ബി ജെ പി പ്രക്ഷോഭം എണ്ണയ്ക്കാച്ചിറയിൽ

സ്വന്തം ലേഖകൻ കുറിച്ചി :എണ്ണയ്ക്കാച്ചിറ റെയിൽവേ മേൽപ്പാലം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം, റോഡിൽ തകർനഭാഗം ഉടൻ ടാർ ചെയ്ത് സഞ്ചാരയോഗ്യം ആക്കണം  എന്നീ ആവശ്യങ്ങൾക്കായി ബിജെപി പ്രക്ഷോഭസമരം എണ്ണയ്ക്കാച്ചിറയിൽ സംഘടിപ്പിച്ചു. ബിജെ പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കുഞ്ഞുമോൻ ഉതിക്കൽ അദ്ധ്യക്ഷത വഹിച്ചു. റെയിൽവേയുടെ പാത ഇരട്ടിപ്പിക്കലുമായി ജനങ്ങൾക്ക് ദുരിതക്കയമാണ് തീർക്കുന്നത്, ഇതനുവദിക്കാനാവില്ല. എം പിയുടെ തികഞ്ഞ അനാസ്ഥയാണ് ഇതിനെല്ലാം കാരണം.ഇവിടെ എന്നും പലരും അപകടത്തിൽ പെടുകയാണ്. എത്രയും വേഗം അപ്രോച്ച് റോഡ് ടാർ ചെയ്യണമെന്ന് പ്രക്ഷോഭ സമരം ഉത്ഘാടന ചെയ്തുകൊണ്ട് സംസ്ഥാന സമിതി അംഗം […]

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കോളേജ് അധ്യാപകനെ പുറത്താക്കി; തന്നെ കുടുക്കിയതെന്ന് അധ്യാപകൻ

സ്വന്തം ലേഖകൻ കോട്ടയം: അരുവിത്തുറ സെന്റ്‌തോമസ് കോളേജ് അദ്ധ്യാപകനെ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കോളേജിൽ നിന്നു പുറത്താക്കി. മലയാളത്തിലും ഇഗ്ലീഷിലുമായി നിരവധി പുസ്തകങ്ങളും കവിതകളും രചിച്ച് ഏവരുടെയും അംഗീകാരം നേടിയ അരുവിത്തറ കോളേജ് ഇംഗ്ലീഷ് വിഭാഗം അസി.പ്രൊഫ. മനു മങ്ങാട്ടിനെയാണ് മാനേജർ പിരിച്ചുവിട്ടത്. വാഗമൺ സ്വദേശിയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നല്കി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പോലീസിന് ലഭിച്ച പരാതി. കോളേജിലും വീട്ടിലും അസ്വസ്ഥയായി പെരുമാറിയ വിദ്യാർത്ഥിനിയെ കണ്ട് സംശയം തോന്നിയ സഹപാഠികൾ ചോദിച്ചപ്പോഴാണ് വിവരം പുറത്തായത്. പിന്നീട് പെൺകുട്ടിയുടെ മാതാപിതാക്കൾ […]

ഹർത്താൽ: കേരളത്തെ ഒഴിവാക്കില്ല; തിങ്കളാഴ്ച സംസ്ഥാനത്ത് എൽഡിഎഫ്-യുഡിഎഫ് ഹർത്താൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇന്ധന വില വർധനയ്ക്കെതിരെ തിങ്കളാഴ്ച നടത്തുന്ന ദേശീയ ഹർത്താലിൽനിന്ന് കേരളത്തെ ഒഴിവാക്കില്ലെന്ന് എൽഡിഎഫും യുഡിഎഫും വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ഹർത്താൽ നടത്തുമെന്ന് ഇരു മുന്നണികളുടെയും നേതൃത്വം അറിയിച്ചു.പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ കേരളത്തെ ഹർത്താലിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ഹർത്താൽ ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസൻ അറിയിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ ആഹ്വാനം. ദേശീയതലത്തിൽ കോൺഗ്രസ് രാവിലെ ഒൻപതു മുതൽ വൈകിട്ടു മൂന്നു വരെ […]

