ശബരിമല: നേട്ടം കൊയ്ത് സിപിഎം : 46 ശതമാനം വോട്ടും 16 സീറ്റും: സിപിഎമ്മിന്റെ രഹസ്യ സർവേ ഫലം പുറത്ത്; ആറിടത്ത് ബിജെപി രണ്ടാം സ്ഥാനത്ത് എത്തും: പിണറായിയുടെ തന്ത്രത്തിൽ കോൺഗ്രസ് തകർന്നടിയും

സ്വന്തം ലേഖകൻ കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുക സിപിഎമ്മും ഇടതു മുന്നണിയുമെന്ന സൂചന നൽകി സിപിഎമ്മിന്റെ നേതൃത്വത്തിൽ നടത്തിയ സർവേ ഫലം പുറത്ത്. സുപ്രീം കോടതി വിധി വന്നതിനു ശേഷമുള്ള പതിനഞ്ച് ദിവസത്തിനിടെ സംസ്ഥാനത്തെ 20 നിയോജക മണ്ഡലങ്ങളിലും സിപിഎം നിയോഗിച്ച ഏജൻസി നടത്തിയ രഹസ്യ സർവേയിലും, പാർട്ടി കേഡർമാരിൽ നിന്നു ശേഖരിച്ച വിവരത്തിന്റെയും അടിസ്ഥാനത്തിലാണ് സർവേ ഫലം തയ്യാറാക്കിയിരിക്കുന്നത്. അടുത്ത അഴിച സിപിഎം സംസ്ഥാന കമ്മിറ്റിയ്ക്ക് സർവേയുടെ അന്തിമഫലം സമർപ്പിക്കും. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഏജൻസിയാണ് […]

ശബരിമല: നേട്ടം കൊയ്ത് സിപിഎം: 46 ശതമാനം വോട്ടും 16 സീറ്റും: സിപിഎമ്മിന്റെ രഹസ്യ സർവേ ഫലം പുറത്ത്; ആറിടത്ത് ബിജെപി രണ്ടാം സ്ഥാനത്തെത്തും; പിണറായിയുടെ തന്ത്രത്തിൽ കോൺഗ്രസ് തകർന്നടിയും

സ്വന്തം ലേഖകൻ കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുക സിപിഎമ്മും ഇടതു മുന്നണിയുമെന്ന സൂചന നൽകി സിപിഎമ്മിന്റെ നേതൃത്വത്തിൽ നടത്തിയ സർവേ ഫലം പുറത്ത്. സുപ്രീം കോടതി വിധി വന്നതിനു ശേഷമുള്ള പതിനഞ്ച് ദിവസത്തിനിടെ സംസ്ഥാനത്തെ 20 നിയോജക മണ്ഡലങ്ങളിലും സിപിഎം നിയോഗിച്ച ഏജൻസി നടത്തിയ രഹസ്യ സർവേയിലും, പാർട്ടി കേഡർമാരിൽ നിന്നു ശേഖരിച്ച വിവരത്തിന്റെയും അടിസ്ഥാനത്തിലാണ് സർവേ ഫലം തയ്യാറാക്കിയിരിക്കുന്നത്. അടുത്ത അഴിച സിപിഎം സംസ്ഥാന കമ്മിറ്റിയ്ക്ക് സർവേയുടെ അന്തിമഫലം സമർപ്പിക്കും. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഏജൻസിയാണ് […]

ആക്‌സിൽ തകരാറായതിനെ തുടർന്ന് ചെന്നൈ മെയിൽ കോട്ടയം റെയിൽവെ സ്‌റ്റേഷനിൽ കുടുങ്ങി: കോട്ടയം, എറണാകുളം തിരുവനന്തപുരം റൂട്ടിൽ രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു; യാത്രക്കാർ വലഞ്ഞു

