നാടകീയ രംഗങ്ങൾക്കൊടുവിൽ നിയമസഭ ഇന്നും പിരിഞ്ഞു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമല വിഷയം ഉന്നയിച്ച് നിയമസഭയിൽ ഇന്നും പ്രതിപക്ഷം ബഹളംവെച്ചിരുന്നു. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി . എന്നാൽ പ്രതിപക്ഷ ബഹളത്തിനിടയിലും ചോദ്യോത്തര വേള പുരോഗമിച്ചിരുന്നുവെങ്കിലും പിന്നീട് ചോദ്യോത്തര വേള റദ്ദാക്കി. സ്പീക്കറുടെ ചേംബറിന് മുമ്പിൽ പ്രതിപക്ഷ എം.എൽ.എ മാർ പ്രതിഷേധ സൂചകമായുള്ള ബാനറുമായി നിൽക്കുകയാണ്. എം.എൽ.എമാരായ പി. സി ജോർജും ഓ.രാജഗോപാലും സഭയിൽനിന്ന് ഇറങ്ങിപ്പോയി. എം.എൽ.എമാരുടെ സത്യാഗ്രഹം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ചോദ്യോത്തരവേള എന്നും തടസ്സപ്പെടുത്തുന്നത് ശരിയല്ല, ശൂന്യവേളയിൽ വിഷയം ചർച്ച ചെയ്യാമെന്നും […]

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചമ്പു പ്രഭാഷണത്തിൽ അർച്ചന എസ് നായർക്ക് എ ഗ്രേഡ്

സ്വന്തം ലേഖകൻ  ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ചമ്പു  പ്രഭാഷണത്തിൽ എ ഗ്രേഡ് കോട്ടയം സ്വദേശിനി അർച്ചന എസ് നായർക്ക് ലഭിച്ചുകുമാരനല്ലൂർ ദേവീവിലാസം ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് അർച്ചന, മുടിയർക്കര ചിറക്കൽ പറമ്പിൽ സജീവിന്റെയും ആശയുടെയും മകളാണ്.

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പാലക്കാട് കലാകിരീടം ചൂടി

സ്വന്തം ലേഖകൻ ആലപ്പുഴ: 59-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാടി പാലക്കാട് കലാകിരീടം ചൂടി. 930 പോയിന്റാണ് പാലക്കാട് നേടിയത്. 927 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തെത്തി. തുടർച്ചയായ 12 വർഷം കോഴിക്കോട് പുലർത്തിവന്ന ആധിപത്യമാണ് ഇത്തവണ തകർക്കപ്പെട്ടത്. തൃശൂർ 903 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. ഇതിനു മുൻപ് 2006ലാണ് സ്വർണക്കപ്പിൽ മുത്തമിടാൻ പാലക്കാടിനു സാധിച്ചിട്ടുള്ളത്. പിന്നീട് 2015ൽ കോഴിക്കോടുമായി കിരീടം പങ്കുവച്ചിരുന്നു. അടുത്ത വർഷം കാസർഗോഡ് ജില്ലയിലാണ് കലോത്സവം നടത്തുക. പോയിന്റ് നില 1 പാലക്കാട് 930 2 കോഴിക്കോട് 927 […]

ജനങ്ങൾക്ക് ആശ്വാസമായി ഇന്ധനവില വീണ്ടും കുറഞ്ഞു

സ്വന്തം ലേഖകൻ ന്യൂഡൽഹി: ജനങ്ങൾക്ക് ആശ്വാസമായി ഇന്ധനവില വീണ്ടും കുറഞ്ഞു. പെട്രോളിന് 25 പൈസയും, ഡീസലിന് 28 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഈ മാസം പെട്രോൾ വില 2.60 രൂപയും ഡീസൽ വില് 3.05 രൂപയും കുറഞ്ഞു. അതേസമയം പ്രധാന ജില്ലകളിൽ ഒരു ലിറ്റർ പെട്രോൾ ഡീസൽ നിരക്കുകൾ ഇങ്ങനെ: തിരുവനന്തപുരത്ത് പെട്രോൾ-73.48രൂപ, ഡീസൽ-69.65 രൂപ, കൊച്ചിയിൽ പെട്രോളിന് 72.2 രൂപ, ഡീസലിന് 68.33 രൂപ, കോഴിക്കാട് പെട്രോളിന് 72.52 രൂപ, ഡീസലിന് 68.65 രൂപ.

സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ചമ്പു പ്രഭാഷണത്തിൽ അർച്ചന എസ് നായർക്ക് എ ഗ്രേഡ്

സ്വന്തം  ലേഖകൻ  ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ചമ്പു പ്രഭാഷണത്തിൽ എ ഗ്രേഡ് കോട്ടയം സ്വദേശിനി അർച്ചന എസ് നായർക്ക് ലഭിച്ചു കുമാരനല്ലൂർ ദേവീവിലാസം ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് അർച്ചന, മുടിയർക്കര ചിറക്കൽ പറമ്പിൽ സജീവിന്റെയും ആശയുടെയും മകളാണ്.

ഉണ്ടയുടെ സെറ്റിൽ സഹപ്രവർത്തകർക്ക് മമ്മൂട്ടിയുടെ സ്പെഷ്യൽ ബിരിയാണി

സ്വന്തം ലേഖകൻ തന്റെ ആരാധകരോട് സ്‌നേഹത്തോടെ മാത്രം പെരുമാറുന്ന നടനാണ് മമ്മൂട്ടി. ഇവിടെ അഭിനയചക്രവർത്തിയാണെന്ന ജാഡ ഇല്ലാതെ തന്റെ സഹപ്രവർത്തകർക്ക് അന്നം വിളമ്പുന്ന മമ്മൂട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. പുതിയ ചിത്രമായ ഉണ്ടയുടെ ലൊക്കേഷനിൽ ഷർട്ടും ലുങ്കിയുമണിഞ്ഞ്, സാധാരണക്കാരിൽ സാധാരണക്കാരനായി തന്റെ സഹപ്രവർത്തകർക്ക് ബിരിയാണി വിളമ്പിക്കൊടുക്കുന്ന മമ്മൂക്കയുടെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മുമ്പും ഇദ്ദേഹം സഹപ്രവർത്തകർക്കായി ഭക്ഷണം വിളമ്പിയിട്ടുണ്ട്. മമ്മൂട്ടി ഫാൻസ് അസോസിയേഷനാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

59-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം: കോഴിക്കോട് മുന്നിൽ, പാലക്കാടും കണ്ണൂരും ഒപ്പത്തിനൊപ്പം

സ്വന്തം ലേഖകൻ ആലപ്പുഴ: തിരുവാതിരയും പരിചമുട്ടുകളിയും പഞ്ചവാദ്യവും കഥകളിയും സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനത്തിൽ വേദികളെ സമ്പന്നമാക്കി. ഇന്ന് 75 ഇനങ്ങളിലാണ് മത്സരം നടന്നത്. ആദ്യദിവസമായ ഇന്നലെ പല മത്സരങ്ങളും അർദ്ധരാത്രി കഴിഞ്ഞും നീണ്ടു. രാവിലെ വരെ ആധിപത്യമുറപ്പിച്ച തൃശൂരിനെ ഒരുപോയന്റിന് പിന്നിലാക്കി ഒന്നാം സ്ഥാനത്ത് കോഴിക്കോടും പാലക്കാടും ഒപ്പത്തിനോപ്പം മുന്നേറുന്നു. 99 ഇനങ്ങളിൽ നിന്ന് 370 പോയന്റുകളോടെ കോഴിക്കോടു മുന്നിട്ടു നിൽക്കുന്നു. 368 പോയന്റുകൾ വീതം നേടി കണ്ണൂരും പാലക്കാടും ഒപ്പത്തിനോപ്പം പൊരുതുന്നു. 367പോയിന്റ് നേടിയ തൃശൂർ തൊട്ടുപിന്നിലുള്ളത്. ആതിഥേയരായ ആലപ്പുഴ […]

പൊലീസിന് പിഴയടച്ച് മടുത്തു; മദ്യപിക്കാൻ പോകാൻ ബസ്സിൽ സൗജന്യ യാത്ര അനുവദിക്കണം; കളക്ടറോട് ചെങ്കോട്ടയ്യൻ

