കെപിസിസി യോഗം ഇന്ന് ; ശബരിമലയും വനിതാ മതിലും ചർച്ചയാകും

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന് നടക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളാകും പ്രധാന ചർച്ചാവിഷയം. ശബരിമല പ്രശ്നവും വനിതാ മതിലിനെതിരായ പ്രചാരണ പരിപാടികളും ചർച്ചയാകും. ഡിസിസി പ്രസിഡന്റുമാരുടെയും ലോക്സഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കളുടേയും യോഗവും ഇന്ന് ചേരുന്നുണ്ട്. രാവിലെ 11 നാണ് ഡിസിസി പ്രസിഡന്റുമാരുടെ യോഗം. അതേസമയം, വനിതാ മതിലിൽ മൂന്ന് ദശലക്ഷം വനിതകളെ ഇടതുമുന്നണി അണി നിരത്തുമെന്ന് കൺവീനർ എ. വിജയരാഘവൻ വ്യക്തമാക്കിയിരുന്നു. വനിതാ മതിലിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും ഇടതുമുന്നണി […]

പെട്രോളിന് 4 പൈസ കൂടി; ഡീസലിന് 8 പൈസ കുറഞ്ഞു

സ്വന്തം ലേഖകൻ തിരുവനന്തപുരം : പെട്രോളിന് 4 പൈസ കൂടി.  അതേസമയം ഡീസൽ വില കുറഞ്ഞു. 8 പൈസയുടെ കുറവാണ് ഡീസൽ വിലയിൽ രേഖപ്പെടുത്തിയത്.  കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 72.26 രൂപയാണ് ഇന്നത്തെ വില. ഡീസൽ വില 68.03 രൂപ. തിരുവനന്തപുരത്ത് 72.22 രൂപയാണ് പെട്രോൾ വില. ഡീസലിന് 68.11 രൂപ. കോഴിക്കോട് പെട്രോൾ, ഡീസൽ വില യഥാക്രമം 72.42 രൂപ, 68.50 രൂപ എന്നിങ്ങനെയാണ്

പരസ്യമദ്യപാനം തടയാനെത്തിയ എസ്‌ഐയുടെ കൈതല്ലിയൊടിച്ചു; മുൻ ഗുണ്ടാസംഘാംഗമായ യൂത്ത് കോൺഗ്രസ് നേതാവ് അടക്കം രണ്ടു പേർ പിടിയിൽ; പിടിയിലായവരെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും: രണ്ടു പേർ കസ്റ്റഡിയിൽ

തേർഡ് ഐ ബ്യൂറോ അക്രമികളുടെ മർദനത്തിൽ കൈയ്യിലെ എല്ല് പൊട്ടിയ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ടോം മാത്യുവിനെ ജനറൽ ആശുപത്രിയിലും പിന്നീട് തിരുനക്കര ഭാരത് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരക്കി റിമാൻഡ് ചെയ്യും. വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. തിരുവാതുക്കൽ പള്ളിക്കോണത്തെ വെഞ്ചാപ്പള്ളി മൈതാനത്തായിരുന്നു സംഭവം. ഇവിടെ ഒരു സംഘം പരസ്യമായി മദ്യപിക്കുന്നതായി കാറ് മൈതാനത്തിട്ട് അപകടകരമായ രീതിയിൽ ഓടിക്കുന്നതായും പൊലീസിനു വിവരം ലഭിച്ചു. ഇതേ തുടർന്ന് പൊലീസ് സംഘം […]

മരണമൊഴിയിലും അയ്യപ്പനില്ല: വേണുഗോപാലൻ നായർ മരിച്ചത് മാനസിക അസ്വസ്ഥ്യത്തെ തുടർന്നെന്ന് സൂചന; മരണം സമൂഹത്തിനെതിരായ പ്രതിഷേധമെന്നും മൊഴി; ഹർത്താൽ പ്രഖ്യാപിച്ച ബിജെപി വെട്ടിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബിജെപിയുടെ സമരപ്പന്തലിനു മുന്നിൽ പെട്രോൾ ഒഴിച്ച് ജീവനൊടുക്കിയ തിരുവനന്തപുരം സ്വദേശിയുടെ മരണമൊഴി പുറത്ത്. തിരുവനന്തപുരം മുട്ടട അഞ്ചുമുക്ക് ആഞ്ഞൂർ വീട്ടിൽ വേണുഗോപാലൻ നായരാണ് (49) കഴിഞ്ഞ ദിവസം തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിലെ ബിജെപി സമരപന്തലിനു മുന്നിൽ തീ കൊളുത്തി മരിച്ചത്. ശബരിമലയിലെ സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് വേണുഗോപാലൻ നായർ മരിച്ചതെന്നായിരുന്നു ബിജെപിയുടെ ആരോപണം. ഈ ആരോപണം ഉന്നയിച്ച് ബിജെപി വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ഹർത്താൽ നടത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇപ്പോൾ വേണുഗോപാലൻ നായരുടെ മരണ മൊഴി ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. […]

