ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ വാഹനം വിറ്റ് ഇരകൾക്ക് നഷ്ടപരിഹാരം നൽകണം; സുപ്രീംകോടതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ വാഹനം വിറ്റ് ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി. ഇതിനാവശ്യമായി മോട്ടോർ വാഹനചട്ടം ഭേദഗതി ചെയ്യാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി. വാഹനം വിറ്റു കിട്ടുന്ന പണം വാഹനാപകട നഷ്ടപരിഹാര ഫോറത്തിൽ നിക്ഷേപിക്കണം. ഉത്തരവ് നടപ്പാക്കാൻ 12 ആഴ്ചത്തെ സമയവും കോടതി അനുവദിച്ചു. തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനമിടിച്ചു മരിച്ച ഭർത്താവിനും പരിക്കേറ്റ മകനും നഷ്ടപരിഹാരം നൽകാൻ പഞ്ചാബ് സർക്കാരിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് ഉഷാദേവി നൽകിയ പരാതി […]

കട്ടച്ചിറ പള്ളിയിൽ ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ തമ്മിൽ സംഘർഷം, പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ കട്ടച്ചിറ: കട്ടച്ചിറയിലെ കറ്റാനത്ത് ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ തമ്മിൽ സംഘർഷം. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാവിലെ ഏഴോടെയാണ് ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കവും വാക്കേറ്റവും തുടങ്ങിയത്. തർക്കം നിലനിൽക്കുന്ന സെന്റ് മേരീസ് പള്ളിയിൽ പ്രവേശിക്കുന്നതിന് സുപ്രീംകോടതിയിൽ നിന്നും അനുകൂല ഉത്തരവ് ലഭിച്ചതോടെ ഓർത്തോഡ്ക്സ് വൈദികരും വിശ്വാസികളും സംഘടിച്ച് എത്തുകയായിരുന്നു. ഇവരെ തടയാൻ യാക്കോബായ വിഭാഗവും എത്തിയതോടെ ക്രമസമാധാന പ്രശ്നമായി മാറുകയായിരുന്നു. ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ കയറുന്നത് തടയുമെന്ന് യാക്കോബായ വിഭാഗം പ്രഖ്യാപിച്ചതോടെ പോലീസ് ഇടപെട്ടു. ഇതോടെ ഒരു വിഭാഗം കെപി റോഡിൽ […]

ഭർത്താവുമായി അവിഹിതബന്ധമുണ്ടെന്ന് സംശയം; യുവതിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച ഭാര്യ അറസ്റ്റിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഭർത്താവുമായി അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച് യുവതിയുടെ മോർഫ് ചെയ്ത ചിത്രം ഫെയ്‌സ്ബുക്കിൽ പ്രചരിപ്പിച്ച ഭാര്യ പിടിയിൽ. കണ്ണമ്മുല സ്വദേശി രഞ്ജുവിനെയാണ് തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവുമായി പിണങ്ങിക്കഴിയുകയായിരുന്നു പ്രതിയായ രഞ്ജു. ബന്ധുവായ സ്ത്രീയ്ക്ക് ഭർത്താവുമായി അടുപ്പമുണ്ടെന്ന് സംശയം തോന്നിയതോടെ യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഫെയ്‌സ് ബുക്കിൽ വ്യാജ അക്കൗണ്ട് തുടങ്ങി പ്രചരിപ്പിക്കുകയായിരുന്നു. മോർഫിങ്ങിനു വിധേയമായ സ്ത്രീ തുമ്പ പൊലീസിനും കഴക്കൂട്ടം സൈബർസിറ്റി അസി.കമ്മിഷണർക്കും  പരാതി നൽകുകയായിരുന്നു.ഫെയ്‌സ്ബുക്ക് ആസ്ഥാനത്ത് നിന്നടക്കം വിവരശേഖരണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. എന്നാൽ കോടതിയിൽ ഹാജരാക്കിയപ്പോൾ […]

