play-sharp-fill

കാൻസർ,ഹൃദ്‌രോഗ മരുന്നുകളുടെ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ നടപടി തുടങ്ങി

  സ്വന്തം ലേഖകൻ ന്യൂഡൽഹി: കാൻസർ, ഹൃദ്‌രോഗ മരുന്നുകളുടെ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ നടപടി ആരംഭിച്ചു. ഗുരുതര രോഗങ്ങൾക്കുള്ള മരുന്നുകളുടെ വില നിയന്ത്രിക്കുന്നതിനായി ആരോഗ്യമന്ത്രാലയം തയ്യാറാക്കിയ റിപ്പോർട്ടിലാണ് വില കുറയ്ക്കാൻ നിർദ്ദേശമുള്ളത്. നവംബർ നാലിന് നടക്കുന്ന സ്റ്റാൻഡിംഗ് നാഷണൽ കമ്മിറ്റി ഓൺ മെഡിസിന്റെ യോഗത്തിൽ ഈ നിർദ്ദേശത്തിന് അനുമതി നൽകുമെന്നാണ് സൂചന. ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് ഡയറക്ടർ ജനറൽ ബൽറാം ഭാർഗവയാണ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ.കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതിന് ശേഷം നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിട്ടിയായിരിക്കും (എൻ.പി.പി.എ) വിലനിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്തി […]

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ പിആർഓ ആയി തൊടുപുഴ സ്വദേശി എസ്‌ സുബ്രമണ്യൻ ചുമതലയേറ്റു

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ന്യൂഡൽഹിയിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെ പബ്ലിക് റിലേഷൻസ് ഡയറക്ടറായി എസ്. സുബ്രമണ്യൻ ചുമതലയേറ്റു. തൊടുപുഴ സ്വദേശിയായ ഇദ്ദേഹം 2001 ബാച്ചിലെ ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് ഉദ്യോഗസ്ഥനാണ്. കേരളാ-ലക്ഷദ്വീപ് മേഖലയുടെ തിരുവനന്തപുരത്തെ റീജണൽ ഔട്ട്‌റീച്ച് ബ്യൂറോയുടെ ഡയറക്ടറായിരുന്നു. മൂന്ന് സേനാ വിഭാഗങ്ങളെ കൂടാതെ പ്രതിരോധ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടേയും മീഡിയ-പബ്‌ളിസിറ്റി കൈകാര്യം ചെയ്യുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ള അംഗീകൃത കാര്യാലയമാണ് ഡയറക്ടറേറ്റ് ഓഫ് പബ്ലിക് റിലേഷൻസ്. ഈ ഡയറക്ടറേറ്റിന് കീഴിൽ രാജ്യത്താകമാനം 25-ഓളം പ്രതിരോധ വക്തക്കൾ പ്രവർത്തിക്കുന്നു. തിരുവനന്തപുരത്തെ ഡയറക്ടറേറ്റ് ഓഫ് […]

മുഖ്യമന്ത്രി പദം തനിക്കെന്ന് ഫട്‌നാവീസ് , വേറെ വഴി നോക്കുമെന്ന് ശിവസേന ; മഹാരാഷ്ട്രയിൽ അടിയോടടി

  സ്വന്തം ലേഖകൻ മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപികരണമായതോടെ മുഖ്യമന്ത്രിപദം പങ്കുവെക്കാനില്ലെന്ന് ബി.ജെ.പി വ്യക്തമാക്കി. ഇതോടെ ബി.ജെ.പിയുമായുള്ള ചർച്ചയിൽനിന്ന് ശിവസേന പിന്മാറുകയും ചെയ്തു. എന്നാൽ ബി.ജെ.പിയും ശിവസേനയും തമ്മിൽ തർക്കം നിലനിൽക്കുമ്പോൾ തന്നെ സോണിയ ഗാന്ധി എൻ.സി.പി പ്രസിഡന്റ് ശരദ് പവാറിനെ ഇന്നലെ ഫോണിൽ വിളിച്ചത് അഭ്യൂഹങ്ങൾക്കും വഴിയൊരുക്കി. മുഖ്യമന്ത്രി പദം പങ്കുവെക്കില്ലെന്നും അത്തരം വാഗ്ദാനം സേനക്ക് നൽകിയിട്ടില്ലെന്നും അടുത്ത അഞ്ചു വർഷവും താൻതന്നെ മുഖ്യമന്ത്രി ആകുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് വ്യക്തമാക്കിയതോടെയാണ് രംഗം കൊഴുത്തത്. തൊട്ടുപിന്നാലെ തുല്യ പങ്കാളിത്തവുമായി ബന്ധപ്പെട്ട് ഫട്‌നാവിസ് സംസാരിക്കുന്ന […]

