ഡോ. ആസാദ് മൂപ്പന് യുകെയിലെ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ഫെല്ലോഷിപ്പ്

ഡോ. ആസാദ് മൂപ്പന് യുകെയിലെ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ഫെല്ലോഷിപ്പ്

സ്വന്തം ലേഖകൻ

കൊച്ചി: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് യുകെയിലെ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്റെ (എഫ.ആര്‍.സി.പി) ഫെലോഷിപ്പ് ലഭിച്ചു.

മെഡിക്കല്‍ രംഗത്തിനും ഹെല്‍ത്ത് കെയര്‍ പ്രോഫഷനും നിര്‍ണ്ണായകമായ നേട്ടങ്ങള്‍ സമ്മാനിച്ച ലോകമെമ്പാടുമുളള തെരഞ്ഞെടുക്കപ്പെട്ട ഡോക്ടര്‍മാര്‍ക്കാണ് ഈ അംഗീകാരം നല്‍കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജിസിസിയിലെയും ഇന്ത്യയിലെയും ആരോഗ്യ പരിപാലന രംഗത്തിന്റെ വളര്‍ച്ചയ്ക്കായി നടത്തിയ അതുല്യമായ സേവനങ്ങളും, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മേഖലയിലെ ആരോഗ്യ സേവനരംഗത്തിന്റെ ഗുണനിലവാരം ഉയര്‍ത്താനും, അത് എല്ലാവര്‍ക്കും എളുപ്പത്തില്‍ ഒരുപോലെ ലഭ്യമാക്കുവാനും നടത്തിയ പരിശ്രമങ്ങളുമാണ് ഡോ. ആസാദ് മൂപ്പനെ ഈ അംഗീകാരത്തിന് അര്‍ഹനാക്കിയത്.

ഹെന്റി എട്ടാമന്‍ രാജാവില്‍ നിന്നുള്ള റോയല്‍ ചാര്‍ട്ടര്‍ പ്രകാരം 1518ല്‍ സ്ഥാപിക്കപ്പെട്ട റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ഓഫ് ലണ്ടന്‍, ഇംഗ്ലണ്ടിലെ ഏറ്റവും പഴക്കമുളള മെഡിക്കല്‍ സ്ഥാപനമാണ്. പൊതുജനാരോഗ്യ നിലവാരം രൂപപ്പെടുത്തുന്നതിലും പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തുന്നതിനും ഇന്നും സുപ്രധാന പങ്ക് വഹിച്ചുപോരുന്ന സ്ഥാപനമാണിത്.