സംസ്‌ഥാനത്ത് മലയാള സിനിമകളുടെ തീയറ്റർ റിലീസ് ഇന്നുമുതൽ ആരംഭിച്ചു; സിനിമകൾ ആദ്യം പ്രദർശിപ്പിക്കേണ്ടത് തീയേറ്ററിലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ; കേരള സർക്കാരിന്റെ ഒടിടി പ്ലാറ്റ് ഫോം മൂന്ന് മാസത്തിനകം പ്രവർത്തനം ആരംഭിക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: സിനിമകൾ ആദ്യം പ്രദർശിപ്പിക്കേണ്ടത് തീയേറ്ററിലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സിനിമകൾ ഒടിടി പ്ളാറ്റുഫോമിൽ നൽകിയാൽ വ്യവസായം തകരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തീയറ്ററുകൾ ഇല്ലാത്ത സമയത്താണ് ഒടിടിയെ ആശ്രയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീയേറ്റർ ഉടമകളുമായി നടത്തിയ ചർച്ചയിൽ ഉയർന്ന ആവശ്യങ്ങൾ മുഖ്യമന്ത്രിയുമായി സംസാരിച്ചു. വിഷയവുമായി ബന്ധപ്പെട്ട് വൈദ്യുതി വകുപ്പ്, ധനവകുപ്പ്, തദ്ദേശം, ആരോഗ്യം എന്നീ നാല് വകുപ്പുമായി ചർച്ച വേണ്ടി വരും. അതിനായി നവംബർ രണ്ടാം തീയതി വകുപ്പ് മന്ത്രിമാരുമായി യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു. കേരള സർക്കാരിന്റെ […]

തെളിവ് ലഭിക്കാതിരിക്കാൻ പൂർണ നഗ്നനായി കടയിൽ കയറി; എംഎൽഎയുടെ ഡ്രൈക്ലീനിങ്ങ് സെന്ററിൽ മോഷണം; തുണിക്കെട്ടുമെടുത്ത് സ്ഥലം വിട്ട കള്ളൻ സിസിടിവിയിൽ കുടുങ്ങി

സ്വന്തം ലേഖകൻ കോഴിക്കോട്: തെളിവ് ലഭിക്കാതിരിക്കാൻ പൂർണ നഗ്നനായി കടയിൽ കയറി മോഷണം. കോഴിക്കോട് നോർത്ത് എംഎൽഎ തോട്ടത്തിൽ രവീന്ദ്രന്റെ ഡ്രൈക്ലീനിങ്ങ് സെന്ററിലാണ് കഴിഞ്ഞ ദിവസം രാത്രി കള്ളൻ കയറിയത്. കോഴിക്കോട് നഗരമധ്യത്തിലുള്ള വണ്ടർ ക്ലീൻ എന്ന ഡ്രൈക്ലീനിങ്ങ് സെന്ററിലാണ് മോഷണം നടന്നത്. മേൽക്കൂരയിലെ ഷീറ്റ് കമ്പിപ്പാര ഉപയോഗിച്ച് കുത്തിക്കീറിയാണ് മോഷ്ടാവ് അകത്തുകടന്നത്. പൂർണ നഗ്നനായിട്ടായിരുന്നു കള്ളൻ കയറിയത്. ഏറെനേരം പരതിയെങ്കിലും പക്ഷെ ഒന്നും ലഭിച്ചില്ല. ഡ്രൈ ക്ലീനിങ് ചെയ്ത വസ്ത്രങ്ങൾ സൂക്ഷിക്കുന്ന ഭാഗത്തേക്കുള്ള ഇരുമ്പ് വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് കടയിലിരുന്ന […]

നടന്‍ ദിലീപിൻ്റെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയ പ്രതി പിടിയില്‍; പിടിയിലായത് പ്രതി സഞ്ചരിച്ച ഒട്ടോ കേന്ദ്രികരിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവില്‍

