പാലക്കാട് ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു; ലോറി ഡ്രൈവര്‍ വെന്തു മരിച്ചു; ടാങ്കര്‍ ലോറിയില്‍ 18 ടണ്‍ പാചകവാതകം

സ്വന്തം ലേഖകൻ പാലക്കാട്: ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് വന്‍ അപകടം. പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ തച്ചമ്പാറ മാച്ചാംതോടിന് സമീപമാണ് ഞെട്ടിക്കുന്ന അപകടമുണ്ടായത്. ദാരുണമായ അപകടത്തില്‍ ലോറി ഡ്രൈവര്‍ വെന്തുമരിച്ചു. അതേസമയം, ടാങ്കറില്‍ 18 ടണ്‍ പാചകവാതകം ഉണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം. മൃതദേഹം കത്തികരിഞ്ഞ നിലയിലായിരുന്നു. മരിച്ച ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ല. വിവിധ ഭാഗങ്ങളില്‍ നിന്ന് അഗ്‌നിശമനസേന യൂണിറ്റുകളെത്തി തീയണയ്ക്കുകയും ചെയ്തു. പുലര്‍ച്ചെ നാലേ മുക്കാലിനായിരുന്നു അപകടം നടന്നത്. ടാങ്കറിന്റെ ഇന്ധനടാങ്ക് പൊട്ടിയതാണ് ലോറിയിലേക്ക് തീ പടരാന്‍ ഇടയാക്കിയത്. നിമിഷങ്ങള്‍ക്കുള്ളില്‍ ലോറി ഡ്രൈവറും തീപൊള്ളലേറ്റ് മരണപ്പെടുകയായിരുന്നു.

ബിരിയാണിയുണ്ടാക്കാൻ വിളിച്ചു വരുത്തിയ പത്തൊൻപതുകാരിയെ നാലുപേർ ചേർന്നു കൂട്ടബലാത്സംഗം ചെയ്തു; എറണാകുളത്ത് നാലു ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ; പ്രതികൾ പിടിയിലായത് നാടുവിടാനുള്ള ശ്രമത്തിനിടെ

തേർഡ് ഐ ബ്യൂറോ കൊച്ചി: ബിരിയാണിയുണ്ടാക്കാനെന്ന വ്യാജേനെ പെൺകുട്ടിയെ മുറിയിലേയ്ക്കു വിളിച്ചു വരുത്തിയ ശേഷം കൂട്ടബലാത്സംഗം ചെയ്ത കേസിൽ നാലു ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. പശ്ചിമബംഗാൾ സ്വദേശികളായ സലിം മണ്ഡൽ (30), മുക് ലൻ അൻസാരി (28), മോനി എന്നുവിളിക്കുന്ന മുനീറുൽ (20), ഷക്കീൽ മണ്ഡൽ (23) എന്നിവരാണ് അറസ്റ്റിൽ ആയിരിക്കുന്നത്. മാർച്ച് 30നായിരുന്നു സംഭവം നടന്നത്. അല്ലപ്ര എൺപതാംകോളനിയിലെ മുക്‌ലൻ അൻസാരിയുടെ വീട്ടിലേക്ക് ബിരിയാണിയുണ്ടാക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയ ശേഷം പ്രതികൾ യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം കേരളം വിട്ടുപോകാനുള്ള […]

മലയാള സിനിമയിൽ കിടപ്പറയിൽ ഒഴികെ ബാക്കി എല്ലാ സീനിലും സ്ത്രീകൾക്ക് അയിത്തം; നിരന്തരം താരങ്ങൾ പോലും കിടപ്പറയിലേയ്ക്കു ക്ഷണിക്കുന്നു; മലയാള സിനിമയിൽ അനുഭവിക്കേണ്ടി വന്ന ദുരന്തങ്ങൾ തുറന്നു പറഞ്ഞ് ട്രാൻസ്‌ജെൻഡർ ആർട്ടിസ്റ്റ് സുകന്യ കൃഷ്ണ

തേർഡ് ഐ ബ്യൂറോ കൊച്ചി: മലയാള സിനിമയിൽ കിടപ്പറയിൽ ഒഴികെ ബാക്കിയുള്ള ബാക്കിയുള്ള സ്ഥലങ്ങളിൽ എല്ലാം സ്ത്രീകൾക്ക് അയിത്തമാണ് എന്നു വെളിപ്പെടുത്തി സുകന്യ കൃഷ്ണ. ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റും നടിയുമായ സുകന്യ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ നിന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ആക്ട് വിത്ത് ബഡ്’ സംവിധാനം മലയാള സിനിമയിൽ പലകാലങ്ങളിലായി ഉണ്ടായിരുന്നെന്ന തുറന്നു പറച്ചിലുകൾ പലരും നടത്തിയിട്ടുണ്ട്. എന്നാൽ, ഒരു ട്രാൻസ്ജെൻഡർ ആർട്ടിസ്റ്റ് ഈ മേഖലയിലേക്ക് കടന്നുവരുമ്പോൾ എന്തൊക്കെ വെല്ലുവിളി നേരിടേണ്ടി വരും. നിരവധി വെല്ലുവിളികൾ ഉണ്ടെന്ന് തുറന്നു പറഞ്ഞിരിക്കയാണ് ഒരു ട്രാൻസ്ജെന്റർ […]

പിണറായിയുടെ ക്യാപ്റ്റൻ വിളിയിൽ പാർട്ടിയ്ക്ക് കലിപ്പ്; പിണറായി മറ്റൊരു വി.എസ് ആകുമെന്ന ഭീതിയിൽ പാർട്ടി; പിണറായി വിജയന്റെ ഏകാധിപത്യ രീതിയിൽ കണ്ണൂർ ലോബിയ്ക്ക് കലിപ്പ്; ഭരണം കിട്ടിയാലും പിണറായി അടുത്ത മുഖ്യനായേക്കില്ല

സ്വന്തം ലേഖകൻ കണ്ണൂർ: ക്യാപ്റ്റൻ വിളിയും ഏകാധിപത്യപ്രവണതയും മറ നീക്കി പുറത്തു വന്ന തിരഞ്ഞെടുപ്പ് ക്യാമ്പെയിനിൽ പിണറായിക്കുമേൽ പിടിമുറുക്കി കണ്ണൂർ ലോബി. സി.പി.എമ്മിലെ കണ്ണൂർ ലോബിയിലെ ജയരാജത്രയങ്ങളും, കൊടിയേരിയും കൂടി ചേർന്ന് പിണറായി യുഗത്തിന് അന്ത്യം വരുത്തിയേക്കുമെന്നാണ് ലഭിക്കുന്ന സൂചന. ഭരണം ലഭിച്ചാലും പിണറായി മുഖ്യമന്ത്രിയാകാതിരിക്കുന്നതിനുള്ള രഹസ്യനീക്കങ്ങളാണ് കണ്ണൂർ ലോബി നടത്തുന്നതെന്നാണ് ലഭിക്കുന്ന സൂചന. പാർട്ടിയ്ക്കു മുകളിൽ വളർന്ന് മറ്റൊരു വി.എസ് ആകാൻ പിണറായിയെ അനുവദിക്കേണ്ടെന്ന നിലപാടാണ് ഇപ്പോൾ കണ്ണൂർ ലോബി സ്വീകരിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെയും പിണറായി വിജയന്റെയും […]

ഇവരാണ് കെ.എസ്.ആർ.ടി.സിയെ മുടിപ്പിക്കുന്നത്: കോട്ടയത്തുനിന്നും മുണ്ടക്കയത്തേയ്ക്ക് യാത്ര ചെയ്ത പെൺകുട്ടിയെ വഴിയിൽ ഇറക്കി വിടാനൊരുങ്ങി കണ്ടക്ടർ: റോഡരികിലെ കടയിൽ നിന്നും ചില്ലറ വാങ്ങി നൽകണമെന്ന് പിടിവാശി: രക്ഷയായി എത്തിയത് വനിതയായ മറ്റൊരു യാത്രക്കാരി; കെഎസ്ആർടിസി നശിക്കുന്നതിന് കാരണം ജീവനക്കാർ തന്നെ; യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

