play-sharp-fill

വിവാഹ വാഗ്ദാനം നൽകി പീഡനം : ടിപ്പർലോറി ഡ്രൈവർക്കെതിരെ പരാതി

  സ്വന്തം ലേഖകൻ കാഞ്ഞങ്ങാട്: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചതായി പരാതി. ടിപ്പർലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. ഭർത്താവുപേക്ഷിച്ച ചെറുപുഴ ഉദയഗിരി സ്വദേശിനിയായ മുപ്പത്തഞ്ചുകാരിയുടെ പരാതിയിൽ പരപ്പ കമ്മാടം പാലക്കുന്നിലെ സിജോ(42)ക്കെതിരെയാണ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തത്. 2015 ൽ കമ്മാടം സ്വദേശിയുമായി യുവതിയുടെ വിവാഹം കഴിഞ്ഞതാണ്. അതിനിടയിൽ യുവതി ഭർതൃവീടിന് സമീപം താമസിക്കുന്ന ടിപ്പർലോറി ഡ്രൈവറായ സിജോയുമായി പ്രണയത്തിലാകുകയായിരുന്നു. ഇതറിഞ്ഞ ഭർത്താവ് യുവതിയുമായുള്ള ബന്ധം അവസാനിപ്പിച്ചു. ഇതോടെ സിജോ വിവാഹവാഗ്ദാനം നൽകി യുവതിയെ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചതായും ഇതിനുശേഷം യുവതിയുമായുള്ള ബന്ധത്തിൽ […]

ജനങ്ങൾ വിഡ്ഢികളല്ല,അവർക്കെല്ലാം മനസ്സിലാകും ; രാഷ്ട്രീയത്തിൽ മതം ഇടപെടുന്നത് കേരളത്തിലെ ജനങ്ങൾക്ക് ഇഷ്ടമല്ല : ടിക്കാറാം മീണ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: വട്ടിയൂർക്കാവിൽ എൻ.എസ്.എസിനെതിരായി നൽകിയ പരാതിയിൽ നിന്നും സിപിഎം അടക്കം പിന്മാറിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കറാം മീണ പറഞ്ഞു. തന്നെ പ്രകോപിപ്പിക്കുകയായിരുന്നു പരാതിക്കാരുടെ ലക്ഷ്യംമെന്നും പരാതിയിലൂടെ തന്നെ ഉപയോഗിക്കാൻ രാഷ്ട്രീയക്കാർ ശ്രമിക്കുകയായിരുന്നും അദ്ദേഹം പറഞ്ഞു. പരാതിയിന്മേൽ അന്വേഷണം നടത്തിയപ്പോൾ പരാതിക്കാർ പിന്മാറുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. മുൻകാല തിരഞ്ഞെടുപ്പുകളിൽ സമദൂര നിലപാട് സ്വീകരിച്ചിരുന്ന എൻ.എസ്.എസ് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ ശരിദൂര നിലപാട് പ്രഖ്യാപിച്ചിരുന്നു. ശരിദൂരം യുഡിഎഫ് സ്ഥാനാർത്ഥിക്ക് അനുകൂലമെന്നറിയിച്ച് വട്ടിയൂർക്കാവിൽ എൻ.എസ്.എസ് നേതാക്കൾ പ്രചാരണം നടത്തുകയും ചെയ്തു. സാമുദായിക സംഘടനകൾ രാഷ്ട്രീയത്തിൽ […]

പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയതിന് ഫലം കാണുന്നു ; സംസ്ഥാനത്ത് അപകട മരണ നിരക്ക് കുറയുന്നു

