ശബരിമലയിലെ ആചാര ലംഘനങ്ങൾക്കെതിരെ സമരം തുടരും; കെ. സുരേന്ദ്രൻ: ജയിൽ മോചിതനായ സുരേന്ദ്രന് വൻസ്വീകരണം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ജയിൽ മോചിതനായി. ശബരിമലയിലെ ആചാര ലംഘനങ്ങൾക്കെതിരെ സമരം തുടരുമെന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങിയ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ 22 ദിവസമായി ജയിലിൽ കഴിയുകയായിരുന്ന സുരേന്ദ്രന് ബിജെപി നേതൃത്വം വൻവരവേൽപ്പാണ് ഒരുക്കിയിരിക്കുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയും തിരുവനന്തപുരത്ത് കെ.സുരേന്ദ്രനെ സ്വീകരിക്കാൻ എത്തിയിരുന്നു. പൂജപ്പുര സെൻട്രൽ ജയിലിൽനിന്നും പുറത്തുവന്ന സുരേന്ദ്രനെ ആരാധകർ തോളിലേറ്റിയാണ് തുറന്ന ജീപ്പിലേയ്ക്ക് എത്തിച്ചത്. തുടർന്ന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ബിജെപി പ്രവർത്തകർ സുരേന്ദ്രനെ സെക്രട്ടേറിയറ്റിനു മുന്നിലെ […]

ബിജെപി മീഡിയ സെല്ലിന്റെ പ്രസ്താവനയിൽ ഒപ്പിട്ടിട്ടില്ല; ഷാജി കൈലാസ്

സ്വന്തം ലേഖകൻ കൊച്ചി: സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസിൽ റിമാൻഡിലായിരുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ വിട്ടയക്കണമെന്ന പേരിൽ പുറത്തിറങ്ങിയ പ്രസ്താവനയിൽ താനും ഭാര്യയും ഒപ്പിട്ടിട്ടില്ലെന്ന് വ്യക്തമാക്കി സംവിധായകൻ ഷാജി കൈലാസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമലയുമായി ബന്ധപ്പെട്ട് ബിജെപി മീഡിയാ സെല്ലിൻറെ പേരിൽ പ്രസിദ്ധീകരിച്ച സംയുക്ത പ്രസ്താവനയിൽ എന്റെയും ഭാര്യ ചിത്രാ ഷാജികൈലാസിന്റെയും പേര് ഉൾപ്പെടുത്തിയത് ശ്രദ്ധയിൽ പെട്ടു. ഈ പ്രസ്താവനയിൽ ഞങ്ങൾ ഒപ്പ് വെക്കുകയോ ഇതേ കുറിച്ച് അറിയുകയോ ചെയ്തിട്ടില്ല. അനുവാദം കൂടാതെ ഞങ്ങളുടെ പേര് ദുരുപയോഗിച്ചവർ അത് […]

ഓൺലൈൻ നിക്ഷേപത്തട്ടിപ്പ്; നഷ്ടമായത് 15 ലക്ഷം; 10 കേസുകൾ രജിസ്റ്റർചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ കോളേജ് അധ്യാപകരുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുത്തതിന് സമാനമായി സംസ്ഥാനത്ത് പലയിടത്തും ഓൺലൈൻ നിക്ഷേപത്തട്ടിപ്പ് വ്യാപകമായതായി പൊലീസ് . 15 ലക്ഷത്തോളം രൂപയാണ് മൊബൈൽ യുപിഎ ആപ്പുകളുടെ മറവിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തി ഇതുവരെ തട്ടിയെടുത്തതെന്ന് പൊലീസ് സൈബർഡോം സ്ഥിരീകരിച്ചു. ആകെ 10 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ജാർഖണ്ഡ് കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇതിന് പിന്നിലെന്ന് കഴിഞ്ഞദിവസം കോട്ടയം സിഎംഎസ് കോളേജ് അധ്യാപകന്റെ അക്കൗണ്ടിൽ നിന്നും 1.62 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് […]

