അയ്യപ്പഭക്തരുടെ ഹർത്താൽ തുടങ്ങി: പരക്കെ സംഘർഷം; മറിയപ്പള്ളിയിൽ വാഹനങ്ങൾ തടയുന്നു

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിവിധ ഹൈന്ദവ സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിൽ പരക്കെ സംഘർഷം. വിവിധ സ്ഥലങ്ങളിൽ ഹൈന്ദവ സംഘടനകളും അയ്യപ്പഭക്തരും ചേർന്ന് റോഡുകൾ തടയുകയാണ്. പല സ്ഥലങ്ങളിലും റോഡ് തടയൽ സംഘർഷത്തിലേയ്ക്ക് എത്തിച്ചേർന്നിട്ടുണ്ട്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്ര സന്ദർശനത്തിന് എത്തിയ ആളുകളെ പോലും ഹർത്താൽ അനൂകൂലികൾ തടയുന്നുണ്ട്. പല സ്ഥലത്തും ശക്തമായ പൊലീസ് കാവലുണ്ടെങ്കിലും സംഘർഷം തടയാൻ ഈ സാഹചര്യത്തിലും സാധിക്കുന്നില്ല. കോട്ടയം മറിയപ്പള്ളിയിൽ ആർഎസ്എസ് ശക്തികേന്ദ്രത്തിൽ അയ്യപ്പഭക്തരുടെ പേരിൽ എം.സി റോഡിൽ വാഹനങ്ങൾ തടയുകയാണ്. ഇതുവഴി […]

സംഘർഷത്തിനിടയിലും ശബരിമലയിൽ മേൽശാന്തിയെ തിരഞ്ഞെടുത്തു: വാസുദേവൻ നമ്പൂതിരി ശബരിമലയിലും, നാരായണൻ നമ്പൂതിരി മാളികപ്പുറത്തും മേൽശാന്തിമാരാവും

സ്വന്തം ലേഖകൻ പമ്പ: ശബരിമലയിലയിലെ വൻ സംഘർഷങ്ങൾക്കിടെ സമാധാനപരമായ അന്തരീക്ഷത്തിൽ മേൽശാന്തി തിരഞ്ഞെടുപ്പ് നടന്നു. ശബരിമല മേൽശാന്തിയായി വി.എൻ വാസുദേവൻ നമ്പൂതിരിയെയും, മാളികപ്പുറം മേൽശാന്തിയായി എം.എൻ നാരായണൻ നമ്പൂതിരിയെയുമാണ് തിരഞ്ഞെടുത്തത്. വ്യാഴാഴ്ച രാവിലെ നട തുറന്ന ശേഷം പന്തളം കൊട്ടാരത്തിൽ നിന്നുള്ള കുട്ടികളാണ് മേൽശാന്തിമാരെ തിരഞ്ഞെടുത്തത്. പന്തളംകൊട്ടാരം വലിയ തമ്പുരാൻ പി.രാമവർമ്മരാജ നിയോഗിച്ച കൊട്ടാരംകുടുംബാംഗങ്ങളായ ഋഷികേശ് എസ്.വർമ്മയും, ദുർഗാ രാംദാസ് രാജയുമാണ് നറക്കെടുപ്പ് നടത്തിയത്. തിരുവാഭരണം സൂക്ഷിച്ചിരിക്കുന്ന മാളികയായ സ്രാമ്പിക്കൽ കൊട്ടാരാങ്കണത്തിൽ നിന്നു ബുധനാഴ്ചയാണ് ഇരുവരും കെട്ടുമുറുക്കി ശബരിമലയിൽ എത്തിയത്. തുടർന്ന് വ്യാഴാഴ്ച പുലർച്ചെ […]

ആട് വിതരണം നടത്തി

സ്വന്തം ലേഖകൻ മുണ്ടക്കയം : പ്രളയ ബാധിതർക്ക് കേരളാ മുസ്ലിം ജമാഅതും, മർകസ് ആർ.സി.എഫ്.ഐ യും, ഇർശാദിയ്യ അക്കാദമിയും, സംയുക്തമായി സംഘടിപ്പിച്ച ആട് വിതരണം മുണ്ടക്കയം പുത്തൻചന്തയിൽ നടത്തി. എസ്.വൈ.എസ് ജില്ലാ ജനറൽ സെക്രട്ടറി ലബീബ് അസ്ഹരിയുടെ അധ്യക്ഷധയിൽ നടന്ന ചടങ്ങ്‌ പിസി ജോർജ് എം.എൽ.എ ഉത്ഘാടനം ചെയ്തു. മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാജു മുഖ്യ അതിഥിയായിരുന്നു. കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി നൗഷാദ് ഹാജി തലയോലപ്പറമ്പ്, ഇർശാദിയ്യ ജനറൽ സെക്രട്ടറി ലിയാഖത്ത് സഖാഫി മുണ്ടക്കയം, കൂട്ടിക്കൽ പഞ്ചായത്ത് മെമ്പർ നിയാസ്, […]

