കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി ഇടുക്കി എംപിയുടെയും എംഎല്‍എയുടെയും ഉദ്ഘാടന മഹാമഹം; കോവിഡ് ഡൊമിസിയലറി ട്രീറ്റ്മെന്റ് സെന്ററിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്തത് നൂറിലധികം ആളുകള്‍; ഡീന്‍ കുര്യാക്കോസും റോഷി അഗസ്റ്റിനും ഉള്‍പ്പെടെ പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കുമെതിരെ കേസെടുത്ത് കട്ടപ്പന പൊലീസ്

കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി ഇടുക്കി എംപിയുടെയും എംഎല്‍എയുടെയും ഉദ്ഘാടന മഹാമഹം; കോവിഡ് ഡൊമിസിയലറി ട്രീറ്റ്മെന്റ് സെന്ററിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്തത് നൂറിലധികം ആളുകള്‍; ഡീന്‍ കുര്യാക്കോസും റോഷി അഗസ്റ്റിനും ഉള്‍പ്പെടെ പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കുമെതിരെ കേസെടുത്ത് കട്ടപ്പന പൊലീസ്

സ്വന്തം ലേഖകന്‍

കട്ടപ്പന: കട്ടപ്പന നഗരസഭയുടെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് കോളേജില്‍ ആരംഭിച്ച കോവിഡ് ഡൊമിസിയലറി ട്രീറ്റ്മെന്റ് സെന്ററിന്റെ ഉദ്ഘാടനം നടന്നത് കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി. നൂറിലേറെ പേരാണ് കട്ടപ്പനയിലെ പരിപാടിയില്‍ പങ്കെടുത്തത്.

ഇതിന്റെ മുന്‍നിരയില്‍ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസും ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിനും ഉണ്ടായിരുന്നു. ഇവര്‍ക്ക് പുറമെ നഗരസഭ അംഗങ്ങളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് പങ്കെടുത്തവര്‍ക്കെതിരെ നടപടി എടുത്ത കട്ടപ്പന പൊലീസ് എംപിക്കും എംഎല്‍ക്കും എതിരെ നടപടി സ്വീകരിച്ചിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കട്ടപ്പന പൊലീസിന്റെ ഈ വിചിത്ര നടപടിക്കെതിരെ വ്യാപക പ്രതിഷേധം യുവജനങ്ങളുടെ ഭാഗത്ത് നിന്നുള്‍പ്പെടെ ഉയര്‍ന്ന് വരുന്നതോടെ എംപിക്കും എംഎല്‍എക്കും എതിരെ കേസെടുത്ത് കട്ടപ്പന പൊലീസ് മാതൃകയായി. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണെന്നിരിക്കെ ഡീനും റോഷിയും ഉള്‍പ്പെടെ മാതൃകയാകേണ്ട ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയാണ് സംഭവിച്ചത്.

കട്ടപ്പനയില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതിനിടെയാണ് ഉദ്ഘാടന മാഹാമഹം നടത്തിയത്. ഓണ്‍ലൈന്‍ സാധ്യതകള്‍ മുന്നിലുണ്ടായിട്ടും വോട്ട് നോട്ടമിട്ട് തന്നെയാണ് ഇത്തരം ആളെക്കൂട്ടി പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. റോഷിക്കും ഡീനിനും എതിരെ നിയമനടപടി സ്വീകരിച്ചതോടെ കട്ടപ്പന പൊലീസ് രാഷ്ട്രീയക്കാരുടെ ഏറാന്മൂളികളല്ലെന്ന് നാടിന് കാണിച്ച് കൊടുത്തിരിക്കുകയാണ്.

ഡൊമിസിയലറി ട്രീറ്റ്മെന്റ് സെന്ററില്‍ രോഗിക്ക് പ്രവേശനം ലഭിക്കുവാന്‍ കട്ടപ്പന നഗരസഭ ഹെല്‍പ്പ് ഡെസ്‌കില്‍ വിളിച്ച് ബുക്കുചെയ്യുകയും വാഹനം ആവശ്യമുളള ആളുകള്‍ ആവശ്യപ്പെടുകയും ചെയ്താല്‍ വാഹനം സ്ഥലത്തെത്തി രോഗിയെ സെന്റ റിലെത്തിക്കുവാനുളള ക്രമീകരണമാണ് ചെയ്തിരിക്കുന്നത്.
നഗരസഭാ പരിധിയിലെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി 100 കിടക്കകളാണ് സജ്ജമാക്കിയിട്ടുളളത്.

ചികിത്സക്കായി എത്തുന്ന രോഗികള്‍ ബെഡ്ഷീറ്റ്, തലയിണ, ബക്കറ്റ്, കപ്പ്, സോപ്പ്, ഉള്‍പ്പടെയുളളവ കരുതേണ്ടതാണ്. രോഗികള്‍ക്കുളള ഭക്ഷണം സെന്ററില്‍ ക്രമീകരിക്കും. കട്ടപ്പന നഗരസഭയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്കില്‍ നിന്നും പൊതുജനങ്ങള്‍ക്ക് സേവനം ലഭിക്കുന്നതിന് 8547667931, 8301069574 ,04868 272235 എന്നീ നമ്ബരുകളില്‍ ബന്ധപ്പെടണമെന്ന് നഗരസഭ ചെയര്‍ പേഴ്സണ്‍ ബീനാ ജോബി അറിയിച്ചു.