സെക്രട്ടറിയേറ്റ് മാർച്ചിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് നാളെ ബിജെപി ഹർത്താൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സെക്രട്ടറിയേറ്റ് മാർച്ചിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഹർത്താൽ പ്രഖ്യാപിച്ച് ബിജെപി. ബിജെപി സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷമുണ്ടായതിന് പിന്നാലെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതക ഷെല്ലും പ്രയോഗിച്ചു. ശബരിമലയിലെ 144 പിൻവലിക്കുക, ബിജെപി നേതാക്കൾക്കെതിരെ ഉള്ള കള്ള കേസുകൾ പിൻവലിക്കുക, എ.എൻ രാധാകൃഷ്ണന്റെ നിരാഹാര സമരം അവസാനിപ്പിക്കാൻ ചർച്ചക്ക് തയ്യാറാവുക തുടങ്ങിയവ ആവശ്യങ്ങളുമായായിരുന്നു മാർച്ച്. പത്തനംതിട്ട കളക്‌റ്റ്രേറ്റിലേക്ക് മാർച്ച് നടത്തിയ ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. മുപ്പത് പേരെയാണ് അറസ്റ്റ് ചെയ്തത്. എ എൻ രാധാകൃഷ്ണന്റെ നിരാഹാര സത്യാഗ്രഹം അധികൃതർ കണ്ടില്ലെന്നു […]

കലോത്സവ വേദിയിലും നൊമ്പരമായി ബാലഭാസ്‌കർ

സ്വന്തം ലേഖകൻ ആലപ്പുഴ: അകാലത്തിൽ പൊലിഞ്ഞ വയലിൻ മാന്ത്രികനും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ ഓർമയിൽ ഹയർസെക്കൻഡറി വിഭാഗം വൃന്ദവാദ്യ മത്സരം. കഴിഞ്ഞ ദിവസം നടന്ന വയലിൻ മത്സരത്തിലും പ്രിയ കലാകാരനെ അനുസ്മരിക്കാൻ വിദ്യാർഥികൾ മറന്നില്ല. ബാലഭാസ്‌കറിന്റെ കൈയൊപ്പ് പതിഞ്ഞ ഫ്യൂഷൻ ഇനങ്ങളാണ് ഭൂരിഭാഗം മത്സരാർഥികളും തെരഞ്ഞെടുത്തത്. കാർമൽ എച്ച്.എസ്.എസ്. ചാലക്കുടിയിലെ വിദ്യാർഥികൾ ബാലഭാസ്‌കറിന്റെ പടം പതിച്ച ടിഷർട്ട് അണിഞ്ഞാണ് എത്തിയത്. ബാലഭാസ്‌കറിന്റെ സ്ഥിരം നമ്പറായ തില്ലാന രാഗമായിരുന്നു ആവർത്തിച്ച് വേദിയിൽ എത്തിയത്.

ഉദ്ഘാടന ദിവസം വിമാനത്താവളം സന്ദർശിക്കാൻ കുറുക്കന്മാരും; യൂസഫലിയുടെ വിമാനം ലാൻഡ് ചെയ്യാതെ ആകാശത്ത് കറങ്ങിയത്‌ മിനിറ്റുകളോളം

സ്വന്തം ലേഖകൻ കണ്ണൂർ: ഉദ്ഘാടന ദിവസം വിമാനത്താവളം സന്ദർശിക്കാൻ കുറുക്കന്മാരും എത്തി. വിമാനത്താവളത്തിനുള്ളിൽ കയറി കൂടിയ ആറ് കുറുക്കന്മാരെ പുറത്തുചാടിക്കാനുള്ള ശ്രമത്തിലായി പിന്നീട് അധികൃതർ. ആദ്യം കാഴ്ചക്കാർക്ക് അത്ഭുതമായെങ്കിലും പിന്നീട് തലവേദനയായി. റൺവേയിൽ കയറിയ കുറുക്കൻ അധികൃതരെ വട്ടം കറക്കി. കുറുക്കന്റെ വികൃതി കാരണം വ്യവസായി എംഎ യൂസഫലിയുടെ വിമാനം എട്ട് മിനിറ്റ് വൈകിയാണ് ഇന്നലെ ലാൻഡ് ചെയ്തത്. വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനായി കൊച്ചിയിൽനിന്ന് രാവിലെ 8.07നാണ് യൂസഫലിയുടെ സ്വകാര്യ വിമാനം പറന്നുയർന്നത്. എട്ടേ മുക്കാലായിരുന്നു കണ്ണൂരിലെ ലാൻഡിങ് സമയം. റൺവേയിലേക്ക് ലാൻഡ് ചെയ്യാനായി തുടങ്ങുന്നതിനിടയിലാണ് […]

ഏപ്രിൽ 1 മുതൽ അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ നിർബന്ധം; നിലവിലുള്ള വാഹനങ്ങൾക്ക് നിർബന്ധമില്ല