ജെറ്റ് എയർവെയ്‌സിന്റെ മാനേജർ ചമഞ്ഞ് ദുരിതാശ്വാസ ക്യാമ്പുകളിലടക്കം ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ അന്തർ സംസ്ഥാന തട്ടിപ്പ് വീരൻ പിടിയിൽ; സെൻട്രൽ പോലീസ് ക്യാന്റീന്റെ വ്യാജ ബോർഡുകളടക്കം പിടിച്ചെടുത്തു

സ്വന്തം ലേഖകൻ കോട്ടയം: ജെറ്റ് എയർവെയ്‌സിന്റെ മാനേജർ ചമഞ്ഞ് ദുരിതാശ്വാസ ക്യാമ്പുകളിലടക്കം ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ അന്തർ സംസ്ഥാന തട്ടിപ്പ് വീരൻ പിടിയിൽ. കാലങ്ങളായി കേരളത്തിനകത്തും പുറത്തുമായി അനവധി തട്ടിപ്പുകൾ നടത്തി വന്നിരുന്ന ഇല്ലിക്കൽ ഭാഗത്ത് തോപ്പിൽ വീട്ടിൽ ശിവൻ മകൻ ടി. എസ് വിനോദ് കുമാർ (49) വയസ്സ് ആണ് പിടിയിലായത്. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്റെ മറവിൽ തട്ടിപ്പുകൾ നടത്താൻ തയാറെടുപ്പുകൾ നടത്തി വന്നതിനിടയിലാണ് ടിയാൻ പിടിയിലാകുന്നത്. വ്യാജ രജിസ്ട്രേഷൻ നമ്പരിൽ ഇയാൾ ഉപയോഗിച്ചുവന്ന മഹീന്ദ്ര സൈലോ വാഹനം പോലിസ് കണ്ടെടുത്തു. KL-05-Z-4286 എന്ന […]

സബ് കളക്ടർക്ക് ഒഴിപ്പിക്കാൻ കഴിയാത്ത കൈയേറ്റങ്ങൾ പുഴ ഒഴിപ്പിച്ചു; കാനം രാജേന്ദ്രൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സബ് കളക്ടർക്ക് ഒഴിപ്പിക്കാൻ കഴിയാത്ത കൈയേറ്റങ്ങൾ പുഴ ഒഴിപ്പിച്ചു. പ്രകൃതിയിലേക്ക് മനുഷ്യൻ നടത്തിയ കൈയേറ്റം പ്രകൃതി തന്നെ തിരിച്ചു പിടിച്ചു. ഈ അനുഭവം ഉൾക്കൊണ്ട് പ്രകൃതിയും മനുഷ്യനും ഒന്നിക്കുന്ന സന്തുലിത വികസനമാണ് ഇനി നടക്കേണ്ടത്- സി.പി.ഐ. സംസ്ഥാന കൗൺസിൽ തീരുമാനങ്ങൾ വിശദീകരിച്ച് നടത്തിയ പത്രസമ്മേളനത്തിൽ മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിനെ പരാമർശിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഇടതുമുന്നണിയുടെ പ്രകടനപത്രിക മുന്നോട്ടു വക്കുന്നതും ഈ ആശയം തന്നെയാണെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.പ്രകൃതിസംരക്ഷണ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് മൂന്നു ദിവസമായി […]

ആൾക്കൂട്ട മർദനത്തെ തുടർന്ന് യുവാവിന്റെ ആത്മഹത്യ; മർദ്ദനത്തിന്റെ ഫോട്ടോ ഷെയർ ചെയ്ത വാട്ട്‌സ്ആപ് ഗ്രൂപ്പ് അഡ്മിൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ തിരൂർ: മലപ്പുറത്ത് ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത കേസിൽ മർദ്ദിച്ച ഫോട്ടോകൾ ഷെയർചെയ്ത വാട്‌സ്ആപ്പ്ഗ്രൂപ്പിൻറെ അഡ്മിൻ അറസ്റ്റിൽ. കുറ്റിപ്പാല ക്ലാരി മൂച്ചിക്കൽ സ്വദേശി ചോലയിൽ അബ്ദുൾനാസറിനെ(32)യാണ് തിരൂർ സി.ഐ പി. അബ്ദുൾബഷീർ അറസ്റ്റ് ചെയ്തത്. കുറ്റിപ്പാല പണിക്കർപ്പടി പൂഴിത്തറ മുസ്തഫയുടെ മകൻ മുഹമ്മദ് ഷാജിദ് അപമാനം സഹിക്കാനാകാതെ ആത്മഹത്യ ചെയ്ത കേസിലാണ് അറസ്റ്റ്. കുറ്റിപ്പാല ക്ലാരിയിലെ ഒരു വീടിന്റെ പരിസരത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ട ഷാജിദിനെ മോഷ്ടാവെന്ന് ആരോപിച്ച് കെട്ടിയിടുകയും ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്ത […]

