തിരഞ്ഞെടുപ്പിലെ തിരിച്ചടി; താമര കരിഞ്ഞതോടെ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി മോദി

സ്വന്തം ലേഖകൻ ദില്ലി: നിയമസഭ ഇലക്ഷൻ ഫലം പുറത്തുവന്നുകൊണ്ടിരിക്കെ താമര കരിയുമെന്ന് ഉറപ്പായതോടെ മാധ്യമങ്ങളുടെ തിരഞ്ഞെടുപ്പ് ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി മോദി. പാർലമെൻറിന്റെ ശീത കാല സമ്മേളനത്തെക്കുറിച്ച് സംസാരിക്കാനാണ് മോദി മാധ്യമങ്ങളെ കണ്ടത്. എന്നാൽ തിരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തെക്കുറിച്ച് പ്രതികരിക്കാൻ മോദി തയ്യാറായില്ല. മാധ്യമപ്രവർത്തകർ മോദിയുടെ ഫലങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ പ്രതികരിക്കാതെ തിരിഞ്ഞു പോകുകയായിരുന്നു മോദി.

നിയമസഭ നേരത്തെ പിരിച്ചു വിടൽ; തെലങ്കാനയിൽ വിജയം കണ്ടത് കെസിആറിന്റെ ചാണക്യതന്ത്രം

സ്വന്തം ലേഖകൻ ഹൈദരാബാദ്: തെലങ്കാനയിൽ വിജയം കണ്ടത് കെ ചന്ദ്രശേഖരറാവുവിന്റെ തന്ത്രം. കാലാവധി പൂർത്തിയാവുന്ന പക്ഷം ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പമായിരുന്നു തെലുങ്കാനയിലെ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാൽ ഇതിൽ താൽപര്യമില്ലാതിരുന്ന ചന്ദ്രശേഖർ റാവു നിയമസഭ പിരിച്ചു വിട്ട് തിരഞ്ഞെടുപ്പ് നേരത്തെയാക്കാൻ കളമൊരുക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതിലൂടെ നിരവധി ലക്ഷ്യങ്ങളാണ് ടിആർഎസിനുണ്ടായിരുന്നത്. സംസ്ഥാനത്ത് ഇപ്പോൾ കാര്യമായ ഭരണവിരുദ്ധ വികാരമൊന്നും നിലനിൽക്കുന്നില്ല. അതിനാൽ തന്നെ മികച്ച ഭൂരിപക്ഷത്തിൽ സംസ്ഥാനത്ത് വീണ്ടും ഭരണത്തിൽ എത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് ടിആർഎസ്സിനുണ്ടായിരുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് നേരത്തെ നടത്തി വിജയിച്ചതിന് ശേഷം പതിയെ ലോക്സഭ തിരഞ്ഞെടുപ്പിലേക്ക് കടക്കാം. […]

കൈ ഉയർത്തി കോൺഗ്രസ്; താമര കരിഞ്ഞു

സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിശേഷപ്പിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് കടക്കുന്നു. ശക്തമായ തിരിച്ചുവരവാണ് കോൺഗ്രസിന്. രാജസ്ഥാനിലും ഛത്തിസ്ഗഢിലും കോൺഗ്രസ് കേവലഭൂരിപക്ഷം ഉറപ്പാക്കി. ഏറെ നിർണായകമായ മധ്യപ്രദേശ് ഫോട്ടോ ഫിനിഷിലേക്ക് കടക്കുമ്പോൾ നേരിയ മുൻതൂക്കം കോൺഗ്രസിനുമുണ്ട്. ആർക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നാൽ ഇവിടെ ബി.എസ്.പി, എസ്.പി തുടങ്ങിയ പാർട്ടികൾ നിർണായകമാകും. തെലങ്കാനയിൽ ടിആർഎസ് അധികാരം നിലനിർത്തി. മിസോറാമിൽ എം.എൻ.എഫ് അധികാരം ഉറപ്പാക്കിയിട്ടുണ്ട്. രാജസ്ഥാനിലെ രണ്ട് മണ്ഡലങ്ങളിൽ സിപിഎം മുന്നിട്ടുനിൽക്കുന്നു. പ്രമുഖ നേതാക്കളായ വസുന്ധരരാജെ, സച്ചിൻ പൈലറ്റ്, അശോക് ഗെലോട്ട്, അജിത് […]