വി.പി രാമൻ നായർ നിര്യാതനായി

കൂരോപ്പട: വെട്ടത്ത് വി.പി.രാമൻകുട്ടി നായർ (67- കുട്ടൻ) നിര്യാതനായി. സംസ്ക്കാരം നാളെ ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ.ജയന്തി ആർ.നായരാണ് ഭാര്യ.(പത്തനാട്) മക്കൾ: മിഥുൻ റാം (ഗൾഫ്), അശ്വിനി റാം (മേഘ )

പിടിമുറുക്കി ഇന്ത്യ; പിടികൊടുക്കാതെ ഓസീസ്: രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഇഞ്ചോടിഞ്ച് പോരടിച്ച് പെർത്ത് ടെസ്റ്റ്

സ്‌പോട്‌സ് ഡെസ്‌ക് പെർത്ത്: തല ഉയർത്തി പ്രതിരോധിച്ച് നിന്ന് ഓസീസ്. തലയരിഞ്ഞ് എറിഞ്ഞ് നടുവൊടിച്ച് ഇന്ത്യ പന്തേറുകാർ. തരിമ്പും വിട്ടു കൊടുക്കാതെ വാലുയർത്തി വെല്ലുവിളിച്ച് ഓസീസ്. പെർത്തിലെ പച്ചപ്പുള്ള പിച്ചിൽ എന്തും സംഭവിക്കാവുന്ന കളിക്കാലം. ഇന്ത്യയും ഓസ്‌ട്രേലിയയും നേർക്കുനേർ നിൽക്കുന്ന രണ്ടാം ടെസ്റ്റിലെ ട്വസ്റ്റ് എവിടെയാകുമെന്ന് കാത്തിരിക്കുകയാണ് ആരാധകർ. ആദ്യ ദിനം കളി നിർത്തുമ്പോൾ 90 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 277 റണ്ണെടുത്തിട്ടുണ്ട്് ഓസീസ്. പെർത്തിലെ പേസ് ബൗളിഗ് പിച്ചിൽ 35.2 ഓവറിൽ അരോൺ ഫിഞ്ചിനെ (105 പന്തിൽ 50) ജസ്പ്രീത് ബുംറ […]

സുരേന്ദ്രനും രഹന ഫാത്തിമയ്ക്കും ഒരു വിധി: രണ്ടു പേർക്കും ഇനി പമ്പകടക്കാനാവില്ല; അയ്യപ്പശാപം രഹനയെയും സുരേന്ദ്രനെയും പിൻതുടരുന്നു

തേർഡ് ഐ ബ്യൂറോ കൊച്ചി: ശബരിമലയിൽ സമരം ചെയ്ത കെ.സുരേന്ദ്രനും, ഇരുമുടിക്കെട്ടുമായി മലകയറാനെത്തി ഷോ കാണിച്ച രഹന ഫാത്തിമയ്ക്കും ഒരേ വിധി. രണ്ടു പേർക്കും ഇനി മണ്ഡല മകരവിളക്ക് കാലം വരെ സന്നിധാനത്തോ പരിസര പ്രദേശത്തോ ഇനി കടക്കാനാവില്ല. കെ.സുരേന്ദ്രന് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കാനാവാത്തപ്പോൾ, രഹന ഫാത്തിമയ്ക്ക് പമ്പയിലോ പരിസരത്തോ ഇനി എത്താനാവില്ല. ഹൈക്കോടതിയിൽ നിന്നും രണ്ടു പേർക്കും ജാമ്യം അനുവദിച്ചപ്പോൾ വച്ച വ്യവസ്ഥ അനുസരിച്ചാണ് ഇനി പത്തനംതിട്ട ജില്ലയിൽ പോലും കടക്കാനാവാത്ത അവസ്ഥയുണ്ടായത്. അയ്യപ്പന്റെ പേരിൽ ഷോ കാണിച്ച രണ്ടു പേർക്കും ഒരേ […]

ആവേശം അധികം വേണ്ട: പുലിമുരുകനല്ല ഒടിയൻ; മാസ് പ്രതീക്ഷിക്കരുത്; ശ്രീകുമാർ മേനോന്റെ ഫെയ്‌സ്ബുക്ക് പേജിൽ നിരാശരായ ആരാധകരുടെ ആക്രമണം