സർവീസുകൾ താളം തെറ്റി: തിരുവനന്തപുരം സർവീസ് പാതിവഴിയിൽ അവസാനിപ്പിച്ച് കെ.എസ്.ആർ.ടി.സി; 20 ശതമാനം സർവീസ് കുറയ്ക്കണമെന്ന ഉത്തരവുമായി എംഡി

സ്വന്തം ലേഖകൻ കോട്ടയം: കെഎസ്ആർടിസിയുടെ സർവീസുകൾ അവതാളത്തിലാക്കി അതിരൂക്ഷമായ ഡീസൽ പ്രതിസന്ധി. തിരുവനന്തപുരം സർവീസുകൾ കൊട്ടാരക്കരയിലും, കൊല്ലത്തും അവസാനിപ്പിക്കാൻ നിർദേശിച്ചതോടെ എംസി റോഡിൽ എറണാകുളം – തിരുവനന്തപുരം റൂട്ടിൽ യാത്രാക്ലേശം അതിരൂക്ഷമായി. ഇതിനിടെ 20 ശതമാനം സർവീസുകൾ യുക്തി സഹമായ രീതിയിൽ വെട്ടിക്കുറയ്ക്കാനുള്ള തന്റെ നിർദേശം ഒരു വിഭാഗം അട്ടിമറിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയുള്ള സർക്കുലറുമായി എം.ഡി ടോമിൻ തച്ചങ്കരിയും രംഗത്ത് എത്തിയിട്ടുണ്ട്. ഒരാഴ്ചയായി തുടരുന്ന ഡീസൽ പ്രതിസന്ധിയ്ക്ക് ഇനിയും ശമനമുണ്ടായിട്ടില്ലെന്നാണ് വെള്ളിയാഴ്ച രാവിലെയുമുള്ള സംഭവവികാസങ്ങൾ നൽകുന്ന സൂചന. കോട്ടയം ഡിപ്പോയിൽ നിന്നും തിരുവനന്തപുരത്തിനുള്ള സർവീസുകളിൽ പലരും […]

പി.കെ മധു കോട്ടയം എസ്.പിയായേക്കും; തീരുമാനം മുഖ്യമന്ത്രി മടങ്ങിയെത്തിയ ശേഷം

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ജില്ലാ പൊലീസ് മേധാവി സ്ഥാനത്ത് പുതിയ ഉദ്യോഗസ്ഥൻ എത്താൻ സാധ്യതയെന്ന് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച ഐപിഎസ് ലഭിച്ച കുറ്റാന്വേഷണ രംഗത്ത് മികവ് തെളിയിച്ച എസ്.പി പി.കെ മധു ഐപിഎസ് കോട്ടയം ജില്ലാ പൊലീസ് മേധാവിയായി ചുമതലയേൽക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. കോട്ടയത്ത് വിവിധ പൊലീസ് സ്റ്റേഷനുകളിൽ എസ്.ഐയായും, സിഐയായും, കോട്ടയം ടൗൺ ഡിവൈഎസ്പിയായും പ്രവർത്തിച്ചിട്ടുണ്ട് പി.കെ മധു. സർവീസിൽ നിന്നു വിരമിച്ച ശേഷം അടുത്തിടെയാണ് ഇദ്ദേഹത്തിനു ഐപിഎസ് ലഭിച്ചത്. ഇതോടെയാണ് ക്രമസമാധാന ചുമതലയുള്ള എസ്.പിയായി അദ്ദേഹത്തെ നിയമിക്കാൻ സാധ്യതയേറിയത്‌. കോട്ടയം ഡിവൈഎസ്പിയായിരിക്കെ […]

