കസ്തൂരി രംഗൻ: അന്തിമവിജ്ഞാപനം ഉടൻ ഇറക്കണം; കെ.എം.മാണി

സ്വന്തം ലേഖകൻ കോട്ടയം: കസ്തൂരിരംഗൻ സമിതിയുടെ നിർദ്ദേശങ്ങളിൽ അന്തിമ വിജ്ഞാപനം ഇറക്കാതെ കരട് വിജ്ഞാപനം വീണ്ടും പുറപ്പെടുവിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം.മാണി ആവശ്യപ്പെട്ടു. അന്തിമ വിജ്ഞാപനം ഉടൻ പ്രഖ്യാപിക്കുമെന്ന കേന്ദ്ര വാഗ്ദാനം ഇതുവരെ നിറവേറ്റാത്തത് പ്രതിഷേധാർഹമാണെന്ന് കെ.എം.മാണി പറഞ്ഞു. മൂന്നാമത്തെ കരട് വിജ്ഞാപനത്തിന്റെ കാലാവധി ഓഗസ്റ്റ് 26ന് അവസാനിച്ചു. ഒരു വർഷത്തിനുള്ളിൽ അന്തിമ വിജ്ഞാപനം ഇറക്കാമെന്ന് കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ ഹരിത ട്രൈബ്യൂണലിന് ഉറപ്പു നൽകിയിരുന്നു. വേണമെങ്കിൽ ഒരു സംസ്ഥാനത്തിന് വേണ്ടി മാത്രമായി […]

കേന്ദ്ര സർക്കാരിന്റെ കൊള്ള പ്രളയക്കെടുതിയിൽപ്പെട്ട കേരളീയർക്കുള്ള ഇരട്ട പ്രഹരമാകുന്നു; സി.ആർ നീലകണ്ഠൻ

സ്വന്തം ലേഖകൻ എറണാകുളം: പ്രളയ ദുരന്തത്തിൽ കേരളത്തെ സഹായിക്കാതിരിക്കുന്നതിനോടൊപ്പം മറ്റുള്ളവർ നൽകുന്ന സഹായങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്യുന്നതിന് പുറമെ ഇരുട്ടടിയായി പെട്രോൾ, ഡീസൽ വിലകൾ ഒരാഴ്ചക്കിടയിൽ കുത്തനെ ഉയർത്തി കൊള്ളയടിക്കുകയാണ് കേന്ദ്ര സർക്കാർ. കേരളത്തിൽ നിന്നും പിരിക്കുന്ന ഇന്ധന നികുതി വിഹിതത്തിന്റെ ചെറിയ ഒരംശം പോലും ഇവിടുത്തെ ദേശീയപാത നിർമ്മാണത്തിനായി നൽകുന്നുമില്ല. തുടർച്ചയായുണ്ടാകുന്ന വില വർദ്ധനവ് സാധാരണക്കാരന് താങ്ങാനാവുന്നില്ല. ഒമ്പതു ദിവസത്തിനിടെ പെട്രോളിന് 1.01 രൂപയും ഡീസലിന് 94 പൈസയുമാണ് വർദ്ധിച്ചത്. ഇത് പ്രളയകാലത്ത് സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന ഏർപ്പാടാണ്. പ്രളയത്തിൽ തകർന്ന കേരളത്തിനെങ്കിലും നികുതിയിളവു നൽകാൻ […]

ചെങ്ങന്നൂരിൽ മരണമാസായി സുജാത; ഖദർ ചുളുങ്ങാതെ ബാനറിന് പുറകിൽ നിന്ന് കൂലിക്ക് പണിയെടുപ്പിച്ച് മുണ്ടക്കയത്തെ കോൺഗ്രസുകാരും

