ക്രിസ്തുമസ് വിപണി ലക്ഷ്യമാക്കി ഉപയോഗ ശൂന്യമായ മുട്ടകൾ വൻതോതിൽ കേരളത്തിലേക്ക്

സ്വന്തം ലേഖകൻ കൊച്ചി : സംസ്ഥാനത്ത് തമിഴ്നാട്ടിൽ നിന്നും ഉപയോഗ ശൂന്യമായ മുട്ടകൾ വൻതോതിൽ വിലകുറച്ചു വിൽക്കുന്നു. തമിഴ്‌നാട്ടിലെ ഹാച്ചറികളിൽ നിന്ന് ഒഴിവാക്കുന്ന പാതിവിരിഞ്ഞ മുട്ടകളാണ് സംസ്ഥാനത്തെ മുട്ട വിപണിയിൽ വിറ്റഴിയുന്നത്. ബേക്കറി ഉൽപ്പന്നങ്ങളുടെ നിർമാണത്തിനായി ഉപയോഗിക്കുന്ന മുട്ടകൾ കൊളള ലാഭം മാത്രം ലക്ഷ്യമിട്ടാണ് വിപണിയിലെത്തിക്കുന്നത്. രക്തം പോലും നിറഞ്ഞ പാതിവിരിഞ്ഞ മുട്ടകൾ സംസ്ഥാനത്തേക്ക് കയറ്റി അയയ്ക്കുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് തേർഡ് ഐ ന്യൂസിന് ലഭിച്ചത്. ഉദുമൽപ്പേട്ടിലെ മുട്ട മൊത്തക്കച്ചവടക്കാരന്റെ വിപണന കേന്ദ്രത്തിൽ ബേക്കറിയാവശ്യത്തിനു മുട്ട വേണമെന്നു പറഞ്ഞപ്പോൾ ക്രാക്ക്ഡ് മുട്ട കൊണ്ടു പോകാനായിരുന്നു […]

ബ്യൂട്ടിപാർലർ വെടിവയ്പിനു പിന്നിൽ രവി പൂജാരയെന്ന് നടി ലീനാ മരിയ പോൾ

സ്വന്തം ലേഖകൻ കൊച്ചി: ബ്യൂട്ടിപാർലർ വെടിവയ്പിനു പിന്നിൽ രവി പൂജാരയെന്ന് സ്ഥാപനത്തിന്റെ ഉടമയും നടിയുമായ ലീനാ മരിയ പോൾ. താൻ ഇരയാണെന്നും തനിക്കെതിരെ നടക്കുന്നത് കുപ്രചാരണങ്ങളാണെന്നും ലീനാ മരിയ പോൾ പറഞ്ഞു. ഇതിനു മുമ്പ് രണ്ട് തവണ രവി പൂജാര തന്നെ ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് ലീന മരിയാ പോൾ പറഞ്ഞു. ബോളിവുഡിലടക്കം രവി നടത്തിയ ഇടപെടലുകളെക്കുറിച്ച് പറഞ്ഞായിരുന്നു ഭീഷണി. ആദ്യം അഞ്ച് കോടി രൂപയും പിന്നീട് 25 കോടി രൂപയും ആവശ്യപ്പെട്ടു. എല്ലാം പോലീസിനോട് പറയാൻ തയ്യാറാണ്. കൊച്ചിയിലെത്തി പോലീസിനെ കാണുമെന്നും […]

‘താൻ സുന്ദരനും കോടീശ്വരനുമല്ലാത്തതിനാൽ മലയാളികളിൽ ഒരു വിഭാഗം തന്റെ സിനിമ കാണുന്നില്ല’; സന്തോഷ് പണ്ഡിറ്റ്

സ്വന്തം ലേഖകൻ കൊച്ചി: താൻ സംവിധാനം ചെയ്ത പുതിയ ചിത്രം ഉരുക്കു സതീശൻ എന്ന ചിത്രത്തിന് പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെന്ന് സന്തോഷ് പണ്ഡിറ്റ്. താൻ സുന്ദരനും കോടീശ്വരനുമല്ലാത്തതിനാൽ മലയാളികളിൽ ഒരു വിഭാഗം തന്റെ സിനിമ കാണുന്നില്ല. അതേസമയം ചെറിയ ബജറ്റിൽ നിർമ്മിക്കുന്നതിനാൽ ഇന്നേവരെ തന്റെ ഒരു സിനിമയും പരാജയപ്പെട്ടിട്ടില്ലെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം, ഞാൻ വെറും 5 ലക്ഷം ബഡ്ജറ്റില് ചെയ്തിരുന്ന സിനിമ ആയിരുന്നേ ‘ഉരുക്ക് സതീശൻ’.. കഴിഞ്ഞ ജൂണില് റിലീസായ്. ആവറേജില് ഒതുങ്ങി..വലിയ […]