വാളയാറിൽ വൻ ഗൂഢാലോചന ; ഇളയ കുട്ടിയുടെ ദേഹത്ത് മുറിപ്പാടുകൾ ഉണ്ടായിരുന്നു ; ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറഞ്ഞത് പലതും കോടതിയിലെത്തിയില്ല വൻ അട്ടിമറി

  സ്വന്തം ലേഖിക പാലക്കാട് : വാളയാർ പെൺകുട്ടികളുടെ മരണത്തിൽ കേസ് അന്വേഷണ റിപ്പോർട്ടിൽ വൻ അട്ടിമറി നടന്നതായി ഇൻക്വസ്റ്റ് റിപ്പോർട്ട്. മരിച്ച ഇളയക്കുട്ടിയുടെ ശരീരത്തിൽ മുറിവുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വലത് ഭാഗത്തെ കക്ഷത്തിന് ചുറ്റുമായാണ് മുറിപ്പാട് ഉണ്ടായിരുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു മുറിപ്പാടിന്റെ കാര്യം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല. കുട്ടിയുടെ ശരീരത്തിൽ മുറിപ്പാട് ഉണ്ടായിരുന്നെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടായിരുന്നു എന്നിട്ടും ഇതിനെപ്പറ്റി കാര്യമായ അന്വേഷണം നടത്തിയിട്ടില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായി എന്നാണ് പരാമര്‍ച്ചിരുന്നത്.കൊലപാതക […]

അഫീലിന്റെ മരണം ; പ്രതി ചേർക്കപ്പെട്ടവരോട് പോലീസിന്റെ കാരുണ്യം, അറസ്റ്റ് ഉണ്ടാവില്ല

  സ്വന്തം ലേഖിക കോട്ടയം : സംസ്ഥാന സ്‌കൂൾ കായികമേളയ്ക്കിടെ ഹാമർ ത്രോ തലയിൽ വീണ് പ വിദ്യാർഥി മരിച്ച സംഭവത്തിൽ കുറ്റക്കാരോട് പോലീസിന്റെ കാരുണ്യം. മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതി ചേർക്കപെട്ട നാല് സംഘാടകരെയും അറസ്റ്റ് ചെയ്യാതെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് പോലീസ് തീരുമാനം. ത്രോ മത്സരങ്ങളുടെ റഫറി മുഹമ്മദ് കാസിം, ത്രോ ഇനങ്ങളുടെ വിധികർത്താവായ ടി.ഡി.മാർട്ടിൻ, സിഗ്‌നൽ നൽകാൻ ചുമതലയിലുണ്ടായിരുന്ന ഒഫിഷ്യൽമാരായ കെ.വി.ജോസഫ്, പി. നാരായണൻകുട്ടി എന്നിവരാണ് കുറ്റക്കാർ. ഇവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. എന്നാൽ കുറ്റക്കാരെ കണ്ടെത്തിയെങ്കിലും […]

