നാഗമ്പടത്തെ വാഹനാപകടം: മരിച്ച നിഷ എം.ഡി കൊമേഷ്യൽ സെന്ററിലെ ലെവൽ ടെൻ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരി; നിഷ സഞ്ചരിച്ച സ്‌കൂട്ടറിൽ സ്വകാര്യ ബസ് തട്ടിയെന്നും ആരോപണം

തേർഡ് ഐ ബ്യൂറോ കോട്ടയം: നാഗമ്പടത്ത് തലയിലൂടെ ടോറസ് ലോറി കയറിയിറങ്ങി മരിച്ച നിഷ സഞ്ചരിച്ച സ്‌കൂട്ടറിൽ സ്വകാര്യ ബസ് ഇടി ച്ചതായി ആരോപണം. നാഗമ്പടം പാലത്തിലേയ്ക്കു കയറുന്നതിനു മുൻപ് ഇവർ സഞ്ചരിച്ച സ്‌കൂട്ടർ ടോറസ് ലോറിയെ മറികടന്നിരുന്നു. ടോറസ് ലോറിയെ മറികടക്കുന്നതിനിടെ എതിർ ദിശയിൽ നിന്നും എത്തിയ സ്വകാര്യ ബസ് ഇവരുടെ സ്‌കൂട്ടറിൽ തട്ടിയതായാണ് ആരോപണം ഉയർന്നിരിക്കുന്നത്. നട്ടാശേരി വൈശാഖ് വീട്ടിൽ പ്രകാശിന്റെ ഭാര്യ നിഷ (40)യാണ് മരിച്ചത്. കോട്ടയം എംഡി കൊമേഷ്യൽ സെന്ററിലെ ലെവൽടെൻ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ് മരിച്ച നിഷ. […]

കൂട്ടുകാർക്കൊപ്പം വനത്തിലെത്തിയ യുവാവ് മരിച്ച നിലയിൽ ; അംജിത് തിരികെ എത്താതിനെ തുടർന്ന് അന്വേഷിച്ച് എത്തിയപ്പോൾ കണ്ടത് കമ്പിൽ തൂങ്ങിനിൽക്കുന്നതെന്ന് കൂട്ടുകാരുടെ മൊഴി : ഒരു കാരണവുമില്ലാതെ മൂവർസംഘം വനത്തിൽ എത്തിയതിൽ ദുരൂഹത ; കൂട്ടുകാർ പൊലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ പാങ്ങോട്: കൂട്ടുകാർക്കൊപ്പം വനത്തിനുള്ളിലെത്തിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാങ്ങോട് ചന്തക്കുന്ന് ലക്ഷംവീട് കോളനിയിൽ എആർ നിവാസിൽ റഷീദിന്റെയും അമ്മിണിയുടെയും മകൻ അംജിത്(30)നെയാണ് വനത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാലോടെ ഭരതന്നൂർ കല്ലുമല മേഖലയിലെ വനത്തിലാണ് മൃതദേഹം കണ്ടത്. കൂട്ടുകാർക്കൊപ്പമാണ് അംജിത് കൊടും വനത്തിലെത്തിയത്. തുടർന്ന് ഓട്ടേറിക്ഷാ ഡ്രൈവറുടെ ഫോൺ വാങ്ങി കോൾ ചെയ്യുന്നതിനായി അംജിത് വനത്തിനുള്ളിലേക്ക് നടന്നു നീങ്ങുകയായിരുന്നു. എന്നാൽ ഏറെ നേരത്തിന് ശേഷവും അംജിത് എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മരിച്ച […]

മകൾ തൂങ്ങിമരിച്ചതിന് പിന്നാലെ കൈ ഞരമ്പ് മുറിച്ച് അമ്മയുടെ ആത്മഹത്യാ ശ്രമം ; ജീവനൊടുക്കിയത് വിവാഹ നിശ്ചയം കഴിഞ്ഞ യുവതി 

സ്വന്തം ലേഖകൻ അമ്പലപ്പുഴ: വിവാഹ നിശ്ചയം കഴിഞ്ഞ പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. പുറക്കാട് പതിനഞ്ചാം വാർഡ് പുത്തൻനട കണിയാ പറമ്പിൽ സതപാലന്റെ മകൾ സാന്ദ്ര(21)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മകൾ  മരിച്ച വിവരമറിഞ്ഞ് മാതാവ്  ആത്മഹത്യക്ക് ശ്രമിച്ചു. ജൂണിൽ പെൺകുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നതാണ്. തിങ്കളാഴ്ച രാത്രിയിലാണ് വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മകളുടെ മരണ വിവരമറിഞ്ഞു മാതാവ് സിബി കൈ ഞരമ്പ്് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഇതേ തുടർന്ന് ഇവരെ […]

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ് ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില വർദ്ധിച്ചു. കഴിഞ്ഞ ദിവസം റെക്കോഡ് തകർച്ചനേരിട്ടെങ്കിലും ബുധനാഴ്ച പവന്റെ വില 280 രൂപകൂടി പവന് 33,960 രൂപയിലെത്തി. ഇതോടെ സ്വർണ്ണം ഗ്രാമിന്   4245 രൂപയായി. യുഎസിൽ ട്രഷറി നക്ഷേപത്തിലെ ആദായം ഉയർന്ന നിലവാരത്തിൽ തുടരുന്നതിനാൽ ആഗോള വിപണിയിൽ സ്വർണവില സമ്മർദത്തിലാണ്. സ്‌പോട് ഗോൾഡ് വില ഔൺസിന് 1,734.16 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ വിലയിടിവ് ദേശീയ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില […]

കോട്ടയം നാഗമ്പടം പാലത്തിൽ വാഹനാപകടം: ടോറസ് ലോറി ശരീരത്തിലൂടെ കയറിയിറങ്ങി സ്‌കൂട്ടർ യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം; മരിച്ചത് സ്കൂട്ടറിൻ്റെ പിന്നിലിരുന്നു യാത്ര ചെയ്ത പുത്തേട്ട് സ്വദേശിയായ വീട്ടമ്മ

തേർഡ് ഐ ബ്യൂറോ കോട്ടയം: നാഗമ്പടം പാലത്തിനു സമീപം ടോറസ് ലോറി സ്‌കൂട്ടറിൽ ഇടിച്ച് വീട്ടമ്മ മരിച്ചു. ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്നു വീട്ടമ്മയാണ് സ്‌കൂട്ടറിൽ ലോറിയിടിച്ച് മരിച്ചത്. നാഗമ്പടം പാലത്തിലേയ്ക്കു കയറുന്ന ഭാഗത്തു വച്ചുണ്ടായ അപകടത്തിൽ റോഡിൽ വീണ ഇവരുടെ ശരീരത്തിലൂടെ ടോറസ് ലോറി കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്. പുത്തേട്ട് സ്വദേശി പ്രകാശിന്റെ ഭാര്യയാണ് മരിച്ചത്. പുത്തേട്ട് നിന്നും കോട്ടയം നഗരത്തിലേയ്ക്കു വരികയായിരുന്നു പ്രകാശനും ഭാര്യയും. ഈ സമയം മുൻപിൽ പോയ ടോറസ് ലോറിയെ ഇവർ മറികടന്നിരുന്നു. ഇതിനിടെയാണ് ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽ ടോറസ് […]

ഇന്ധനവില വർദ്ധനവ് ദുരന്തമായി മാറുന്നു : ജോഷി ഫിലിപ്പ്

സ്വന്തം ലേഖകൻ കോട്ടയം : ദിവസേനയുള്ള പെട്രോൾ , ഡീസൽ , പാചക വാതക വില വർദ്ധനവ് രാജ്യത്ത് ദുരന്തമായി മാറുകയാണന്ന് ഡിസിസി പ്രസിഡൻ്റ് ജോഷി ഫിലിപ്പ് . ഇക്കാര്യത്തിൽ കേന്ദ്ര-കേരള സർക്കാരുകൾ മാപ്പർഹിക്കാത്ത നിസ്സംഗതയാണ് കാണി ക്കുന്നത് .മണ്ഡലം കോൺഗ്രസ്സ് കമ്മറ്റികളുടെ നേത്രുത്വത്തിൽ ജില്ലയിൽ 83 കേന്ദ്രങ്ങളിൽ പെട്രോൾ പമ്പുകൾക്ക് മുമ്പിൽ കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ കുത്തിയിരിപ്പ് സമരത്തിൻെ ജില്ലാതല ഉദ്ഘാടനം മണിപ്പുഴയിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം . നാട്ടകം മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് ജോൺ ചാണ്ടി അദ്ധ്യക്ഷത വഹിച്ചു .കെ പി […]

കിരൺ ബാബു നിര്യാതനായി

കോട്ടയം: മൂലവട്ടം ചാമക്കാട്ട്മറ്റം വീട്ടിൽ എബിമോൻ മകൻ കിരൺ ബാബു(37) നിര്യാതനായി. ബുധനാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. മൃതദേഹം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുട്ടമ്പലം ശ്കശാനത്തിൽ സംസ്‌കരിക്കും. അമ്മ – ലളിത. ഭാര്യ – അനില, മകൻ – ധ്രുപത്.

കുത്തി വയ്ക്കുമ്പോൾ ബ്ലൗസ് സാരി വച്ചു മറയ്ക്കും മനുഷ്യന്മാരെ..! മോദി വാക്‌സിനെടുത്താൽ ആഹ..! ടീച്ചറമ്മയെടുത്താൽ ഓഹോ; ടീച്ചറമ്മ വാക്‌സിനെടുത്ത ചിത്രത്തിന് നേരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം: ട്രോളൻമാർക്ക് തക്ക മറുപടിയുമായി കെ.കെ ശൈലജ ടീച്ചർ

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സർക്കാരിനെ കടന്നാക്രമിക്കാനുള്ള എല്ലാ വഴിയും തിരയുകയാണ് യു.ഡി.എഫും ബി.ജെ.പിയും. മോദി വാക്‌സിൻ എടുത്തതിനു സമാനമായ രീതിയിൽ സംസ്ഥാന ആരോഗ്യമന്ത്രിയും കൊവിഡ് വാക്‌സിൻ സ്വീകരിക്കുന്ന ചിത്രം ട്രോളന്മാർ ഏറ്റെടുത്തുകഴിഞ്ഞു. ഫോട്ടോ എടുക്കുന്നതിനു വേണ്ടിയാണ് ആരോഗ്യ മന്ത്രി കെ.കെ ശൈലജ വാക്‌സിൻ സ്വീകരിച്ചത് എന്നു വരെയാണ് ഉയർന്ന വിമർശനം. ഈ വിമർശനത്തിന് എല്ലാ മറുപടി പറയുകയാണ് ഇപ്പോൾ കെ.കെ ശൈജല ടീച്ചർ. ആരോഗ്യമന്ത്രി വാക്‌സിൻ സ്വീകരിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട്, കൈയ്യിലെ വസ്ത്രം നീക്കാതെയാണ് കെകെ ശൈലജ ടീച്ചർ […]

ആരോഗ്യകരമായ അർത്തവം സ്ത്രീകളുടെ അവകാശം; ‘ശരീരത്തിന് ഹാനികരല്ലാത്ത പാഡ് വേണമെന്ന് ഇനിയും നമ്മള്‍ പറയാത്തതെന്ത്?’; ആര്‍ത്തവ സമയത്തെ പ്രശ്നങ്ങള്‍ ചൂണ്ടി തപ്സി പന്നു

സ്വന്തം ലേഖകൻ ചെന്നൈ : ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് ബോളിവുഡ് താരം തപ്‌സി പന്നു. അവള്‍ക്ക് വേണ്ടി, ഭൂമിക്ക് വേണ്ടി എന്ന വിഡിയോ സീരീസിലൂടെ ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് ബോധവത്കരണം ചെയ്യാനാണ് തപ്‌സി ശ്രമിക്കുന്നത്. ആര്‍ത്തവ സമയത്ത് പാഡ് വെക്കുന്നതിനെ തുടര്‍ന്ന് ജനനേന്ദ്രിയ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന തണര്‍പ്പുകളെ കുറിച്ചാണ് വീഡിയോയില്‍ സംസാരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലാണ് തപ്‌സി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇത്തരം പ്രശ്‌നങ്ങളെ വിദ്യാഭ്യാസമുള്ള കുടുംബങ്ങള്‍ പോലും വളരെ സാധാരണയായാണ് കാണുന്നത്. അപ്പോള്‍ വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും […]

കുമരകത്ത് ജില്ലാ പൊലീസ് റൂട്ട് മാർച്ച് നടത്തി: മാർച്ച് നടത്തിയത് എസ്.പി ഡി.ശില്പയുടെ നേതൃത്വത്തിൽ

സ്വന്തം ലേഖകൻ കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലാ പൊലീസ് കുമരകത്ത് റൂട്ട്മാർച്ച് നടത്തി. ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തിലാണ് പൊലീസും ഐ.ടി.ബി.പിയും ചേർന്നു മാർച്ച് നടത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ സംഘർഷ സാധ്യത ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പൊലീസിന്റെ റൂട്ട് മാർച്ച് നടത്തിയത്. മുൻ തിരഞ്ഞെടുപ്പുകളിൽ കുമരകത്ത് രാഷ്ട്രീയ സംഘർഷം ഉണ്ടായിരുന്നു. ഇത് കൂടി ഒഴിവാക്കുകയാണ് ഇപ്പോൾ ലക്ഷ്യമിട്ടിരുന്നത്.