ബീഹാറിലെ പരീക്ഷ ഫലത്തിൽ ഉദ്യോഗാർത്ഥിയുടെ ചിത്രത്തിന് പകരം അനുപമ പരമേശ്വരൻ്റെ ചിത്രം: സംഭവം വിവാദമായി
തേർഡ് ഐ ബ്യൂറോ
ന്യൂഡൽഹി: ബിഹാറിലെ സെക്കൻഡറി അധ്യാപക പരീക്ഷ ഫലത്തിൽ മലയാള ചലച്ചിത്ര താരം അനുപമ പരമേശ്വരൻ്റെ ചിത്രം.
രണ്ടുദിവസം മുമ്പ് ബിഹാർ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച സെക്കൻഡറി ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിൽ ഒരു ഉദ്യോഗാർഥിയുടെ പരീക്ഷഫലത്തിനൊപ്പമാണ് അനുപമയുടെ ചിത്രം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഋഷികേശ് കുമാർ എന്ന ഉദ്യോഗാർഥിയുടെ പരീക്ഷ മാർക്ക് ലിസ്റ്റിൽ അനുപമയുടെ ചിത്രം തെറ്റായി അച്ചടിക്കുകയായിരുന്നു.
എസ്.ടി.ഇ.ടിയുടെ ഉർദു, സംസ്കൃത്, സോഷ്യൽ സയൻസ് എന്നിവയുടെ പരീക്ഷഫലം സാങ്കേതിക തകരാറുകൾ മൂലം തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. തുടർന്ന് ജൂൺ 21നാണ് ഇത് പ്രസിദ്ധീകരിക്കുന്നത്.
നേരത്തേ തന്നെ ഋഷികേശ് കുമാർ അഡ്മിറ്റ് കാർഡിലെ ഫോട്ടോ മാറിയതുമായി ബന്ധപ്പെട്ട് പരാതി നൽകിയിരുന്നു.ഇതോടെ പരീക്ഷയിൽ ക്രമക്കേട് ഉണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
Third Eye News Live
0