മിസോറാം കോൺഗ്രസിനെ കൈവിട്ടു; എം.എൻ.എഫ് അധികാരത്തിലേക്ക്

സ്വന്തം ലേഖകൻ ഐയ്സ്വാൾ: മിസോറാം ഇത്തവണ കോൺഗ്രസിനെ ‘കൈ’വിട്ടു. 40 അംഗ നിയമസഭയിൽ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ പ്രദേശിക കക്ഷിയായ മിസോ നാഷണൽ ഫ്രണ്ട് മുന്നേറുകയാണ്. പുറത്തുവന്ന ഫലമനുസരിച്ച് എം.എൻ.എഫ് 26 ഇടത്തും കോൺഗ്രസ് 8 ഇടത്തും ബി.ജെ.പി ഒരിടത്തും ലീഡ് ചെയ്യുന്നു. മറ്റുള്ളവർക്ക് 5് സീറ്റുകളുണ്ട്. അധികാരമുറപ്പിക്കാൻ 21 സീറ്റുകൾ വേണമെന്നിരിക്കേ എം.എൻ.എഫ് ഭരണം ഉറപ്പാക്കികഴിഞ്ഞു. വടക്കു കിഴക്കൻ മേഖലയിൽ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണിയുടെ പിടിയിൽ വരാത്ത ഏക സംസ്ഥാനമായിരുന്നു മിസോറാം. കോൺഗ്രസിനെ എക്കാലവും പിന്തുണച്ചിരുന്ന വടക്കു കിഴക്കൻ മേഖല കോൺഗ്രസ […]

മധ്യപ്രദേശ് ഫോട്ടോഫിനിഷിലേക്ക്, കോൺഗ്രസ് 112, ബിജെപി 107, മായാവതിയുടെ ബിഎസ്പി നിർണായകമാകും

സ്വന്തം ലേഖകൻ ഭോപ്പാൽ: മധ്യപ്രദേശിൽ വോട്ടെണ്ണലിന്റെ അവസാന മിനിറ്റുകളിൽ കോൺഗ്രസിന് മുന്നേറ്റം. ബിജെപിയും കോൺഗ്രസും നൂറ് കടന്നുവെങ്കിലും ചെറിയ വ്യത്യാസത്തിൽ കോൺഗ്രസ് മുന്നേറുകയാണ്. 116 എന്ന മാന്ത്രിക സംഖ്യയാണ് സർക്കാർ രൂപീകരിക്കാൻ വേണ്ടത്. കോൺഗ്രസ് 112 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ ബിജെപി 107 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. മധ്യപ്രദേശ് ഫോട്ടോ ഫിനിഷിലേക്ക് എത്തുകയാണെങ്കിൽ മറ്റ് പാർട്ടികൾ നിർണായകമാകും. ബിജെപിയും കോൺഗ്രസും ഒഴികെയുളള മറ്റ് കക്ഷികളിൽ മായാവതിയുടെ ബിഎസ്പിയാണ് മുന്നിട്ട് നിൽക്കുന്നത്. പിന്നിൽ പോയാലും മായാവതിയുടെ പിന്തുണയോടെ മധ്യപ്രദേശിൽ സർക്കാരുണ്ടാക്കാൻ സാധിക്കും എന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. […]

രാജസ്ഥാനിൽ ഭരണം ഉറപ്പിച്ചു; സച്ചിൻ പൈലറ്റിന്റെ ചിത്രവുമായി കോൺഗ്രസ് പ്രവർത്തകർ ആഘോഷം തുടങ്ങി

സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിശേഷിപ്പിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ രണ്ടാം മണിക്കൂറിലേക്ക് കടന്നു. കോൺഗ്രസിന് വ്യക്തമായ ആധിപത്യം ഉറപ്പായി. വോട്ടെടുപ്പിൽ ലീഡ് ഉറപ്പിച്ചതിന് പിന്നാലെ രാജസ്ഥാനിൽ കോൺഗ്രസ് പ്രവർത്തകർ ആഘോഷം തുടങ്ങി. യുവനേതാവ് സച്ചിൻ പൈലറ്റിൻറെ ചിത്രവുമായി അദ്ദേഹത്തിന്റെ അണികൾ ആഘോഷം തുടങ്ങിയെന്നാണ് റിപ്പോർട്ട്.

രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോൺഗ്രസ്; തെലങ്കാനയിൽ ടി.ആർ.എസ്; മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച്

സ്വന്തം ലേഖകൻ ന്യൂഡൽഹി: മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്തുവരുമ്പോൾ രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോൺഗ്രസ് ഭരണം പിടിക്കുമെന്ന് ഉറപ്പായി. തെലങ്കാനയിൽ ടി.ആർ.എസ് ഭരണം നിലനിർത്തും. മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നു. മിസോറാമിൽ കോൺഗ്രസിന് ഭരണം നഷ്ടപ്പെടും. മിസോ നാഷണൽ ഫ്രണ്ട് ആണ് ഇവിടെ മുന്നിൽ. ബി.ജെ.പി.ക്കും കോൺഗ്രസിനും കേന്ദ്രസർക്കാരിനും നിർണായകമായ ജനവിധി, 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയസൂചന നൽകും. ഈ സംസ്ഥാനങ്ങളിലെ രാഷ്ട്രീയത്തിനൊപ്പം ദേശീയ രാഷ്ട്രീയത്തിലും പ്രധാനമാണ് തിരഞ്ഞെടുപ്പുഫലം. കേന്ദ്രസർക്കാരിനെ നയിക്കുന്ന ബി.ജെ.പി.യാണ് മധ്യപ്രദേശ്, രാജസ്ഥാൻ, […]