  സ്വന്തം ലേഖിക തിരുവനന്തപുരം: ഇരു ചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയതിന് ഫലം കാണുന്നുണ്ട്. സംസ്ഥാനത്തെ അപകട മരണ നിരക്ക് മുൻ വർഷത്തെ അപേക്ഷിച്ച് 12 ശതമാനത്തോളം കുറഞ്ഞു. മോട്ടോർ വാഹനവകുപ്പിന്റെ കണക്കനുസരിച്ച് ഈ വർഷം സെപ്റ്റംബറിൽ വാഹനാപകടത്തിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 314 ആണ് , എന്നാൽ കഴിഞ്ഞ സെപ്റ്റംബറിൽ ഇത്തരത്തിൽ മരണപ്പെട്ടതാകട്ടെ 321 പേരാണ് . കഴിഞ്ഞവർഷം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ റോഡ് അപകടങ്ങളിൽ മരിച്ചത് 635 പേരാണെങ്കിൽ ഈ വർഷം രണ്ടു മാസങ്ങളിൽ മരിച്ചത് 557 പേരാണ്. മരണ […]

പൗരത്വ ഭേദഗതി ബിൽ : കോലം വരച്ച് പ്രതിഷേധം ; സ്ത്രീകളടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

  സ്വന്തം ലേഖകൻ ചെന്നൈ: രാജ്യത്ത് പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ ദിനംപ്രതി ആളിപടരുകയാണ്. ചെന്നൈയിൽ നടന്ന പ്രതിഷേധത്തിൽ നാല് സ്ത്രീകളടക്കം 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സമരത്തിനിടെ കോലം വരച്ച് പ്രതിഷേധിച്ചപ്പോഴാണ് പോലീസ് കർശന നടപടിയിലേക്ക് നീങ്ങിയത്. ചെന്നൈയിലെ ബസന്ത് നഗറിലാണ് സംഭവം. അറസ്റ്റിലായവരിൽ നാല് പേർ സ്ത്രീകളാണ്. ഇവരുടെ ഫോൺ അടക്കം പോലീസ് പിടിച്ചെടുത്തു. അതിനിടെ അറസ്റ്റിലായവരെ ജാമ്യത്തിൽ എടുക്കാൻ എത്തിയ അഭിഭാഷകരെ പോലീസ് തടഞ്ഞു. മൂന്ന് അഭിഭാഷകരാണ് ജാമ്യാപേക്ഷയുമായി എത്തിയിരുന്നത് ഇവരെ പോലീസ് തടഞ്ഞുവെച്ചിരിക്കുകയാണ്. അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ […]

കുടിച്ചിട്ട് ഇനി വലിച്ചെറിയേണ്ട: കുപ്പിയ്ക്ക് പൈസയുമായി ബിവറേജസ് കോർപ്പറേഷൻ കാത്തിരിക്കുന്നു

  സ്വന്തം ലേഖിക തിരുവനന്തപുരം: കുടിച്ചിട്ട് ഇനി മുതൽ മദ്യക്കുപ്പികൾ വലിച്ചെറിയേണ്ട ഉപയോഗിച്ച കുപ്പികൾ തിരികെ സ്വീകരിക്കാൻ ബിവറേജസ് ഷോപ്പുകൾ തയാറാണ്.അതും വെറുതെ കൊടുക്കകയാണെന്ന് കരുതണ്ട. കൊടുക്കുന്ന കുപ്പികൾക്ക് ഇങ്ങോട്ട് പൈസ കിട്ടും. ഒരു ഫുൾ ഗ്ലാസ് കുപ്പിക്ക് മുന്ന് രൂപയും പ്ലാസ്റ്റിക് കുപ്പിക്കാണെങ്കിൽ കിലോയ്ക്ക 15രൂപയും ലഭിക്കും.ബിയർ കുപ്പി ആണെങ്കിൽ ഒരു രൂപയും കിട്ടും. ക്ലീൻ കേരള കമ്പനിയുമായി ബിവറേജസ് കേർപ്പറേഷൻ ഒപ്പിട്ട കരാർ പ്രകാരമാണ് പുതിയ നടപടി. 3 മാസത്തേക്കു മദ്യക്കുപ്പികൾ ശേഖരിക്കുന്നതിനാണ് ഇപ്പോഴത്തെ കരാർ. തുടർന്ന് സംസ്ഥാനമാകെ വ്യാപിപ്പിക്കും. സംസ്ഥാനത്ത് […]