സ്വന്തം ലേഖകൻ ചെങ്ങന്നൂർ: പ്രളയക്കെടുതിയിൽ മുങ്ങിയ ചെങ്ങന്നൂരിനെ തിരികെ കൊണ്ടുവരാനുള്ള തീവ്ര യജ്ഞത്തിലാണ് മലയാളികൾ. അതിന് വേണ്ടി ശുചീകരണ യജ്ഞമാണ് പലയിടത്തും നടക്കുന്നത്. മന്ത്രിമാരും രാഷ്ട്രീയക്കാരും കുട്ടിപോലീസുമെല്ലാം സജീവമായി രംഗത്തുണ്ട്. ഫോട്ടോ എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റു ചെയ്യാതെ കൈമെയ് മറന്ന് അധ്വാനിക്കുന്ന യുവാക്കളുമുണ്ട്. ഇതിനിടയിലും ജനങ്ങൾക്കൊപ്പം നിന്ന് പണിയെടുക്കുന്ന രാഷ്ട്രീയക്കാരുമുണ്ട്. ഇന്ന് സൈബർ ലോകം ചർച്ച ചെയ്യുന്ന ഒരു ചിത്രം മുൻ എംപിയും സിപിഎം സംസ്ഥാന സമിതി അംഗവുമായി സിഎസ് സുജാതയുടെയാണ്. ചെങ്ങന്നൂരിൽ ശുചീകരണ പ്രവർത്തനത്തിന് ഇറങ്ങിയ സുജാത നാട്ടുകാർക്കൊപ്പം നിന്നാണ് പ്രവർത്തിച്ചത്. മുണ്ടും […]

പീഢനവും ഭീഷണിയും ഒടുവിൽ വധശ്രമവും; ബിഷപ്പ് ഫ്രാങ്കോയുടെ ക്രൂര കൃത്യങ്ങൾ തുടരുന്നു

സ്വന്തം ലേഖകൻ കോട്ടയം: ബിഷപ്പ് ഫ്രാങ്കോയുടെ പീഢനവും ഭീഷണിയും കൂടാതെ തങ്ങളെ വധിക്കാനും ശ്രമം നടത്തുന്നതായി പീഡനത്തിനിരയായ കന്യാസ്ത്രീയുടെ പരാതി നൽകി. ബിഷപ്പിനൊപ്പം ഉള്ള വൈദികന്റെ സഹോദരനാണ് കുറവിലങ്ങാട് ആശ്രമത്തിലെ ജീവനക്കാരനെ സ്വാധീനിച്ച് കൊലപാതകത്തിന് നീക്കം നടത്തിയത്. ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഒപ്പമുള്ള ഫാദർ ലോറൻസ് ചിറ്റുപറമ്പിലിന്റെ സഹോദരൻ തോമസ് ചിറ്റുപറമ്പിലാണ് വധശ്രമത്തിന് നീക്കം നടത്തിയതെന്ന് കന്യാസ്ത്രി നൽകിയ പരാതിയിൽ പറയുന്നു. കുറവിലങ്ങാട് ആശ്രമത്തിലെ ജോലിക്കാരനായ ആസാം സ്വദേശി പിന്റു വഴിയാണ് നീക്കം നടത്തിയത്. യാത്രചെയ്യുന്ന വാഹനത്തിന്റെ ബ്രേക്ക് കേടാക്കാനായിരുന്നു നിർദ്ദേശം നൽകിയത്. […]

ദുരിത ബാധിതർക്ക് ആശ്വാസമായി തേർഡ് ഐ ന്യൂസ് ലൈവ്: സുമനസുകൾ ഒപ്പം നിന്നതോടെ പെരുമഴയെ തോൽപ്പിച്ച് സഹായവർഷം; തേർഡ് ഐ ന്യൂസ് ലൈവുമായി സഹകരിച്ച എല്ലാവർക്കും നന്ദി