ഒടിയൻ സിനിമയെ തകർക്കാൻ ഗൂഢാലോചനയുണ്ട്; തുറന്നടിച്ച് ഭാഗ്യലക്ഷ്മി

സ്വന്തം ലേഖകൻ കൊച്ചി: ഒടിയൻ സിനിമയെ തകർക്കാൻ ഗൂഢാലോചനയുണ്ടെന്ന് ഭാഗ്യലക്ഷ്മി. വിവാദത്തിന് പിന്നിൽ ആരാണെന്ന് അറിയാമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലെന്ന കാരണം കൊണ്ട് സിനിമയെ താഴ്ത്തിക്കെട്ടുന്നത് ശരിയാണോ എന്ന് പുന:പരിശോധിക്കണമെന്ന് നീരജ് മാധവും പറഞ്ഞിരുന്നു. അതേസമയം കളക്ഷനിൽ ഒടിയൻ സർവ്വകാല റെക്കാർഡ് തീർത്തു. മോഹൻലാൽ എന്ന താരത്തിന് രാജ്യത്തിന് അകത്തും പുറത്തും ഉള്ള താരപദവി സൂപ്പർ സ്റ്റാർ പട്ടത്തിന് അപ്പുറമാണെന്ന് തെളിയിച്ച കളക്ഷൻ റെക്കോർഡാണ് പുറത്തു വരുന്നത്. ആദ്യ ദിവസം തന്നെ 33 കോടി രൂപയാണ് കളക്ഷൻ നേടിയത്.

ഡ്യൂട്ടിയിലുള്ള എഎസ്ഐയുടെ മൃതദേഹം റെയിൽവെ ട്രാക്കിൽ!

സ്വന്തം ലേഖകൻ മാരാരിക്കുളം: ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐയെ ദുരൂഹ സാഹചര്യത്തിൽ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ എആർ ക്യാമ്പിലെ എഎസ്ഐ ആലപ്പുഴ വാടക്കൽ ചെമ്പകശ്ശേരി വീട്ടിൽ ശ്രീകുമാർ (കണ്ണൻ- 51) ആണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെ മാരാരിക്കുളം റെയിൽവെ സ്റ്റേഷൻ സമീപത്താണ് മൃതദേഹം കണ്ടത്തിയത്. ശനിയാഴ്ച്ച രാത്രി ശ്രീകുമാർ ഡ്യൂട്ടിക്കുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പെട്ടെന്ന് ബൈക്കിൽ പുറത്തിങ്ങി പോയതാണ്. ഇദ്ദേഹത്തെ അന്വേഷിച്ച് പോലീസും തിരച്ചിൽ നടത്തി. മൊബൈൽ ഫോൺ ലൊക്കേഷൻ നോക്കി നടത്തിയ തിരച്ചിലിൽ പോലീസ് മാരാരിക്കുളത്തെത്തുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിൽ […]

മകൾ നന്ദനയുടെ ഓർമ്മയിൽ മലയാളത്തിന്റെ വാനമ്പാടി

സ്വന്തം ലേഖകൻ തിരുവല്ല: എന്നും ചിരിച്ച് കണ്ടിട്ടുള്ള ഗായിക ചിത്രയുടെ മുഖത്ത് വേദന പടർന്ന ദിനങ്ങളാണ് വർഷങ്ങൾക്ക് മുൻപ് മകളുടെ അകാല മരണത്തോടെ നാം കണ്ടത്. എന്നാൽ വേദനയുടെ കയത്തിൽ നിന്നും കയറി വന്ന ആ മനസ്സ് ഇന്നും മകളുടേയും സംഗീതത്തിന്റെയും ലോകത്താണ്. പരുമല സെന്റ് ഗ്രിഗോറിയസ് രാജ്യാന്തര കാൻസർ സെന്ററിൽ മകൾ നന്ദനയുടെ സ്മരണയ്ക്കായി തുടങ്ങിയ കീമോ തെറാപ്പി വാർഡിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസം ചിത്രയെത്തി. ചടങ്ങിൽ പ്രസംഗിക്കാൻ തുടങ്ങി ചിത്ര വികാരധീനയായി. വാക്കുകൾ കിട്ടാതായപ്പോൾ ‘ഞാൻ പ്രസംഗിക്കുന്നതിലും നല്ലത് […]

മൂന്ന് ദിവസം ട്രെയിൻ ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകൻ കൊച്ചി: ഇപ്പടള്ളി യാഡിൽ പണിനടക്കുന്നതിനാൽ 18,19,20 തിയതികളിൽ ട്രെയിൻ ഗതാഗത നിയന്ത്രണം. എറണാകുളം – നിസാമുദ്ദീൻ മംഗള എക്സ്പ്രസ് ഉച്ചയ്ക്ക് 1.15 നു പകരം 1.45 നാകും പുറപ്പെടുക. നാഗർകോവിൽ – മംഗളുരു പരശുറാം എക്സ്പ്രസ്, തിരുവനന്തപുരം – ഹൈദരാബാദ് ശബരി എക്സ്പ്രസ് എന്നിവ ഒന്നരമണിക്കൂറും കൊച്ചുവേളി അമൃത്സർ എക്സ്പ്രസ്, കൊച്ചുവേളി – ലോകമാന്യ തിലക് ഗരീബ്രഥ് എക്സ്പ്രസ് എന്നിവ 30 മിനിറ്റും എറണാകുളം നോർത്തിൽ പിടിച്ചിടും.