ഫ്രാങ്കോ മുളയ്ക്കലിനെതിരെ എടുത്തത് സാധാരണ നടപടി; സിസ്റ്റർ അനുപമ

സ്വന്തം ലേഖകൻ കൊച്ചി: ഫ്രാങ്കോ മുളയ്ക്കലിനെതിരെ എടുത്തത് സാധാരണ നടപടിയെന്ന് സിസ്റ്റർ അനുപമ. ഫ്രാങ്കോ മുളയക്കലിന് കേരളത്തിലേയ്ക്ക് പോരേണ്ടതു കൊണ്ടാണ് ചുമതല കൈമാറിയതെന്നാണ് സിസ്റ്റർ പറഞ്ഞത്.പീഡനക്കേസിൽ കുറ്റാരോപിതനായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് രൂപതയിൽ അഡ്മിനിസ്ട്രേറ്റ് ഭരണം നില നിർത്തി. ഫാദർ മാത്യു കൊക്കാണ്ടത്തിനാണ് ചുമതല. ഫാദർ ജോസഫ് തെക്കുംപുറം, ഫാദർ സുബിൻ തെക്കേടത്ത് എന്നിവരും സമതിയിൽ ഉണ്ടാകും. നടപടി ബിഷപ്പ് കേരളത്തിലേയ്ക്ക് എത്തുന്നതിന് മുമ്പാണ്. ദൈവത്തിന് എല്ലാം കൈമാറുന്നുവെന്ന് ബിഷപ്പ് സർക്കുലറിൽ വ്യക്തമാക്കി.

പ്രളയം: വേമ്പനാട്ടുകായൽ കുപ്പത്തൊട്ടിയായി

സ്വന്തം ലേഖകൻ കുമരകം: വെള്ളപ്പൊക്കത്തെ തുടർന്ന് വേമ്പനാട്ടു കായൽ കുപ്പത്തൊട്ടിയായി. സമസ്ത കാർഷിക മേഖലയ്ക്കും ഉണ്ടായത് കനത്ത നഷ്ടമാണെന്ന് കെ.സുരേഷ് കുറുപ്പ് എംഎൽഎ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ദൂരദർശനും കുമരകം കൃഷി വിജ്ഞാനകേന്ദ്രവും സംയുക്തമായി കുമരകം കൃഷി വിജ്ഞാനകേന്ദ്രത്തിൽ വെള്ളിയാഴ്ച്ച വൈകുന്നേരം സംഘടിപ്പിച്ച കേരളം അതിജീവനത്തിലേക്ക് എന്ന പരിപാടിയിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രളയബാധിതർ, ജനപ്രതിനിധികൾ ശാസ്ത്രജ്ഞർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജലപ്രളയ രക്ഷാപ്രവർത്തകർ എന്നിവർ പങ്കെടുത്തു. കൃഷി വിജ്ഞാന കേന്ദ്രം ഡയറക്ടർ ജി. ജയലക്ഷ്മി പരിപാടിക്കു നേതൃത്വം നൽകി.

ഫ്രാങ്കോ മുളയ്ക്കൽ ജലന്ധർ ബിഷപ്പ് സ്ഥാനം രാജിവച്ചു; രാജി അറസ്റ്റ് ഉണ്ടാകുമെന്ന് ഉറപ്പായതോടെ