തെലങ്കാനയിൽ തിരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന് കോൺഗ്രസ്; സുപ്രീം കോടതിയെ സമീപിക്കും

സ്വന്തം ലേഖകൻ ന്യൂഡൽഹി: തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടപടികൾ അട്ടിമറിക്കപ്പെട്ടുവെന്ന ആരോപണവുമായി കോൺഗ്രസ്. ഇക്കാര്യം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിക്കുമെന്നും തെലങ്കാന കോൺഗ്രസ് നേതൃത്വം അറിയിച്ചു. നിയമസഭ നേരത്തെ പിരിച്ച് വിട്ട് തിരഞ്ഞെടുപ്പിനെ നേരിട്ട തെലങ്കാനയിൽ ഇപ്പോൾ ടി.ആർ.എസ് വൻ ഭൂരിപക്ഷത്തിലേക്ക് കുതിക്കുകയാണ്. തിരഞ്ഞെടുപ്പ് നടന്ന 119 സീറ്റുകളിൽ 84 ഇടത്തും ടി.ആർ.എസ് സ്ഥാനാർത്ഥികൾ മുന്നിലാണ്. ആകെ 14 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ മുന്നിൽ നിൽക്കുന്നത്. തെലങ്കാന ആകെസീറ്റ് 119, കേവലഭൂരിപക്ഷത്തിന് 60 2013ലെ സീറ്റുനില ടി.ആർ.എസ്- 63 കോൺഗ്രസ്- 21 ടി.ഡി.പി- […]

ചുറ്റിനും സുന്ദരികളുമായി കറങ്ങിനടന്ന വിജയ് മല്യയെ പാർപ്പിക്കാൻ ബാരക്ക് നമ്പർ 12: ആർതർ റോഡ് ജയിൽ ഒരുങ്ങി: അജ്മൽ കസബിനെ താമസിപ്പിച്ച മുറിതന്നെ മല്യയ്ക്കും; അതികായന്റെ പതനം

സ്വന്തം ലേഖകൻ മുംബൈ: ചുറ്റിനും സുന്ദരികളുമായി കറങ്ങിനടന്നവിജയ് മല്യയെ പാർപ്പിക്കാൻ ആർതർ റോഡ് ജയിലിൽ അതീവ സുരക്ഷയുള്ള പ്രത്യേക സെൽ നേരത്തേ തന്നെ ഇന്ത്യയിൽ ഒരുക്കി. 26/11 ഭീകരാക്രമണക്കേസിലെ പാക്ക് ഭീകരൻ അജ്മൽ കസബിനെ പാർപ്പിച്ച ബാരക്ക് 12 എന്ന ഇരുനില കോംപ്ലക്‌സിന്റെ താഴത്തെ നിലയിൽ തന്നെയാണ് മല്യയ്ക്കും തടവുജീവിതം. തീപിടിത്തവും ബോംബ് ആക്രമണവും പ്രതിരോധിക്കുന്ന വിധമാണു സെൽ നിർമിതി. കസബിനെ പാർപ്പിച്ചപ്പോഴാണു ബോംബ് പ്രതിരോധ സംവിധാനം ഒരുക്കിയത്. മുഴുവൻ സമയ നിരീക്ഷണത്തിനു സിസിടിവി ക്യാമറകളുമുണ്ടാകും. അത്യാധുനിക ആയുധങ്ങളുമായി കവാടത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരും. ബാരക്കിനോടു […]

ഛത്തീസ്ഗഡിൽ കോൺഗ്രസ് അധികാരത്തിലേക്ക്

സ്വന്തം ലേഖകൻ റായ്പുർ: വോട്ടെണ്ണൽ പുരോഗമിക്കുന്ന ഛത്തീസ്ഗഡിൽ കോൺഗ്രസ് കേവലഭൂരിപക്ഷത്തിലേക്ക്. പ്രമുഖ നേതാക്കൾ ആരും തന്നെ ഇല്ലാതെ വോട്ടെടുപ്പിനെ നേരിട്ട കോൺഗ്രസിന്റെ കുതിപ്പാണ് ആദ്യഫലങ്ങൾ പുറത്തുവന്നതോടെ വ്യക്തമാകുന്നത്. 90 അംഗ നിയമസഭയിൽ കോൺഗ്രസ് 48 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. മുഖ്യമന്ത്രി രമൺ സിംഗിന് കനത്ത തിരിച്ചടിയാണ് നേരിടുന്നത്. സ്വന്തം മണ്ഡലത്തിലും രമൺ സിംഗ് പിന്നിലാണ്. 15 വർഷം നീണ്ടുനിന്ന ബിജെപി ഭരണത്തിനാണ് തിരിച്ചടി നേരിടുന്നത്. ബിജെപി 32 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്തിരിക്കുന്നത്.