണറായി തെരെഞ്ഞെടുത്ത പി. എസ് ശ്രീധരൻപിള്ള ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവി ഇന്ന് രാജിവയ്ക്കും
സ്വന്തം ലേഖകൻ കൊച്ചി: മിസോറാം ഗവർണറായി തിരഞ്ഞെടുത്ത പിഎസ് ശ്രീധരൻ പിള്ള ഇന്ന് ബിജെപിയുടെ സംസ്ഥാന അധ്യക്ഷ പദവി രാജി വയ്ക്കും. മിസോറാം ഗവർണറായി ചുമതലയേൽക്കുന്നതിന് മുന്നോടിയായിട്ടാണ് പാർട്ടി അംഗത്വം രാജിവെക്കുന്നത്.നവംബർ അഞ്ചിനോ ആറിനോ ഗവർണറായി സത്യപ്രതിജ്ഞ ചെയ്യുമെന്നും ശ്രീധരൻ പിള്ള അറിയിച്ചു. ഇതിന്റെ ഭാഗമായി കൊച്ചിയിൽ ആർഎസ്എസ് കാര്യാലയത്തിലെത്തി നേതാക്കളെ സന്ദർശിച്ചു. ഇതിനുപുറമേ ഗവർണറാകുന്നതിന് മുൻപായി തന്റെ ബാർ കൗൺസിൽ അംഗത്വം രാജി വെക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി നിർദേശിച്ചതനുസരിച്ചാണ് ബിജെപി അംഗത്വം രാജിവെക്കുന്നതതെന്ന് പറഞ്ഞ ശ്രീധരൻ പിള്ള നടപടിക്രമം കൃത്യമായി പാലിക്കുന്നതിന്റെ […]