play-sharp-fill
നടന്‍ വിനായകൻ്റെ ഫേസ്ബുക്ക് പേജില്‍ തെറിയഭിഷേകം; വിവാദമായതോടെ പോസ്റ്റുകള്‍ പിന്‍വലിച്ച്‌ താരം

നടന്‍ വിനായകൻ്റെ ഫേസ്ബുക്ക് പേജില്‍ തെറിയഭിഷേകം; വിവാദമായതോടെ പോസ്റ്റുകള്‍ പിന്‍വലിച്ച്‌ താരം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തൻ്റെ ഫേസ്ബുക്ക് പേജില്‍ തെറിയഭിഷേകം നടത്തി നടന്‍ വിനായകന്‍.

ആറിലധികം പോസ്റ്റുകളായാണ് വിനായകന്‍ അസഭ്യ വാക്കുകള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാദമായതോടെ മിനിറ്റുകള്‍ക്കകം വിനായകന്‍ പോസ്റ്റുകള്‍ നീക്കം ചെയ്തെങ്കിലും ഇത് സമൂഹമാദ്ധ്യമങ്ങളില്‍ വന്‍ വിവാദങ്ങള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്.

താരത്തിൻ്റെ നിലവാരം ചോദ്യം ചെയ്തുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. താരത്തിന് സംസ്‌കാരമില്ലേ എന്നുളള കമന്റുകളും എത്തുന്നുണ്ട്.

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത് ജോജു ജോര്‍ജ് പ്രധാന വേഷത്തിലെത്തുന്ന ചുരുളി എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് ഒടിടിയില്‍ റിലീസ് ചെയ്തത്. ചിത്രത്തില്‍ അശ്ലീല പദങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നത് നവമാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ചയായിരിക്കുകയാണ്.

ഇതിനെ പിന്തുണച്ചുകൊണ്ട് സിനിമാ രംഗത്തുള്ള നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെയാണ് ഇത്തരം അശ്ലീല വാക്കുകള്‍ വിനായകന്‍ പങ്കുവെച്ചിരിക്കുന്നത്.

എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റിന് പിന്നിലുള്ള കാരണം വ്യക്തമല്ല.