കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാൻ പോയ വിദ്യാർത്ഥി മുങ്ങി മരിച്ചു

പട്ടാമ്പി : കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാൻ പോയ വിദ്യാർത്ഥി മുങ്ങിമരിച്ചു. പട്ടാമ്പി കോളജ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന കൂരിയാട്ട്തൊടി റസാഖിന്റെ മകൻ ഫർഹാനാണ് (13) മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ കൊടലൂർ പെരികാട്ട് കുളത്തിലാണ് അപകടമുണ്ടായത്. കൂട്ടുകാർക്കൊപ്പം കുളത്തിലേക്ക് കുളിക്കാൻ പോയതായിരുന്നു ഫർ​ഹാൻ. കുളത്തിൽ അകപ്പെട്ട ഫർഹാനെ പതിനഞ്ച് മിനിറ്റിനകം കരയ്ക്ക് എത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരണം സംഭവിച്ചു. പട്ടാമ്പി സേവന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

കൊല്ലമുള കൊല്ലംകുന്നേല്‍ പരേതനായ ജേക്കബ് ദേവസ്യയുടെ ഭാര്യ ത്രേസ്യാമ്മ ജേക്കബ് നിര്യാതയായി

കൊല്ലമുള: കൊല്ലംകുന്നേല്‍ പരേതനായ ജേക്കബ് ദേവസ്യയുടെ (കുഞ്ഞാക്കോ) ഭാര്യ ത്രേസ്യാമ്മ ജേക്കബ് (തെയ്യാമ്മ -79) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച (20-05-2024) രാവിലെ 10ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍, മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ കൊല്ലമുള സെന്റ് മരിയഗൊരേത്തി പള്ളിയില്‍. പരേത പയ്യമ്പള്ളില്‍ (തീപ്പൊരിയില്‍) കുടുംബാംഗം. മക്കള്‍: ഫാ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ (റെക്ടര്‍, മേരി മാതാ മൈനര്‍ സെമിനാരി, പൊടിമറ്റം), ജെയിംസുകുട്ടി (കുഞ്ഞുമോന്‍). മരുമകള്‍: മോളമ്മ മാപ്പിളശ്ശേരി. ഫാ. സെബാസ്റ്റ്യന്‍ ജോസ് കൊല്ലംകുന്നേല്‍ (വികാരി, സെന്റ് മൈക്കിള്‍സ് ചര്‍ച്ച്, […]

പൊൻകുന്നത്ത് മുക്കുപണ്ടം പണയം വെച്ച് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത സ്ത്രീ പിടിയിൽ

  കോട്ടയം: മുക്കുപ്പണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ ചിറക്കടവ് സ്വദേശി പുഷ്പ കുമാരി പി കെ (52) നെ അറസ്റ്റ് ചെയ്തു. പൊൻകുന്നത്ത് പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പലതവണകളായി മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുകയായിരുന്നു.   സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും പല തവണകളായി മുക്കുപണ്ടം പണയം വച്ച് മൂന്നു ലക്ഷത്തോളം രൂപ തട്ടിയെടുത്തിട്ടുണ്ട്. ജീവനക്കാർക്ക് സംശയം തോന്നിയതിനെ തുടർന്ന് സ്വർണ്ണം പരിശോധിക്കുകയും ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയായിരുന്നു.   പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് […]

16 കാരനെ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം ; കേസിൽ മൂന്നുപേരെ ഈരാറ്റുപേട്ട പൊലീസ് പിടികൂടി

സ്വന്തം ലേഖകൻ ഈരാറ്റുപേട്ട: കൗമാരക്കാരനായ 16 കാരനെ ആക്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട മാതാക്കൽ ഭാഗത്ത് വെള്ളൂപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് സാദിഖ് വി.എം (31), ഇയാളുടെ സഹോദരനായ മുഹമ്മദ് ഹുബൈല്‍ വി.എസ് (39),ഈരാറ്റുപേട്ട മുല്ലൂപ്പാറ ഭാഗത്ത് പൊന്തനാൽ വീട്ടിൽ ജഹനാസ് പി.പി (44) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞ മാസം 24 ആം തീയതി വൈകിട്ട് 10 :45 മണിയോടുകൂടി ഈരാറ്റുപേട്ട സ്വദേശിയായ കൗമാരക്കാരനെയും, സുഹൃത്തിനെയും നടക്കൽ ക്രോസ് വേ ജംഗ്ഷൻ […]

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചങ്ങനാശ്ശേരി സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി ; 6 മാസത്തേക്ക് ജില്ലയിൽ പ്രവേശനമില്ല

കോട്ടയം : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. ചങ്ങനാശ്ശേരി പെരുന്ന അക്ഷരാ നഗർ പടിഞ്ഞാറെ പുത്തൻപുരയ്ക്കൽ വീട്ടിൽ  എസ് എൽ ദിൽജിത്ത് (31) നെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും 6 മാസത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറെ നാളുകളായി ചങ്ങനാശ്ശേരി,കോട്ടയം വെസ്റ്റ്, എടത്വാ എന്നീ സ്റ്റേഷൻ പരിധിയിൽ അടിപിടി, കവർച്ച, ഭവനഭേദനം തുടങ്ങിയ ക്രിമിനൽ കേസുകളില്‍ പ്രതിയാണ്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന […]

കോട്ടയം മെഡിക്കൽ കോളേജ് കാർഡിയോളജി ബ്ലോക്കിന്റെ പിന്നിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

  കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാർഡിയോളജി ബ്ലോക്കിന് പിറകിലുള്ള ഉണ്ണീശോ പള്ളി ഭാഗത്ത് പുരയിടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഉദ്ദേശം 40-50 വയസ്സ് പ്രായം തോന്നിക്കുന്ന ഊരും പേരും തിരിച്ചറിയാത്ത പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഗാന്ധിനഗർ പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.   അടയാള വിവരങ്ങൾ: 173 cm ഉയരവും, ചുവപ്പും ചന്ദനവും കളറിലുളള ഫുൾകൈ ഷർട്ടും, നര കലർന്ന തലമുടിയും, മീശയും താടിയും, നെഞ്ചിൽ കറുത്ത രോമവും, വലതു കൈത്തണ്ടയിൽ കറുത്ത […]

അ‌‍ജ്ഞാത വാഹനം ഇടിച്ച് കോരുത്തോട് സ്വദേശിനിയായ വയോധിക മരിച്ച സംഭവം : വൃദ്ധയുടെ മരണത്തിന് ഇടയാക്കിയ വാഹനവും ഹൈദരാബാദ് സ്വദേശിയായ ഡ്രൈവറെയും മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ മുണ്ടക്കയം: വൃദ്ധയെ ഇടിച്ചിട്ട് വാഹനം നിർത്താതെ പോവുകയും, തുടർന്ന് വൃദ്ധ മരണപ്പെടുകയും ചെയ്ത കേസിൽ വാഹനം ഓടിച്ചിരുന്ന ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് സ്വദേശിയായ ദിനേശ് കെ.റെഡ്ഡി (30) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. 2023 ഡിസംബർ മാസം പതിനഞ്ചാം തീയതി രാവിലെ ശബരിമല ദർശനത്തിന് ശേഷം മടങ്ങുകയായിരുന്ന ഇയാള്‍ കോരുത്തോട് പനയ്ക്കച്ചിറ കോളനി ഭാഗത്ത് വച്ച് റോഡിലൂടെ പോവുകയായിരുന്ന കോരുത്തോട് സ്വദേശിനിയായ വൃദ്ധയെ ഇടിക്കുകയും തുടർന്ന് വാഹനം നിർത്താതെ കടന്നുകളയുകയുമായിരുന്നു. അപകടത്തിൽ ഗുരുതരമായ പരിക്കുപറ്റിയ വൃദ്ധ കോട്ടയം […]

അവയവം മാറി ശസ്ത്രക്രിയ ചെയ്ത സംഭവം ;സൂപ്രണ്ടിന്റെ റിപ്പോർട്ട് തള്ളി പെൺകുട്ടിയുടെ മാതാവ്

