കൊവിഡ് പ്രതിരോധം ഭക്ഷണവും, വാഹനവുമൊരുക്കി സി.പി.എം: വിതരണം ചെയ്തത് പത്ത് ടൺ അരി
സ്വന്തം ലേഖകൻ പുതുപ്പള്ളി : കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് കൈത്താങ്ങായി സി.പി.എം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സമാനതകളില്ലാത്ത പ്രവർത്തനങ്ങൾക്കാണ് പുതുപ്പള്ളിയിൽ സി.പി.എം നേതൃത്വം നൽകുന്നത്. സി.പി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ 10 ടൺ അരി വിതരണം ചെയ്തു. സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന പുതുപ്പള്ളി ഗ്രാമപഞ്ചായത്തിലെ ജനങ്ങൾക്കായി പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം അനിൽ എം ചാണ്ടി സിപിഎമ്മിനെ ഏൽപ്പിച്ച അരിയാണ് വിതരണം ചെയ്തത്.സി.പി.എം ജില്ലാ സെക്രട്ടറി എ വി റസൽ അരി ഏറ്റുവാങ്ങി ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസിന് കൈമാറി വിതരണത്തിന്റെ […]