കോട്ടയം ജില്ലാ പഞ്ചായത്ത് ; മൂന്നു പത്രികകള്‍ തള്ളി;ശേഷിക്കുന്നത് 200 എണ്ണം

സ്വന്തം ലേഖകൻ കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിനായി സമര്‍പ്പിക്കപ്പെട്ട 203 നാമനിര്‍ദേശ പത്രികകളില്‍ മൂന്നെണ്ണം സൂക്ഷ്മ പരിശോധനയില്‍ തള്ളി. കുമരകം, വെള്ളൂര്‍, അയര്‍ക്കുന്നം എന്നീ ഡിവിഷനുകളിലെ ഓരോ സ്ഥാനാര്‍ഥികളുടെ പത്രികകളാണ് മതിയായ രേഖകളുടെ അഭാവത്തില്‍ ഒഴിവാക്കിയത്. ഇതേ സ്ഥാനാര്‍ഥികള്‍ നല്‍കിയ മറ്റു പത്രികകള്‍ സ്വീകരിച്ച സാഹചര്യത്തില്‍ ഇവര്‍ മത്സര രംഗത്ത് തുടരും. ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ കളക്ടര്‍ എം. അഞ്ജനയാണ് സൂക്ഷ്മ പരിശോധന നടത്തിയത്. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അനില്‍ ഉമ്മനും സന്നിഹിതനായിരുന്നു. അംഗീകരിക്കപ്പെട്ട 200 പത്രികകളുടെ ഡിവിഷന്‍ അടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ […]

മോനിപ്പള്ളി സീറ്റിനെച്ചൊല്ലി യു.ഡി.എഫിൽ തർക്കം: രണ്ടു സ്ഥാനാർത്ഥികൾ യു.ഡിഎഫിൽ നിന്ന് പത്രിക നൽകി

സ്വന്തം ലേഖകൻ കടുത്തുരുത്തി : മോനിപ്പള്ളി സീറ്റിനെച്ചൊല്ലി യു.ഡി.എഫിൽ തർക്കം തുടരുന്നു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മോനിപ്പള്ളി സംവരണ സീറ്റിനെച്ചൊല്ലിയാണ് തർക്കം. സീറ്റ് വിഭജന ചർച്ചയിൽ സീറ്റ് കേരളാ കോണ്ഗ്രസിന് നൽകി. എന്നാൽ എസ്.സി സംവരണ സീറ്റിൽ സ്ഥാനാർഥിയെ കണ്ടെത്താൻ ജോസഫ് ഗ്രൂപ്പ് നെട്ടോട്ടത്തിൽ ആയിരുന്നു. ആദ്യം കൊണ്ടുവന്ന ബിജെപി കാരനെ പിൻവലിക്കേണ്ടി വന്നു. ഇപ്പോൾ മജിൻ എന്ന സിപിഎം കാരനെ മാമ്മോദീസ മുക്കി പത്രിക കൊടുപ്പിച്ചിരിക്കുകയാണ്. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റും ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന പ്രസിഡന്റുമായ വിഷ്ണു മോഹനുവേണ്ടി കോൺഗ്രസ് […]

കോട്ടയത്ത് രണ്ട് പുതിയ . കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ കൂടി ; ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ഉദയനാപുരം- 14, എരുമേലി-18 എന്നീ ഗ്രാമപഞ്ചായത്ത് വാർഡുകൾ കോവിഡ് കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.   കോട്ടയം മുനിസിപ്പാലിറ്റി – 33, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് – 14, ഭരണങ്ങാനം -13എന്നീ വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയിൽ നിന്ന് ഒഴിവാക്കി.     നിലവില്‍ 14 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 22 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)     മുനിസിപ്പാലിറ്റികള്‍ =========   1.കോട്ടയം – […]

കിളിരൂർ ക്ഷേത്രത്തിനു സമീപം നിയന്ത്രണം വിട്ട ടിപ്പർ ലോറി മറിഞ്ഞു: ലോറി തലകീഴായി മറിഞ്ഞത് അമ്പലക്കുളത്തിലേയ്ക്ക്: ഡ്രൈവർ രക്ഷപെട്ടത് അത്ഭുതകരമായി

തേർഡ് ഐ ബ്യൂറോ കോട്ടയം: കിളിരൂർ ക്ഷേത്രത്തിനു സമീപത്തെ അമ്പലക്കുളത്തിലേയ്ക്ക് നിയന്ത്രണം വിട്ട ടിപ്പർ ലോറി മറിഞ്ഞു. മണ്ണുമായി ഇറക്കം ഇറങ്ങിയെത്തിയ ടിപ്പർ ലോറി, അമ്പലക്കുളത്തിലേയ്ക്കു തലകീഴായി മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ ലോറിയിൽ നിന്നും ഡ്രൈവർ അത്ഭുതകരമായാണ് രക്ഷപെട്ടത്. കുമരകം സ്വദേശി ആശാരിശേരിയിൽ ഉണ്ണിയാണ് വാഹനം ഓടിച്ചിരുന്നത്. പ്രദേശത്തു നിന്നും മണ്ണെടുത്ത ശേഷം ക്ഷേത്രക്കുളത്തിനു സമീപത്തേയ്ക്കു ടിപ്പർ ലോറി റിവേഴ്‌സ് ഗിയറിൽ ഇറങ്ങുകയായിരുന്നു. ഇതിനിടെയാണ് നിയന്ത്രണം നഷ്ടമായ ലോറി അമ്പലക്കുളത്തിലേയ്ക്കു മറിഞ്ഞത്. ലോറി തലകീഴായി മറിഞ്ഞെങ്കിലും ഡ്രൈവർ ലോറി മറിയും മുൻപ് തന്നെ ആത്ഭുതകരമായി […]

പി.ജെ ജോസഫിന്റെ പുത്രൻ ജോ ജോസഫ് അന്തരിച്ചു ; ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം

സ്വന്തം ലേഖകൻ തൊടുപുഴ: കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പിജെ ജോസഫ് എംഎല്‍എയുടെ മകന്‍ ജോ  ജോസഫ് (ജോക്കുട്ടൻ 34) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്കായിരുന്നു അന്ത്യം. ഉച്ചയൂണിന് ശേഷം ഉറങ്ങുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. തുടർന്ന് ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയ സംബന്ധമായ അസുഖത്തിന് ഏറെ നാളുകളായി ചികിത്സയിൽ കഴിയുകയായിരുന്നു. ജോയുടെ പേരിൽ ഉള്ള ട്രസ്റ്റിൽ നിന്നും ഫണ്ട് കണ്ടെത്തി 7000 അഗതികൾക്ക് മാസം 1000 രൂപാ നൽകുന്ന പരിപാടി വിജയകരമായി നടന്നു വരികയായിരുന്നു. ഇതിനിടെയിലാണ് മരണം സംഭവിച്ചത്. മൃതദേഹം ആശുപത്രിയില്‍ […]

ജോസ് വിഭാഗത്തിന് തദ്ദേശ തെരഞ്ഞെടുപ്പിലും രണ്ടില  ഉപയോഗിക്കാമെന്ന്  തെരഞ്ഞെടുപ്പ് കമ്മീഷന്‍ ;  ജോസഫിന് ചിഹ്നം  ‘ചെണ്ട’ തന്നെ..!

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളാ കോൺഗ്രസ് എം. പാർട്ടിയും രണ്ടിലയും ജോസ് കെ. മാണിക്ക് നൽകിയ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ വിധി കേരള ഹൈക്കോടതി ശരി വച്ചതോടെ കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് തദ്ദേശ തെരഞ്ഞെടുപ്പിലും ഉപയോഗിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍.  ജോസ് വിഭാഗത്തിന് രണ്ടില അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം  ഹൈക്കോടതി ശരിവെച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനും തീരുമാനം മാറ്റിയത്. ചിഹ്നവുമായി ബന്ധപ്പെട്ട് കേസ് ഹൈക്കോടതിയുടെ പരിഗണനയിൽ ആയതിനാൽ  കേരള കോണ്‍ഗ്രസിന്റെ ഇരു വിഭാഗത്തിനും രണ്ടില ചിഹ്നം […]

ജോസഫിന് തിരിച്ചടി : രണ്ടില ചിഹ്നവും കേരള കോൺഗ്രസ് എം പാർട്ടിയും ജോസ് കെ മാണിക്ക് ; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിധി ശരിവെച്ച് കേരള ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി : വിവാദങ്ങൾക്കൊടുവിൽ ജോസഫിന് വീണ്ടും തിരിച്ചടി. രണ്ടില ചിഹ്നവും കേരള കോൺഗ്രസ് എം പാർട്ടിയും ജോസ് കെ മാണിക്ക്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി ശരിവെച്ച് കേരള ഹൈക്കോടതിയും. രണ്ടില ചിഹ്നവും കേരള കോൺഗ്രസ് എം എന്ന പാർട്ടിയും ജോസ് കെ മാണിയുടെ വിഭാഗത്തിനാണ് എന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിരുന്നു. ഇതിനു പിന്നാലെ ആണ് കേരള ഹൈക്കോടതിയിൽ നിന്നു കൂടി തിരിച്ചടി ജോസഫ് വിഭാഗം വീണ്ടും ഇരന്ന് വാങ്ങിയിരുന്നത്. വീണ്ടും ഒരു പക്ഷേ ജോസഫ് മേൽ കോടതിയിൽ പോയേക്കാം. […]

ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു

സ്വന്തം ലേഖകൻ കൊച്ചി: പ്രത്യേക സന്ദര്‍ഭങ്ങളില്‍ വലിയ ശസ്ത്രക്രിയകള്‍ ഒഴിവാക്കി കൊണ്ട് ആന്തരിക അവയവങ്ങളിലെ സങ്കീര്‍ണ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായകമായ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി ക്ലിനിക്ക് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ന്യൂറോറേഡിയോളജി, വാസ്‌കുലര്‍, ഓങ്കോളജി, ഹെപ്പറ്റോബിലിയേരി, യൂറോളജി, ട്രാന്‍സ്പ്ലാന്റ് തുടങ്ങിയ വിഭാഗങ്ങളില്‍ അതിസൂക്ഷ്മ മുറിവുകളിലൂടെ ശസ്ത്രക്രിയകള്‍ നടത്താന്‍ കഴിയുന്ന അത്യാധുനിക സൗകര്യങ്ങളോടെയുള്ളതാണ് ഈ ക്ലിനിക്ക്. ചെറിയ മുറിവ്, ശസ്ത്രക്രിയയ്ക്ക് ശേഷം കുറഞ്ഞ വേദന, കുറഞ്ഞ രക്തസ്രാവം, ശസ്ത്രക്രിയയ്ക്ക് ശേഷം കുറഞ്ഞ സങ്കീര്‍ണതകള്‍, കുറഞ്ഞ ആശുപത്രിവാസം തുടങ്ങിയവയാണ് ഇന്‍വെന്‍ഷണല്‍ റേഡിയോളജി പ്രക്രിയയുടെ നേട്ടങ്ങള്‍. രാജ്യത്തെ ആദ്യത്തെ ഫ്‌ളാറ്റ് […]

കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സക്കെത്തിച്ച മൂന്നുവയസുകാരൻ മരിച്ചത് കുത്തിവയ്പ് മൂലമാണെന്നാരോപിച്ച്‌ മാതാവ് നഴ്‌സിനെ മർദ്ദിച്ചു ; മാതാവിനെതിരെ പൊലീസ് കേസ് എടുത്തു

സ്വന്തം ലേഖകൻ കോട്ടയം: കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സക്കെത്തിച്ച മൂന്നുവയസുകാരൻ മരിച്ചത് കുത്തിവയ്പ്പിനെ തുടർന്ന് എന്ന ആരോപിച്ച് കുട്ടിയുടെ അമ്മ നഴ്‌സിനെ തല്ലിയതായി പരാതി. സംഭവുമായി ബന്ധപ്പെട്ട് മാതാവിനെതിരെ ഗാന്ധി നഗര്‍ പൊലീസ് കേസെടുത്തു. ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുവന്ന മാരാരിക്കുളം സ്വദേശിയായ മൂന്നു വയസുകാരനാണ് കഴിഞ്ഞ ദിവസം മരിച്ചത്. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് കടുത്ത പനിയും ഛര്‍ദിയും മൂലം കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. തുടർന്ന് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച്ച പുലര്‍ച്ചെ മരിക്കുകയായിരുന്നു. എന്നാൽ കുട്ടി മരിച്ചത് കുത്തിവച്ചതിനെ തുടർന്നാണെന്ന് ആരോപിച്ച് കുട്ടിയുടെ […]

കാലാവധി കഴിയാറായപ്പോൾ കോട്ടയം നഗരസഭയിൽ നടന്നത് കടുംവെട്ട്; പൊളിഞ്ഞു വീഴാറായ ഊട്ടി ലോഡ്ജ് കെട്ടിടം ലേലത്തിനെടുത്തത് ജോസ്കോ ഉടമയുടെ മരുമകൻ : രേഖകൾ തേർഡ് ഐ ന്യൂസിന്

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരസഭയുടെ കെട്ടിടങ്ങളിൽ സാധാരണക്കാരൻ ബിസിനസ് ചെയ്യുന്ന കാലം കോട്ടയത്ത് അവസാനിച്ചു. പൊളിഞ്ഞു വീഴാറായതും അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതുമായ കോട്ടയം നഗരസഭയുടെ ഊട്ടിലോഡ്ജ് സ്ഥിതി ചെയ്യുന്ന തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ മുറികൾ വൻതുക നല്കി ലേലത്തിനെടുത്തതും ജോസ്കോ ഗ്രൂപ്പ് തന്നെയെന്ന് തെളിഞ്ഞു. ജോസ്കോ ഉടമ ജോസിൻ്റെ മരുമകൻ ബാബു എം ഫിലിപ്പ് തൂമ്പിൽ ആമ്പു പറമ്പിൽ പുത്തനങ്ങാടി എന്നയാളാണ് ഊട്ടി ലോഡ്ജ് കെട്ടിടത്തിൽ ലേലം ചെയ്ത അഞ്ച് മുറികളിൽ മൂന്നും  ലേലത്തിനെടുത്തത്, കെട്ടിടത്തിലെ രണ്ടാം നമ്പർ മുറി 23.65 ലക്ഷത്തിനും […]