സ്വന്തം ലേഖകൻ കോട്ടയം: കേരളം ദുരിതപ്പെരുമഴയിൽ മുങ്ങി നിവർന്നപ്പോൾ, തങ്ങളാൽ കഴിയുന്ന രീതിയിലുള്ള സഹായമെത്തിച്ച് തേർഡ് ഐ ന്യൂസ് ലൈവ്. വാർത്തയ്ക്കപ്പുറത്ത് ജീവിതമുണ്ടെന്ന തിരിച്ചറിവിൽ ദുരിത ബാധിതപ്രദേശങ്ങളിൽ തേർഡ് ഐ ന്യൂസ് ലൈവ് സംഘം സഹായങ്ങൾ എത്തിച്ചു നൽകി. പൊലീസും സുമനസുകളും സന്നദ്ധ സേവന പ്രവർത്തകരും ഞങ്ങളോടൊപ്പം നിന്നത് പ്രവർത്തനം ആരംഭിച്ച് ചുരുങ്ങിയ നാളുകൾക്കുള്ളിൽ ഞങ്ങൾക്ക് ലഭിച്ച അംഗീകാരമായി തേർഡ് ഐ ന്യൂസ് ലൈവ് പ്രവർത്തകർ കരുതുന്നു. ദുരിതബാധിതരെ സഹായിക്കാൻ ലഭിച്ച അവസരത്തിനും, ഇതിന് ഞങ്ങൾക്കൊപ്പം നിന്ന എല്ലാവർക്കും തേർഡ് ഐ ന്യൂസ് ലൈവ് […]

സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർധനവ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർധനവ്. തുടർച്ചയായി ഒൻപതാം ദിവസമാണ് പെട്രോളിന് വില വർധിക്കുന്നത്. പെട്രോളിന് തിരുവനന്തപുരത്ത് ഇന്ന് 14 പൈസ വർധിച്ച് 81.45 രൂപയായി. ഡീസലിന് 15 പൈസ വർധിച്ച് 74.74 രൂപയായി. തുടർച്ചയായുണ്ടാകുന്ന ഇന്ധനവില വർധനവിനെ തുടർന്ന് ആശങ്കയിലാണ് സാധാരണക്കാർ. ഒൻപത് ദിവസത്തിനിടെ പെട്രോളിന് 1.01 രൂപയാണ് വർധിച്ചത്. ഡീസലിന് എട്ട് ദിവസത്തിനിടെ 94 പൈസയാണ് വർധിച്ചത്. ഇന്നലെ ഡീസലിനും പെട്രോളിനും 16 പൈസയും വീതം വിണ്ടും കൂടിയിരുന്നു. പെട്രോൾ വില കൊച്ചിയിൽ 80 രൂപ കടന്നു. […]

മദ്യലഹരിയിൽ നടുറോഡിൽ അഴിഞ്ഞാടിയ എസ്.ഐയ്‌ക്കെതിരെ പെറ്റികേസ് മാത്രം

സ്വന്തം ലേഖകൻ കൊല്ലം: മദ്യലഹരിയിൽ പെൺകുട്ടിയെ അപമാനിക്കുകയും വാഹനാപകടം ഉണ്ടാക്കുകയും ചെയ്ത എഎസ്ഐയ്‌ക്കെതിരെ നിസാര വകുപ്പുകൾ മാത്രം ചുമത്തി പൊലീസ്. വാഹനാപകടക്കേസ് ഒത്ത് തീർത്ത ശേഷം ഇയാളെ നിസാര വകുപ്പുകൾ ചുമത്തി ജാമ്യത്തിൽ വിട്ടു. പെൺകുട്ടിയെ അപമാനിച്ചതിന് 354 വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടക്കാം എന്നിരിക്കെയാണ് നിസ്സാര വകുപ്പുകൾ ചുമത്തിയിരിക്കുന്നത്. വിശദമായ അന്വേഷണം നടത്തിയ ശേഷം മറ്റ് വകുപ്പുകൾ ചുമത്താമെന്നാണ് പൊലീസ് വിശദീകരണം. ഞാറാഴ്ച വൈകിട്ടാണ് മദ്യപിച്ച് ലെക്കുകെട്ട് കാറിലെത്തിയ കൊല്ലം സിറ്റി പൊലീസ് ടെലി കമ്മ്യൂണിക്കേഷൻസിലെ എഎസ്ഐ പദ്മരാജൻ മൂന്ന് വാഹനങ്ങളെ […]

