play-sharp-fill

ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച ഉത്തരവ് നടപ്പിലാക്കണം ; ജസ്റ്റിസ് നരിമാൻ

  സ്വന്തം ലേഖകൻ ന്യൂ ഡൽഹി : ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച ഉത്തരവ് നടപ്പിലാക്കണമെന്ന് ജസ്റ്റിസ് നരിമാൻ. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ അഞ്ചംഗ ബെഞ്ചിന്റെ വിധി നടപ്പിലാക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടാണ് ജസ്റ്റിസ് നരിമാൻ ഇക്കാര്യം പറഞ്ഞത്. ശബരിമല വിഷയുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരു കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് നരിമാൻ രോഷത്തോടെ ശബരിമല കേസിനെപ്പറ്റി സംസാരിച്ചത്. വിധിയിൽ ഔചിത്യത്തോടെ ഇടപെടാൻ കേന്ദ്രസർക്കാരിനെ ശാസിക്കുന്നതിന് തുല്യമായിട്ടാണ് ജസ്റ്റിസ് നരിമാന്റെ പ്രതികരണത്തെ കാണുന്നത്. കോടതിയുടെ ഉത്തരവിനെ തമാശയായി കാണരുതെന്നും വിധിയോട് കളിക്കരുതെന്നും അദ്ദേഹം സോളിസിറ്റർ ജനറലിനോട് […]

സിനിമയിലെ താരങ്ങൾക്ക് മാത്രമല്ല ലൈറ്റ്മാനും നൽകും ആഢംബരമുറി : മലയാള സിനിമയിൽ പൊളിച്ചെഴുത്തുകളുമായി പൃഥ്വിരാജ് പ്രൊഡക്ഷൻസ് ; കൈയടിച്ച് സോഷ്യൽ മീഡിയ

  സ്വന്തം ലേഖകൻ കൊച്ചി : സിനിമ മേഖലയിൽ സാധാരണയായി സൂപ്പർ താരങ്ങൾക്ക് മാത്രമാണ് ആഢംബര സൗകര്യങ്ങളുള്ള മുറികൾ പൊതുവേ നൽകാറുള്ളത്. അതേസമയം ചിത്രത്തിലെ മറ്റ് അണിയറപ്രവർത്തകർ താമസിക്കുന്നതാകട്ടെ തീരെ സൗകര്യം കുറഞ്ഞ മുറികളിലുമായിരിക്കും. എന്നാൽ മലയാള സിനിമയിലെ ഇത്തരം പഴഞ്ചൻ രീതികളെ പൊളിച്ചെഴുതിയിരിക്കുകയാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ്. പൃഥ്വിരാജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ ഡ്രൈവിംഗ് ലൈസൻസ് ‘. ഈ ചിത്രത്തിലെ ലൈറ്റ്മാനാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ എല്ലാ സൗകര്യങ്ങളുമുള്ള മുറിയാണ് ഒരുക്കി കൊടുത്തിരിക്കുന്നത്.   ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തിലെ ലൈറ്റ്മാനായ […]

സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത് കേരള സർവകലാശാലയുടെ സീലോടുകൂടിയ മാർക്ക് ലിസ്റ്റുകൾ ; സമഗ്ര അന്വേഷണം നടത്തുമെന്ന് ഡി.ആർ.ഐ

  സ്വന്തം ലേഖകൻ തിരുവനന്തപുരം : സ്വർണ്ണക്കടത്തുകേസിലെ പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയത് കേരള സർവകലാശാലയുടെ മാർക്ക് ലിസ്റ്റുകൾ. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർ നടത്തിയെ റെയ്ഡിലാണ് മാർക്ക് ലിസ്റ്റുകൾ പിടികൂടിയത്. കേരള സർവകലാശാലയുടെ സീലോടു കൂടിയ പൂരിപ്പിക്കാത്ത മാർക്കുലിസ്റ്റുകളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ അന്വേഷണം നടത്താൻ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തു നൽകാൻ ഒരുങ്ങുകയാണ് ഡി.ആർ.ഐ അധികൃതർ. ഡി. ആർ.ഐയുടെ 100 പേജുള്ള അന്വേഷണ റിപ്പോർട്ടിലാണ് വിഷ്ണുവിന്റെ വീട്ടിൽ നിന്ന് പൂരിപ്പിക്കാത്ത മാർക്ക് […]

തിരുനക്കര ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ച ഫോണുമായി ലോക്കഴിക്കാൻ എത്തിയ മോഷ്ടാവ് ലോക്കപ്പിലായി: കള്ളനെ കുടുക്കിയത് മൊബൈൽ സംഘടനാ നേതാക്കൾ

സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ച മൊബൈൽ ഫോണിന്റെ ലോക്കഴിക്കാൻ എത്തിയ മോഷ്ടാവ് ലോക്കപ്പിലായി. മൊബൈൽ & റീചാർജിങ് റീട്ടെയ്ലർസ്അസോസിയേഷൻ നേതാക്കൾ നടത്തിയ നിർണ്ണായക നീക്കമാണ് മോഷ്ടാവിനെ കുടുക്കിയത്. കഴിഞ്ഞ ദിവസം തിരുനക്കര ക്ഷേത്രത്തിലെ ഓഫീസിൽ നിന്നും മൊബൈൽ ഫോൺ കളവ് പോയിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതിനിടെ , മോഷണം പോയ മൊബൈൽ ഫോണിന്റെ ഐ.എം.ഇ.ഐ നമ്പർ പൊലീസ് സംഘം മൊബൈൽ & റീചാർജിങ് റീട്ടെയ്ലർസ്അസോസിയേഷൻ സംഘടനാ നേതാക്കളുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തിരുന്നു. ഇതിനിടെ […]

മിണ്ടാപ്രാണികളെ കൊന്ന് രസം കണ്ടെത്തുന്ന മലയാളി മനസ് ; പൂച്ചയ്ക്കും പട്ടിക്കും പിന്നാലെ കീരിയെയും കൊന്ന് കെട്ടിത്തൂക്കി

  സ്വന്തം ലേഖിക കാസർകോട് : മിണ്ടാപ്രാണികളെ ക്രൂരമായി കൊലപ്പെടുത്തുന്നതിൽ വിനോദം കണ്ടെത്തുകയാണ് ഒരു വിഭാഗം മനുഷ്യർ. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഗർഭിണിയായ പൂച്ചയെ കൊന്ന് കെട്ടിത്തൂക്കിയതും ആലപ്പുഴ പട്ടിയെ കെട്ടിത്തൂക്കിയതും ഇതിന് ഉദാഹരണമായിരുന്നു. ഇപ്പോൾ കീരികളെ കൊന്ന് കെട്ടിത്തൂക്കിയിരിക്കുകയാണ്. കാസർകോട് ജില്ലയിലെ കുമ്പഡാജെയിലാണ് ക്രൂരത അരങ്ങേറിയത്. കീരികളെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കിയ നിലയിലാണ്. കുമ്പഡാജെ മാർപ്പിനടുക്ക ഹയർസെക്കൻഡറി സ്‌കൂളിനുസമീപം ഒരു സ്വകാര്യവ്യക്തിയുടെ കൊപ്രഷെഡിനടുത്തുള്ള അക്കേഷ്യമരത്തിൽ രണ്ട് കീരികളെ കൊന്ന് കെട്ടിത്തൂക്കിയനിലയിൽ കണ്ടെത്തിയത്. വൈകുന്നേരങ്ങളിൽ ഈ പ്രദേശം സമൂഹദ്രോഹികളുടെ താവളമാകുന്നുവെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. ഒരു […]

വാളയാർ കേസ് : അടിയന്തരവാദം കേൾക്കുമെന്ന് ഹൈക്കോടതി

  സ്വന്തം ലേഖകൻ കൊച്ചി: വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ കേസിൽ അടിയന്തര വാദം കേൾക്കുമെന്ന് ഹൈകോടതി. പെൺകുട്ടികളുടെ അമ്മ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി. കേസിൽ പ്രതികൾക്ക് നോട്ടീസ് നൽകിയാലുടൻ വാദം കേൾക്കൽ ആരംഭിക്കുമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. വാളയാർ കേസിലെ ആറ് പ്രതികളിൽ രണ്ട് പേർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. നാല് പേർക്ക് കൂടി ഇന്ന് നോട്ടീസയക്കും. വാളയാർ കേസിൽ പ്രതികളെ വെറുതെവിട്ട വിചാരണ കോടതിയുടെ വിധി റദ്ദാക്കണമെന്നാണ് പെൺകുട്ടികളുടെ അമ്മയുടെ പ്രധാന ആവശ്യം. അന്വേഷണത്തിൽ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. നിശ്ബദ […]

പെൻഷൻ ഇനി അനർഹരുടെ കൈയിലെത്തില്ല, ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാക്കി സർക്കാർ

  സ്വന്തം ലേഖകൻ കൊച്ചി : സാമൂഹിക സുരക്ഷ പെൻഷൻ ഇനി അനർഹരുടെ കെയിലെത്തില്ല . അനർഹർ പണം പറ്റുന്നത് തടയാൻ സാമൂഹിക സുരക്ഷ പെൻഷൻ ഗുണഭോക്താക്കൾക്ക് ബയോമെട്രിക് വിവര ശേഖരണം (ബയോമെട്രിക് മസ്റ്ററിങ്) നിർബന്ധമാക്കി സർക്കാർ. മസ്റ്ററിങിനായി ‘ജീവൻ രേഖ’ എന്ന സോഫ്റ്റ്വെയർ തയാറായി. അക്ഷയ കേന്ദ്രങ്ങളിലൂടെ സൗജന്യമായി വിവരങ്ങൾ കൈമാറാം. ഇതുസംബന്ധിച്ചുളള വിവരങ്ങൾ എല്ലാ തദ്ദേശ സ്ഥാപന സെക്രട്ടറിമാരെയും അറിയിക്കാൻ ആവശ്യപ്പെട്ട് ഡെപ്യൂട്ടി സെക്രട്ടറി സർക്കുലർ പുറപ്പെടുവിച്ചു. മസ്റ്ററിങ് നടത്താത്തവർക്ക് അടുത്ത ഗഡു മുതൽ പെൻഷനില്ലാതാവുകയും ചെയ്യും. അനർഹർ സാമൂഹിക സുരക്ഷ […]

