play-sharp-fill
മധ്യപ്രദേശ് ഫോട്ടോഫിനിഷിലേക്ക്, കോൺഗ്രസ് 112, ബിജെപി 107, മായാവതിയുടെ ബിഎസ്പി നിർണായകമാകും

മധ്യപ്രദേശ് ഫോട്ടോഫിനിഷിലേക്ക്, കോൺഗ്രസ് 112, ബിജെപി 107, മായാവതിയുടെ ബിഎസ്പി നിർണായകമാകും


സ്വന്തം ലേഖകൻ

ഭോപ്പാൽ: മധ്യപ്രദേശിൽ വോട്ടെണ്ണലിന്റെ അവസാന മിനിറ്റുകളിൽ കോൺഗ്രസിന് മുന്നേറ്റം. ബിജെപിയും കോൺഗ്രസും നൂറ് കടന്നുവെങ്കിലും ചെറിയ വ്യത്യാസത്തിൽ കോൺഗ്രസ് മുന്നേറുകയാണ്. 116 എന്ന മാന്ത്രിക സംഖ്യയാണ് സർക്കാർ രൂപീകരിക്കാൻ വേണ്ടത്. കോൺഗ്രസ് 112 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ ബിജെപി 107 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. മധ്യപ്രദേശ് ഫോട്ടോ ഫിനിഷിലേക്ക് എത്തുകയാണെങ്കിൽ മറ്റ് പാർട്ടികൾ നിർണായകമാകും. ബിജെപിയും കോൺഗ്രസും ഒഴികെയുളള മറ്റ് കക്ഷികളിൽ മായാവതിയുടെ ബിഎസ്പിയാണ് മുന്നിട്ട് നിൽക്കുന്നത്. പിന്നിൽ പോയാലും മായാവതിയുടെ പിന്തുണയോടെ മധ്യപ്രദേശിൽ സർക്കാരുണ്ടാക്കാൻ സാധിക്കും എന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. മായാവതിയെ കൂട്ട് പിടിച്ച് ബിജെപിക്ക് മധ്യപ്രദേശിൽ അധികാരത്തിൽ എത്താൻ സാധിക്കും എന്ന് കരുതാൻ സാധിക്കില്ല. നിലവിൽ 7 സീറ്റുകളിലാണ് ബിഎസ്പി ലീഡ് ചെയ്യുന്നത്.