മിസോറാം ഗവർണറായി തെരെഞ്ഞെടുത്ത പി. എസ് ശ്രീധരൻപിള്ള ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവി ഇന്ന് രാജിവയ്ക്കും

മിസോറാം ഗവർണറായി തെരെഞ്ഞെടുത്ത പി. എസ് ശ്രീധരൻപിള്ള ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവി ഇന്ന് രാജിവയ്ക്കും

സ്വന്തം  ലേഖകൻ

കൊച്ചി: മിസോറാം ഗവർണറായി തിരഞ്ഞെടുത്ത പിഎസ് ശ്രീധരൻ പിള്ള ഇന്ന് ബിജെപിയുടെ സംസ്ഥാന അധ്യക്ഷ പദവി രാജി വയ്ക്കും. മിസോറാം ഗവർണറായി ചുമതലയേൽക്കുന്നതിന് മുന്നോടിയായിട്ടാണ് പാർട്ടി അംഗത്വം രാജിവെക്കുന്നത്.നവംബർ അഞ്ചിനോ ആറിനോ ഗവർണറായി സത്യപ്രതിജ്ഞ ചെയ്യുമെന്നും ശ്രീധരൻ പിള്ള അറിയിച്ചു. ഇതിന്റെ ഭാഗമായി കൊച്ചിയിൽ ആർഎസ്എസ് കാര്യാലയത്തിലെത്തി നേതാക്കളെ സന്ദർശിച്ചു. ഇതിനുപുറമേ ഗവർണറാകുന്നതിന് മുൻപായി തന്റെ ബാർ കൗൺസിൽ അംഗത്വം
രാജി വെക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതി നിർദേശിച്ചതനുസരിച്ചാണ് ബിജെപി അംഗത്വം രാജിവെക്കുന്നതതെന്ന് പറഞ്ഞ ശ്രീധരൻ പിള്ള നടപടിക്രമം കൃത്യമായി പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും വ്യക്തമാക്കി. എല്ലാവരേയും കണ്ട് അനുഗ്രഹം വാങ്ങുന്നതിന് മാത്രമാണ് ആർഎസ്എസ് കാര്യാലയത്തിലടക്കം എത്തിയതെന്നും സജീവ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചതിന് സമാനമായ മനസ്സോടെ തന്നെ ഗവർണർ പദവിയിൽ സേനമനുഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഉപതിരഞ്ഞെടുപ്പുകൾക്ക് പിന്നാലെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷനെ ഗവർണറാക്കുന്ന പതിവ് ആവർത്തിക്കുന്നതാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ നടപടി. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് ശേഷം അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ തേടിയാണ് ആദ്യമായി മിസോറാം ഗവർണർ പദവിയെത്തിയത്. അതു തന്നെയാണ് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ നിലവിലെ സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ളയെയും തേടിയെത്തിയിരിക്കുന്നത്. മാധ്യമങ്ങളിൽ വാർത്ത വന്നപ്പോഴാണ് ശ്രീധരൻപിള്ളയെ ഗവർണറാക്കിയ വിവരം പാർട്ടി സംസ്ഥാന നേതാക്കൾ പോലും അറിയുന്നത്.
ഗവർണർ പദവി സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ലെന്നതാണ് ആദ്യപ്രതികരണത്തിൽ ശ്രീധരൻപിള്ളയും വ്യക്തമാക്കുന്നത്. അധ്യക്ഷ

രാജി വെക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതി നിർദേശിച്ചതനുസരിച്ചാണ് ബിജെപി അംഗത്വം രാജിവെക്കുന്നതതെന്ന് പറഞ്ഞ ശ്രീധരൻ പിള്ള നടപടിക്രമം കൃത്യമായി പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും വ്യക്തമാക്കി. എല്ലാവരേയും കണ്ട് അനുഗ്രഹം വാങ്ങുന്നതിന് മാത്രമാണ് ആർഎസ്എസ് കാര്യാലയത്തിലടക്കം എത്തിയതെന്നും സജീവ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചതിന് സമാനമായ മനസ്സോടെ തന്നെ ഗവർണർ പദവിയിൽ സേനമനുഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഉപതിരഞ്ഞെടുപ്പുകൾക്ക് പിന്നാലെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷനെ ഗവർണറാക്കുന്ന പതിവ് ആവർത്തിക്കുന്നതാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ നടപടി. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് ശേഷം അന്നത്തെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെ തേടിയാണ് ആദ്യമായി മിസോറാം ഗവർണർ പദവിയെത്തിയത്. അതു തന്നെയാണ് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ നിലവിലെ സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ളയെയും തേടിയെത്തിയിരിക്കുന്നത്. മാധ്യമങ്ങളിൽ വാർത്ത വന്നപ്പോഴാണ് ശ്രീധരൻപിള്ളയെ ഗവർണറാക്കിയ വിവരം പാർട്ടി സംസ്ഥാന നേതാക്കൾ പോലും അറിയുന്നത്.
ഗവർണർ പദവി സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ലെന്നതാണ് ആദ്യപ്രതികരണത്തിൽ ശ്രീധരൻപിള്ളയും വ്യക്തമാക്കുന്നത്.