സ്വന്തം ലേഖകൻ കൊച്ചി: ഫ്രാങ്കോ മുളയ്ക്കൽ ജലന്ധർ ബിഷപ്പ് അറസ്റ്റ് ഉണ്ടാകുമെന്ന് ഉറപ്പായതോടെ താൽക്കാലികമായി സ്ഥാനം രാജിവെച്ചു. ഇതിന്റെ ഭാഗമായി ചുമതലകൾ രണ്ട് സഹായ മെത്രാൻമാർക്ക് കൈമാറി. ചോദ്യം ചെയ്യാൻ കേരളത്തിലേക്ക് വിളിക്കപ്പെടാൻ സാധ്യതയുള്ളതിനാലാണ് സ്ഥാനമൊഴിയുന്നതെന്നാണ് ബിഷപ്പ് വ്യക്തമാക്കുന്നത്. ജലന്ധർ രൂപതയുടെ ആഭ്യന്തര സർക്കുലറിലൂടെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. തനിക്കു വേണ്ടിയും ഇരയ്ക്കു വേണ്ടിയും പ്രാർത്ഥിക്കണമെന്നും സർക്കുലറിൽ ബിഷപ്പ് അഭ്യർത്ഥിക്കുന്നു. ദൈവത്തിന്റെ മഹത്തായ ഇടപെടൽ സത്യം പുറത്തു കൊണ്ടുവരും. ഹൃദയങ്ങളെ സത്യപാതയിലേക്ക് നയിക്കുമെന്നും ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു. ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിൽ വത്തിക്കാനിലേക്ക് അയച്ച […]

കന്യാസ്ത്രീകളുടെ സമരം എട്ടാം ദിവസത്തിലേക്ക്

സ്വന്തം ലേഖകൻ കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ജോയിൻറ് ക്രിസ്ത്യൻ കൌൺസിൽ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക്. ഇന്ന് സീറോ മലബാർ സഭയിലെ വൈദികർ കന്യാസ്ത്രീകൾക്ക് പിന്തുണയുമായി സമര പന്തലിൽ എത്തും. വൈകിട്ട് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ നിൽപ്പ് സമരവും ഉണ്ടാകും.ജനകീയ സമരനേതാക്കളെ ഉൾപ്പെടുത്തി നാളെ ജനകീയ മുന്നണി രൂപീകരിക്കും എന്നും സേവ് സിസ്റ്റേഴ്‌സ് ആക്ഷൻ കൌൺസിൽ അറിയിച്ചിട്ടുണ്ട്. ഇതിനായി നാളെ കൊച്ചിയിൽ യോഗം ചേരും. അതോടൊപ്പം തിങ്കളാഴ്ച മുതൽ ജില്ലകൾ കേന്ദ്രീകരിച്ചു നിരാഹാര സമരം തുടങ്ങും .

പ്രളയാനന്തരം കോലാഹലമേട്ടിൽ ഭൂമി വിണ്ടു കീറുന്നു; ജനം പരിഭ്രാന്തിയിൽ

സ്വന്തം ലേഖകൻ ഇടുക്കി: പ്രളയാനന്തരം കോലാഹലമേട്ടിൽ ഭൂമി വിണ്ടു കീറുന്നു. മുണ്ടക്കയം ഇളംകാട് വല്യന്ത ഭാഗത്ത് മലയിടിച്ചിൽ ഭീഷണി നിലനിൽക്കുകയാണ്. പ്രളയകാലത്തുണ്ടായ ഉരുൾപ്പൊട്ടലിൽ പലയിടത്തും ഭൂമി ഇടിഞ്ഞുതാഴ്ന്നിരുന്നു. അത്യന്തം അപകടാവസ്ഥയിൽ നിലനിൽക്കുന്ന ഈ കുന്നിന്റെ അടിവാരത്താണ് മുണ്ടക്കയം ഇളംകാട് വല്യന്ത കൊടുങ്ങ ഭാഗം. കോലഹലമേട് തങ്ങൾപാറയുടെ അടിവാരം, കൊടുങ്ങമല ഉൾപ്പെടെ നിരവധി മലകളിൽ ഭൂമിയിൽ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. കൃഷി മാത്രം ആശ്രയിച്ച് ജീവിക്കുന്ന നൂറുകണക്കിന് കുടിയേറ്റ കർഷകരാണ് ഈ ഭാഗത്തുള്ളത്. വിണ്ടുകീറി ഏത് നിമിഷവും ഇടിഞ്ഞുപോകാവുന്ന അവസ്ഥയിലാണ് വാഗമൺ ഇളംകാട് റോഡ്. ചിലയിടങ്ങളിൽ 25 […]