ഇത്തവണ ഓണപരീക്ഷ ഇല്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് അധ്യയനം മുടങ്ങിയതിനാലും പ്രളയബാധിത മേഖലയിലെ കുട്ടികളുടെ പഠനോപാധികളടക്കം നഷ്ടമായ സാഹചര്യത്തിലും ഇക്കുറി ഓണപരീക്ഷ ഉണ്ടാകില്ല.നേരത്തെ നീട്ടി വച്ച പരീക്ഷ ഇനി നടത്തേണ്ടതില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ 30ന് ഉന്നതതല യോഗം ചേരും. ക്രിസ്മസ് പരീക്ഷക്ക് ലഭിക്കുന്ന മാർക്കിന്റെ അനുപാതത്തിൽ ഓണപരീക്ഷയുടെ മാർക്ക് നൽകാനാണ് ഇപ്പോഴത്തെ ധാരണ.സെപ്റ്റംബർ അവസാനം ഓണപരീക്ഷ നടത്താൻ നേരത്തെ ആലോചിച്ചിരുന്നെങ്കിലും ക്രിസ്മസ് പരീക്ഷയുടെ സമയം അടുത്തു വരുന്നതിനാൽ ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു.പ്രളയ ബാധിത മേഖലകളിലെ കുട്ടികൾ കടുത്ത മാനസിക സമ്മർദത്തിലുമാണ്. […]

തലസ്ഥാനത്ത് തരൂരിനെ തഴയാൻ കോൺഗ്രസ് ലോബി; പിൻതുണയുമായി പിണറായിയും സംഘവും: താമരവിരിയിക്കാൻ ഏഷ്യാനെറ്റ് മുതലാളിയും രംഗത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നിന്ന് പരമാവധി സീറ്റ് നേടാൻ ദേശീയ കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമങ്ങൾക്ക് കേരളത്തിൽ നിന്ന് പാര. വിജയസാധ്യതയുള്ള തിരുവനന്തപുരം സീറ്റിൽ നിന്നു ശശി തരൂരിനെ ഒഴിവാക്കാൻ കോൺഗ്രസിൽ ചരട് വലികൾ തുടങ്ങി. തിരുവനന്തപുരം സീറ്റ് ലക്ഷ്യ വയ്ക്കുന്ന സംസ്ഥാനത്തെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കളാണ് ഹൈക്കമാൻഡിലുള്ള സ്വാധീനം ഉപയോഗിച്ച് ശശി തരൂരിനെ പുറത്താക്കാൻ ലക്ഷ്യമിടുന്നത്. ഇതിനു ബിജെപിയിലെ ഒരു വിഭാഗത്തിന്റെ പിൻതുണയുമുണ്ടെന്നാണ് സൂചന. ബിജെപി സ്ഥാനാർത്ഥിയായി ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖർ തന്നെ എത്തിയേക്കുമെന്നാണ് ബിജെപി കേന്ദ്ര […]

ശുചീകരണത്തിന് കുട്ടിപോലീസും

  സ്വന്തം ലേഖകൻ ആർപ്പൂക്കര: പഞ്ചായത്തിലെ  ദുരിതാശ്വാസക്യാമ്പുകൾ ശുചീകരിക്കാനായി ജനമൈത്രി പോലീസിനൊപ്പം കുട്ടിപോലീസും കൈകോർത്തു. ആർപ്പൂക്കര എം.സി.വി.എച്ച്.എസ് സ്കൂളിലെ സ്റ്റുഡന്റസ് പോലീസ് കേഡറ്റ്സും (എസ്.പി.സി) അദ്ധ്യാപകരും ഗാന്ധിനഗർ ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരും ഒത്തുചേർന്നാണ് എം.സി.വി.എച്ച്.എസ് സ്കൂൾ, പനമ്പാലം എൽ പി. സ്കൂൾ  എന്നീ ദുരിതാശ്വാസക്യാമ്പുകളും സ്കൂൾ കോമ്പൗണ്ടും വഴികളും വൃത്തിയാക്കിയത്. സ്കൂൾ പ്രൻസിപ്പാൾ ജയിംസ് പി. ആൻറ്റണി, പോലീസ് ഉദ്യോഗസ്ഥരായ  സജിമോൻ, റെജിമോൻ, സെബാസ്റ്റ്യൻ അധ്യാപകരായ സജു പവിത്രൻ, റോബിൻ എസ് എന്നിവർ നേതൃത്വം നൽകി. ജില്ലയിലെ പ്രളയദുരിതാശ്വാസ  പ്രവർത്തനങ്ങളുടെ തുടർ പരിപാടികൾക്ക്  എസ്.പി.സി […]