ഒക്ടോബർ 31 വരെ കാറ്റോടുകൂടിയ കനത്തമഴ ; പത്തനംതിട്ട ജില്ലയിൽ യെല്ലോ അലേർട്ട്

  സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് 31 വരെ ശക്തമായ കാറ്റോടു കൂടിയ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പത്തനംതിട്ട ജില്ലയിൽ 31വരെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ദക്ഷിണ ശ്രീലങ്ക തീരത്തിനടുത്തായി തെക്ക് പടിഞ്ഞാറു ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദ്ദ മേഖല രൂപംകൊണ്ടിട്ടുണ്ട്. ഇത് 29 ന് കന്യാകുമാരി മേഖലയ്ക്ക് മുകളിലായി കൂടുതൽ ശക്തി പ്രാപിക്കാനും 31ന് ലക്ഷദ്വീപ്മാലിദ്വീപ് മേഖലയ്ക്ക് മുകളിലായി അതിതീവ്ര ന്യൂനമർദ്ദമാകാനും സാധ്യതയുണ്ട്. ഈ ന്യൂനമർദ്ദത്തിന്റെ പ്രഭാവത്തിൽ കേരള ലക്ഷദ്വീപ് തീരത്തിനിടയിൽ വരും മണിക്കൂറുകളിൽ കടൽ പ്രക്ഷുബ്ധമാകാനാണ് സാധ്യത. […]

ഇളയദളപതി വിജയ്‌യുടെ വീട്ടിൽ ബോംബ് ഭീഷണി ; അല്പസമയത്തിനുള്ളിൽ പൊട്ടിത്തെറിക്കുമെന്നു പോലീസ് കൺട്രോൾ റൂമിലേക്ക് ഫോൺ കോൾ

  സ്വന്തം ലേഖിക ചെന്നൈ: ഇളയ ദളപതി വിജയ്യുടെ വീടിന് ബോംബ് ഭീഷണി ഉണ്ടായതായി റിപ്പോർട്ട്. തമിഴ്‌നാട് സംസ്ഥാന പൊലീസിന്റെ കൺട്രോൾ റൂമിലേക്ക് അജ്ഞാതൻ വിളിച്ച് ഭീഷണി മുഴക്കുകയായിരുന്നു. ഇതേതുടർന്ന് സാലിഗ്രാമത്തിലെ വിജയ്യുടെ വീട്ടിൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. വിജയ്യുടെ സാലിഗ്രാമിലെ വീട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്നും അത് കുറച്ച് സമയത്തിനുള്ളിൽ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു അജ്ഞാതൻ സംസ്ഥാന പോലീസ് കൺട്രോൾ റൂമിന് നൽകിയ വിവരം. കോൾ വന്നപ്പോൾ തന്നെ നടനും കുടുംബത്തിനും സുരക്ഷ ഒരുക്കുന്നതിനുള്ള നടപടികൾ പോലീസ് സ്വീകരിച്ചു. ആദ്യം തന്നെ വിജയ്യുടെ മാതാപിതാക്കളെ വിവരം അറിയിച്ച് ജാഗ്രതാ […]

മാവോയിസ്റ്റുകൾ തിരിച്ചടിക്ക് തയ്യാറെടുക്കുന്നു ; പോലീസിനും വനംവകുപ്പിനും ജാഗ്രതാ നിർദ്ദേശം

  സ്വന്തം ലേഖിക കൽപ്പറ്റ : കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഏറ്റുമുട്ടലുകളിലായി ഏഴു മാവോയിസ്റ്റുകളെ കേരളാ പോലീസ് വധിച്ചതിനെത്തുടർന്ന് മാവോയിസ്റ്റുകൾ തിരിച്ചടിക്കൊരുങ്ങുന്നതായി സൂചന. ഇതേത്തുടർന്ന് പോലീസിനും വനംവകുപ്പിനും ആഭ്യന്തരവകുപ്പിന്റെ ജാഗ്രതാനിർദേശം. വനമേഖല കൂടുതലുള്ളതും മാവോയിസ്റ്റുകൾക്കു സ്വാധീനമുള്ളതുമായ വയനാട്ടിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് അതീവ ജാഗ്രതാനിർദേശമുണ്ട്. വനമേഖലയിലും വനാതിർത്തികളിലുള്ള പോലീസ്, വനംവകുപ്പ് ഓഫീസുകളിലും സായുധജാഗ്രത പുലർത്തണമെന്നു വയനാട് ജില്ലാ പോലീസ് മേധാവി നിർദേശിച്ചു. ഉദ്യോഗസ്ഥർ രാത്രി ഒറ്റയ്ക്കു സഞ്ചരിക്കരുത്. മാവോയിസ്റ്റ് ആക്രമണസാധ്യതയുള്ള തിരുനെല്ലി, തലപ്പുഴ, പുൽപ്പള്ളി, വെള്ളമുണ്ട, മേപ്പാടി പോലീസ് സ്‌റ്റേഷനുകളിൽ കൂടുതൽ തണ്ടർബോൾട്ട് കമാൻഡോകളെ നിയോഗിച്ചു. […]

അയ്മനം റോഡ് നവീകരിക്കണം: കോൺഗ്രസ്

സ്വന്തം ലേഖകൻ അയ്മനം: പഞ്ചായത്തിലെ കുടയംപടി – പരിപ്പ് റോഡിന്റെ ശോച്യവസ്ഥ പരിഹരിക്കുക, കല്ലുമട മുതൽ പള്ളിക്കവല വരെ റോഡ് ഉയരം കൂട്ടി ഗതാഗതയോഗ്യമാക്കുക, ജലനിധിക്കായി പൊളിച്ച റോഡുകൾ സഞ്ചാര യോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടയംപടി ജംഗ്ഷനിൽ വഴിതടയൽ സമരം നടത്തി. പഞ്ചായത്തിലെ ഏറ്റവും കൂടുതൽ ജനങ്ങൾ സഞ്ചരിക്കുന്ന പ്രധാന റോഡാണ് കുടയംപടി-പരിപ്പ് റോഡ്. 2018, 2019 ലെ പ്രളയത്തിൽ തകർന്ന റോഡിൽ  കുഴികളിൽ പെട്ട് അപകടം വർധിച്ചു വരുകയാണ്. ചെറിയ വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ തന്നെ റോഡിലെ […]

റെയിൽവേയുടെ 365 കോടി ലാഭിക്കാൻ സർക്കാർ: മുഖ്യമന്ത്രി മിന്നൽ പിണറായി: ഒച്ചിഴയും വേഗത്തിൽ നീങ്ങിയ പാതഇരട്ടിപ്പിക്കലിന് എക്‌സ്പ്രസ് ട്രെയിനിന്റെ വേഗം; അഭിനന്ദനവുമായി റെയിൽവേ

സ്വന്തം ലേഖകൻ കോട്ടയം:  ട്രെയിനുകൾ വൈകുന്നതു മൂലവും, യാത്രക്കാർക്കുണ്ടാകുന്ന സമയ നഷ്ടം മൂലവും പ്രതിവർഷം 365 കോടി രൂപയാണ് കേന്ദ്ര സർക്കാരിനും റെയിൽവേയ്ക്കും നഷ്ടമുണ്ടാകുന്നത്. എന്നാൽ, ഈ നഷ്ടത്തിനു പൂട്ടിടാൻ ഒരുങ്ങിയിറങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ കർശന നിലപാടിനൊടുവിൽ, സംസ്ഥാന സർക്കാരിന്റെ മിന്നൽ ഇടപെടലിലൂടെ കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ – ചിങ്ങവനം പാതഇരട്ടിപ്പിക്കലിന്റെ സ്ഥലം ഏറ്റെടുപ്പ് അതിവേഗത്തിൽ പൂർത്തിയാകുന്നു. ഒരു വർഷത്തിനിടെ ചിങ്ങവനം – ഏറ്റുമാനൂർ പാത ഇരട്ടിപ്പക്കിലിനായി  211 പേരുടെ 4.2648 ഹെക്ടർ സ്ഥലമാണ് ഏറ്റെടുത്ത റവന്യു വിഭാഗം റെയിൽവേയ്ക്കു കൈമാറിയിരിക്കുന്നത്. […]