സ്വന്തം ലേഖകൻ മറയൂർ: കളക്ടർക്ക് വ്യത്യസ്ത നിവേദനവുമായി കർഷകൻ. തങ്ങളുടെ ഗ്രാമത്തിൽ സർക്കാരിന്റെ മദ്യവിൽപനശാല ഇല്ല. അതിനാൽ ദൂരെയുള്ള മദ്യശാലകളിൽ പോകാൻ സൗജന്യ ബസ് പാസ് നൽകണമെന്നാണ് കർഷകന്റെ ആവശ്യം. തമിഴ്നാട് ഈറോഡ് ജില്ലയിലെ വെള്ളോട്ടം വസന്തപുരം സ്വദേശിയായ കർഷകൻ ചെങ്കോട്ടയ്യനാണ് ബസ് പാസിനായി ഈറോഡ് കലക്ടർക്കു അപേക്ഷ നൽകിയത്. നിലവിൽ ദൂരെയുള്ള മദ്യഷോപ്പിലേക്ക് ബൈക്കിലാണ് യാത്ര ചെയ്യുന്നത്. എന്നാൽ മദ്യപിച്ച് വരുമ്പോൾ പൊലീസ് പിടികൂടി പലതവണ പിഴ അടപ്പിച്ചു. തന്റെ ഗ്രാമത്തിൽ മദ്യഷോപ് തുടങ്ങുകയോ മദ്യം വാങ്ങാൻ പോകാനുള്ള ബസ് പാസ് അനുവദിക്കുകയോ […]

സാമൂഹ്യ മാധ്യമങ്ങളിലെ ചതിക്കുഴികളിൽ വീഴാതിരിക്കാൻ കുട്ടികളും രക്ഷകർത്താക്കളും ശ്രദ്ധിക്കാൻ കോട്ടയം ജിലാ പോലിസ് മേധാവി ഹരിശങ്കർ ഐ പി എസ് നൽകുന്ന മുന്നറിയിപ്പ്

സ്വന്തം ലേഖകൻ കോട്ടയം: ഓപ്പറേഷൻ ഗുരുകുലം പദ്ധതിയുടെ ഭാഗമായി അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട നിരവധി സംഭവങ്ങളുടെ വെളിച്ചത്തിൽ സാമൂഹ്യ മാധ്യമങ്ങളുടെ വർണ്ണ പൊലിമയിൽ ആകൃഷ്ടരായി ഈയാം പാറ്റകളെ പോലെ സ്വജീവിതം നഷ്ടപ്പെടുത്തുന്ന കുമാരീകുമാരന്മാർക്ക് എന്താണ് സംഭവിച്ചത്. സമൂഹ്യമാധ്യമങ്ങളും കമ്പ്യൂട്ടറും ഉപയോഗിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം. കഴിഞ്ഞ ദിവസം പിടിയിലായ ജിന്‌സു തന്റെ ഇരകളായ പെൺകുട്ടികളുടെ വീട് തന്നെയാണ് പീഡനത്തിനായി ഉപയോഗിച്ചിരുന്നത്. പെൺകുട്ടികളുടെ കയ്യിൽനിന്നും സ്വർണ്ണാഭരണങ്ങളും പണവും കൈപ്പറ്റുന്ന കാമുകന്മാരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുകയാണ്. കോട്ടയം ടൌണിൽ കഴിഞ്ഞ ദിവസം കോളേജ് കുമാരനായ കാമുകൻ കാമുകിയുടെ കരണത്ത് പല […]

എക്‌സൈസ് റെയ്ഡിൽ 1854 ലിറ്റർ അരിഷ്ടം പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സി.ഐ നൂറുദ്ദീന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ കോട്ടയം ജില്ലയിൽ വ്യാപകമായ തോതിൽ അനധികൃതമായി അരിഷ്ടാസവങ്ങൾ വിതരണം ചെയ്തു വന്ന സ്ഥാപനത്തിൽ നിന്നും 1456.2 ലിറ്റർ അരിഷ്ടവും 397.8 ലിറ്റർ ആസവവും (ആകെ – 1854 ലിറ്റർ) പിടികൂടി. ജില്ലയിൽ ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾ വഴി അരിഷ്ടാസവങ്ങൾ വിതരണം ചെയ്യുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ സാധുവായ രേഖകൾ ഇല്ലാതെ 21.15 ലിറ്റർ അരിഷ്ടം സൂക്ഷിച്ചതിന് പുതുപ്പള്ളി സ്വദേശിയായ എബ്രഹാം എന്നയാളെ പ്രതി ചേർത്ത് 1.12.2018ൽ […]