ആലപ്പുഴ ടൗൺ പൊലീസ് കൺട്രോളിൽ; നിറചിരിയുമായി പൊലീസ് മാമൻമാർ

സ്വന്തം ലേഖകൻ ആലപ്പുഴ: സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുന്ന ആലപ്പുഴ ടൗൺ കേരള പൊലീസിന്റെ കൺട്രോളിൽ. ടൗണിന്റെ മുക്കും മൂലയും പൊലീസിന്റെ നിയന്ത്രണത്തിലാണ്. നിറയെ പാലങ്ങളും കനാലുകളുമുള്ള ആലപ്പുഴ ടൗണിൽ വഴിതെറ്റി കുടുങ്ങുന്നവർക്ക് തെക്കും വടക്കും വഴി പറഞ്ഞ് കൊടുക്കാനും നിറചിരിയോടെ പൊലീസുകാർ തയ്യാറാകുന്നത് നല്ല മാതൃകയാണ്. ജില്ലാ പൊലീസ് മേധാവി എസ്.സുരേന്ദ്രന്റെ നേതൃത്വത്തിലാണ് നഗരത്തിൽ സുരക്ഷ ഒരുക്കിയിട്ടുള്ളത്. ഒമ്പത് മേഖലകളായി തിരിച്ചാണ് പൊലീസിന്റെ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ. ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് ഓരോ മേഖലയുടെയും ചുമതല വഹിക്കുന്നത്. ക്രമീകരണങ്ങൾ ഇങ്ങനെ ഒന്നും രണ്ടും […]

പിതാവും ചേച്ചിയും കാട്ടിയ വഴിയിലൂടെ ഹാട്രിക്ക് താരമായി മാധവി പുതുമന

സ്വന്തം ലേഖകൻ ആലപ്പുഴ: പിതാവും ചേച്ചിയും കാട്ടിയ വഴിയിലൂടെ ഹാട്രിക്ക് താരമായി മാധവി പുതുമന. മോണോ ആക്ടിൽ പിതാവിന്റെയും സഹോദരിയുടെയും പാത പിൻതുടർന്ന് തുടർച്ചയായ മുന്നാം തവണയാണ് മാധവി സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടുന്നത്. എം ജി സർവകലാശാല മുൻ കലാ പ്രതിഭയായ പിതാവും കോട്ടയം മൂലവട്ടം അമൃത സ്‌കൂൾ അദ്ധ്യാപകനുമായ രാജേഷ് കെ.പുതുമന തന്നെയാണ് മാധവിയെയും പരിശീലിപ്പിക്കുന്നത്. ജില്ലാ തല മത്സരത്തിൽ തുടർച്ചയായ ആറ് തവണ മോണോ ആക്ടിൽ നേടിയ ഒന്നാം സ്ഥാനവുമായാണ് മാധവി അലപ്പുഴയിൽ എത്തിയത്. ഓട്ടൻതുള്ളലിനിടെ വേദിയിൽ കുഴഞ്ഞ് […]

രഞ്ജി ട്രോഫി: കേരളത്തിന് വീണ്ടും കൂട്ടത്തകർച്ച; മേധാവിത്വം ഉറപ്പിച്ച് തമിഴ്നാട്

സ്പോട്സ് ഡെസ്ക് ചെന്നൈ: രഞ്ജി ട്രോഫി എലൈറ്റ് ഡിവിഷനിൽ ദുർബലരായ തമിഴ്നാടിനെതിരെ കേരളത്തിന് ബാറ്റിംഗ് തകർച്ച. തമിഴ്‌നാടിന്റെ 268 റണ്ണിനെതിരെ ബാറ്റിംഗിനിറങ്ങിയ കേരളം രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഒൻപത് വിക്കറ്റിന് 151 റൺ മാത്രമാണ് എടുത്തിരിക്കുന്നത്. കഴിഞ്ഞ കളിയിലേതിന് സമാനമായ ഒരു ചെറുത്ത് നിൽപ്പ് അൽഭുതം ഉണ്ടായില്ലെങ്കിൽ ഇനിംഗ്സ് ലീഡിന്റെ മൂന്ന് പോയിന്റ് കേരളത്തിന് നഷ്ടമാകും. ഒന്നാം ദിനം കളി നിർത്തുമ്പോൾ ആറ് വിക്കറ്റിന് 249 റണ്ണായിരുന്നു തമിഴ്നാടിന്റെ സമ്പാദ്യം.ഇതിനോട് 19 റൺ കുടി കുട്ടിച്ചേർത്ത് തമിഴ്നാട് ബാറ്റിംഗ് നിര മടങ്ങി. പിന്നീട്, കേരളത്തിന്റെ […]

സർക്കാർ സഹായിക്കുമെന്നുള്ള പ്രതീക്ഷ അസ്തമിച്ചു; നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തും

സ്വന്തം ലേഖകൻ തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കഴിഞ്ഞ മാസം കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റിന് മുൻപിൽ സമരം നടത്തും. മന്ത്രിമാർ സഹായം വാഗ്ദാനം ചെയ്തിരുന്നെന്നും എന്നാൽ സർക്കാർ സഹായിക്കുമെന്നുള്ള പ്രതീക്ഷ നഷ്ട്‌പ്പെട്ടെന്നും വിജി പറഞ്ഞു. വീട് പണിയാനെടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതോടെ സനൽകുമാറിന്റെ വീട് ജപ്തി ഭീഷണിയിലാണ്. വീട് പണിയാനായി സനലിന്റെ അച്ഛൻ ഗവൺമെന്റ് പ്രസിൽ ജോലി ചെയ്യവേ എടുത്ത ഏഴ് ലക്ഷം രൂപ പലിശ കയറി വലിയ തുകയായി. പെൻഷനാവുന്ന ദിനം അച്ഛൻ ആത്മഹത്യ ചെയ്തു. അടവ് മുടങ്ങാതിരിക്കാൻ വെൺപകർ സർവീസ് സഹകരണ […]

ഒടിയൻ വിസ്മയിപ്പിക്കുന്നത് ഇന്ത്യയിൽ മാത്രമല്ല, 31 രാജ്യങ്ങളിൽ

സ്വന്തം ലേഖകൻ മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ഒടിയൻ വരികയാണ്. ഡിസംബർ പതിനാലിനാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് അകത്തും വിദേശത്തുള്ള പ്രധാന സെന്ററുകളിലുമെല്ലാം ഒരുമിച്ചായിരിക്കും റിലീസ്. ഇന്ത്യ ഉൾപ്പെടെ 31രാജ്യങ്ങളിൽ ഒടിയൻ റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. 31 ഓളം വിദേശ രാജ്യങ്ങളിൽ സിനിമ പ്രദർശനത്തിനെത്തുമെന്ന കാര്യം സംവിധായകൻ വിഎ ശ്രീകുമാർ മേനോൻ ആണ് പറഞ്ഞിരിക്കുന്നത്. ഇക്കാര്യം ഔദ്യോഗികമായി പുറത്ത് വന്നതാണോ എന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങളില്ല. ഫ്രാൻസിൽ എത്തുന്ന ആദ്യ മലയാള സിനിമയാണെന്നുള്ള പ്രത്യേകതയും ഒടിയൻ സ്വന്തമാക്കി. […]

കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞുവീണു

സ്വന്തം ലേഖകൻ അഹമ്മദ് നഗർ: കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വേദിയിൽ കുഴഞ്ഞുവീണു. രക്തത്തിലെ പഞ്ചസാരയുടെ അളവ് പൊടുന്നനെ കുറഞ്ഞതാണ് കാരണം. മഹാത്മ ഫൂലെ കൃഷി വിദ്യാപീഠത്തിലെ ബിരുദദാന ചടങ്ങിൽ ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് എല്ലാവരും എഴുന്നേറ്റ് നിൽക്കുമ്പോഴാണ് ഗഡ്കരി കുഴഞ്ഞുവീണത്. അടുത്തുണ്ടായിരുന്ന ഗവർണ്ണർ സി. വിദ്യാസാഗർ റാവു അടക്കം ചേർന്ന് അദ്ദേഹത്തെ താങ്ങിയെടുക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നിലമെച്ചപ്പെട്ടു. രക്തത്തിലെ പഞ്ചസാര കുറഞ്ഞതും കൊടുംചൂടും കാരണമാണ് കുഴഞ്ഞുവീണതെന്ന് അദ്ദേഹം പിന്നീട് ട്വീറ്റ് ചെയ്തു.

ശ്രീകുമാർ മേനോന് പിന്നാലെ മഞ്ജുവിനും പരിക്ക്; ഒടിയൻ ജൂനിയർ മാൻഡ്രേക്കോ?

സ്വന്തം ലേഖകൻ ആടിനെ പുലിയാക്കുകയും, രൂപം മാറുകയും ഒക്കെ ചെയ്യുന്ന ഒടിവേല അഭ്യസിച്ചവർ ഒരു കാലത്ത് കേരളത്തിൽ ജീവിച്ചിരുന്നുവെന്ന് പഴങ്കഥ. ഒടിവിദ്യകളുമായെത്തുന്ന ഒടിയൻ ഇനി തിയേറ്ററുകളിലെത്താൻ ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒടിയന്റെ അവസാനഘട്ട മിനുക്കുപണികൾക്കിടെ സംവിധായകൻ ശ്രീകുമാർ മേനോന് പരിക്കേറ്റത് വാർത്തയായിരുന്നു. അവിചാരിതം എന്നുകരുതി ഇരിക്കവെ ചിത്രത്തിലെ നായിക മഞ്ജു വാര്യർക്കും ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. എസ്‌ക്കലേറ്ററിൽ നിന്ന് വീണ് സംവിധായകന് പരിക്കേറ്റപ്പോൾ ജാക്ക് ആൻഡ് ജിൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നായികയ്ക്ക് പരിക്കേറ്റത്. ഒടിയൻ ജൂനിയർ മാൻഡ്രേക്ക് ആണോ […]