സന്നിധാനത്ത് മൊബൈൽ ഫോണിനു വിലക്ക്

സ്വന്തം ലേഖകൻ ശബരിമല: സന്നിധാനത്തു മാധ്യമങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തുന്നു. പതിനെട്ടാം പടിക്കുമുകളിൽ നിന്നു ചിത്രം എടുക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തും. വർഷത്തിൽ 7 ദിവസം മാത്രമേ തിരുമുറ്റത്തു ചിത്രം എടുക്കാൻ അനുവാദമുള്ളു. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. മൊബൈൽ ഫോണുകൾ പതിനെട്ടാം പടിക്കു മുകളിലേക്കു കൊണ്ടു പോകുന്നതും നിയന്ത്രിക്കും. തീർഥാടകരുടെ കൈവശമുള്ള മൊബൈൽ ഫോണുകൾ വലിയ നടപ്പന്തലിൽ വാങ്ങി സൂക്ഷിക്കും. ഇതിനായി കൗണ്ടറുകളും തുടങ്ങും.

കൊച്ചിയിൽ നടിയുടെ ബ്യൂട്ടിപാർലറിനു നേരെ ഉണ്ടായ വെടിവെയ്പ്പ്; അന്വേഷണം മുംബൈയിലേക്ക്; നടൻ ധർമ്മജന്റെ കടയ്ക്ക് അരലക്ഷം രൂപയുടെ നഷ്ടം

സ്വന്തം ലേഖകൻ കൊച്ചി: കൊച്ചി നഗരത്തിലെ സിനിമാ നടിയുടെ ഉടമസ്ഥതയിലുള്ള ആഡംബര ബ്യൂട്ടിപാർലറിനു നേരെ നടന്ന വെടിവെയ്പ്പിനു പിന്നിൽ മുംബൈ കേന്ദ്രീകരിച്ച അധോലോക സംഘമെന്ന് സംശയിക്കുന്നതായി പോലീസ്. മുംബൈ കേന്ദ്രീകരിച്ചുള്ള സംഘങ്ങളിലേക്ക് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. നടി ലീന മരിയ പോളിന്റെ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം നടത്താനും പോലീസ് തീരുമാനിച്ചു. മൊഴിയെടുപ്പിന് ഹാജരാകാനായി ലീനയോട് പോലീസ് നിർദേശിക്കുകയും ചെയ്തു. അതേസമയം, ശബ്ദം മാത്രം കേൾക്കുന്ന തരത്തിലുള്ള എയർ പിസ്റ്റളാണ് ഉപയോഗിച്ചതെന്നാണ് പോലീസിന്റെ സംശയം. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് പനമ്പള്ളിനഗർ യുവജനസമാജം റോഡിൽ സ്ഥിതിചെയ്യുന്ന ദി […]

എല്ലാ ഹർത്താലുകളും ജനദ്രോഹപരം; ബിജെപിയല്ല ആര് നടത്തിയിലും തള്ളിപറയും; അൽഫോൺസ് കണ്ണന്താനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന ഹർത്താലുകൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. ഹർത്താലുകളും ബന്ദും ജനങ്ങളുടെ മൗലികാവകാശത്തെ ലംഘിക്കുകയാണെന്നും ബിജെപി അല്ല ആര് ഹർത്താൽ നടത്തിയാലും അംഗീകരിക്കാൻ സാധിക്കില്ലെന്നും മന്ത്രി തുറന്നടിച്ചു. ഹർത്താൽ നടത്തുമ്പോൾ ടൂറിസത്തെ മാത്രം എങ്ങനെയാണ് ഒഴിവാക്കുക. കഴിഞ്ഞദിവസത്തെ ഹർത്താലിനിടയിൽ 2,000 വിദേശ ടൂറിസ്റ്റുകളാണ് കേരളത്തിലെത്തിയത്. എങ്ങനെ അവർക്ക് പുറത്തിറങ്ങാനും യാത്ര ചെയ്യാനും ഷോപ്പിങ് നടത്താനും കഴിയുകയെന്ന് അദ്ദേഹം ചോദിച്ചു. അടിസ്ഥാനകാര്യങ്ങളിൽ ചിന്തവേണം. നമ്മുടെ കുട്ടികൾക്ക് ജോലിയും വരുമാനവും വേണം. അതിനുള്ള അന്തരീക്ഷം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല […]