സാമ്പത്തിക പ്രതിസന്ധി; സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കണ കുടിശിക അനുവദിക്കുന്നത് വൈകും; നാല് ഗഡുക്കളായി പിഎഫില്‍ ലയിപ്പിക്കാൻ തീരുമാനം
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും പ്രഖ്യാപിച്ചിരുന്ന ശമ്പള പരിഷ്കരണ കുടിശിക അനുവദിക്കുന്നത് വൈകും.
ധനവകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുടിശിക തുകയുടെ ആദ്യ ഗഡു ഏപ്രില്‍ ഒന്നിന് ജീവനക്കാരുടെ പി.എഫ് അക്കൗണ്ടില്‍ ലയിപ്പിക്കുമെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ തീരുമാനം നീട്ടിവയ്ക്കുന്നതായി ധനവകുപ്പ് ഉത്തരവിറക്കുകയായിരുന്നു.
ശമ്പള പരിഷ്കരണ കുടിശിക നാലുഗഡുക്കളായി പി, എഫില്‍ ലയിപ്പിക്കാനാണ് തീരുമാനം.
Third Eye News Live
0