play-sharp-fill

ചന്ദ്രയാൻ 3 : ദൗത്യവുമായി ഐ.എസ്.ആർ.ഒ , 2020 നവംബറിനുള്ളിൽ വിക്ഷേപണം നടത്താൻ തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടുകൾ

  സ്വന്തം ലേഖകൻ ബെംഗളൂരു: ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താനുള്ള ചന്ദ്രയാൻ 2ന്റെ ആദ്യ ശ്രമം പരാജപ്പെട്ടതിന് പിന്നാലെ ചന്ദ്രയാൻ 3 ദൗത്യവുമായി ഐ.എസ്.ആർ.ഒ. ചന്ദ്രയാൻ 3 അടുത്ത വർഷം നവംബറിനുള്ളിൽ വിക്ഷേപിക്കാൻ ഇസ്രോ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഈ ദൗത്യത്തിനായി ഒരു ഉന്നതതല സമിതിയും മൂന്ന് സബ് കമ്മിറ്റികളും രൂപികരിച്ചിട്ടുണ്ട്. ചാന്ദ്രയാൻ 2വിന്റെ ഓർബിറ്റർ ഇപ്പോഴും പ്രവർത്തനക്ഷമമായതിനാൽ ചന്ദ്രയാൻ 3ൽ ലാൻഡറും റോവറും മാത്രമേ ഉണ്ടാകുവെന്നാണ് സൂചന. അതേസമയം റോവർ, ലാൻഡർ, ലാൻഡിംഗ് പ്രവർത്തനങ്ങൾ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകും. ഇതുവരെ ദൗത്യത്തിന്റെ ലാൻഡിംഗ് […]

എക്സൈസിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സന്ദേശ ബാഡ്ജ് ധരിച്ചു

സ്വന്തം ലേഖിക പാലാ : രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 150 ആം ജന്മ വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരള സർക്കാർ നടത്തുന്ന വിമുക്തി പദ്ധതിയുടെ 90 ദിന തീവ്രയത്‌ന ബോധവൽക്കരണ പരിപാടിയുമായി ബന്ധപ്പെട്ട് നവംബർ 14 ശിശുദിനത്തിൽ പാലാ എക്‌സൈസ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ റേഞ്ച് പരിധിയിലെ ഹൈസ്‌കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സന്ദേശ ബാഡ്ജ് ധരിച്ചു. തുടർന്ന് ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന് വിദ്യാർത്ഥികൾ പ്രതിജ്ഞയെടുക്കുകയും ചെയ്തു.നാളത്തെ കേരളം ലഹരിമുക്ത നവകേരളം എന്നതാണ് തീവ്രയത്‌ന പരിപാടിയുടെ മുഖ്യ സന്ദേശം .   ബുധനാഴ്ച […]

മൂന്നു വയസ്സുകാരിയ്ക്ക് പീഡനം ; മുത്തശ്ശൻ അറസ്റ്റിൽ

  സ്വന്തം ലേഖിക ഹൈദരാബാദ് : ആന്ധ്രാപ്രദേശിലെ ഭൈരവപട്ടണം ഗ്രാമത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ മുത്തശ്ശൻ പിടിയിൽ.മൂന്ന് വയസ്സുകാരിയായ ചെറുമകളെ പീഡിപ്പിച്ച ഗംഗാ പ്രസാദ് എന്നയാളാണ് കുട്ടിയുടെ അമ്മയുടെ പരാതിയിൽ അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.കുട്ടിയെ മുത്തശ്ശനടുത്താക്കി അമ്മ പുറത്തു പോയിരുന്നു.ഈ സമയത്താണ് ഗംഗാ പ്രസാദ് കുട്ടിയെ പീഡിപ്പിച്ചത്.വീട്ടിൽ തിരിച്ചെത്തിയ അമ്മ മകൾ പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി.ശേഷം കുഞ്ഞിനെ വൈദ്യപരിശോധനക്കായി ആശുപത്രിയിൽ കൊണ്ടുപോവുകയായിരുന്നു.തുടർന്നാണ് പരാതിയുമായി സമീപിച്ചതെന്നു മണ്ഡവല്ലി പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ ജയകുമാർ പറഞ്ഞു.സംഭവത്തിൽ പോലീസ് തുടരന്വേഷണം ആരംഭിച്ചു.