സ്വന്തം ലേഖകൻ കോട്ടയം : കെ.എസ്.ആർ.ടി.സിയെ ഈ   അവസ്ഥയിൽ എത്തിച്ചതിന് മറ്റാരെയും അന്വഷിക്കേണ്ട കാര്യമില്ല. ഇത്തരക്കാരായ ജീവനക്കാരെ തിരഞ്ഞ് പിടിച്ച് കണ്ടെത്തി പുറത്താക്കിയാൽ മാത്രം മതി, കെ.എസ്.ആർ.ടി.സി നന്നാകാൻ. അഞ്ഞൂറ് രൂപ നോട്ടുമായി കെ എസ് ആർ.ടിസി ബസിൽ കയറിയ യുവതിയോടാണ് തൊട്ടടുത്ത സ്റ്റോപ്പിൽ ഇറങ്ങി ചില്ലറ മാറി വരാൻ നിർദേശിച്ചത്. കോട്ടയത്ത് നിന്ന് മുണ്ടക്കയത്തിന് യാത്ര ചെയ്ത  മാധ്യമ പ്രവർത്തകയായ അർച്ചന ഷാജിയ്ക്കാണ് ബസ് കണ്ടക്ടറുടെ ഭാഗത്തു നിന്നും മോശമായ അനുഭവം ഉണ്ടായത്. കെ.എസ്.ആർ.ടി.സി ബസിനുള്ളിലുണ്ടായിരുന്ന മറ്റൊരു സ്ത്രീ നൽകിയ 20 രൂപ […]

കോട്ടയം ജില്ലയില്‍ 184 പേര്‍ക്ക് കോവിഡ്; 180 പേര്‍ക്കും സമ്പര്‍ക്കം മുഖേന രോഗം 

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 184 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 180 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ നാലു പേര്‍ രോഗബാധിതരായി. പുതിയതായി 2426 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.   രോഗം ബാധിച്ചവരില്‍ 92 പുരുഷന്‍മാരും 77 സ്ത്രീകളും 15 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   190 പേര്‍ രോഗമുക്തരായി. 1573 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 84814 പേര്‍ […]

സംസ്ഥാനത്ത് ഇന്ന് 2508 പേര്‍ക്ക് കോവിഡ്; 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ  തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2508 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 385, എറണാകുളം 278, കണ്ണൂർ 272, മലപ്പുറം 224, തിരുവനന്തപുരം 212, കാസർഗോഡ് 184, കോട്ടയം 184, തൃശ്ശൂർ 182, കൊല്ലം 158, പത്തനംതിട്ട 111, പാലക്കാട് 103, ആലപ്പുഴ 75, ഇടുക്കി 71,വയനാട് 69 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.   യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. സൗത്ത് […]

കേന്ദ്ര ഏജന്‍സികളുടെ സര്‍വ്വേ കോണ്‍ഗ്രസിന് അനുകൂലം; യുഡിഎഫിന് 92 മുതല്‍ 102 സീറ്റുകള്‍ വരെ; കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലുകള്‍ക്കും സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുമായി സാമ്യം; ശോഭയും സുരേന്ദ്രനും ജയിക്കും; ജോസും മുകേഷും സ്വരാജും ജലീലും ഗണേശും കുമ്മനവും തോല്‍ക്കും; മത്സരിക്കുന്ന ഏഴ് മന്ത്രിമാര്‍ പരാജയപ്പെടും

സ്വന്തം ലേഖകന്‍ പത്തനംതിട്ട: യു.ഡി.എഫിന് മുന്‍തൂക്കം പ്രവചിച്ച് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ആഴ്ചകള്‍ക്ക് മുമ്പ് പുറത്തുവന്ന സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുമായി ഇതിന് സാമ്യമുണ്ട്. തെരഞ്ഞെടുപ്പ് സംബന്ധിച്ച് കേന്ദ്ര ഇന്റലിജന്‍സ് മൂന്ന് അന്വേഷണങ്ങളാണ് നടത്തിയത്. യു.ഡി.എഫിന് 92-102 സീറ്റുകള്‍വരെ പ്രവചിക്കുന്ന റിപ്പോര്‍ട്ടില്‍ ബിജെപിക്ക് പരമാവധി രണ്ട് സീറ്റുകള്‍ വരെ പ്രതീക്ഷിക്കാമെന്നും വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഏഴ് മന്ത്രിമാര്‍ പരാജയപ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2001-ന് ശേഷം യു.ഡി.എഫ്. നേടുന്ന വന്‍ വിജയമായിരിക്കും ഇത്തവണ സംഭവിക്കുക. അടുത്ത കാലത്ത് സ്വര്‍ണകടത്ത്, സ്പ്രിങ്‌ളര്‍, ലൈഫ് മിഷന്‍ ഭവന നിര്‍മ്മാണ അഴിമതി, […]

ഇ.ശ്രീധരൻ ധീരനായ രാഷ്ട്ര ശിൽപി ; അദ്ദേഹത്തിന്റെ സേവനം നമ്മുക്ക് ഇനിയും ആവശ്യമുണ്ട് : മെട്രോമാന് വിജയാശംസകൾ നേർന്ന് മോഹൻലാൽ

സ്വന്തം ലേഖകൻ പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽബി.ജെ.പി സ്ഥാനാർഥിയായ ഇ. ശ്രീധരന് വിജയാശംസ നേർന്ന് സിനിമ നടൻ മോഹൻ ലാൽ രംഗത്ത്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ മെട്രോ റെയിൽ നിർമ്മാണത്തിന് നേതൃത്വം കൊടുത്ത ധീരനായ രാഷ്ട്രശിൽപിയാണ് ശ്രീധരനെന്നും അദ്ദേഹത്തിന്റെ സേവനം ഇനിയും ആവശ്യമുണ്ടെന്ന് മെട്രോമാന് വിജയാശംസകൾ നേർന്ന് മോഹൻലാൽ പറഞ്ഞു. വീഡിയോയിലൂടെയാണ് ഇ.ശ്രീധരന് ആശംസകൾ ആർപ്പിച്ച് മോഹൻലാൽ രംഗത്ത് എത്തിയത്. സംസ്ഥാനം ഉറ്റുനോക്കുന്ന പാലക്കാട് മണ്ഡലത്തിൽ വോട്ടുപിടിക്കാൻ ബി.ജെ.പി കേന്ദ്രങ്ങൾ ഈ വീഡിയോ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. നേരത്തെ  നടനും പത്തനാപുരത്തെ എൽ.ഡി.എഫ് സ്ഥാനാർഥിയുമായ കെ.ബി. ഗണേഷ് […]

ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ല, കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് യാത്രക്കാരൻ എറിഞ്ഞു പൊട്ടിച്ചു ; ബസ് ജീവനക്കാർ പൊലീസിൽ പരാതി നൽകി

സ്വന്തം ലേഖകൻ പൊന്നാനി: ആവശ്യപ്പെട്ട സ്ഥലത്തു ബസ് നിർത്താത്തതിന്റെ പേരിൽ കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് യാത്രക്കാരൻ കല്ലുകൊണ്ട് എറിഞ്ഞു പൊട്ടി. പാലപ്പെട്ടി സ്വാമിപ്പടിയിൽ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് സംഭവം. കോഴിക്കോട് നിന്ന് ഗുരുവായൂരിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിന്റെ പിന്നിലെ ചില്ലാണ് ആവശ്യപ്പെട്ട സ്ഥലത്ത് നിർത്തിയില്ലെന്ന് ആരോപിച്ച് ബസിൽ നിന്നും ഇറങ്ങിയതിനുശേഷം യാത്രക്കാരൻ കല്ലുകൊണ്ട് എറിഞ്ഞു തകർത്തത്. കല്ല് എറിഞ്ഞതിന് ശേഷം ഇയാൾ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. പൊന്നാനി-ചാവക്കാട് ദേശീയ പാതയിലെ പുതിയിരുത്തിയിൽ ഇറങ്ങാൻ യാത്രക്കാരൻ ആവശ്യപ്പെട്ടെങ്കിലും ബസിന് ഇവിടെ സ്റ്റോപ്പ് ഇല്ലായിരുന്നു. […]