സ്വന്തം ലേഖകൻ കോട്ടയം: ആക്‌സിൽ തകരാറായതിനെ തുടർന്ന് ചെന്നൈ തിരുവനന്തപുരം മെയിൽ കോട്ടയം റെയിൽവെ സ്‌റ്റേഷനിൽ കുടുങ്ങിയത് രണ്ട് മണിക്കൂറിലേറെ. യാത്രക്കാർ വലഞ്ഞു. ട്രെയിൻ കുടുങ്ങിയതോടെ കോട്ടയം റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതം കുടുങ്ങി. തിങ്കളാഴ്ച രാവിലെ 8.25ഓടെ കോട്ടയം റെയിൽവെ സ്‌റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലായിരുന്നു സംഭവം. ചെന്നൈ നിന്നെത്തിയ മെയിൽ യാത്രക്കാരെ കേറ്റുന്നതിനായി റെയിൽവെ സ്‌റ്റേഷനിൽ നിർത്തി. ഈ സമയം പിന്നിലെ രണ്ടാം നമ്പർ ബോഗിയിലെ ആക്‌സിൽ കുടുങ്ങുകയായിരുന്നു. സിഗ്നൽ ലഭിച്ചശേഷം ട്രെയിൻ പോകാൻ മുന്നോട്ടെടുത്തപ്പോഴാണ് ആക്‌സിൽ തകരാറിലായത് ശ്രദ്ധയിൽപെട്ടത്. പിന്നീട് എഞ്ചിൻ […]

രാഹുൽ ഈശ്വർ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു; മീറ്റൂ ആരോപണവുമായി കലാകാരിയായ യുവതി

സ്വന്തം ലേഖകൻ കൊച്ചി: രാഹുൽ ഈശ്വറിനെതിരെ മീറ്റൂ ആരോപണവുമായി ആക്ടിവിസ്റ്റ് ഇഞ്ചിപ്പെണ്ണ്. സുഹൃത്തും ആർട്ടിസ്റ്റുമായ സ്ത്രീയുടെ വെളിപ്പെടുത്തലാണ് ഇഞ്ചിപ്പെണ്ണ് തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ പങ്കുവച്ചിരിക്കുന്നത്. രാഹുൽ ഈശ്വർ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചുവെന്നാണ് യുവതിയുടെ ആരോപണം. ടിവിയിൽ സോഫ്റ്റ് പോൺ വീഡിയോ പ്രദർശിപ്പിച്ച രാഹുൽ കിടപ്പറയിൽ വച്ച് തന്നെ കടന്ന് പിടിച്ച് ചുംബിച്ചു. കുതറി മാറിയെങ്കിലും അയാൾ പലതവണ ഇത് ആവർത്തിച്ചുവെന്നും അവർ പറയുന്നു. ഇക്കാര്യം വ്യക്തമാക്കി അയച്ച വാട്‌സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് സഹിതമാണ് ഇഞ്ചിപ്പെണ്ണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുൻപ് […]

പാറമ്പുഴയിലെ പാറമടയിൽ മൃതദേഹം പൊങ്ങി: മൃതദേഹം കണ്ടെത്തിയത് രണ്ടു ദിവസത്തിനു ശേഷം; പാറമടയിൽ ആൾ വീണെന്ന പരാതിയിൽ തിരച്ചിൽ നടത്തിയില്ലെന്ന് ആരോപണം

സ്വന്തം ലേഖകൻ കോട്ടയം: രണ്ടു ദിവസം മുൻപ് പാറമടയിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം ഇവിടെ പൊ്ങ്ങി. യുവാവ് വീണതായി ഉയർന്ന പരാതിയിൽ പൊലീസും അഗ്നിശമന സേനയും തിരച്ചിൽ നടത്തിയില്ലെന്ന ആരോപണം നിലനിൽക്കുന്നതിനിടെയാണ് ഇപ്പോൾ പാറമടയിൽ മൃതദേഹം പൊങ്ങിയിരിക്കുന്നത്. വെള്ളത്തിൽ നിന്നും മൃതദേഹം കരയ്‌ക്കെത്തിക്കാത്തതിനാൽ മരിച്ചത് ആരാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. 27 ന് രാത്രി 11 മണിയോടെയാണ് പാറമ്പുഴ സംക്രാന്തി വെള്ളൂപ്പറമ്പ് റൂട്ടിൽ ബ്ലസിപ്പടിയ്ക്ക് സമീപം കാഞ്ഞിരപ്പള്ളിപ്പടി ജംഗ്ഷനു സമീപം ആനിക്കൽകവലയിലെ പാറമയിൽ ആൾ വീണെന്ന സംശയം ഉയർന്നത്. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചത് […]

