ഓണ്‍ലൈന്‍ പഠനത്തിനായി വാങ്ങി നല്‍കിയ ഫോണ്‍ വഴി പരിചയപ്പെട്ടു; പ്രണയം നടിച്ച്‌ പതിനാലുകാരിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച്‌ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

സ്വന്തം ലേഖകൻ കിളിമാനൂര്‍: സാമൂഹ്യമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട പതിനാലുകാരിയെ പ്രണയം നടിച്ച്‌ വിവിധ സ്ഥലങ്ങളിലെത്തിച്ച്‌ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. വിഴിഞ്ഞം കോട്ടുകാല്‍ മാങ്കോട്ടുകോണം, എസ്.ഡി ഭവനില്‍ നന്ദു എന്ന അബി സുരേഷാണ് (21) നഗരൂര്‍ പൊലീസിൻ്റെ പിടിയിലായത്. ന​ഗരൂര്‍ എസ്.എച്ച്‌.ഒ ഷിജു, സീനിയര്‍ സി.പി.ഒ മാരായ അജിത്ത്, പ്രതീഷ്, ഡ്രൈവര്‍ സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഒന്‍പതാം ക്ളാസ് വിദ്യാര്‍ത്ഥിനിയെ വിഴിഞ്ഞത്തും മറ്റും കൊണ്ടുപോയി പലതവണ പീഡിപ്പിച്ചതായാണ് പെണ്‍കുട്ടിയുടെ മൊഴി. തുടര്‍ന്നാണ് ന​ഗരൂര്‍ സ്റ്റേഷനില്‍ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. […]

നടന്‍ വിനായകൻ്റെ ഫേസ്ബുക്ക് പേജില്‍ തെറിയഭിഷേകം; വിവാദമായതോടെ പോസ്റ്റുകള്‍ പിന്‍വലിച്ച്‌ താരം

സ്വന്തം ലേഖകൻ തിരുവനന്തപുരം: തൻ്റെ ഫേസ്ബുക്ക് പേജില്‍ തെറിയഭിഷേകം നടത്തി നടന്‍ വിനായകന്‍. ആറിലധികം പോസ്റ്റുകളായാണ് വിനായകന്‍ അസഭ്യ വാക്കുകള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. വിവാദമായതോടെ മിനിറ്റുകള്‍ക്കകം വിനായകന്‍ പോസ്റ്റുകള്‍ നീക്കം ചെയ്തെങ്കിലും ഇത് സമൂഹമാദ്ധ്യമങ്ങളില്‍ വന്‍ വിവാദങ്ങള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. താരത്തിൻ്റെ നിലവാരം ചോദ്യം ചെയ്തുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. താരത്തിന് സംസ്‌കാരമില്ലേ എന്നുളള കമന്റുകളും എത്തുന്നുണ്ട്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത് ജോജു ജോര്‍ജ് പ്രധാന വേഷത്തിലെത്തുന്ന ചുരുളി എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് ഒടിടിയില്‍ റിലീസ് ചെയ്തത്. ചിത്രത്തില്‍ അശ്ലീല പദങ്ങള്‍ […]

‘സ്‌നേഹസമ്പന്നനായ സുരേഷ്‌ ഗോപി ജി’യ്‌ക്ക് കത്തുമായി മേയര്‍; തൃശൂരിൻ്റെ വികസനത്തിന് താങ്കളുടെ സ്‌നേഹത്തിനും പരിഗണനയ്‌ക്കും നന്ദി