മീ ടു: കേന്ദ്ര മന്ത്രി എം ജെ അക്ബർ രാജിവെച്ചു

സ്വന്തം ലേഖകൻ ന്യൂഡെൽഹി: മീ ടുവിൽ കുടുങ്ങി കേന്ദ്രമന്ത്രി എം ജെ അക്ബർ രാജിവെച്ചു. വനിതാ മാധ്യമ പ്രവർത്തകരാണ് അദ്ദേഹത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. എന്നാൽ ആരോപണം നിഷേധിച്ച അക്ബർ നേരത്തെ രാജിവെക്കാൻ വിസമ്മതിച്ചിരുന്നു. ഒടുവിൽ ഏറെ സമ്മർദ്ദങ്ങൾക്ക് ശേഷമാണ് ബുധനാഴ്ച വൈകുന്നേരം 4.45 ഓടെ അദ്ദേഹം രാജിവെച്ചത്. മാധ്യമ പ്രവർത്തകനായിരുന്ന സമയത്ത് അദ്ദേഹം തന്നെ കാണാൻ എത്തുന്ന മാധ്യമ പ്രവർത്തകരായ പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നുവെന്ന ആരോപണം മീ ടുവിലൂടെ മാല രമണി എന്ന മാധ്യമ പ്രവർത്തകയാണ ആദ്യം ഉന്നയിച്ചത്. പിന്നീട് മറ്റു വനിതാ […]

രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്തു; വൻ സംഘർഷം; മാധ്യമപ്രവർത്തകരെ ആക്രമിച്ചു

സ്വന്തം ലേഖകൻ പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് നിലയ്ക്കലിൽ വ്യാപക സംഘർഷം. അയ്യപ്പസേവാ സംഘം നേതാവും തന്ത്രി കുടുംബാംഗവുമായ രാഹുൽ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശബരിമലയ്ക്ക് കാവൽ നിൽക്കണമെന്ന് കഴിഞ്ഞദിവസം രാഹുൽ ഈശ്വർ സോഷ്യൽ മീഡിയ വഴി ആഹ്വാനം ചെയ്തിരുന്നു.നിലയ്ക്കലിൽ കല്ലേറിൽ മാതൃഭൂമിയിലെ കെ ബി ശ്രീധരനും, അഭിലാഷിനും പരിക്കേറ്റു. ന്യൂസ് 18 ക്യാമറാമാൻ ലിബിൻ കെ ഉമ്മന്റെ ക്യാമറ തല്ലിതകർത്തു. ഒട്ടേറെ പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കുമരകത്തെ ആഡംബര ഹോട്ടലിലെ കഞ്ചാവ് വേട്ട: ഹോട്ടലിനെതിരെയും എക്‌സൈസിന്റെ അന്വേഷണം; പ്രതിയാക്കണമോ എന്ന കാര്യം പരിശോധിക്കുമെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ

സ്വന്തം ലേഖകൻ കോട്ടയം: കുമരകത്തെ അഡംബര ത്രീ സ്റ്റാർ ഹോട്ടലായ ആശിർവാദിൽ നിന്നും കഞ്ചാവ് ചെടി പിടിച്ചെടുത്ത സംഭവത്തിൽ ഹോട്ടലിനെതിരെ എക്‌സൈസ് സംഘം അന്വേഷണം ആരംഭിച്ചു. ഹോട്ടലിലെ ജീവനക്കാരനെ പ്രതി ചേർത്ത് കേസ് ഒതുക്കാൻ ശ്രമം നടക്കുന്നതായി തേർഡ് ഐ ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ അബ്ദുൾ കലാം വിശദമായ അന്വേഷണത്തിനു നിർദേശം നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഹോട്ടലിലെ ശുചീകരണ തൊഴിലാളി മാങ്ങാനം സ്വദേശി അഖിലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച ഉച്ചയോടെയാണ് […]

ശബരിമലയിൽ പോകാൻ മാലയിട്ട യുവതിയെ സ്വകാര്യ കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടു

സ്വന്തം ലേഖകൻ കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ കമ്പനിയിൽ നിന്ന് ശബരിമലയിൽ പോകാൻ മാലയിട്ട യുവതിയെ പിരിച്ചുവിട്ടു. സ്ത്രീപ്രവേശന വിഷയം കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടെ ശബരിമലയ്ക്ക് പോകാൻ മാലയിട്ടതിന്റെ പേരിൽ യുവതിയെ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് പിരിച്ചുവിട്ടതായി ആരോപണം. കോഴിക്കോട് സ്വകാര്യസ്ഥാപനത്തിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന യുവതിയ്‌ക്കെതിരെയാണ് മാനേജ്‌മെന്റ് നടപടിയെടുത്തതെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് യുവതി കോഴിക്കോട്ടെ ഒരു ക്ഷേത്രത്തിൽ വച്ച് മലയ്ക്ക് പോകാൻ മാലയിട്ടത്. അക്കാര്യം അവർ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നതായും റിപ്പോർട്ടുണ്ട്. മാലയിട്ടതിനുശേഷം യുവതിക്ക് നേരെ ശക്തമായ സൈബർ ആക്രമണം […]

