ലക്ഷദ്വീപ് ജനതയ്ക്ക് സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ഐക്യദാർഢ്യം
സ്വന്തം ലേഖകൻ
കോട്ടയം: ലക്ഷദ്വീപ് ജനതയ്ക്കു നേരേ കേന്ദ്രസർക്കാരിന്റെ ഒത്താശയോടെ അഡ്മിനിസ്‌ട്രേറ്റർ നടപ്പിലാക്കുന്ന ഫാസിസ്റ്റ് നടപടികളിൽ പ്രതിഷേധിച്ചും ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും സംസ്ഥാനസർക്കാർ ജീവനക്കാരും അദ്ധ്യാപകരും എഫ്എസ്ഇടിഒയുടെ നേതൃത്വത്തിൽ പ്രതിഷേധപരിപാടികൾ സംഘടിപ്പിച്ചു. എല്ലാ ഏരിയാ കേന്ദ്രങ്ങളിലും ഓഫീസ് സമുച്ചയങ്ങളിലും പ്രതിഷേധപ്രകടനങ്ങളും സോഷ്യൽ മീഡിയ വഴി ഓൺലൈൻ ഐക്യദാർഢ്യ ക്യാമ്പൈനുകളും നടത്തി. ഇ മെയിൽ വഴി പ്രതിഷേധം ഇന്നും തുടരും.
കോട്ടയം സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന പ്രതിഷേധ പ്രകടനവും ഐക്യദാർഢ്യ ക്യാമ്പൈനും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എസ് ശരത് ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ് നായർ, കെജിഒഎ സംസ്ഥാന കമ്മറ്റിയംഗം അർജുനൻ പിള്ള, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ഉദയൻ വി കെ, ജില്ലാ പ്രസിഡന്റ് കെ ആർ അനിൽകുമാർ, സംസ്ഥാന കമ്മറ്റിയംഗം ടി ഷാജി തുടങ്ങിയവർ പങ്കെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എകെപിസിറ്റിഎ സംസ്ഥാന പ്രസിഡന്റ് പ്രൊഫ.ജോജി അലക്‌സ്, കെഎസ്ടിഎ സംസ്ഥാനകമ്മറ്റിയംഗം കെ ജെ പ്രസാദ്, വി സാബു, ജോയൽ ടി തെക്കേടം, എം എൻ അനിൽകുമാർ, വി വി വിമൽകുമാർ, എസ് അനൂപ് തുടങ്ങിയവർ വിവിധ ഏരിയാ കേന്ദ്രങ്ങളിലെ ലക്ഷദ്വീപ് ഐക്യദാർഢ്യ പരിപാടികളിൽ പങ്കെടുത്തു.