സിനിമാ റിവ്യൂ കോട്ടയം: പുലിമുരുകൻ പ്രതീക്ഷിച്ച് ഒടിയൻ കാണാൻ കയറുന്നവർ സൂക്ഷിക്കുക നിരാശയാവും ഫലം..! മോഹൻലാലിന്റെ കരിയറിലെ വ്യത്യസ്തമായ വേഷങ്ങളിൽ ഒന്നാണെങ്കിലും ആരാധകരെ തൃപ്തിപ്പെടുത്താൻ പര്യാപ്തമല്ല ഒടിയനെന്നാണ് ആദ്യ ദിനത്തിലെ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ആക്ഷൻ സീനുകൾ മാസാണെങ്കിലും തിരക്കഥയും സംവിധാനവും ്ക്ലാസ് ആയി തുടരുന്നു. സാങ്കേതിക വിദ്യയും പീറ്റർ ഹെയിനിന്റെ ആക്ഷനും പുലിമുരുകനൊപ്പം നിൽക്കുമെങ്കിലും ഏറെ പ്രതീക്ഷിച്ചെത്തിയ ആരാധകരെ തൃപ്തിപ്പെടുത്താൻ മാത്രം ഇത് പര്യാപ്തമല്ല. ഒടിയന്റെ ഒടി വിദ്യകളും മോഹൻലാലിന്റെ അഭിനയ ശേഷിയും രൂപം മാറിയെത്തുന്ന കഥാപാത്രങ്ങളുമാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്. രാത്രിയുടെ […]

ഹർത്താൽ തള്ളിക്കളഞ്ഞ് ജനം: നേരം പുലരും മുൻപ് തന്നെ നിരത്തിലിറങ്ങി ജനം; വാഹനം തടയാൻ ഒരു ബിജെപി സംഘപരിവാറുകാരൻ പോലുമില്ല; നേതാക്കളുടെ ഹർത്താൽ ആഹ്വാനം അണികൾ തള്ളിക്കളഞ്ഞു : ഹർത്താലിൽ വലഞ്ഞത് പൊലീസും സാധാരണക്കാരും; കോട്ടയം നഗരത്തിൽ നാല് പെട്രോൾ പമ്പുകൾ തുറന്നു; പിന്നെ അടച്ചു

തേർഡ് ഐ ബ്യൂറോ കോട്ടയം: തിരുവനന്തപുരത്ത് ബിജെപി സമരപന്തലിനു മുന്നിൽ അയ്യപ്പഭക്തൻ ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ ജനവും ബിജെപി അണികളും തള്ളിക്കളഞ്ഞു. ഹർത്താലിനു സുരക്ഷ ഒരുക്കാൻ പുലർച്ചെ മുതൽ കാവൽ നിന്ന പൊലീസുകാരും ദീർഘദൂര യാത്രയ്ക്കു ശേഷം മടങ്ങിയെത്തിയ സാധാരണക്കാരും മാത്രമാണ് വലഞ്ഞത്. സ്വകാര്യ വാഹനങ്ങൾ സർവീസ് നടത്തി. കോട്ടയം മാർക്കറ്റ് പുലർച്ചെ മൂന്നു മണി മുതൽ സജീവവുമായിരുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ ബിജെപി നടത്തുന്ന സമര പന്തലിനു മുന്നിൽ തിരുവനന്തപുരം സ്വദേശിയായ വേണുഗോപാലൻ നായർ […]

ഹർത്താലൊരു പ്രശ്‌നമല്ല; നോഹയുടെ പേടകത്തിൽ അനിൽ പറന്നെത്തും; യാത്ര തികച്ചും സൗജന്യം

സ്വന്തം ലേഖകൻ കോട്ടയം: ആരു തടഞ്ഞാലും ശരി ഹർത്താൽ ദിനത്തിൽ നഗരത്തിലെത്തുന്ന സാധാരണക്കാർക്ക് ആശ്രയമായി താനുണ്ടാകുമെന്ന് പ്രഖ്യാപിച്ച് ഓട്ടോ ഡ്രൈവർ. നഗരത്തിലെ ഓട്ടോ ഡ്രൈവറായ അനിൽ ആന്റണിയാണ് ഹർത്താൽ ദിനത്തിൽ സൗജന്യ സർവീസ് വാഗ്ദാനം ചെയ്ത് രംഗത്ത് എത്തിയിരിക്കുന്നത്. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴിയാണ് അനിൽ ഈ പ്രഖ്യാപനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സേവന സന്നദ്ധതയിൽ കോട്ടയം നഗരത്തിലെ ഓട്ടോ ഡ്രൈവർമാർക്ക് വേറിട്ട ഒരു മാതൃകയാകുകയാണ് അനിൽ ആന്റണി ഇപ്പോൾ. തന്റെ നോഹ എന്ന ഓട്ടോറിക്ഷയുമായാണ് അനിൽ വെള്ളിയാഴ്ച രാവിലെ മുതൽ ടൗണിലെത്തിയിരിക്കുന്നത്. കോട്ടയം നഗരത്തിൽ […]