പ്രളയബാധിതരുടെ പതിനായിരം രൂപയിലും കൈയിട്ടു വാരി ബാങ്കുകൾ

സ്വന്തം ലേഖകൻ അങ്കമാലി: പ്രളയബാധിതർക്ക് സർക്കാർ നൽകിയ സഹായത്തിൽ കൈയിട്ടുവാരി ബാങ്കുകൾ. ദുരിതാശ്വാസ ക്യാബുകളിൽ കഴിഞ്ഞവർക്ക് സർക്കാർ നൽകുന്ന 10,000 രൂപയിലാണ് ബാങ്കുകളുടെ മനുഷ്യത്വമില്ലാത്ത കൈയിട്ടുവാരൽ. ചെങ്ങമനാട് കപ്രശ്ശേരി സ്വദേശിനിയായ വീട്ടമ്മക്ക് ദേശം കുന്നുംപുറത്തെ എസ്.ബി.ഐ ശാഖയിലെ അക്കൗണ്ടിൽ അനുവദിച്ച 10,000 രൂപ പിൻവലിച്ചപ്പോൾ മിനിമം ബാലൻസ് മെയിൻറനൻസ്, എസ്.എം.എസ് ചാർജ് ഇനങ്ങളിൽ 800 രൂപ കിഴിച്ചാണ് ലഭിച്ചത്. 2017 ജനുവരി 16ന് 100 രൂപ നിക്ഷേപിച്ചാണ് വീട്ടമ്മ അക്കൗണ്ട് തുടങ്ങിയത്. അഞ്ചുമാസം കഴിഞ്ഞപ്പോൾ മെയിൻറനൻസ് ഇനത്തിൽ 86.25 രൂപ ഈടാക്കി. ബാലൻസ് 14.75 […]

ബിഷപ്പ് ഫ്രാങ്കോയുടെ ശിങ്കിടികൾ കോടികളുമായി കൊച്ചിയിൽ; അറസ്റ്റ് ഉണ്ടാകുമെന്ന് ഉറപ്പായതോടെ കത്തോലിക്കനല്ലാത്ത പ്രമുഖ വക്കീലുമായി രഹസ്യ കേന്ദ്രത്തിൽ ചർച്ച

ശ്രീകുമാർ കൊച്ചി: അറസ്റ്റ് ഉറപ്പായതോടെ ബിഷപ്പ് ഫ്രാങ്കോയെ രക്ഷപ്പെടുത്താൻ ബിഷപ്പിന്റെ ശിങ്കിടികൾ കോടികളുമായി കൊച്ചിയിലെത്തിയതായി തേർഡ് ഐ ന്യൂസിന് വിവരം ലഭിച്ചു. ഫ്രാങ്കോ മുളയ്ക്കലിൻറെ വിശ്വസ്തനായ സഭയിലെ ഉന്നതനോടൊപ്പം അതീവ രഹസ്യമായി കേരളത്തിലെ നീക്കങ്ങൾ സംഘം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പുറത്തു വരുന്ന വിവരം.അറസ്റ്റ് ഉണ്ടായാൽ തന്നെ തുടർ നടപടികൾക്ക് ഇവർ നേതൃത്വം നൽകും. കോട്ടയം ജില്ലയിലെ ഒരു ബിഷപ്പാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. കത്തോലിക്കാ സഭയ്ക്കു പുറത്തുള്ള പ്രമുഖനായ ക്രിമിനൽ അഭിഭാഷകനേയാണ് ഇവർ സമീപിച്ചിരിക്കുന്നത്. കൊട്ടിയൂർ പീഢന കേസിൽ ഹൈക്കോടതിയിൽ ജാമ്യ ഹർജികളും മറ്റും നീക്കിയ […]