സ്വന്തം ലേഖിക ആലുവ: നടന്‍ ദിലീപിൻ്റെ വീട്ടില്‍ അതിക്രമിച്ച്‌ കയറി ചിത്രങ്ങള്‍ എടുക്കുകയും വീട്ടുകാരെ അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ യുവാവ് പിടിയില്‍. തൃശൂര്‍ നടത്തറ കൊഴുക്കുള്ളി, ഉഷസ് വീട്ടില്‍ വിമല്‍ വിജയ് (31) ആണ് ആലുവ പൊലീസിൻ്റെ പിടിയിലായത്. ഒക്ടോബർ 5 നാണ് സംഭവം. ദിലീപിനെ കാണാനായി ആലുവ പാലസിനു സമീപത്തെ ദിലീപിൻ്റെ വീട്ടിലെത്തിയ ഇയാള്‍ ഗെയിറ്റ് ചാടികടന്ന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. ആളുകള്‍ കൂടിയപ്പോള്‍ ഓടിരക്ഷപ്പെട്ടു. അങ്കമാലിയില്‍ നിന്ന് വിളിച്ച ഒട്ടോറിക്ഷയിലാണ് ഇയാള്‍ വന്നതും തിരിച്ച്‌ പോയതും. ഇത് കേന്ദ്രികരിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവിലാണ് […]

കോട്ടയം ജില്ലയിൽ ഒൻപത് എസ്ഐമാർക്ക് സ്ഥലമാറ്റം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ഒൻപത് എസ്ഐമാരെ സ്ഥലംമാറ്റി നിയമിച്ചു. സ്പെഷ്യൽ ബ്രാഞ്ചിൽ നിന്ന് ഹരിഹര കുമാറിനെ കോട്ടയം ട്രാഫിക് എസ്എച്ച്ഒ ആയും, എറണാകുളം റൂറലിൽ നിന്നും അരുൺ തോമസിനെ മുണ്ടക്കയത്തേക്കും, കൊച്ചി സിറ്റിയിൽ നിന്ന് വിദ്യ .വി യെ തലയോലപ്പറമ്പിലേക്കും, ചിങ്ങവനത്ത് നിന്ന് ഷമീർഖാൻ പി.എ യെ പാമ്പാടിയിലേക്കും, പാമ്പാടിയിൽ നിന്ന് ലെബി മോൻ .കെ എസിനെ കുറവിലങ്ങാട്ടേക്കും, മുണ്ടക്കയത്ത് നിന്ന് മനോജ് കുമാർ റ്റി. ഡി യെ ചിങ്ങവനത്തേക്കും, വെള്ളൂരിൽ നിന്ന് ദീപു. റ്റി. ആറിനെ കാഞ്ഞിരപ്പള്ളിയിലേക്കും, സ്പെഷ്യൽ ബ്രാഞ്ചിൽ നിന്ന് […]

കോട്ടയത്ത് സ്വർണ്ണവില ​ഗ്രാമിന് 10 രൂപ കുറഞ്ഞു

കോട്ടയം :കോട്ടയത്ത് സ്വർണ്ണവില ​ഗ്രാമിന് 10 രൂപയും, പവന് 80 രൂപയും കുറഞ്ഞു ഗ്രാമിന് 4485₹ പവന് 35880₹

മുന്‍ ഭാര്യയുടെ വീട്ടില്‍ ഓട് പൊളിച്ച്‌ കയറി; പേരക്കുട്ടിയുടെ കഴുത്തില്‍ നിന്ന് മാലയും അലമാരയില്‍ നിന്ന് വളയും പണവും മോഷ്ടിച്ച്‌ കടന്നു; പ്രതി പൊലീസ് പിടിയില്‍

സ്വന്തം ലേഖിക ചെര്‍പ്പുളശ്ശേരി: മുന്‍ഭാര്യയുടെ വീടിനകത്ത് ഓട് പൊളിച്ച്‌ കയറി സ്വര്‍ണവും പണവും കവര്‍ന്നയാള്‍ അറസ്റ്റില്‍. പട്ടാമ്പി ഓങ്ങല്ലൂര്‍ കൊണ്ടൂര്‍ക്കര പറമ്പില്‍ വീട്ടില്‍ മുഹമ്മദ് കബീര്‍(48)ആണ് അറസ്റ്റിലായത്. കുലുക്കല്ലൂര്‍ മപ്പാട്ടുകര കൊപ്പല്‍ത്തൊടി സൈനബയുടെ വീട്ടില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇയാള്‍ കവര്‍ച്ച നടത്തിയത്. രണ്ട് പവൻ്റെ സ്വര്‍ണാഭരണവും 5,500 രൂപയുമാണ് കവര്‍ന്നത്. രാത്രിയില്‍ ഓട് പൊളിച്ച്‌ സൈനബയുടെ വീട്ടില്‍ കയറിയ മുഹമ്മദ് ഉറങ്ങി കിടന്നിരുന്ന പേരക്കുട്ടിയുടെ കഴുത്തില്‍ നിന്ന് ഒന്നേകാല്‍ പവൻ്റെ സ്വര്‍ണ മാല ഊരി എടുത്തു. അലമാരയില്‍ നിന്ന് മുക്കാല്‍ പവൻ്റെ വളയും പണവും […]

