play-sharp-fill
‘താൻ സുന്ദരനും കോടീശ്വരനുമല്ലാത്തതിനാൽ മലയാളികളിൽ ഒരു വിഭാഗം തന്റെ സിനിമ കാണുന്നില്ല’; സന്തോഷ് പണ്ഡിറ്റ്

‘താൻ സുന്ദരനും കോടീശ്വരനുമല്ലാത്തതിനാൽ മലയാളികളിൽ ഒരു വിഭാഗം തന്റെ സിനിമ കാണുന്നില്ല’; സന്തോഷ് പണ്ഡിറ്റ്


സ്വന്തം ലേഖകൻ

കൊച്ചി: താൻ സംവിധാനം ചെയ്ത പുതിയ ചിത്രം ഉരുക്കു സതീശൻ എന്ന ചിത്രത്തിന് പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെന്ന് സന്തോഷ് പണ്ഡിറ്റ്. താൻ സുന്ദരനും കോടീശ്വരനുമല്ലാത്തതിനാൽ മലയാളികളിൽ ഒരു വിഭാഗം തന്റെ സിനിമ കാണുന്നില്ല. അതേസമയം ചെറിയ ബജറ്റിൽ നിർമ്മിക്കുന്നതിനാൽ ഇന്നേവരെ തന്റെ ഒരു സിനിമയും പരാജയപ്പെട്ടിട്ടില്ലെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞാൻ വെറും 5 ലക്ഷം ബഡ്ജറ്റില് ചെയ്തിരുന്ന സിനിമ ആയിരുന്നേ ‘ഉരുക്ക് സതീശൻ’.. കഴിഞ്ഞ ജൂണില് റിലീസായ്. ആവറേജില് ഒതുങ്ങി..വലിയ ബഡ്ജറ്റ് മുടക്കാത്തതു കൊണ്ടും, താരതമ്യേന എനിക്ക് സൗന്ദര്യം കുറവായതു കൊണ്ടും, ഞാനൊരു കോടീശ്വരൻ അല്ലാത്തതു കൊണ്ടും ആകണം ഒരു വിഭാഗം മലയാളികൾ എന്റെ സിനിമ കാണുന്നില്ല..യഥാർത്ഥത്തിൽ 100ലധികം പുതുമുഖങ്ങളെ അണിനിരത്തി 8 ഗാനങ്ങളും നിരവധി സംഘട്ടനങ്ങളും, ഇഷ്ടം മാതിരി പഞ്ച് ഡയലോഗുകളും, 108 സീനുകളും ഉള്ള സിനിമയായിരുന്നു..’ ‘ഉരുക്ക് സതീശൻ’…

കേരളത്തോടൊപ്പം ബംഗളൂരു, മൈസൂർ, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ വെച്ചായിരുന്നു ഷൂട്ടിംങ്..ഭുരിഭാഗം ജോലിയും ഞാൻ ഒറ്റക്ക് ചെയ്യുന്നു എന്ന ദേഷ്യത്തിലും , അസൂയ കൊണ്ടും പല വിമർശകരും ഞാൻ ചെയ്തതെന്ത് എന്ന് കാണാറില്ല..എന്നാലോ കാണാത്ത സിനിമയെ കുറിച്ച് കണ്ണു പൊട്ടൻ ആനയെ വിലയിരുത്തും പൊലെ അഭിപ്രായങ്ങളും പറയും..എനിക്കാരോടും പരിഭവമോ, ഇതാലോചിച്ച് വിഷമവും ഇല്ല…എല്ലാം ഭാവിയിൽ ശരിയാകും എന്നും വിശ്വസിക്കുന്നു..
എങ്കിലും കണ്ടവരെല്ലാം വളരെ ഹാപ്പിയായ് എന്നറിയുവാൻ കഴിഞ്ഞു…സന്തോഷം..നല്ല ഫീഡും തന്നു..ഗാനങ്ങളും നല്ല അഭിപ്രായം നേടി..ചെറിയ ബഡ്ജറ്റിൽ നിർമ്മിക്കുന്നതിനാൽ ഇന്നേവരെ എന്റെ ഒരു സിനിമയും പരാജയപ്പെട്ടില്ല.. അഞ്ചിരട്ടിയോളമൊക്കെ കൂളായ് ലാഭവും കിട്ടുന്നു..അതാണ് ഞാനെപ്പോഴും കൂളായ് ശാന്തിയോടും, സമാധാനത്തോടേയും ഇരിക്കുന്നെ..എന്റെ ഈ ശൈലിയും, രീതിയും ശരിയാണ് എന്ന് നിങ്ങൾ കരുതുന്നുണ്ടോ…