സ്വർണ്ണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കി സി.പി.എമ്മിന് തീരാതലവേദനയാകുന്നു: ആയങ്കിയുടെ കയ്യിലിരുന്നത് ഡിവൈഎഫ്ഐ നേതാവിൻ്റെ കാർ : ആയങ്കിയുടെ കമ്പനിയിലുള്ള സി.പി.എം – ഡി.വൈ.എഫ്.ഐ നേതാക്കൾ ഒളിവിൽ
തേർഡ് ഐ ബ്യൂറോ കണ്ണൂർ: കഴിഞ്ഞ പിണറായി സർക്കാരിനെ പിടിച്ച് കുലുക്കിയ തിരുവനന്തപുരം സ്വർണ്ണക്കടത്തിന് പിന്നാലെ, കണ്ണൂരിലെ സി.പി.എമ്മിന് അഴിയാക്കുരുക്കായി മറ്റൊരു സ്വർണ്ണക്കടത്ത്. സി.പി.എം കണ്ണൂർ ലോബിയുടെ ഉറ്റമിത്രമായ അർജുൻ ആയങ്കിയാണ് പാർട്ടിയെ ഇപ്പോ വെട്ടിലാക്കിയത്. രാമനാട്ടുക്കര സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയുമായ ബന്ധമുള്ളവര്‍ കണ്ണുരില്‍ നിന്നും മുങ്ങുന്നതായാണ് റിപ്പോർട്ട്. അര്‍ജുനനെതിരെ കസ്റ്റംസ് വല മുറുക്കിയതോടെയാണ് കണ്ണൂരിലെ സിപിഎം-ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കള്‍ കൂട്ടത്തോടെ മുങ്ങുന്നത്. പലരുടെയും ഫോണ്‍ സ്വിച്ച് ഓഫാണ്. ഫെയ്‌സ് ബുക്ക് അക്കൗണ്ടുകളും ബ്‌ളോക്ക് ചെയ്തിട്ടുണ്ട്. ഇതിനിടെ അര്‍ജുന്‍ ആയങ്കി കൂടുതല്‍ […]