ബിവറേജിൽ ഉന്തുംതള്ളുമുണ്ടാക്കി പോക്കറ്റടി: നഗരത്തിലെ മൂന്നു സാമൂഹ്യവിരുദ്ധർ പിടിയിൽ; പിടിയിലായവർ നഗരത്തിലെ സ്ഥിരം പ്രശ്‌നക്കാർ; നഗരം ക്ലീനാക്കാൻ ഈസ്റ്റ് പൊലീസിന്റെ ഓപ്പറേഷൻ ക്ലീൻ

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിലും പരിസരപ്രദേശത്തും കറങ്ങിത്തിരിഞ്ഞ് നടക്കുന്ന അക്രമി സാമൂഹ്യ വിരുദ്ധ സംഘത്തിലെ മൂന്നു പേരെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായാണ് അറസ്റ്റ്. നാഗമ്പടത്തെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി മോഷണം നടത്തുന്ന സംഘത്തിലെ മൂന്നു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പായിക്കാട് സ്വദേശികളായ സുജി (48), പ്രദീപ് (44), കരുനാഗപ്പള്ളി സ്വദേശി ആൻസൺ (33) എന്നിവരെയാണ് ഈസ്റ്റ് സി.ഐ ടി.ആർ ജിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. നാഗമ്പടം ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന […]

ഏറ്റുമാനൂരിലെ ഗുണ്ടാ അതിക്രമം: അഖിലിനും സംഘത്തിനുമെതിരെ വധശ്രമക്കേസ്; അഖിലിനെതിരെ കാപ്പയും ചുമത്തും; അലോട്ടിയുടെ നേതൃത്വത്തിൽ എക്‌സൈസ് സംഘത്തെ ആക്രമിച്ച കേസിലും അഖിലിന്റെ ജാമ്യം റദ്ദാക്കും

സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂരിലും പരിസര പ്രദേശത്തും അഴിഞ്ഞാടിയ ഗുണ്ടാ അക്രമി സംഘത്തലവൻ അഖിൽ രാജിനെതിരെ കാപ്പ ചുമത്താൻ ഗാന്ധിനഗർ പൊലീസ് തയ്യാറെടുക്കുന്നു. പന്ത്രണ്ടിലേറെ കേസുകളിൽ പ്രതിയായ അഖിലിനെ ഗുണ്ടാ പട്ടികയിൽപ്പെടുത്തി ഒരു വർഷം തടവിൽ സൂക്ഷിക്കുന്നതിനുള്ള നടപടികളാണ് പൊലീസ് ആലോചിക്കുന്നത്. ഏറ്റുമാനൂരിൽ കോളേജിനുള്ളിൽ വിദ്യാർത്ഥിയെ കുത്തിവീഴ്ത്തുകയും, പാറമ്പുഴയിൽ വീടിനുള്ളിൽ കയറി യുവാവിനെ ആക്രമിക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ ആർപ്പൂക്കര ചക്കിട്ടപ്പറമ്പിൽ അഖിൽ രാജി(21)നെ കോടതിയിൽ ഹാജരാക്കി പൊലീസ് റിമാൻഡ് ചെയ്തിട്ടുണ്ട്. ഈ കേസിൽ ജാമ്യത്തിലിറങ്ങും മുൻപ് അഖിലിനെതിരെ കാപ്പ ചുമത്തുന്നതിനാണ് പൊലീസ് നടപടികളെടുക്കുന്നത്. […]

തിരുത്തേണ്ടത് സർക്കാർ: തിരിച്ചടിച്ച് സുകുമാരൻ നായർ; ശബരിമലയിൽ കൂടുതൽ പ്രതിരോധത്തിലായി പിണറായി സർക്കാർ; പോരാട്ട മുഖം തുറന്ന് എൻഎസ്എസും

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല വിഷയത്തിൽ സർക്കാരിനെതിരായ നിലപാട് കടുപ്പിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. നവോത്ഥാനമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച മന്നത്തു പത്മനാഭന്റെ നിലപാടുകൾക്ക് വിരുദ്ധമാണ് എൻ.എസ്.എസ്സിന്റേതെന്നും. എൻ.എസ്.എസ്. നിലപാട് തിരുത്തണമെന്നും ആവശ്യപ്പെട്ട സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന് അറുത്തുമുറിച്ച മറുപടി നൽകിയ എൻഎസ്എസ് ജനറൽ സെക്രട്ടറി യാതൊരു വിധ വിട്ടു വീഴ്ചയ്ക്കുമില്ലെന്ന സൂചനയും നൽകുന്നു. എൻ.എസ്.എസ്സിന്റെ പഴയകാലപാരമ്പര്യത്തിന് നിരക്കാത്തതാണ് ഇപ്പോൾ അവർ സ്വീകരിക്കുന്നത്. സുകുമാരൻനായരുടെ ഇപ്പോഴത്തെ നിലപാട് പുനഃപരിശോധിക്കണമെന്നായിരുന്നു ഞായറാഴ്ച കൊടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചത്. എന്നാൽ, ഇതിനെതിരെ ശക്തമായ പ്രതികരണവുമായി എത്തിയ […]

ആയോധ്യ മോഡൽ രഥയാത്രയ്ക്ക് ബിജെപി: ലക്ഷ്യം കേരളഭരണം; തന്ത്രം ശബരിമല ഭക്തി; ഭക്തി വിതച്ച് കേരളത്തിൽ കൊയ്യാൻ തന്ത്രമൊരുക്കിയത് അമിത്ഷാ

സ്വന്തം ലേഖകൻ കോട്ടയം: ശബരിമലയിൽ അയോധ്യാ മോഡൽ കലാപത്തിനു പദ്ധതിയിട്ട് ആർഎസ്എസും ബിജെപിയും. അയോധ്യാ മാതൃകയിൽ കാസർകോട് മുതൽ പത്തനംതിട്ട വരെ അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന രഥയാത്ര നടത്തുന്നതിനാണ് ബിജെപി ലക്ഷ്യമിടുന്ന്ത്. അയോധ്യാ മാതൃകയിൽ കേരളം മുഴുവൻ ഭരണം പിടിക്കുന്നതിനുള്ള ലക്ഷ്യമാണ് ബിജെപി ഇതിലൂടെ നടപ്പാക്കുന്നത്. ബിജെപി സംസഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള നടത്തിയ പത്രസമ്മേളനത്തിലാണ് ഇതു സംബന്ധിച്ചുള്ള തീരുമാനം പ്രഖ്യാപിച്ചത്. ശ്രീധരൻപിള്ളയും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും നയിക്കുന്ന ജാഥയിൽ വിവിധ ഘട്ടങ്ങളിലായി മൂന്നു ലക്ഷത്തോളം പ്രവർത്തകരെ പങ്കെടുപ്പിക്കുന്നതിനാണ് ആർഎസ്എസും […]

വീണ്ടും കലാപ അഹ്വാനം: രാഹുൽ ഈശ്വർ അറസ്റ്റിൽ; അറസ്റ്റ് സന്നിധാനത്ത് രക്തം വീഴ്ത്തമെന്ന പരാമർശനത്തിൽ; വീണ്ടും റിമാൻഡ് ചെയ്‌തേക്കും; നിലയ്ക്കൽ കലാപത്തിൽ അറസ്റ്റ് മൂവായിരം കടന്നു

സ്വന്തം ലേഖകൻ കൊ്ച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സന്നിധാനത്ത് രക്തം വീഴ്ത്തുമെന്ന പരാമർശവുമായി രംഗത്ത് എത്തിയ അയ്യപ്പധർമ്മ സേനാ പ്രസിഡന്റ് രാഹുൽ ഈശ്വർ വീണ്ടും അറസ്റ്റിൽ. തിരുവനന്തപുരത്തെ ഫ്‌ളാറ്റിൽ നിന്നും രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്ത പൊലീസ് സംഘ ഇയാളെ റിമാൻഡ് ചെയ്‌തേക്കും. ഇതിനിടെ നിലയ്ക്കലിൽ കലാപം നടത്തിയത് അടക്കമുള്ള 517 കേസുകളിലായി 3345 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ പലരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. ശബരിമലയിൽ സംഘർഷമുണ്ടാക്കിയ കേസിൽ റിമാൻഡിലായിരുന്ന രാഹുൽ ഈശ്വർ ദിവസങ്ങൾക്കു മുൻപ് മാത്രമാണ് ജാമ്യത്തിലിറങ്ങിയത്. […]