മിണ്ടാതെയിരുന്നാലാണ് അവസരം ലഭിക്കുന്നതെങ്കിൽ എനിക്കത് ആവശ്യമില്ല ; ഇപ്പോൾ നിശബ്ദത പാലിച്ചാൽ പിന്നീടെനിക്ക് കുറ്റബോധം തോന്നും : നടൻ സിദ്ധാർത്ഥ്

  സ്വന്തം ലേഖിക ചെന്നൈ: എൻഡിഎ സർക്കാറിന്റെ കൊള്ളരുതായ്മകൾക്കെതിരെ ശക്തമായി പ്രതികരിച്ചിട്ടുള്ള താരമാണ് സിദ്ധാർത്ഥ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായി പ്രതികരിക്കുകയും പ്രതിഷേധത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. അതേസമയം ഇത്തരത്തിൽ പ്രതികരിക്കുന്നത് കാരണം സിനിമാ കരിയറിനെ മോശമായി ബാധിക്കുമോ എന്ന ചോദ്യത്തിന് മിണ്ടാതിരുന്നാലാണ് അവസരം ലഭിക്കുകയെങ്കിൽ എനിക്കത് ആവശ്യമില്ല, ഇപ്പോൾ നിശബ്ദത പാലിച്ചാൽ പിന്നീടെനിക്ക് കുറ്റബോധം തോന്നും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘നമ്മുടെ ജീവിതം ഒരു ഇരുണ്ട കാലത്തിലൂടെയാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത് എന്നത് ഏറെ ദൗർഭാഗ്യകരമാണ്. രക്തം തിളപ്പിക്കുന്ന കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങൾ വളർന്നുവന്ന ഒരു […]

‘ പാക്കിസ്ഥാനിലേക്ക് പോകണ’മെന്ന പ്രസ്താവന അപലനീയം ; മീററ്റ് എസ് പിക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് മുഖ്താർ അബ്ബാസ് നഖ്വി

  സ്വന്തം ലേഖിക ന്യൂഡൽഹി: പ്രതിഷേധക്കാരോട് പാക്കിസ്ഥാനിലേക്ക് പോകാൻ ആക്രോശിച്ച മീററ്റ് എസ്പിയെ തള്ളി കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി. മീററ്റ് എസ്പി അഖിലേഷ് അത്തരത്തിൽ സംസാരിച്ചിട്ടുണ്ടെങ്കിൽ അപലപനീയമാണെന്ന് നഖ്വി പറഞ്ഞു. അദ്ദേഹത്തിൻറേതെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ സത്യമാണെങ്കിൽ, അത് അപലപനീയമാണ്. അദ്ദേഹത്തിനെതിരെ ഉടൻ നടപടി ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. അക്രമം ഏത് തരത്തിലുള്ളതാണെങ്കിലും, അത് പോലീസോ ജനക്കൂട്ടമോ ആകട്ടെ,അംഗീകരിക്കാനാവില്ല. ഇത്തരം നടപടികൾ ഒരു ജനാധിപത്യ രാജ്യത്തിന്റെയും ഭാഗമല്ല. നിരപരാധികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ പോലീസ് ശ്രദ്ധിക്കണമെന്നും മന്ത്രി നിർദേശിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയാണ് പ്രതിഷേധക്കാരോട് […]

പിഴയ്ക്ക് പിഴച്ചു: മോട്ടോർ വാഹന വകുപ്പ് അനാവശ്യമായി ഈടാക്കിയ നികുതി തിരികെ നൽകാൻ ഉത്തരവ്