‘ചുമയുണ്ട് കുട്ടികളേ, ശ്വാസംമുട്ടുന്നുമുണ്ട് ബാക്കി അടുത്ത ക്ലാസിലെടുക്കാം’; ഓൺലൈൻ ക്ലാസ് അവസാനപ്പിച്ച് അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു; ​അധ്യാ​പി​ക​യു​ടെ ആ​ക​സ്​​മി​ക മ​ര​ണത്തിൻ്റെ ഞെട്ടലിൽ കുട്ടികൾ

സ്വന്തം ലേഖിക കാഞ്ഞങ്ങാട്: ‘ചുമയുണ്ട് കുട്ടികളേ, ശ്വാസംമുട്ടുന്നുമുണ്ട്. ബാക്കി അടുത്ത ക്ലാസിലെടുക്കാം…’ ഇത്രയും പറഞ്ഞ് ഓൺലൈൻ ക്ലാസ് അവസാനപ്പിച്ച അധ്യാപിക അതേ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കള്ളാർ അടോട്ടുകയ ഗവ. വെൽഫെയർ എൽ.പി. സ്കൂൾ അധ്യാപിക കള്ളാർ ചുള്ളിയോടിയിലെ സി മാധവി (47) ആണ് കുഴഞ്ഞുവീണ് മരിച്ചത്. വീട്ടിൽ ആരുമുണ്ടായിരുന്നില്ല. സഹോദരന്റെ മകൻ രതീഷിനോട് നേരത്തെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു. ഇദ്ദേഹം എത്തിയപ്പോൾ കണ്ടത് മാധവി വീണുകിടക്കുന്നതാണ്. ഉടൻ പൂടങ്കല്ലിലെ താലൂക്ക് ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ബുധനാഴ്ച രാത്രി 7.30-നാണ് ഓൺലൈൻ ക്ലാസ് തുടങ്ങിയത്. മൂന്നാം […]

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് തു​റ​ന്നു; സ്പിൽവേയുടെ 3, 4 ഷട്ടറുകളാണ് 0.35 മീറ്റർ ഉയർത്തിയത്; രണ്ട് ഷട്ടറുകളിൽ നിന്നായി 534 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുകുന്നത്; പെരിയാർ തീരത്ത് ജാ​ഗ്രതാ നിർദേശം; ഇടുക്കി ഡാം തുറന്നേക്കും ; റെഡ് അലേർട്ട് പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ ഇടുക്കി:മുല്ലപെരിയാർ അണക്കെട്ടിന്റെ സ്പിൽവേകൾ തുറന്നു. രാവിലെ 7.30 ഓടെയാണ് സ്പിൽവേ തുറന്നത്. 3,4 സ്പിൽവേ ഷട്ടറുകൾ ആണ് 35 സെന്റി മീറ്റർ വീതം ഉയർത്തിയത്. ഇത് അറുപത് സെന്റീമീറ്റർ വരെ ഉയർത്തേണ്ടി വന്നേക്കുമെന്നാണ് സൂചന. 534 ഘനഅടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. ഇപ്പോൾ 138.75 അടിയാണ് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് . ഷട്ടറുകൾ തുറനന്നതോടെ പെരിയാർ തീരത്ത് ജാ​​​ഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഡാമിലെ വെള്ളം ആദ്യമെത്തുക വള്ളക്കടവിലാണ്. മുല്ലപ്പെരിയാർ ഡാമിലെ 138 അടിയാക്കി ക്രമീകരിക്കാനുള്ള വെള്ളമേ തുറന്നു വിടുകയുള്ളുവെന്ന് തമിഴ്നാട് അറിയിച്ചിരുന്നു. […]