ശബരിമല മണ്ഡലകാലം : ദർശനത്തിനായി ഇതുവരെ ഓൺലൈൻ വഴി അപേക്ഷ നൽകിയത് 36 സ്ത്രീകൾ

  സ്വന്തം ലേഖിക തിരുവനന്തപുരം: ഇത്തവണത്തെ ശബരിമല മണ്ഡലകാലത്ത് ദർശനത്തിനായി ഇതുവരെ ഓൺലൈനായി അപേക്ഷ നൽകിയത് 36 സ്ത്രീകൾ . എന്നാൽ ഇവരുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ സ്ത്രീ പ്രവേശനത്തിന് സ്റ്റേയില്ലാത്ത സാഹചര്യത്തിൽ സ്ത്രീകൾ ഇത്തവണ ശബരിമല കയറാൻ മുന്നോട്ടു വന്നേക്കാമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ശബരിമലയിൽ പോകാൻ താൽപ്പര്യമുള്ള സ്ത്രീകൾക്ക് വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാമെന്ന് 2018 ലെ വിധി വന്നതിനു ശേഷം സർക്കാർ വ്യക്തമാക്കിയിരുന്നു. ശബരിമല കേസിലെ റിവ്യു ഹർജികളിൽ ഉയർന്നു വന്നിരിക്കുന്ന ഭരണഘടനാ […]

ജോലി സമയത്ത് മാന്യമായ വസ്ത്രം ധരിക്കണം ; നിയമം സ്ത്രീകൾക്കും പുരുഷന്മാർക്കും ബാധകം : ഉത്തരവിട്ട് ബെംഗളൂരു കോടതി

  സ്വന്തം ലേഖിക ബെംഗളൂരു: ജോലി സമയത്ത് തൊഴിലാളികൾ മാന്യമായ വസ്ത്രം ധരിക്കണമെന്ന് ബെംഗളൂരു സിറ്റി സിവിൽ കോടതിയുടെ ഉത്തരവ്.ജോലി സമയത്ത് സ്ത്രീകൾ സാരിയോ ചുരിദാറോ പോലുള്ള വസ്ത്രം ധരിക്കണം.പുരുഷന്മാർ കുർത്തയും പൈജാമയും അല്ലങ്കിൽ ഷർട്ടും ട്രൗസറുമാണ് ധരിക്കേണ്ടതെന്നും ഉത്തരവിൽ പറയുന്നു. ഡ്യൂട്ടിയിലായിരിക്കുമ്പോൾ ജീവനക്കാർ മാന്യമായ ഡ്രസ് കോഡ് പാലിക്കണമെന്ന് പറഞ്ഞ് കൊണ്ടാണ് ബെംഗളൂരു സിറ്റി സിവിൽ കോടതി ഒരു സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസമാണ് സർക്കുലർ പുറത്തിറങ്ങിയത്. തൊഴിലാളികൾ ഇക്കാര്യങ്ങൾ കൃത്യമായി പാലിക്കണമെന്നും പറയുന്നുണ്ട്.2013-ൽ സർക്കാർ പുറത്തിറക്കിയ ഉത്തരവും ഈ സർക്കുലറിൽ പ്രതിപാദിക്കുന്നു. അന്തസ്സിന് […]

ശബരിമല സ്ത്രീപ്രവേശനം ; സുപ്രീംകോടതി വിധിയ്ക്ക് മുൻപ് തന്നെ അണുവിട തെറ്റാതെ വിധി പ്രവചിച്ചു ; വൈറലായി യുവാവിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്

