play-sharp-fill

ഇൻസ്റ്റാഗ്രാമിൽ 24 ലക്ഷം ഫോളോവേഴ്സുള്ള പൂച്ച വിടവാങ്ങി

  സ്വന്തം ലേഖകൻ ഇൻസ്റ്റാഗ്രാമിൽ 24 ലക്ഷം ഫോളോവേഴ്സുള്ള പൂച്ച വിടവാങ്ങി. സോഷ്യൽ മീഡിയയുടെ പ്രിയങ്കരനായ അമേരിക്കൻ പൂച്ചയായ ലിൻ ബബാണ്് ഞായറാഴ്ച വിടവാങ്ങിയത്. പൂച്ചയുടെ ഉടമ മൈക്ക് ബ്രിഡാവ്‌സ്‌കി ആണ് ഇക്കാര്യം അറിയിച്ചത്. നിരവധി വൈകല്യങ്ങളോടെയാണ് ബബ് ജനിച്ചത്. ഏറ്റവും മാന്ത്രിക ജീവനുള്ള ശക്തി എന്നാണ് ബ്രിഡാവ്‌സ്‌കി പൂച്ചയെ ഓർമിച്ചത്. മൃഗസംരക്ഷണത്തിനായി 700,000 ഡോളർ (5 കോടി) സമാഹരിക്കാൻ ലിൻ ബബ് സഹായിച്ചതായി ബ്രിഡാവ്‌സ്‌കി വ്യക്തമാക്കി

വീണ്ടും എടിഎം തട്ടിപ്പ് : 15 മിനിറ്റിന്റെ ഇടവേളയിൽ കവർന്നത് ഒരു ലക്ഷം രൂപ

  സ്വന്തം ലേഖകൻ കൊച്ചി: കൊച്ചിയിൽ വീണ്ടും എടിഎം തട്ടിപ്പ്.സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ നഷ്ടമായത്. ഇന്നലെ രാവിലെ 6.50 മുതൽ 7.10 വരെയുള്ള സമയങ്ങളിലാണ് പലതവണയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ മുഹമ്മദ് ഷാബിന്റെ അക്കൗണ്ടിൽ നിന്നും പണം നഷ്ടമായത്.15 മിനിറ്റിൽ പത്തു തവണയായിട്ടാണ് പണം പിൻവലിച്ചത്്.പണം പിൻവലിക്കുന്നതിന്റെ വിവരം ഡോക്ടറുടെ ഫോണിൽ എസ്എംഎസ് ആയി എത്തിയത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ഒരു ലക്ഷം രൂപ മോഷ്ടാക്കൾ അപഹരിച്ചു കഴിഞ്ഞിരുന്നു.മോഷ്ടാക്കൾ പണം എടിഎം വഴി അപഹരിക്കുന്ന വിവരം താൻ അറിയുന്നത് […]

അറബിക്കടലിലെ അസാധാരണ മാറ്റങ്ങൾ ; കടലിൽ ചൂട് ഉയരുകയും ന്യൂനമർദ്ദം രൂപംകൊള്ളുകയും ചെയ്യും

  സ്വന്തം ലേഖിക തിരുവനന്തപുരം : അറബിക്കടലിലെ അപകടകാരികളായ ന്യൂനമർദ്ദങ്ങൾ രൂപം കൊള്ളുന്നതിനു പിന്നിൽ അസാധാരണ മാറ്റങ്ങളെന്നു പഠനം. അന്തരീക്ഷ താപനിലയിലെ മാറ്റങ്ങൾ മൂലമാണ് അറബിക്കടലിൽ ന്യൂനമർദവും ചുഴലിയും രൂപംകൊള്ളുന്നതെന്ന് കണ്ടെത്തൽ. കാലാവസ്ഥയിൽ വരുന്ന വ്യതിയാനം കടലിനെയും ഗുരുതരമായി ബാധിക്കുന്നുണ്ട്. പ്രകൃതിയിലെ അനിയന്ത്രിതമായ കൈയേറ്റവും നിർമാണവും അന്തരീക്ഷ താപനിലയിൽ അസ്ഥിരതയുണ്ടാക്കും. ആഗോളതലത്തിലുള്ള ഇത്തരം മാറ്റം അറബിക്കടലിനെയും ബാധിച്ചു. ക്രമാതീതമായി കടലിന് ചൂട് കൂടിയതായി ഗവേഷകർ വ്യക്തമാക്കി. ഇത് അസാധാരണ പ്രതിഭാസമാണ്. താപനില കൂടുമ്പോൾ കടൽ അത് ആഗിരണംചെയ്യുന്നു. കടലിലെ താപനില സംഭരണ അളവിലും കൂടുതൽ […]

ആധാർ ആപ്ലിക്കേഷൻ സുരക്ഷിതമാക്കാൻ പുതിയ പതിപ്പുമായി യുഐഡിഐഐ

  സ്വന്തം ലേഖിക തിരുവനന്തപുരം : ആധാർ ആപ്ലിക്കേഷൻ കൂടുതൽ സുരക്ഷിതമാക്കുന്നതിന് വേണ്ടി യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഐഐ)യുടെ പുതിയ പതിപ്പ് പുറത്തിറങ്ങി. യുഐഡിഐഐ അനുസരിച്ച് ഉപയോക്താക്കൾ മുമ്പത്തെ പതിപ്പ് ഇല്ലാതാക്കുകയും പുതിയ പതിപ്പ് ഉടനടി ഇൻസ്റ്റാൾ ചെയ്യുകയും വേണം എന്നതാണ് യുഐഡിഐഐ നൽകുന്ന നിർദേശം. ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് പുതിയ ആധാർ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനാകും. പുതിയ ആധാർ അപ്ലിക്കേഷൻ ബഹുഭാഷയാണ്. ഹിന്ദി, ബംഗാളി, ഒഡിയ, ഉറുദു, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഗുജറാത്തി, പഞ്ചാബി, മറാത്തി, ആസാമി എന്നിവയുൾപ്പെടെ […]

വീടുകളിലെ വൈൻ നിർമാണത്തിന് വിലക്ക് : പിടികൂടിയാൽ അകത്താകും

സ്വന്തം ലേഖകൻ തിരുവനന്തപുരം: വീടുകളിലെ വൈൻ നിർമാണത്തിന് വിലക്ക്. പിടികൂടിയാൽ ജാമ്യം പോലും ലഭിക്കില്ല. വീടുകളിലെ വൈൻ നിർമ്മാണം നിയമാനുസൃതമല്ലെന്നും ഇനി മുതൽ ഇത്തരം വൈൻ നിർമ്മാണം നടത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും എക്‌സൈസ് പുതിയതായി പുറപ്പെടുവിച്ച സർക്കുലർ വ്യക്തമാക്കുന്നു. ക്രിസ്മസ്-പുതുവൽസര കാലമെത്തിയതോടെയാണ് വീടുകളിലെ വൈൻ നിർമ്മാണത്തിന് കൂച്ചുവിലങ്ങിടുകയെന്ന ലക്ഷ്യവുമായാണ് എക്‌സൈസ് രംഗത്തെത്തിയത്. വീടുകളിലെ വൈൻ നിർമ്മാണം അബ്കാരി നിയമപ്രകാരം കുറ്റകരമാണെന്ന് എക്സൈസ് ചൂണ്ടികാട്ടി. റെയിഡ് നടത്തി പിടിക്കുമെന്നും ജാമ്യംകിട്ടാത്ത കുറ്റമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലെ വൈൻ ഉണ്ടാക്കുന്ന വീഡിയോകൾക്കും എക്‌സൈസിൻറെ പിടിവീഴും. അരിഷ്ടമടക്കമുള്ള […]

നിർമല സീതാരാമനെതിരെ ‘നിർബല’ പരാമർശം : പാർലമെന്റിൽ മര്യാദയ്ക്ക് നിരക്കാത്ത ഭാഷ ഉപയോഗിക്കരുത് ; അധിർരഞ്ജൻ ചൗധരിക്കെതിരെ നോട്ടീസ്

സ്വന്തം ലേഖിക ന്യൂഡൽഹി: അനാവശ്യ പ്രസ്താവനകൾ പാടില്ലെന്ന് ബിജെപി എംപിമാരോട് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ബിജെപി പാർലമെൻററി പാർട്ടി യോഗത്തിലാണ് കേന്ദ്ര പ്രതിരോധമന്ത്രിയുടെ ശാസന . പാർലമെൻറി മര്യാദയ്ക്കു നിരക്കാത്ത ഭാഷ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ധനമന്ത്രി നിർമ്മല സീതാരാമനെ കോൺഗ്രസ് അംഗം അധിർരഞ്ജൻ ചൗധരി നിർബല എന്ന് വിളിച്ചതിനെതിരെ ബിജെപി നോട്ടീസ് നല്കി. ഇന്നലെയാണ് നിർമ്മലാ സീതാരാമനെ ‘നിർബല’ എന്ന് അധിർരഞ്ജൻ ചൗധരി പരിഹസിച്ചത്. ഇതിനു മറുപടിയുമായി നിർമല തന്നെ രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഏറ്റവും കഴിവുകെട്ട ധനമന്ത്രിയെന്ന വിമർശനം തനിക്കെതിരെ […]

കുമാരനല്ലൂരിൽ അറക്കാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി: ഓട്ടോറിക്ഷ കുത്തി തകർത്തു; പോത്തിനെ നാട്ടുകാർ പിടിച്ചുകെട്ടി

സ്വന്തം ലേഖകൻ കോട്ടയം: കുമാരനല്ലൂരിൽ അറക്കാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി. നീലിമംഗലത്ത് നിന്നും വിരണ്ടോടിയ പോത്ത് ഒരുമണിക്കൂറോളം പ്രദേശത്തെ വിറപ്പിച്ചു. ഓട്ടത്തിനിടയിൽ ഓട്ടോറിക്ഷ കുത്തി തകർത്ത പോത്ത് പ്രദേശത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തി. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ഗാന്ധിനഗറിലെ അറവ്വ് ശാലയിൽ നിന്നും പോത്ത് വിരണ്ടോടിയത്. ഇവിടെ കെട്ടിയിരുന്ന പോത്ത് കയർ പൊട്ടിച്ചു റെയിൽവേ ട്രാക്കിലൂടെ കയറി ഓടുകയായിരുന്നു. പോത്തിന് പിന്നാലെ നാട്ടുകാരും കൂടിയതോടെ പോത്ത് ഭയന്ന് ഓട്ടമായി. റെയിൽവേ ട്രാക്കിലൂടെ കുമാരനല്ലൂർ ഭാഗത്തെത്തിയ പോത്ത് മേൽപ്പാലത്തിനടിയിൽ നിലയുറപ്പിച്ചു. ഇവിടെ നിന്ന് ഓടുന്നതിനിടെ പോത്ത് […]

അമ്യൂസ്‌മെന്റ് പാര്‍ക്കിലെ കറങ്ങുന്ന കുതിരയില്‍നിന്ന് തെറിച്ച് വീണ അഞ്ചാം ക്ലാസ്സുകാരിക്ക് പരിക്ക്

  സ്വന്തം ലേഖിക മലപ്പുറം : സ്‌കുളില്‍ നിന്നും വിനോദയാത്ര പോയ സംഘത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനിക്ക് അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡില്‍ നിന്ന് വീണ് പരിക്ക്. മലപ്പുറം വെങ്ങാടുള്ള ഫ്‌ളോറ ഫന്റാസിയ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡില്‍ നിന്ന് വീണാണ് അഞ്ചാം ക്ലാസുകാരിക്ക് പരിക്കേറ്റത്. വെട്ടത്തൂര്‍ എയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് കര്‍ക്കിടാംതൊടി സ്വദേശി മഠത്തൊടി വീട്ടില്‍ നജ്മുദ്ദീന്റെ മകള്‍ നദയ്ക്കാണ് പരിക്കേറ്റത്. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ  തീവ്രവരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടതായും രാവിലെ ലഘുഭക്ഷണം […]

വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി? ചിത്രങ്ങള്‍ പുറത്തുവിട്ട് നാസ

സ്വന്തം ലേഖിക ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനുള്ള ശ്രമത്തിനിടെ കാണാതായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ. വിക്രമിന്റെ അവശിഷ്ടങ്ങളും ക്രാഷ് ചെയ്ത സ്ഥലവും ലൂണാര്‍ റിക്കണിസന്‍സ് ഓര്‍ബിറ്റര്‍ എന്ന നാസയുടെ ചാന്ദ്ര ഉപഗ്രഹമാണ് കണ്ടെത്തിയത്. 21 കഷ്ണങ്ങളായി ചിന്നിചിതറിയ നിലയിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ക്രാഷ് ലാന്‍ഡിംഗില്‍ ലാന്‍ഡര്‍ പൂര്‍ണ്ണമായി നശിച്ചു. സെപ്റ്റംബര്‍ 17ന് ലൂണാര്‍ റെക്കോണിസന്‍സ് ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ നാസ തങ്ങളുടെ വെബ്‌സൈറ്റിലൂടെ പൊതുജനങ്ങള്‍ക്ക്് ലഭ്യമാക്കിയിരുന്നു, ഈ ചിത്രത്തില്‍ നിന്നാണ് ചെന്നൈ സ്വദേശിയായ ഷണ്‍മുഖ സുബ്രഹ്മണ്യന്‍ […]

പരിശോധന കർശനമാക്കിയതോടെ 500 രൂപ വരെ വിലകൂട്ടി ഹെൽമറ്റ് വില്പന ; കിട്ടിയ അവസരം മുതലെടുത്തു ഹെൽമറ്റ് കച്ചവടക്കാർ

  സ്വന്തം ലേഖിക തിരുവനന്തപുരം : സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് ഹെൽമറ്റ് നിർബന്ധമാക്കിയതോടെ അവസരം മുതലെടുത്തു ഹെൽമറ്റ് വിൽപനക്കാർ.മൂന്നു ദിവസത്തിനുള്ളിൽ 100 മുതൽ 500 വരെയാണ് വിലവർധന.അതേസമയം,ഹെൽമറ്റ് നിർമ്മാണ കമ്പനികളൊന്നു വിലകൂട്ടിയുമില്ല. ഫരീദാബാദ്,ബെൽഗാവ്,ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് ഹെൽമറ്റുകൽ കേരളത്തിലേക്ക് എത്തുന്നത്.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മൂന്നി മാസം മുൻപ് തന്നെ പിൻസീറ്റ് ഹെൽമറ്ര് നിർബന്ധമാക്കിയതിനാൽ നേരത്തെ തന്നെ കമ്പനികൾ ഉല്പാദനം വർധിപ്പിച്ചിരുന്നു.എന്നാൽ ഈ ഘട്ടത്തിലൊന്നും കമ്പനികൾ വിലകൂട്ടിയില്ല. 799 രൂപ മുതൽ 27,000 രൂപ വരെ വിലയുള്ള ഹെൽമറ്റുകൾ വിപണിയിലുണ്ട്.എന്നാൽ, പിൻസീറ്റ് യാത്രക്കാർക്കടക്കം ഹെൽമറ്റ് കർശനമാക്കിയത് […]