സ്വന്തം ലേഖിക തൃശൂര്‍: എം.പി ഫണ്ടില്‍ നിന്നും ഒരുകോടി രൂപ അനുവദിച്ചതിന് സുരേഷ് ഗോപിയ്‌ക്ക് നന്ദി പറഞ്ഞ് തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസ് കത്തയച്ചു. ‘സ്‌നേഹസമ്പന്നനായ സുരേഷ് ഗോപി ജി’ എന്ന അഭിസംബോധനയോടെ ആരംഭിക്കുന്ന കത്ത് സുരേഷ് ഗോപി ഫേസ്‌ബുക്കില്‍ ഷെയര്‍ ചെയ്‌തു. തൃശൂരിൻ്റെ സമഗ്ര വികസനത്തില്‍ ശ്രദ്ധാലുവായ സുരേഷ് ഗോപിയുടെ സ്‌നേഹത്തിനും പരിഗണനയ്‌ക്കും നന്ദി പറഞ്ഞാണ് മേയര്‍ കത്ത് അവസാനിപ്പിക്കുന്നത്. എം.പി അനുവദിച്ച ഫണ്ട് ശക്തന്‍ തമ്ബുരാന്‍ നഗറിലെ പച്ചക്കറി-മീന്‍ മാര്‍ക്കറ്റിൻ്റെ സമഗ്ര വികസനത്തിനുപയോഗിക്കും. ഇതിൻ്റെ പ്രോജക്‌ട് തയ്യാറാക്കി കോര്‍‌പറേഷന്‍ സുരേഷ് ഗോപിയ്‌ക്ക് […]

കോട്ടയം ജില്ലയില്‍ 343 പേര്‍ക്ക് കോവിഡ്; 324 പേര്‍ക്കു രോഗമുക്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 343 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 324 പേര്‍ക്കു സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ 19 പേര്‍ രോഗബാധിതരായി. 526 പേര്‍ രോഗമുക്തരായി. 3716 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 154 പുരുഷന്‍മാരും 164 സ്ത്രീകളും 25 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 67 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 4937 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 333222 കോവിഡ് ബാധിതരായി. 326026 പേര്‍ രോഗമുക്തി […]

സംസ്ഥാനത്ത് ഇന്ന് 5080 പേര്‍ക്ക് കോവിഡ്; 40 മരണങ്ങൾ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 269; രോഗമുക്തി നേടിയവര്‍ 7908

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 5080 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 873, കോഴിക്കോട് 740, തിരുവനന്തപുരം 621, തൃശൂര്‍ 521, കണ്ണൂര്‍ 361, കോട്ടയം 343, കൊല്ലം 307, ഇടുക്കി 276, വയനാട് 228, പത്തനംതിട്ട 206, മലപ്പുറം 203, പാലക്കാട് 175, ആലപ്പുഴ 143, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,892 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി […]

കര്‍ഷകരുടെ ആവശ്യം; കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച്‌ കൊല്ലാനുള്ള അനുവാദം ആവശ്യപ്പെടുമെന്ന് മന്ത്രി

സ്വന്തം ലേഖിക തിരുവനന്തപുരം: കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച്‌ കൊല്ലാനുള്ള അനുവാദം നല്‍കണമെന്ന് ആവശ്യപ്പെടുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍. കര്‍ഷകരുടെ ആവശ്യമായിരുന്നു അത്. അതിനാല്‍ നിബന്ധനകളോട് കൂടിയെങ്കിലും ഇത്തരം വന്യമൃഗങ്ങളെ വെടിവെക്കാനുള്ള അനുവാദം നല്‍കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാറിന് മുമ്പില്‍ വെക്കും. വന്യജീവി ശല്യം തടയാന്‍ വിശദമായ പദ്ധതി തയാറാക്കി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇതേ പദ്ധതി കേന്ദ്ര മന്ത്രിക്കും സമര്‍പ്പിച്ച്‌ അത് നടപ്പാക്കാനുള്ള സാമ്ബത്തിക സഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തേടുമെന്നും മന്ത്രി പറഞ്ഞു. ആനകളെ റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ച്‌ വെടിവെക്കാനുള്ള അനുവാദവും തേടുമെന്നും മന്ത്രി വ്യക്തമാക്കി. […]

എസ്ഡിപിഐ വധഭീഷണിക്ക് പിന്നാലെ സന്ദീപ് വാര്യരുടെ വീട്ടില്‍ അജ്ഞാതന്‍ അതിക്രമിച്ച്‌ കയറിയതായി പരാതി; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