പാർട്ടി നേതൃത്വം വീണ്ടും പിണറായി – കോടിയേരി കോക്കസിലേക്ക്; പാർട്ടി സെക്രട്ടറിയെ പോലെ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് നിറസാന്നിധ്യമായി കോടിയേരി; രോഗാവസ്ഥ ചൂണ്ടിക്കാട്ടി പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും മാറി നിൽക്കുന്ന കോടിയേരി ബാലകൃഷ്ണൻ പൂർവ്വാധികം ശക്തിയോടെ തൽസ്ഥാനത്ത് തിരിച്ചെത്തുന്നു; കോടിയേരിയുടെ രണ്ടാം വരവ് പിണറായി വിജയന്റെ പ്രത്യേക താൽപ്പര്യ പ്രകാരം; കണ്ണുരിലെ നേതാക്കൾക്കിടയിൽ അതൃപ്തി പുകയുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാഷ്ട്രീയവഴികളിൽ സ്വയം ചീത്തപ്പേരു വരുത്തിയില്ലെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറിയായും 2008 മുതൽ പാർട്ടിയുടെ സമുന്നത തലമായ പൊളിറ്റ് ബ്യൂറോ അംഗമെന്ന നിലയിലും തലയുയർത്തി നിന്ന കോടിയേരിയുടെ പിൻമാറ്റം പാർട്ടിയുടെ പ്രതിച്ഛായ തിരിച്ചുപിടിക്കാനായിരുന്നെങ്കിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇളയമകൻ ബിനീഷ് കോടിയേരിയ്ക്ക് ജാമ്യം ലഭിച്ചതോടെ വീണ്ടും പാർട്ടിയിൽ സജീവമാകാൻ ഒരുങ്ങുകയാണ് കോടിയേരി. ‘‘പാർട്ടി വേറെ മകൻ വേറെ എന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ അത് അങ്ങനെയല്ലെന്നും രണ്ടും ഒന്നാണെന്നും എല്ലാവർക്കും ബോധ്യമായി. മകൻ തെറ്റു ചെയ്താൽ പാർട്ടി സെക്രട്ടറിക്ക് എന്ത് ഉത്തരവാദിത്തം […]

നിരവധി പെൺകുട്ടികളുടെ കണ്ണീർ വീഴ്ത്തിയ പെൺവാണിഭക്കാരി ആലീസ് തോമസ് ഇനി വിയ്യൂർ സെൻട്രൽ ജയിലിലെ സിമൻ്റു തറയിൻ ഉറങ്ങും; ഹോംനേഴ്സിംഗ് അസോസിയേഷൻ നേതാവായ ആലീസ് ഹോംനേഴ്സിംഗിൻ്റെ മറവിൽ നടത്തിയിരുന്നത് വൻ തട്ടിപ്പ് ; ആലീസിൻ്റെ പേരിലുള്ള പീഡനക്കേസടക്കം കുന്നംകുളം പൊലീസ് മുക്കി

സ്വന്തം ലേഖകൻ തൃശൂര്‍ : ഹോം നേഴ്സിംഗിൻ്റെ മറവിൽ പെൺവാണിഭം നടത്തിവന്ന ഹോംനേഴ്സിംഗ് അസോസിയേഷൻ നേതാവായിരുന്ന കുന്നംകുളം സ്വദേശിനി ആലീസ് തോമസിന് ഇനി വിയ്യൂർ സെൻട്രൽ ജയിലിലെ സിമൻറ് തറയിൽ ഉറങ്ങാം. ഹോംനേഴ്സിംഗിൻ്റെ മറവിൽ ആലീസ് നടത്തിയിരുന്നത് വൻ തട്ടിപ്പാണെന്ന വിവരമാണ് പുറത്ത് വരുന്നത്. ആലീസിൻ്റെ പേരിലുള്ള പീഡനക്കേസടക്കം പലതും കുന്നംകുളം പൊലീസ് മുക്കുകയായിരുന്നു. ആലീസ് തോമസ് പ്രതിയായ പീഡനക്കേസിനെ കുറിച്ച് വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോൾ ആലീസിൻ്റെ പേരിൽ കേസുകളോ പരാതികളോ ഇല്ലന്ന് കുന്നംകുളം എസ് ഐ ആയിരുന്ന ടി.പി ഫർഷാദ് മറുപടി നല്കുകയായിരുന്നു. […]