സ്വന്തം ലേഖകൻ മലപ്പുറം: വാഹന നികുതിയുടെ  പിഴ ചുമത്തിയതിൽ മോട്ടോർ വാഹന വകുപ്പിന് പിഴച്ചതോടെ , പിഴ തുക തിരികെ നൽകാൻ ഉത്തരവ്. വാഹനനികുതി അടച്ചപ്പോള്‍ അനാവശ്യമായി പിഴ ഈടാക്കിയതിനെതിരേ വാഹന ഉടമയാണ് പരാതി സമര്‍പ്പിച്ചത്. പരാതിയില്‍ മോട്ടോര്‍വാഹന വകുപ്പ് വാഹന ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതിയാണ് ഉത്തരവിട്ടത്. തവനൂര്‍ മൈനാകം മുരളീധരന്‍ നല്‍കിയ പരാതിയില്‍ മലപ്പുറം ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറമാണ് 2372 രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ വിധിച്ചത്. പരാതിക്കാരന്റെ ടാക്സി വാഹനത്തിന് ജൂലായ് ഒന്നുമുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവിലെ […]

സുഹൃത്ത് മുങ്ങിച്ചാകുന്നത് കണ്ട് രക്ഷിക്കാൻ ആറ്റിൽ ചാടി: മണൽക്കയത്തിന്റെ നിലയില്ലാകുഴിയിൽ വീണ് മരിച്ചത് രണ്ട് ചങ്ങനാശേരി സ്വദേശികൾ

സ്വന്തം ലേഖകൻ പത്തനംതിട്ട: സുഹൃത്ത് വെള്ളത്തിൽ മുങ്ങി കൈ കാലിട്ട് അടിക്കുന്നത് കണ്ട് ജീവൻ രക്ഷിക്കാൻ ഒപ്പം ചാടിയ യുവാവും മുങ്ങി മരിച്ചു. ബൈക്ക് യാത്ര ഹരമാക്കിയ ഉറ്റ ചങ്ങാതിമാരാണ് മല്ലപ്പള്ളിയിലെ വായ്പ്പൂർ ശാസ്താംകുടി തൂക്കുപാല കടവിൽ ശനിയാഴ്ച ഉച്ചയ്ക്ക് മുങ്ങി മരിച്ചത്. ചങ്ങനാശേരി മാർക്കറ്റിൽ അറുപതിൽ ഇലഞ്ഞിപ്പറമ്പിൽ മാർട്ടിൻ – സുനി ദമ്പതികളുടെ മകൻ കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥി സച്ചിൻ മാർട്ടിൻ (19) ചങ്ങനാശേരി മോർക്കുളങ്ങര പുതുപറമ്പിൽ റൂബി നഗർ പി.കെ സുരേഷിന്റെ മകൻ പത്തനംതിട്ട മൗണ്ട് സിയോൺ എഞ്ചിനിയറിംഗ് […]

കൂരോപ്പടയിൽ വീടിനു മുന്നിൽ കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം: വീടിനുള്ളിൽ നിന്നും യുവതി തീയുമായി ഇറങ്ങിയോടി; മൃതദേഹം മുറ്റത്ത് കണ്ടെത്തിയത് നാട്ടുകാർ

ക്രൈം ഡെസ്‌ക് പാമ്പാടി: കൂരോപ്പടയിൽ വീടിനു മുന്നിൽ യുവതിയായ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വീടിനു മുന്നിൽ മുറ്റത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ യുവതി വീടിനുള്ളിൽ നിന്നും ആളിക്കത്തുന്ന ശരീരവുമായി പുറത്തേയ്ക്ക് ഓടിയെത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കൂരോപ്പട എസ്.എൻ പുരം പാനപ്പള്ളി ശ്രീവിലാസം വീട്ടിൽ അനിൽകുമാറിന്റെ ഭാര്യ കെ.ജി ബിന്ദു(43)വിനെയാണ് വീടിനു മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് 5.45 നായിരുന്നു ഇവരുടെ മൃതദേഹം അയൽവാസികൾ വീടിനു മുന്നിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട […]