നാലാം ടെസ്റ്റ്: ഓസീസ് പ്രതിരോധനത്തിൽ; പരമ്പര നേട്ടം ഉറപ്പിച്ച് ഇന്ത്യ

സ്‌പോട്‌സ് ഡെസ്‌ക് സിഡ്‌നി: ഓസീസിന്റെ ഭാഗ്യ മൈതാനമായ സിഡ്‌നിയിൽ കളി രണ്ടു ദിവസം അവശേഷിക്കെ നാലാം ടെസ്റ്റിൽ തോൽവി ഒഴിവാക്കാൻ ഓസീസ് പൊരുതുന്നു. മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യൻ സ്‌കോറിൽ നിന്നും എറെ അകലെയാണ് ഓസീസ് ബാറ്റിംഗ് നിര. ആറു വിക്കറ്റ് നഷ്ടമായ കളിയിൽ തോൽവി ഒഴിവാക്കാൻ ഓസീസിന് ഇനി രണ്ടു ദിവസം എങ്ങിനെയെങ്കിലും പിടിച്ചു നിന്നേ മതിയാവൂ. ഇന്ത്യ ഉയർത്തിയ പടികൂറ്റൻ ടോട്ടലിൽ നിന്നും 386 റൺ അകലെയാണ് ഓസീസ് ഇപ്പോഴും. ഒന്നാം ഇന്നിംഗ്‌സിൽ നാലു വിക്കറ്റ് മാത്രം […]

ശുദ്ധികലശം നടത്തിയ തന്ത്രിക്കെതിരെ നിയമനടപടിക്കൊരുങ്ങി ബിന്ദുവും കനകദുർഗയും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമലയിൽ ശുദ്ധികലശം നടത്തിയ തന്ത്രിയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങി ദർശനം നടത്തിയ ബിന്ദുവും കനക ദുർഗയും. നേരത്തെ ബിന്ദുവും കനകദുർഗയും ദർശനം നടത്തിയതിന് പിന്നാലെ തന്ത്രി ഒരു മണിക്കൂർ നടയടച്ച് ശുദ്ധികലശം നടത്തിയിരുന്നു. ശുദ്ധികലശം നടത്തിയ തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിന്ദുവും കനക ദുർഗയും അറിയിച്ചു. ഇതിനായി സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നും ഇരുവരും വ്യക്തമാക്കി. ശുദ്ധികലശം സ്ത്രീകൾക്കും ദലിതുകൾക്കുമെതിരായ വിവേചനമാണ്. താൻ ദലിതയായതിനാലാണ് ശുദ്ധികലശം നടത്തിയതെന്ന് ബിന്ദു ആരോപിച്ചു. കെ.പി ശശികല ശബരിമലയിലെത്തിയപ്പോൾ ഇതുണ്ടായില്ല. ഇനിയും ശബരിമല ദർശനം നടത്തുമെന്നും ഇരുവരും […]

വ്രതം നോക്കാൻ തുടങ്ങിയിട്ട് 92 ദിവസം പിന്നിട്ടു; മകരവിളക്കിന് മുമ്പ് ശബരിമലയിലെത്തുമെന്ന് രേഷ്മ നിശാന്ത്

സ്വന്തം ലേഖകൻ കണ്ണൂർ: വ്രതം നോക്കാൻ തുടങ്ങിയിട്ട് 92 ദിവസം പിന്നിട്ടു, ഏറെക്കുറേ സമാധാന അന്തരീക്ഷത്തിൽതന്നെ മലകയറാനാവുമെന്നാണ് പ്രതീക്ഷ- ശബരിമലയിൽ പോകാനായി തയ്യാറെടുക്കുന്ന കണ്ണപുരം ഐയ്യോത്ത് സ്വദേശിനി 33കാരിയായ രേഷ്മ നിഷാന്ത് പറയുന്നു. സുപ്രീംകോടതി വിധി വന്നശേഷം രേഷ്മ നിഷാന്താണ് ശബരിമലയിൽ പോകാൻ തയ്യാറെടുക്കുന്നതായി ആദ്യം പുറംലോകത്തെ അറിയിച്ച യുവതി. കഴിഞ്ഞ ദിവസം യുവതികൾ ശബരിമലയിൽ പ്രവേശിച്ചു എന്ന വാർത്ത പുറത്തുവന്നതോടെ രേഷ്മ് സന്തോഷത്തിലാണ്. ഈ മകരവിളക്കിന് മുമ്പുതന്നെ ശബരിമലയിൽ എത്താനാകുമെന്ന പ്രതീക്ഷയിലാണവർ. 41 ദിവസം വ്രതം അനുഷ്ഠിച്ച്, മത്സ്യ മാംസാദികൾ വെടിഞ്ഞ്, ഭർതൃസാമീപ്യത്തിൽ […]

സന്നിധാനത്തേക്ക് യുവതികളെ അയക്കാൻ തൃശ്ശൂരിൽ രഹസ്യയോഗം; മകരവിളക്കിന് മുമ്പ് ഇനിയും യുവതികളെ ശബരിമലയിൽ എത്തിക്കും; നവോത്ഥാന കേരളം ഫേസ്ബുക്ക് കൂട്ടായ്മ

സ്വന്തം ലേഖകൻ കോഴിക്കോട്: മകരവിളക്കിന് മുമ്പ് തന്നെ കൂടുതൽ യുവതികളെ ശബരിമലയിലേക്ക് അയക്കുമെന്ന് നവോത്ഥാന കേരളം ഫേസ്ബുക്ക് കൂട്ടായ്മ. ബുധനാഴ്ച സന്നിധാനത്ത് ദർശനം നടത്തിയ ബിന്ദുവും കനകദുർഗയും ഈ കൂട്ടായ്മയിൽ അംഗങ്ങളായിരുന്നു. അതൊരു തുടക്കം മാത്രമാണ്. രണ്ടോ മൂന്നോ യുവതികളെ വീതം ഓരോ ദിവസങ്ങളിലായി മകരവിളക്കിന് മുമ്പ് തന്നെ ഇനിയും സന്നിധാനത്ത് എത്തിക്കാനാണ് കൂട്ടായ്മയുടെ പദ്ധതി. സി.പി.ഐ.എം.എൽ ഉൾപ്പെടെയുള്ള തീവ്രഇടതുപക്ഷ പ്രവർത്തകരാണ് ഈ കൂട്ടായ്മക്ക് നേതൃത്വം നൽകുന്നത്. മകരവിളക്കിന് ശേഷം നട അടയ്ക്കുന്ന 20 വരെയുള്ള ദിവസങ്ങളിൽ 50 അംഗങ്ങളുള്ള യുവതിസംഘത്തെ അയക്കാനാണ് തീരുമാനം. […]

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയ്ക്ക് പിന്നാലെ അഗസ്ത്യാർകുടം യാത്രയ്ക്ക് ഒരുങ്ങി സ്ത്രീകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയ്ക്ക് പിന്നാലെ അഗസ്ത്യാർക്കൂട യാത്രയ്ക്ക് ഒരുങ്ങി സ്ത്രീകൾ. വനംവകുപ്പിന്റെ രജിസ്ട്രേഷൻ ഇന്ന് മുതൽ തുടങ്ങും. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സ്ത്രീകൾക്കും മലകയറാമെന്ന് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറഞ്ഞിരുന്നു. 14 വയസ്സിന് മുകളിൽ പ്രായവും കായികകക്ഷമതയുമുള്ള ആർക്കുവേണമെങ്കിലും അപേക്ഷിക്കാം. എന്നാൽ സ്ത്രീകൾക്ക് പ്രത്യേക പരിഗണനയൊന്നും ഉണ്ടാകില്ലെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. അഗസ്ത്യാർകൂടത്തിന്റെ ബേസ്സ് ക്യാമ്പായ അതിരുമലവരെ സ്ത്രീ പ്രവേശനത്തിന് അനുമതി നൽകി കഴിഞ്ഞ വർഷം വനംവകുപ്പ് ഉത്തരവിറക്കിയിരുന്നു. അതേസമയം മലയുടെ ഏറ്റവും മുകളിൽവരെ അനുമതിവേണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടും […]

കുമാരനല്ലൂർ ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്ത സംഭവം: പ്രതി പൊലീസ് കസ്റ്റഡിയിൽ; പിടിയിലായത് സിസിടിവി ക്യാമറ ദൃശ്യങ്ങൾ കണ്ട് തിരിച്ചറിഞ്ഞ്

സ്വന്തം ലേഖകൻ കോട്ടയം: കുമാരനല്ലൂർ ക്ഷേത്രത്തിലെ കാണിക്ക തകർത്ത കേസിലെ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രദേശത്തെ സിസിടിവി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ കയ്യിൽ നിന്നും കാണിക്കവഞ്ചിയിലെ വിഗ്രഹത്തിൽ അണിഞ്ഞിരുന്ന മാല കണ്ടെത്തിയിട്ടുണ്ട്. പ്രതി ഇതര സംസ്ഥാന തൊഴിലാളിയാണെന്നാണ് സൂചന. എന്നാൽ, ഇതു സംബന്ധിച്ചു പൊലീസ് സ്ഥിരീകരണം നൽകിയിട്ടില്ല. വൈകിട്ട് നാലുമണിയോടെ അറസ്റ്റ് ഉണ്ടാകുമെന്ന് ഡിവൈഎസ്പി ആർ.ശ്രീകുമാർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. ശനിയാഴ്ച പുലർച്ചെയോടെയാണ് അക്രമി എം.സി റോഡരികിൽ നിന്നും ഉള്ളിലേയ്ക്ക് കുമാരനല്ലൂർ […]

ജില്ലയിൽ 110 പേർ അറസ്റ്റിൽ: കണ്ണൂരിൽ 19ഉം പത്തനംതിട്ടയിൽ 204 പേരും കരുതൽ തടങ്കലിൽ: അക്രമ സംഭവങ്ങൾ തടയാൻ കനത്ത ജാഗ്രത; ഡിജിപി ലോക്‌നാഥ് ബഹ്‌റ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കണ്ണൂർ ജില്ലയിലെ അക്രമ സംഭവങ്ങൾ തടയാൻ പൊലീസ് കനത്ത ജാഗ്രത പുലർത്തി വരികയാണെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹറ അറിയിച്ചു. അക്രമങ്ങൾ തടയാൻ സംസ്ഥാനമൊട്ടാകെ ജാഗ്രത തുടരും. കണ്ണൂരിൽ കഴിഞ്ഞ രാത്രിയിൽ 19 പേരെ കരുതൽ തടങ്കലിൽ എടുത്തിട്ടുണ്ട്. ജില്ലയിൽ പോലീസ് പട്രോളിങ്ങും പിക്കറ്റിങ്ങും പരിശോധനയും ശക്തമാക്കി. ക്രമസമാധാനം നിലനിർത്തുന്നതിനും സാമാന്യ ജീവിതം ഉറപ്പുവരുത്തുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ജില്ലാ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് 76 കേസുകൾ രജിസ്റ്റർ ചെയ്തു. […]

ഒരുകോടി നേട്ടം സ്വന്തമാക്കി പ്രകാശന്റെ കുതിപ്പ് തുടരുന്നു; ബോക്സോഫീസിലെ ഇത്തവണത്തെ താരം ഫഹദ്

സ്വന്തം ലേഖകൻ കുടുംബ പ്രേക്ഷകരുടെ സ്വന്തം സംവിധായകരിലൊരാളാണ് അദ്ദേഹം. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിച്ച് മുന്നേറുന്ന താരമാണ് ഫഹദ് ഫാസിൽ. അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞ് ഒരുകാലത്ത് എഴുതിത്തള്ളിയ ഫഹദ് വർഷങ്ങൾക്ക് ശേഷമൊരു തിരിച്ചുവരവ് നടത്തിയിരുന്നു. തന്നിലെ അഭിനേതാവിനെ വരച്ചുകാട്ടുകയായിരുന്നു താരപുത്രൻ. കഥാപാത്രമേതായാലും അത് തന്നിൽ ഭദ്രമായിരിക്കുമെന്നും താരം തെളിയിച്ചിരുന്നു. മലയാള സിനിമയിലെ മികച്ച കൂട്ടുകെട്ടുകളിലൊന്നായ സത്യൻ അന്തിക്കാടും ശ്രീനിവാസനും ഇടവേളയ്ക്ക് ശേഷം ഒരുമിച്ചെത്തിയപ്പോൾ നായകനായെത്തിയത് ഫഹദ് ഫാസിലായിരുന്നു. റിലീസ് ദിനം മുതലേ തന്നെ പി ആർ ആകാശിനെ അഥവാ പ്രകാശിനെ ഏറ്റെടുക്കുകയായിരുന്നു ആരാധകർ. […]

ബിജെപി ഹർത്താലിൽ എസ്.ഐയെയും പോലീസുകാരനെയും ആക്രമിച്ച രണ്ടുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ നെടുമങ്ങാട്: ശബരിമല കർമസമിതിയും ബി.ജെ.പിയും കഴിഞ്ഞദിവസം നടത്തിയ ഹർത്താലിനിടെ നെടുമങ്ങാട് എസ്.ഐയെയും അഞ്ച് പോലീസുകാരെയും ആനാട്വച്ച് ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഹർത്താൽ ദിനത്തിൽ ആനാട് ബാങ്ക് ജങ്ഷനിൽ തുറന്ന് പ്രവർത്തിച്ച സ്വകാര്യ ബാങ്ക് അടപ്പിക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. ഇതറിഞ്ഞാണ് നെടുമങ്ങാട് ക്രൈം എസ്.ഐ സുനിൽ ഗോപിയും പോലീസ് സംഘവും ഇവിടെയെത്തിയത്. ആക്രമണത്തിന് നേതൃത്വം നൽകിയവരിൽ രണ്ടുപേരെ പോലീസ് പിടികൂടിയെങ്കിലും ഹർത്താലനുകൂലികൾ പോലീസ് വാഹനം അടിച്ചുതകർത്ത് എസ്.ഐയെയും പോലീസുകാരെയും ആക്രമിച്ച് ഒരാളെ വാഹനത്തിൽനിന്നും രക്ഷപ്പെടുത്തികൊണ്ടുപോയി. എന്നാൽ കസ്റ്റഡിയിലെടുത്ത ആനാട് ഇരിയനാട് മൂഴി […]

ശ്രീലങ്കൻ യുവതിയുടെ ശബരിമല ദർശനം: ഇപ്പോൾ ശുദ്ധിക്രിയ നടത്തുന്നില്ലെന്ന് തന്ത്രി: തന്ത്രി ബ്രാഹ്മണനല്ല, ബ്രാഹ്മണ രാക്ഷസനാണ്; ജി.സുധാകരൻ

സ്വന്തം ലേഖകൻ ശബരിമല: ശ്രീലങ്കൻ യുവതി ശബരിമല ദർശനം നടത്തിയതിൽ ഇപ്പോൾ സന്നിധാനത്ത് ശുദ്ധിക്രിയ നടത്തുന്നില്ലെന്ന് തന്ത്രി. യുവതിയുടെ ദർശനം സ്ഥിരീകരിക്കാത്ത സാഹചര്യത്തിലാണ് ഇപ്പോൾ ശുദ്ധിക്രിയ വേണ്ടെന്ന് വച്ചതെന്ന് തന്ത്രി വ്യക്തമാക്കി. ഈ മാസം രണ്ടിന് രണ്ട് യുവതികൾ ശബരിമലയിൽ ദർശനം നടത്തിയ ദൃശ്യങ്ങൾ പുറത്തുവരികയും മുഖ്യമന്ത്രി സ്ഥിരീകരിക്കുകയും ചെയ്തതോടെ സന്നിധാനത്ത് ശുദ്ധിക്രിയ നടത്തിയത് വലിയ വിവാദമായിരുന്നു. തന്ത്രിയുടെ നടപടി സുപ്രീം കോടതി വിധിയോടുള്ള വെല്ലുവിളിയാണെന്നും സർക്കാരും ദേവസ്വം ബോർഡും വിമർശനവുമായി എത്തുകയും ചെയ്തിരുന്നു. സുപ്രീം കോടതി വിധി മാനിക്കാൻ പറ്റില്ലെങ്കിൽ തന്ത്രി സ്ഥാനമൊഴിയുകയാണ് […]