video
play-sharp-fill

സാമ്പത്തിക പ്രതിസന്ധി; സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കണ കുടിശിക അനുവദിക്കുന്നത് വൈകും; നാല് ഗഡുക്കളായി പിഎഫില്‍ ലയിപ്പിക്കാൻ തീരുമാനം

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും പ്രഖ്യാപിച്ചിരുന്ന ശമ്പള പരിഷ്കരണ കുടിശിക അനുവദിക്കുന്നത് വൈകും. ധനവകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. കുടിശിക തുകയുടെ ആദ്യ ഗഡു ഏപ്രില്‍ ഒന്നിന് ജീവനക്കാരുടെ പി.എഫ് […]

സംസ്ഥാനത്ത് വ്യാപിക്കുന്നത് ഒമിക്രോണ്‍ വകഭേദം; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 765 പേര്‍ക്ക്; ഒരു മാസത്തിനിടെ 20 മരണം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറുതായി കൂടി വരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ എല്ലാ ജില്ലകള്‍ക്കും നിര്‍ദേശം നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇന്ന് 765 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് […]

വൈക്കം സത്യാഗ്രഹം ശതാബ്ദി ആഘോഷം; വൈക്കം നഗരത്തിലും പരിസരപ്രദേശങ്ങളിലും ഏപ്രിൽ ഒന്നിന് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ…

സ്വന്തം ലേഖകൻ വൈക്കം: വൈക്കം സത്യാഗ്രഹം ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് വൈക്കം നഗരത്തിലും പരിസരപ്രദേശങ്ങളിലും ഏപ്രിൽ ഒന്നിന് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങൾ ഇവ വെച്ചൂർ ഭാഗത്ത് നിന്നും വരുന്ന കെഎസ്ആർടിസി, പ്രൈവറ്റ് ബസ്സുകൾ തോട്ടുവക്കം പാലം, തെക്കേനട വഴി ദളവാക്കുളത്ത് എത്തി ആളുകളെ […]

കുടുംബ വഴക്കിനെ തുടർന്ന് മധ്യവയസ്കനെ ആക്രമിച്ച കേസിൽ സഹോദരൻ അറസ്റ്റിൽ; പിടിയിലായത് ചെങ്ങളം സ്വദേശി

സ്വന്തം ലേഖകൻ കോട്ടയം: മധ്യവയസ്കനെ ആക്രമിച്ച കേസിൽ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം ആനിക്കാട് ഭാഗത്ത് കിഴക്കയിൽ വീട്ടിൽ തോമസ് കെ.റ്റി (തങ്കച്ചൻ 59) യെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം തന്റെ സഹോദരന്റെ വസ്തുവിൽ […]

മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിക്കുന്നതിനിടെ വെച്ചൂച്ചിറ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പത്തനംതിട്ട കൊല്ലമുള സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കൊല്ലമുള ചാത്തൻതറ ഭാഗത്ത് നന്തികാട്ട് വീട്ടിൽ തോമസ് തോമസ് മകൻ ജോബിൻ ജോസ് (36) നെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കഴിഞ്ഞദിവസം […]

മുടി വെട്ടിയതിന് കളിയാക്കി; ചോദ്യം ചെയ്തതോടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ നടുറോഡില്‍ മര്‍ദ്ദിച്ചു; കേസില്‍ ഒരാള്‍ കൂടി പിടിയില്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: ചേങ്കോട്ടുകോണത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ നടുറോഡില്‍ മര്‍ദ്ദിച്ച കേസിലെ ഒരു പ്രതി കൂടി പിടിയില്‍. ചേങ്കോട്ടുകോണം സ്വദേശി ദീപു (36) ആണ് പിടിയിലായത്. സംഭവത്തില്‍ ഇതിന് മുന്‍പ് രണ്ടുപേര്‍ പിടിയിലായിരുന്നു. ഇനി ഒരാള്‍ കൂടി പിടിയിലാകാനുണ്ട് എന്ന് […]

70 വയസിന് മുകളിലുള്ള ഹിന്ദുക്കള്‍ക്കായി വൃദ്ധസദനം; തിരുവനന്തപുരത്ത് പെട്രോള്‍ പമ്പ്; ഗ്യാസ് ഏജന്‍സി തുടങ്ങും; പ്രഖ്യാപനങ്ങളുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സ്വന്തം ലേഖിക തിരുവനന്തപുരം: 70 വയസിന് മുകളിലുള്ള ഹിന്ദുക്കള്‍ക്കായി വൃദ്ധസദനം തുടങ്ങുമെന്ന പ്രഖ്യാപനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഹിന്ദു വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടാണ് പദ്ധതിയെന്നും, കൈവശമുള്ള കെട്ടിടം നവീകരിച്ച്‌ പ്രവര്‍ത്തനം തുടങ്ങുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അനന്തഗോപന്‍ അറിയിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ […]

വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊന്നു; പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങി ഭര്‍ത്താവ്

സ്വന്തം ലേഖകൻ പാലക്കാട്: പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കൊന്നക്കല്‍ കടവ് കോഴിക്കാട്ട് വീട്ടില്‍ പാറുക്കിട്ടിയാണ് മരിച്ചത്. 75 വയസ്സായിരുന്നു. ഭര്‍ത്താവ് നാരായണന്‍ കുട്ടിയാണ് ഭാര്യയെ വെട്ടിക്കൊന്നത്. ഇന്ന് രാവിലെയാണ് സംഭവം. ഇരുവരും തമ്മിലുണ്ടായ വാക്കുത്തര്‍ക്കത്തെ തുടര്‍ന്ന് പ്രകോപിതനായ […]

‘ ഭാഷാ യുദ്ധം’..! തൈരിന്റെ പായ്ക്കറ്റില്‍ ‘ദഹി’ വേണ്ട; ഹിന്ദി വാക്ക് പ്രിന്റ് ചെയ്യണമെന്ന നിര്‍ദേശം ഫുഡ് സേഫ്റ്റി അതോറിറ്റി പിൻവലിച്ചു; തീരുമാനം കർണാടകയിലും തമിഴ്നാട്ടിലും പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിൽ

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: തൈരിന്റെ പായ്ക്കറ്റില്‍ ഹിന്ദി വാക്ക് പ്രിന്റ് ചെയ്യണമെന്ന നിര്‍ദേശം ഫുഡ് സേഫ്റ്റി അതോറിറ്റി പിൻവലിച്ചു.തൈര് പാക്കറ്റുകളിൽ ‘ദഹി’ എന്ന് നിർബന്ധമായി ചേർക്കേണ്ടെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ ) അറിയിച്ചു. കർണാടകയിലും തമിഴ്നാട്ടിലും പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് […]

ഇന്നത്തെ ( 30/ 03/ 2023 ) കാരുണ്യാ പ്ലസ് ലോട്ടറിഫലം ഇവിടെ കാണാം

ഇന്നത്തെ ( 30/ 03/ 2023 ) കാരുണ്യാ പ്ലസ് ലോട്ടറിഫലം ഇവിടെ കാണാം 1st Prize Rs.8,000,000/- [80 Lakhs] PW 845711 (KOZHIKKODE) — Consolation Prize Rs.8,000/- PN 845711 PO 845711 PP 845711 PR […]