വരാപ്പുഴയും, കെവിനും പൊലീസിനെ ഒന്നും പഠിപ്പിച്ചില്ല: ഒരു വർഷമായിട്ടും 275 പൊലീസ് സ്റ്റേഷനുകളിൽ നാഥനില്ല; അർഹമായ സ്ഥാനക്കയറ്റം നിഷേധിക്കപ്പെട്ട് എസ്.ഐമാർ; 13 വർഷം കഴിഞ്ഞിട്ടും തോളിൽ രണ്ട് നക്ഷത്രം മാത്രം;ജോലി ഭാരം താങ്ങാനാവാതെ സേന

ശ്രീകുമാർ കോട്ടയം: സംസ്ഥാനത്ത്  സി.ഐമാരെ എസ്എച്ച്ഒ മാരായി നിയമിച്ച് ഒരു വർഷം കഴിഞ്ഞിട്ടും താളം കണ്ടെത്താതെ പൊലീസ് സ്റ്റേഷനുകൾ. 196 പൊലീസ് സ്റ്റേഷനുകളിൽ സിഐമാരെ എസ്എച്ച്ഒമാരായി നിയമിച്ചിട്ട് ഒരു വർഷം കഴിഞ്ഞു. പിന്നീട്, പേരിനു മാത്രം പൊലീസ് സ്റ്റേഷനുകളിലും സിഐമാരെ എസ്.എച്ച്.ഒ മാരാക്കി. പക്ഷേ, പതിമൂന്ന് വർഷത്തിലേറെക്കാലം സർവീസ് പൂർത്തിയാക്കി, അർഹമായ പ്രമോഷൻ കാത്തിരിക്കുന്ന എസ്.ഐമാരെ സി.ഐ റാങ്കിൽ എസ്.എച്ച്.ഒ മാരായി നിയമിക്കാനുള്ള പദ്ധതി ഇനിയും നടപ്പാക്കിയില്ല. ഇതോടെ സംസ്ഥാന പൊലീസ് ഭരണം കുത്തഴിഞ്ഞ അവസ്ഥയിലായി. കഴിഞ്ഞ വർഷം നവംബറിൽ ആരംഭിക്കാനിരുന്ന പദ്ധതി പക്ഷേ, ആരംഭിച്ചത് 2018 ജനുവരി ഒന്നിന്. സംസ്ഥാന […]

മണർകാട് പള്ളി റാസ: അനുഗ്രഹം തേടി ഭക്തജനപ്രവാഹം; ചരിത്രപ്രസിദ്ധമായ നടതുറക്കൽ വെള്ളിയാഴ്ച

സ്വന്തം ലേഖകൻ കോട്ടയം: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വി.മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള റാസയിൽ അനുഗ്രഹം തേടി ഭക്തജനപ്രവാഹം. മൂന്നര കിലോമീറ്ററിലധികം നീളത്തിൽ മുത്തുക്കുടകളുടെ വർണമേലാപ്പിനു കീഴിൽ പതിനായിരങ്ങൾ റാസയിൽ പങ്കെടുത്തു. ആഘോഷവും ഭക്തിയും സമന്വയിച്ച റാസയിൽ വർണപ്പകിട്ടിനൊപ്പം വാദ്യഘോഷങ്ങളും പൊലിമ പകർന്നു. ഇന്നലെ മധ്യാഹ്നപ്രാർഥനയ്ക്കുശേഷം പ്രാർഥനാനിർഭരമായ അന്തരീക്ഷത്തിൽ ദൈവമാതാവിന് സ്തുതിപ്പുകൾ അർപ്പിക്കുന്ന പ്രാർഥനകളും കീർത്തനങ്ങളുമായി നാനാജാതി മതസ്ഥർ ഏഷ്യയിലെതന്നെ ഏറ്റവും വലിയ വിശ്വാസപ്രദക്ഷിണത്തിൽ പങ്കുചേർന്നു. വർണാഭമായ അലങ്കാരങ്ങളും പൊൻവെള്ളി കുരിശുകളും നിറപ്പകിട്ടാർന്ന കൊടിതോരണങ്ങളും അണിയിച്ചൊരുക്കിയ റാസ […]