  സ്വന്തം ലേഖിക കൊച്ചി : കേരളത്തിലെ ജനങ്ങൾ എറെ ആകാംക്ഷയോടെ പ്രതീക്ഷിച്ചിരുന്ന ശബരിമല സ്ത്രീ പ്രവേശനത്തിൽ സുപ്രീംകോടതിയുടെ വിധിയെത്തി. എന്നാൽ മുഖപുസ്തകത്തിൽ ഈ വിധി അണുവിട തെറ്റാതെ പ്രവചിച്ച ഹരികൃഷ്ണനാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ താരം. ശബരിമല സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് ഒരുപാട് ചർച്ചകൾ സൈബർ ലോകത്ത് ഈയിടെ നടക്കുകയുണ്ടായി. ഇന്ന് പ്രഖ്യാപിച്ച സുപ്രീംകോടതി വിധിയുമായുള്ള വലിയ സാദൃശ്യമാണ് പോസ്റ്റ് വൈറലാകാനുള്ള കാരണം. വിധി ഏഴംഗ ബെഞ്ചിനു വിടുമെന്നും നിലവിലുള്ള വിധിക്ക് സ്റ്റേ ഉണ്ടാവില്ലെന്നതടക്കമുള്ള വിധിയിലെ പ്രസക്തമായ അംശം ഹരികൃഷ്ണന്റെ കുറിപ്പിലുണ്ട്. വിധിക്ക് ശേഷമുള്ള […]

റെയിൽ പാളത്തിലിരുന്ന നാല് എഞ്ചിനീയറിങ് വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു ; ഒരാളുടെ നില ഗുരുതരം

  സ്വന്തം ലേഖകൻ കോയമ്പത്തൂർ: കോയമ്പത്തൂരിൽ റെയിൽവേ ട്രാക്കിൽ ഇരിക്കുകയായിരുന്ന എഞ്ചിനീയറിങ് വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. സുലൂർ റാവുത്തൽ പാലം റെയിൽവേ മേൽപ്പാലത്തിനടുത്ത് വിദ്യാർഥികൾ പാളത്തിലിരുന്ന വിദ്യാർഥികളെ ചെന്നൈ-ആലപ്പുഴ എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചുതെറിപ്പിച്ചത്.സംഭവത്തിൽ ഒരു വിദ്യാർഥി പരിക്കുകളോടെ രക്ഷപ്പെട്ടു. കൊടൈക്കനാൽ, തേനി, വിരുത നഗർ എന്നീ ജില്ലകളിൽ നിന്നുള്ളവരാണ് അപകടത്തിൽ പെട്ടത്. ഡി. സിദ്ദിഖ് രാജ(22), എം. ഗൗതം(20), രാജശേഖർ(23), കറുപ്പസ്വാമി (24) എന്നിവരാണ് മരിച്ചത്. അവസാന വർഷ എഞ്ചിനിയറിങ് വിദ്യാർഥിയായ എം. വിഘ്നേഷ് (22) ആണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ […]

കുട്ടികളെ കൊണ്ടു പോകുന്ന വണ്ടിയാണ്: ടയറുകൾ തേഞ്ഞു തീർന്നത്; ബ്രേക്കിട്ടാൽ വണ്ടി കണ്ടത്തിൽപോകും; പള്ളിക്കത്തോട് അരവിന്ദാ സ്‌കൂളിന്റെ ബസ് ഓടുന്നത് യാതൊരു സുരക്ഷയുമില്ലാതെ; ജില്ലയിലെ മിക്ക സ്‌കൂൾ ബസുകളുടെയും അവസ്ഥ ഇതു തന്നെ

സ്വന്തം ലേഖകൻ കോട്ടയം: കുട്ടികളെ സ്‌കൂൾ ബസിൽ കയറ്റി അയക്കാൻ എത്തുമ്പോൾ ബസിന്റെ ടയറിൽ വെറുതെ ഒന്ന് നോക്കുക. കീറിപ്പറിഞ്ഞ് നൂല് തെളിഞ്ഞ ടയറുകൾ ആരെയും ഞെട്ടിക്കും. കഴിഞ്ഞ ദിവസം അരവിന്ദാ പബ്ലിക്ക് സ്‌കൂളിന്റെ ബസ് പിടികൂടിയ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ടയർ കീറി നൂല് തെളിഞ്ഞ് പുറത്തു വന്നത് കണ്ടെത്തിയത്. ടയർ പൊട്ടി വാഹനം ബ്രേക്ക് ഡൗൺ ആയതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ടയറിന്റെ നൂല് തെളിഞ്ഞ് പുറത്തു വന്നത് കണ്ടെത്തിയത്. കൂരോപ്പട പൂത്തോട്ടപ്പടിയ്ക്കു സമീപത്തു വച്ചാണ് വൻ ശബ്ദത്തോടെ അരവിന്ദ പബ്ലിക്ക് […]

ശബരിമല സ്ത്രീപ്രവേശനം : വിധി സ്റ്റേ ചെയ്യാത്തതിനാൽ ഉടൻ തന്നെ ശബരിമലയിലേക്ക് പോകും ; തൃപ്തി ദേശായി

  സ്വന്തം ലേഖകൻ മുംബൈ: ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച വിധി സുപ്രീം കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ ഉടൻ തന്നെ ശബരിമലയിലേക്കു പുറപ്പെടുമെന്ന് സാമൂഹ്യ പ്രവർത്തക തൃപ്തി ദേശായി . ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നു. അതേസമയം സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച കഴിഞ്ഞ വർഷത്തെ വിധി സ്റ്റേ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് തൃപ്തി ദേശായിയുടെ പ്രതികരണം. സ്ത്രീപ്രവേശനം അനുവദിച്ച് കഴിഞ്ഞവർഷം വിധി വപ്പോൾ തൃപ്തി ശബരിമലയിൽ ദർശനം നടത്താൻ എത്തിയിരുന്നു.എന്നാൽ വൻപ്രതിഷേധത്തെ തുടർന്ന് തിരിച്ചു […]

ആവശ്യമില്ലാത്തതൊന്നും ചോദിക്കേണ്ട ; സുപ്രീംകോടതി വിധിയെ ഏതു സന്ദർഭത്തിലും അംഗീകരിക്കും : കടകംപള്ളി സുരേന്ദ്രൻ

  സ്വന്തം ലേഖിക തിരുവനന്തപുരം: സുപ്രീം കോടതി വിധിയെ ഏതുസന്ദർഭത്തിലും അംഗീകരിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സുപ്രീം കോടതി വിധിയെ രണ്ട് കൈയും നീട്ടി ഗവൺമെന്റ് സ്വീകരിക്കുകയാണ്. വിധിയുടെ ഉള്ളടക്കത്തെ സംബന്ധിച്ച് പരിശോധിക്കപ്പെടേണ്ടതാണ്. പ്രതിപക്ഷം ഈ സന്ദർഭത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്നും കടകംപള്ളി പറഞ്ഞു. ‘സുപ്രീം കോടതി വിധിയെ ഏതുസന്ദർഭത്തിലും അംഗീകരിക്കുമെന്നു തന്നെയാണ് സർക്കാരിന്റെ നയം. അത് അംഗീകരിക്കും എന്ന നിലപാട് തന്നെയാണ് ഗവൺമെന്റിന്. അത് ആവർത്തിച്ച് സർക്കാർ പറഞ്ഞിട്ടുള്ളതുമാണ്. അക്കാര്യത്തിൽ ഇപ്പോഴും ഏതൊരു സംശയവുമില്ല. സുപ്രീം കോടതി വിധിയെ രണ്ട് […]