സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പാലക്കാട് കലാകിരീടം ചൂടി
സ്വന്തം ലേഖകൻ
ആലപ്പുഴ: 59-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാടി പാലക്കാട് കലാകിരീടം ചൂടി. 930 പോയിന്റാണ് പാലക്കാട് നേടിയത്. 927 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തെത്തി. തുടർച്ചയായ 12 വർഷം കോഴിക്കോട് പുലർത്തിവന്ന ആധിപത്യമാണ് ഇത്തവണ തകർക്കപ്പെട്ടത്. തൃശൂർ 903 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. ഇതിനു മുൻപ് 2006ലാണ് സ്വർണക്കപ്പിൽ മുത്തമിടാൻ പാലക്കാടിനു സാധിച്ചിട്ടുള്ളത്. പിന്നീട് 2015ൽ കോഴിക്കോടുമായി കിരീടം പങ്കുവച്ചിരുന്നു. അടുത്ത വർഷം കാസർഗോഡ് ജില്ലയിലാണ് കലോത്സവം നടത്തുക.
പോയിന്റ് നില
1 പാലക്കാട് 930
2 കോഴിക്കോട് 927
3 തൃശൂർ 903
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
- കണ്ണൂർ 901
- മലപ്പുറം 895
6 എറണാകുളം 886
7 ആലപ്പുഴ 870
Third Eye News Live
0