ഗവർണ്ണറുടെ പൈലറ്റ് പോയ പൊലീസ് വാഹനം ഇടിച്ചു: ലോഡ്ജ് മാനേജർക്ക് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: ഗവർണറുടെ സുരക്ഷയ്ക്കായി പോയ പൊലീസ് ജീപ്പ് ഇടിച്ച് ലോഡ്ജ് മാനേജർക്ക് പരിക്ക്. നഗരത്തിലെ സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഗവർണർക്ക് അകമ്പടി പോയ വാഹനം ഇടിച്ചാണ് ശാസ്ത്രി റോഡിലെ കണ്ടത്തിൽ ലോഡ്ജ് മാനേജർ വാസുദേവന് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ പത്തു മണിയോടെ ശാസ്ത്രി റോഡിൽ വച്ചായിരുന്നു അപകടം. നഗരത്തിലെ സ്വകാര്യ ആശുപത്രിയുടെ പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് ഗവർണർ എത്തിയത്. ഗവർണർക്ക് അകമ്പടിയായി ചിങ്ങവനം പൊലീസ് സ്്‌റ്റേഷനിലെ പൊലീസ് ജീപ്പ് ശാസ്ത്രി റോഡിലെ ഇറക്കത്തിലൂടെ വരികയായിരുന്നു. ഇതിനിടെ ഇരുചക്ര വാഹനത്തിൽ റോഡ് മുറിച്ച് കടക്കുകയായിരുന്ന […]

ലിബി ഒറ്റക്കല്ല കൂടെ നാല് പേർ; ഇതിൽ രണ്ട് പേർ നിരീശ്വരവാദികളും; ലക്ഷ്യം ശബരിമലയെ തകർക്കൽ

സ്വന്തം ലേഖകൻ പമ്പ: ശബരിമലയിൽ പ്രവേശിക്കാനായി എത്തിയ ചേർത്തല സ്വദേശിനി ലിബിയെ പത്തനംതിട്ട ബസ് സ്റ്റാൻഡിൽ തടയുകയും ഇവർക്കെതിരെ കൈയ്യേറ്റം ഉണ്ടാവുകയും പോലീസ് സംരക്ഷണം നൽകുകയും ചെയ്തു. പിന്നീട് പോലീസ് സ്ഥലത്തെത്തി ഇവരെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഭക്തിയുണ്ടായിട്ടോ അയ്യപ്പനെ കാണണമെന്ന ആഗ്രഹമുണ്ടായിട്ടോ അല്ല യുവതി ശബരിമലയ്ക്ക് പോകാൻ നിശ്ചയിച്ചത്. ഇവിടെ മതാധിപത്യമല്ല ജനാധിപത്യമാണ് എന്ന് ബോധ്യമാക്കാൻ വേണ്ടിയാണ് മല ചവിട്ടുന്നതെന്ന് ലിബി തന്റെ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ: സുഹൃത്തുക്കളെ, ഞങ്ങൾ നാലുപേർ ഇന്ന് ശബരിമലയ്ക്ക് പോകുകയാണ്. അതിൽ ഞാൻ […]

തന്ത്രി കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്ത് നീക്കി; മാധ്യമ പ്രവർത്തകരെ മർദ്ദിച്ചു

സ്വന്തം ലേഖകൻ പമ്പ: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധിച്ച താഴ്മൺ തന്ത്രി കുടുംബാംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അന്തരിച്ച ശബരിമല മുൻ തന്ത്രി കണ്ഠര് മഹേശ്വരരിന്റെ ഭാര്യ ദേവകി അന്തർജനത്തെയും രാഹുൽ ഈശ്വറിന്റെ മാതാവ് മല്ലിക നമ്പൂതിരിയെയുമാണ് അറസ്റ്റ് ചെയ്തത്. ഇവരെ പമ്പ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അയ്യപ്പ ധർമസേന പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്. പമ്പയിലെത്തുന്ന പന്തളം രാജാവ് താമസിക്കുന്ന കെട്ടിടത്തിന് മുമ്പിലാണ് തന്ത്രി കുടുംബാംഗങ്ങൾ പ്രതിഷേധ നാമജപം നടത്തിയിരുന്നത്. തന്ത്രി കുടുംബാംഗങ്ങളുടെ അറസ്റ്റിന് പിന്നാലെ ബി.െജ.പി നേതാക്കളായ എം.ടി രമേശും […]