play-sharp-fill
വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കോളേജ് അധ്യാപകനെ പുറത്താക്കി; തന്നെ കുടുക്കിയതെന്ന് അധ്യാപകൻ

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കോളേജ് അധ്യാപകനെ പുറത്താക്കി; തന്നെ കുടുക്കിയതെന്ന് അധ്യാപകൻ

സ്വന്തം ലേഖകൻ

കോട്ടയം: അരുവിത്തുറ സെന്റ്‌തോമസ് കോളേജ് അദ്ധ്യാപകനെ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കോളേജിൽ നിന്നു പുറത്താക്കി. മലയാളത്തിലും ഇഗ്ലീഷിലുമായി നിരവധി പുസ്തകങ്ങളും കവിതകളും രചിച്ച് ഏവരുടെയും അംഗീകാരം നേടിയ അരുവിത്തറ കോളേജ് ഇംഗ്ലീഷ് വിഭാഗം അസി.പ്രൊഫ. മനു മങ്ങാട്ടിനെയാണ് മാനേജർ പിരിച്ചുവിട്ടത്. വാഗമൺ സ്വദേശിയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നല്കി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പോലീസിന് ലഭിച്ച പരാതി. കോളേജിലും വീട്ടിലും അസ്വസ്ഥയായി പെരുമാറിയ വിദ്യാർത്ഥിനിയെ കണ്ട് സംശയം തോന്നിയ സഹപാഠികൾ ചോദിച്ചപ്പോഴാണ് വിവരം പുറത്തായത്. പിന്നീട് പെൺകുട്ടിയുടെ മാതാപിതാക്കൾ കോളേജ് അധികൃതർക്ക് പരാതി നല്കുകയായിരുന്നു.


കോളേജ് മാനേജ്‌മെന്റിന് ലഭിച്ച പരാതി പോലീസിന് കൈമാറുകയായിരുന്നു. ഇതിനിടെ ഒളിവിൽ പോയ അധ്യാപകൻ മുൻകൂർ ജാമ്യത്തിനു ശ്രമിച്ചെങ്കിലും നടന്നില്ല. കോളേജിന്റെ ആഭ്യന്തര അന്വേഷണത്തിൽ കുറ്റം തെളിഞ്ഞതോടെ ആദ്യം സസ്‌പെൻഡ് ചെയ്യുകയും പിന്നീട് പുറത്താക്കുകയുമായിരുന്നു. അതേസമയം ലൈംഗിക പീഡനകേസിൽ തന്നെ മനപൂർവ്വം കുടുക്കുകയായിരുന്നുവെന്ന് പുറത്താക്കപ്പെട്ട മനു പറയുന്നു. ഇതിനു പിന്നിൽ വലിയ ഗൂഡാലോചന നടന്നിട്ടുണ്ട്. എന്നെ പുറത്താക്കികൊണ്ട് എനിക്ക് തന്ന നോട്ടീസിൽ നിരത്തിയിട്ടുള്ള കാരണങ്ങൾ തികച്ചും അസംബന്ധമായ ആരോപണങ്ങളാണ്. മാനേജ്‌മെന്റിന് മറ്റൊരാളെ എന്റെ പോസ്റ്റിൽ കോളേജിൽ നിയമിക്കാൻ വേണ്ടിയാണ് പുറത്താക്കിയത്. ഞാൻ കോളേജിൽ മികച്ച അധ്യാപകനായിരുന്നു. കുട്ടികൾക്ക് എല്ലാവർക്കും തന്നെ ഏറെ ഇഷ്ടവുമായിരുന്നു. ഇതിന്റെ അസൂയ ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെന്റിൽ ഉണ്ടായിരുന്നു. നീതിക്കുവേണ്ടി ഞാൻ കോടതിയെ സമീപിക്കും. ഞാൻ ലൈംഗികമായി പീഡിപ്പിച്ചെന്നു പറയുന്ന പരാതിയിൽ വസ്തുതയുണ്ടെന്നു പറയുന്ന പെൺകുട്ടി പീഡിക്കപ്പെട്ടിട്ടില്ലെന്നു മെഡിക്കൽ റിപ്പോർട്ടിലുണ്ട്.ഞാൻ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നു പറയുന്ന ദിവസം ഞാൻ കോളേജിൽ പഠിപ്പിക്കുകയായിരുന്നു എന്നതിന് തെളിവാണ് ഹാജർ ബുക്കിൽ ഒപ്പിട്ടിരിക്കുന്നത്. കേസ് കോടതിയിൽ ഇരിക്കുന്നതിനാൽ കൂടുതൽ കാര്യങ്ങൾ പറയാൻ ബുദ്ധിമുട്ടുണ്ടെന്ന് മനു തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group