ഇരിങ്ങാലക്കുടയിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവം ; ചവിട്ടി വിൽപ്പനക്കാരനും പക്ഷിയെ വാങ്ങാനെത്തിയ ആൾക്കുമായി തിരച്ചിൽ

  സ്വന്തം ലേഖിക തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ സംശയിക്കുന്ന രണ്ട് പേർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറയിൽ ആലീസിനെയാണ് കഴിഞ്ഞ ദിവസം വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആലീസ് മരിക്കുന്നതിന് മുൻപ് വീട്ടിൽ ചവിട്ടി വിൽപനക്കാരനും പക്ഷിയെ വാങ്ങാനാണെന്നും പറഞ്ഞും 2 പേർ എത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. ഇവരെയാണ് ഇപ്പോൾ പൊലീസ് തിരയുന്നത്. കൂനൻവീട്ടിൽ പരേതനായ പോൾസന്റെ ഭാര്യയാണ് ആലീസ്. മക്കളെല്ലാം വിദേശത്ത് ആയതിനാൽ ആലീസ് വീട്ടിൽ തനിച്ചായിരുന്നു താമസം. വീട് പുറത്ത് നിന്ന് പൂട്ടിയനിലയിലാണ് കാണപ്പെട്ടിരുന്നത് മാത്രമല്ല […]

നാല് മാസം മുൻപ് സ്വന്തം പെൺമക്കളെ ഉപേക്ഷിച്ചു : ശേഷം മറ്റൊരു പെൺകുട്ടിയുമായി ജീവിതം ആരംഭിച്ചു ; ഭാര്യയുടെ പരാതിയെതുടർന്ന് ഒളിവിലായിരുന്ന ഭർത്താവിനെ പൊലീസ് തേടിപിടിച്ച് അറസ്റ്റ് ചെയ്തു

  സ്വന്തം ലേഖകൻ ഇടുക്കി: നാല് മാസം മുൻപ് പെൺമക്കളെ ഉപേക്ഷിച്ച് മറ്റൊരു പെൺകുട്ടിയുമായി ജീവിതം ആരംഭിച്ച പിതാവിനെ ദേവിക്കുളം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൻദേവൻ കബനി ഗൂഡാർവിള എസ്റ്റേറ്റിൽ മാനില ഡിവിഷനിൽ താമസിക്കുന്ന ബാസ്റ്റിന്റെ മകൻ ആനന്ദ് ആണ് സ്വന്തം പെൺമക്കളെ ഉപേക്ഷിച്ച് നാട് വിട്ടത്. ശേഷം തമിഴ്‌നാട് ഗൂഡലൂരിൽ മറ്റൊരു പെൺകുട്ടിയുമായി ജീവിതം തുടങ്ങുകയായിരുന്നു. സംഭവത്തിൽ ആനന്ദിന്റെ ഭാര്യ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ആനന്ദിനെ ദേവികുളം പൊലീസ് തേടിപിടിച്ച് അറസ്റ്റ് ചെയ്തത്. ശേഷം ഇയാളെ ജയിലിലടക്കുകയും ചെയ്തു. എസ്റ്റേറ്റിൽ താമസിക്കവെ […]

ഗുരുവായൂരപ്പന്റെ ദർശനം ടിക്കറ്റ് വച്ച് കച്ചവടം ചെയ്തു: സംഭവത്തിൽ നടപടിയുമായി മനുഷ്യാവകാശ കമ്മിഷൻ

സ്വന്തം ലേഖകൻ തൃശൂർ: ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പണം വാങ്ങി ദർശനത്തിനു ക്രമീകരണം ചെയ്തു കൊടുക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ മനുഷ്യാവകാശ കമ്മിഷൻ നടപടി ആരംഭിച്ചു. പണം വാങ്ങി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം അനുവദിക്കുന്നതിനെതിരെ നൽകിയ പരാതിയിൽ അടിയന്തര റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനാണ് ഇപ്പോൾ നിർദേശം നൽകിയിരിക്കുന്നത്. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർക്കാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. നെയ്‌വിളക്ക് പൂജ എന്ന പേരിൽ ആയിരം രൂപ വാങ്ങി ക്ഷേത്രദർശനം അനുവദിക്കുന്നു എന്നാണ് പരാതി. നൂറുകണക്കിന് ആളുകൾ വരി നിൽക്കുമ്പോഴാണ് 1000 രൂപ വാങ്ങി […]