സ്വന്തം ലേഖകൻ ന്യൂഡൽഹി: വാഹനം വാങ്ങുമ്പോൾ നമ്പർ പ്ലേറ്റ് ലഭിക്കുന്ന ഏകീകൃത നമ്പർ പ്ലേറ്റ് സംവിധാനം എന്ന് മുതൽ നടപ്പിലാകുമെന്ന് ചോദ്യത്തിന് വിരാമമായി. ഏപ്രിൽ മുതൽ രാജ്യത്താകെ ഈ സംവിധാനം നടപ്പാക്കും എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഏപ്രിൽ ഒന്ന് മുതൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾ പുതിയ നമ്പർ പ്ലേറ്റോടു കൂടിയേ രജിസ്‌ട്രേഷൻ പൂർത്തിയാക്കി പുറത്തിറക്കാനാകൂ. വിൽപന നടത്തുന്ന ഷോറൂമുകളിൽ തന്നെയായിരിക്കും രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുക. മോഷ്ടാക്കളിൽ നിന്ന് സുരക്ഷിതമാക്കാനും ഉടമക്ക് വാഹനം ഉടൻ കണ്ടെത്താനുമുള്ള നൂതന സാങ്കേതികവിദ്യയോടെയാണ് നമ്പർ പ്ലേറ്റിറക്കുന്നത്. ഇതോടെ രാജ്യത്തെ എല്ലാ […]

വിദേശ മദ്യം വിൽക്കാനുള്ള അനുമതിയിൽ വൻ അഴിമതി; തിരുവഞ്ചൂർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിദേശ നിർമിത മദ്യം ബിവറേജസ് വഴി വിൽക്കാനുള്ള സർക്കാർ അനുമതിയിൽ വൻ അഴിമതിയെന്ന് പ്രതിപക്ഷം. പ്രതിപക്ഷത്തുനിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയാണ് സർക്കാരിനെതിരെ ആരോപണം ഉന്നയിച്ചത്. ബ്രൂവറി അഴിമതിക്കുശേഷം നടന്ന ഏറ്റവും വലിയ അഴിമതിയാണ് വിദേശ നിർമിത മദ്യം ബിയർ പാർലറുകൾ വഴിയും ബിവറേജസ് ഔട്ട്ലെറ്റുകൾ വഴിയും കൊടുക്കാനുള്ള തീരുമാനമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സുപ്രീംകോടതി വിധി സർക്കാർ അട്ടിമറിച്ചു. നിബന്ധനകൾ അട്ടിമറിച്ചാണ് ബ്രൂവറികൾക്ക് സർക്കാർ അനുമതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു. അഴിമതി നടത്തിയത് നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ്. വിദേശ മദ്യമാഫിയയെ […]

അഡ്‌ലെയ്ഡ് ടെസ്റ്റിൽ ചരിത്രം കുറിച്ച് ഇന്ത്യ: ആസ്‌ട്രേലിയയെ അട്ടിമറിച്ചത് 31 റണ്ണിന്; പരമ്പര നേട്ടം സ്വപ്‌നംകണ്ട് കോഹ്ലിപ്പട

സ്‌പോട്‌സ് ഡെസ്‌ക് അഡ്‌ലെയ്ഡ്: ഇന്ത്യയുടെ ഓസ്‌ട്രേലിയൻ സന്ദർശനത്തിലെ ആദ്യ ടെസ്റ്റിൽ മിന്നുന്ന വിജയവുമായി കോഹ്ലിപ്പട. ആദ്യ ടെസ്റ്റിന്റെ അവസാന ദിവസത്തെ രണ്ട് സെഷനുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യ മിന്നും വിജയം നേടിയത്. 2008 ന് ശേഷം ആദ്യമായാണ് ഇന്ത്യ ഓസ്‌ട്രേലിയൻ മണ്ണിൽ ഒരു ടെസ്റ്റ് വിജയിക്കുന്നത്. ഇതോടെ ഇന്ത്യയ്ക്ക് ചരിത്രത്തിൽ ആദ്യമായി ഓസ്‌ട്രേലിയൻ മണ്ണിൽ ടെസ്റ്റ് പരമ്പര വിജയം എന്ന ചരിത്ര മുഹൂർത്തമാണ് ഒരുങ്ങുന്നത്. അഡ്‌ലെയ്ഡ് ഓവലിൽ നടന്ന ആദ്യ ടെസ്റ്റിൽ 31 റണ്ണിനാണ് ഇന്ത്യൻ വിജയം. ആദ്യ ഇന്നിംഗ്‌സിൽ തകർന്നടിഞ്ഞ ഇന്ത്യ ചേതേശ്വർ […]

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്; കേസ് പരിഗണിക്കുന്നത് ഈ മാസം 19ലേക്ക് മാറ്റി

