play-sharp-fill
ബ്യൂട്ടിപാർലർ വെടിവയ്പിനു പിന്നിൽ രവി പൂജാരയെന്ന് നടി ലീനാ മരിയ പോൾ

ബ്യൂട്ടിപാർലർ വെടിവയ്പിനു പിന്നിൽ രവി പൂജാരയെന്ന് നടി ലീനാ മരിയ പോൾ


സ്വന്തം ലേഖകൻ

കൊച്ചി: ബ്യൂട്ടിപാർലർ വെടിവയ്പിനു പിന്നിൽ രവി പൂജാരയെന്ന് സ്ഥാപനത്തിന്റെ ഉടമയും നടിയുമായ ലീനാ മരിയ പോൾ. താൻ ഇരയാണെന്നും തനിക്കെതിരെ നടക്കുന്നത് കുപ്രചാരണങ്ങളാണെന്നും ലീനാ മരിയ പോൾ പറഞ്ഞു. ഇതിനു മുമ്പ് രണ്ട് തവണ രവി പൂജാര തന്നെ ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് ലീന മരിയാ പോൾ പറഞ്ഞു. ബോളിവുഡിലടക്കം രവി നടത്തിയ ഇടപെടലുകളെക്കുറിച്ച് പറഞ്ഞായിരുന്നു ഭീഷണി. ആദ്യം അഞ്ച് കോടി രൂപയും പിന്നീട് 25 കോടി രൂപയും ആവശ്യപ്പെട്ടു. എല്ലാം പോലീസിനോട് പറയാൻ തയ്യാറാണ്. കൊച്ചിയിലെത്തി പോലീസിനെ കാണുമെന്നും ലീന മരിയ പോൾ പറഞ്ഞു.