വീടുകളിലെ വൈൻ നിർമാണത്തിന് വിലക്ക് : പിടികൂടിയാൽ അകത്താകും

വീടുകളിലെ വൈൻ നിർമാണത്തിന് വിലക്ക് : പിടികൂടിയാൽ അകത്താകും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വീടുകളിലെ വൈൻ നിർമാണത്തിന് വിലക്ക്. പിടികൂടിയാൽ ജാമ്യം പോലും ലഭിക്കില്ല. വീടുകളിലെ വൈൻ നിർമ്മാണം നിയമാനുസൃതമല്ലെന്നും ഇനി മുതൽ ഇത്തരം വൈൻ നിർമ്മാണം നടത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും എക്‌സൈസ് പുതിയതായി പുറപ്പെടുവിച്ച സർക്കുലർ വ്യക്തമാക്കുന്നു.

ക്രിസ്മസ്-പുതുവൽസര കാലമെത്തിയതോടെയാണ് വീടുകളിലെ വൈൻ നിർമ്മാണത്തിന് കൂച്ചുവിലങ്ങിടുകയെന്ന ലക്ഷ്യവുമായാണ് എക്‌സൈസ് രംഗത്തെത്തിയത്. വീടുകളിലെ വൈൻ നിർമ്മാണം അബ്കാരി നിയമപ്രകാരം കുറ്റകരമാണെന്ന് എക്സൈസ് ചൂണ്ടികാട്ടി. റെയിഡ് നടത്തി പിടിക്കുമെന്നും ജാമ്യംകിട്ടാത്ത കുറ്റമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലെ വൈൻ ഉണ്ടാക്കുന്ന വീഡിയോകൾക്കും എക്‌സൈസിൻറെ പിടിവീഴും. അരിഷ്ടമടക്കമുള്ള ആയുർവേദ മരുന്നെന്ന വ്യാജേനയുള്ള ലഹരിവിൽപ്പനയ്ക്കും അവസാനമുണ്ടാക്കുമെന്ന് എക്‌സൈസ് സർക്കുലർ വ്യക്തമാക്കുന്നു. അയൽസംസ്ഥാനങ്ങളിൽ നിന്ന് സ്പിരിറ്റ് എത്തിച്ചുള്ള വ്യാജ വിദേശ മദ്യനിർമ്മാണവും വിതരണവും ക്രിസ്മസ് പുതുവത്സര കാലത്ത് കൂടി വരാറുണ്ടെന്നും ഇതവസാനിപ്പിക്കാൻ അതിർത്തി ജില്ലകളിൽ പ്രത്യേക നിരീക്ഷണം ഒരുക്കുമെന്നും മുന്നറിയിപ്പുണ്ട്.

വ്യാജ വാറ്റ് കേന്ദ്രങ്ങളെക്കുറിച്ച് അറിയിപ്പ് നൽകണമെന്നും എക്‌സൈസ് അറിയിച്ചു. ജില്ലാതലം മുതൽ കൺട്രോൾ റൂമുകൾ തുറന്ന് 24 മണിക്കൂർ ജാഗ്രത പുലർത്താൻ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർമാർക്ക് നിർദേശവും നൽകിയിട്ടുണ്ട്. റെയ്ഡ് അടക്കം അടിയന്തര നടപടികൾ സ്വീകരിക്കാനായി ജില്ലകളിൽ സ്ട്രൈക്കിങ് ഫോഴ്സ് എന്ന പേരിൽ മൂന്നോ നാലോ സംഘങ്ങളെ നിയോഗിക്കും.