സ്വന്തം ലേഖിക പാലക്കാട്: ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യരുടെ പാലക്കാട് ചെത്തല്ലൂരിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ അജ്ഞാതന്‍ അതിക്രമിച്ച്‌ കയറിയതായി പരാതി. സന്ദീപ് വാര്യര്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ഇതിൻ്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പാലക്കാട് സഞ്ജിത്ത് വധക്കേസിന് പിന്നാലെ സന്ദീപിനെതിരെയും എസ്ഡിപിഐ വധഭീഷണി മുഴക്കിയിരുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പോലീസില്‍ പരാതി നല്‍കി. സന്ദീപ് വാര്യരുടെ പ്രായമായ അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സന്ദീപ് വാര്യരുടെ അച്ഛനാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

ദേവസ്വം ക്ഷേത്രങ്ങളിലെ തരിശ് ഭൂമി കൃഷി വരുമാനത്തിന് പ്രയോജനപ്പെടുത്തും- : അഡ്വ. കെ അനന്തഗോപൻ

സ്വന്തം ലേഖകൻ കോട്ടയം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളോട് ചേർന്ന് കിടക്കുന്ന തരിശ് ഭൂമികൾ കൃഷിക്കായി പ്രയോജ നപ്പെടുത്തുമെന്ന് ദേവസ്വം ബോർഡ്‌ പ്രസിഡന്റ് അഡ്വ.കെ അനന്തഗോപൻ. വഴിപാടിനുള്ള പഴങ്ങൾ, നാളീകേരം, പൂവ, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവ ഉണ്ടാക്കാൻ കഴിയും. തിരുവല്ലയിൽ ഇത് വിജയമായിരുന്നു. മായമില്ലാത്ത നെല്ലും പഴവും ക്ഷേത്രാവശ്യങ്ങൾക്ക് ഉണ്ടാക്കിയെടുക്കാൻ കഴിയും. സാമ്പത്തിക പ്രയാസത്തിലായ ദേവസ്വം ബോർഡിന് ക്ഷേത്രവികസനത്തിന് പണം നൽകാനുള്ള സ്ഥിതിയില്ല. എന്നാൽ ഓരോ ക്ഷേത്രവളപ്പും ഇതേ പോലെ കൃഷിക്ക് പ്രയോജനപ്പെടുത്തിയാൽ ആവശ്യത്തിന് സാധനങ്ങളും വരുമാനവും ലഭിക്കും. കദളിപോലുള്ള വിഭവങ്ങൾ ഇപ്പോൾ മറ്റിടങ്ങളിൽ […]

മധ്യ കിഴക്കന്‍ അറബികടലില്‍ ശക്തി കൂടിയ ന്യുനമര്‍ദ്ദം നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ കിഴക്കന്‍ അറബികടലില്‍ ശക്തി കൂടിയ ന്യുനമര്‍ദ്ദം നിലനില്‍ക്കുന്നതിനാല്‍ തെക്കന്‍ കര്‍ണാടകത്തിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനില്‍ക്കുന്നുവെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. തിങ്കളാഴ്ച മുതല്‍ അഞ്ചുദിവസമാണ് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. തിങ്കളാഴ്ച ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണിത്. 23-നും 24-നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, […]

മോഡലുകളുടെ മരണം; നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിന്റെയും വാഹനമോടിച്ച സൈജുവിന്റെയും പങ്ക് അന്വേഷിക്കണം; അപകടം നടന്ന രാത്രി എന്താണ് സംഭവിച്ചതെന്ന് അറിയണം; പരാതിയുമായി അഞ്ജനയുടെ കുടുംബം

സ്വന്തം ലേഖകൻ കൊച്ചി: മോഡലുകളുടെ അപകട മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അഞ്ജന ഷാജന്റെ കുടുംബം. അപകടത്തില്‍ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിന്റെയും വാഹനമോടിച്ച സൈജുവിന്റെയും പങ്ക് അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അപകടം നടന്ന രാത്രി എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് അഞ്ജനയുടെ സഹോദരന്‍ അര്‍ജുന്‍ പറഞ്ഞു. വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അഞ്ജനയുടെ കുടുംബം കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. സൈജു പിന്തുടര്‍ന്നതിലും വിശദമായ അന്വേഷണം വേണം. അഞ്ജനയുടെ കുടുംബത്തിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. അതേസമയം, അഞ്ജന ഷാജന്റെയും അന്‍സി […]