സ്വന്തം ലേഖകൻ കൊച്ചി: മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പിൽ കള്ളവോട്ടു നടന്നെന്ന് ചൂണ്ടിക്കാട്ടി ബി ജെ പി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ നൽകിയ ഹർജി പരിഗണിക്കുന്നത് ഈ മാസം 19ലേക്ക് മാറ്റി. ഹൈക്കോടതിയാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. അന്തരിച്ച മുൻ എംഎൽഎ പി ബി അബ്ദുൽ റസാഖിന്റെ മകൻ ഷഫീഖ് റസാഖിനെ കേസിൽ കക്ഷിചേരാൻ ഹൈകോടതി അനുവദിച്ചു. അബുൽറസാഖിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെ സുരേന്ദ്രൻ ഹർജി നൽകിയത്. മരിച്ചു പോയവരുടെയും വിദേശത്തുള്ളവരുടെയും പേരിൽ പി ബി അബ്ദുൽ റസാഖിന് അനുകൂലമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും […]

സൗദിയിൽ നിന്നും കണ്ണൂരിലേക്ക് നേരിട്ടുള്ള വിമാനസർവീസ് തുടങ്ങി

സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂർ വിമാനത്താവളം യാഥാർഥ്യമായതോടെ സൗദിയിൽ നിന്നും കണ്ണൂരിലേക്ക് നേരിട്ടുള്ള വിമാനസർവീസ് തുടങ്ങി. ഇന്ന് പുലർച്ചെ റിയാദിൽ നിന്നും പുറപ്പെട്ട ആദ്യ വിമാനത്തിൽ നൂറുക്കണക്കിന് കണ്ണൂരുകാരാണ് യാത്ര ചെയ്തത്. ആദ്യയാത്രാ സംഘത്തിന് യാത്രയയപ്പും സംഘടിപ്പിച്ചിരുന്നു. കാബിൻ ക്രൂവിന്റെ അനൗൺസ്‌മെന്റ് ഹർഷാരവത്തോടെയാണ് കണ്ണൂരുകാർ എതിരേറ്റത്. വർഷങ്ങളായുളള കാത്തിരിപ്പ് സാക്ഷാത്ക്കരിച്ചതിന്റെ നിർവൃതിയിലായിരുന്നു ഓരോരുത്തരും. റിയാദ് നഗരത്തിലുളള യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നവരിലേറെയും. എല്ലാവരും പരസ്പരം അറിയുന്നവർ. അതുകൊണ്ടുതന്നെ ആദ്യ യാത്ര ആഘോഷമായി. കണ്ണൂർ എക്‌സ്പാട്രിയേറ്റ്‌സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ 30 അംഗങ്ങൾ സംഘം ചേർന്നാണ് ആദ്യ യാത്രയിൽ പങ്കാളികളായത്. […]

നാടകീയ രംഗങ്ങൾക്കൊടുവിൽ നിയമസഭ ഇന്നും പിരിഞ്ഞു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമല വിഷയം ഉന്നയിച്ച് നിയമസഭയിൽ ഇന്നും പ്രതിപക്ഷം ബഹളംവെച്ചിരുന്നു. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി . എന്നാൽ പ്രതിപക്ഷ ബഹളത്തിനിടയിലും ചോദ്യോത്തര വേള പുരോഗമിച്ചിരുന്നുവെങ്കിലും പിന്നീട് ചോദ്യോത്തര വേള റദ്ദാക്കി. സ്പീക്കറുടെ ചേംബറിന് മുമ്പിൽ പ്രതിപക്ഷ എം.എൽ.എ മാർ പ്രതിഷേധ സൂചകമായുള്ള ബാനറുമായി നിൽക്കുകയാണ്. എം.എൽ.എമാരായ പി. സി ജോർജും ഓ.രാജഗോപാലും സഭയിൽനിന്ന് ഇറങ്ങിപ്പോയി. എം.എൽ.എമാരുടെ സത്യാഗ്രഹം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ചോദ്യോത്തരവേള എന്നും തടസ്സപ്പെടുത്തുന്നത് ശരിയല്ല, ശൂന്യവേളയിൽ വിഷയം ചർച്ച ചെയ്യാമെന്നും […]

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചമ്പു പ്രഭാഷണത്തിൽ അർച്ചന എസ് നായർക്ക് എ ഗ്രേഡ്

സ്വന്തം ലേഖകൻ  ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ചമ്പു  പ്രഭാഷണത്തിൽ എ ഗ്രേഡ് കോട്ടയം സ്വദേശിനി അർച്ചന എസ് നായർക്ക് ലഭിച്ചുകുമാരനല്ലൂർ ദേവീവിലാസം ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് അർച്ചന, മുടിയർക്കര ചിറക്കൽ പറമ്പിൽ സജീവിന്റെയും ആശയുടെയും മകളാണ്.