കോഴിക്കോട് : മെഡിക്കൽ കോളജിൽ ആറാം വിരലിന് ശസ്ത്രക്രിയ ചെയ്യാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ ചെയ്ത് സംഭവത്തിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട് തള്ളി പെൺകുട്ടിയുടെ മാതാവ്. കുഞ്ഞിന്റെ നാവിന് ഒരു പ്രശ്‌നവുമില്ലായിരുന്നുവെന്നും ആറാം വിരൽ നീക്കുന്നതിന് പകരം കുഞ്ഞിന്റെ നാവിന് ശസ്ത്രക്രിയ ചെയ്ത ഡോക്ടർക്കെതിരെ കൂടുതൽ നടപടി വേണമെന്നും മാതാവ് പറഞ്ഞു. ഒരു കുട്ടിയ്ക്കും ഇത്തരം അനുഭവം ഉണ്ടാകരുതെന്നും മാതാവ് കുട്ടിച്ചേർത്തു. ആശുപത്രി സൂപ്രണ്ട് പ്രിൻസിപ്പലിനാണ് റിപ്പോർട്ട് കൈമാറിയത്. കുട്ടിയുടെ നാവിന് പ്രശ്‌നങ്ങൾ കണ്ടു. എങ്കിൽ തന്നെയും അത് ശസ്ത്രക്രിയയ്ക്ക് മുന്നേ വാക്കാൽ എങ്കിലും […]

ഭാര്യയുമായി വേർപിരിഞ്ഞിട്ടും തന്നെ സ്വീകരിക്കാത്തതിന്റെ വൈരാഗ്യത്തിൽ കാമുകന്റെ വീടിനും ബൈക്കിനും തീയിട്ട് യുവതി, പരാതിയില്ലെന്ന് കാമുകൻ

  പത്തനംതിട്ട: ഭാര്യയുമായി വേർപിരിഞ്ഞിട്ടും തന്നെ സ്വീകരിക്കാത്തതിൻ്റെ പേരിൽ യുവതി കാമുകന്റെ വീടിന് തീയിട്ടു. വീട്ടിലുണ്ടായിരുന്ന ബൈക്കും തീയിട്ട് നശിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ട പേഴുംപാറ സ്വദേശി രാജ്കുമാറിന്റെ വീടിനു തീവെച്ച കേസിൽ കാമുകി സുനിത, സുഹൃത്ത് സതീഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.   രാജ്കുമാറും സുനിതയും തമ്മിൽ പ്രണയത്തിലായിരുന്നു. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പൂട്ട് തകർത്ത് അകത്തുകയറിയ ഇരുവരും മണ്ണെണ്ണയൊഴിച്ചാണ് തീയിട്ടത്. തീപടരുന്നത് കണ്ട അയൽക്കാർ ഓടിയെത്തി തീയണയ്ക്കുകയായിരുന്നു.   ഒരു മാസം മുൻപ് രാജ്‌കുമാറിന്റെ കാറും കത്തിനശിച്ചിരുന്നു. ഈ കേസിലും ഇയാൾ പൊലീസിൽ പരാതി […]

കൊക്കെയ്ൻ, മെത്താഫെറ്റമിൻ, കഞ്ചാവ് എന്നിവയുടെ വലിയ അളവിലുള്ള ശേഖരം ; മാസങ്ങളായി ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരിവിൽപ്പന ; മയക്കുമരുന്ന് എത്തിക്കുന്നത് ബാംഗ്ലൂരിൽ നിന്ന് ; പിടിയിലായത് മോഡലായ യുവതിയും സംഘവും

എറണാകുളം : എളമക്കരയിൽ ലഹരി മരുന്നുമായി യുവതിയടക്കം ആറ് പേരെ പൊലീസ് പിടികൂടി. ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് വിൽപ്പന നടത്തുകയായിരുന്നു പ്രതികൾ. കൊക്കയ്ൻ, മെത്താംഫിറ്റമിൻ , കഞ്ചാവ് അടക്കമുളളവയാണ് ഇവരിൽ നിന്ന് പിടികൂടിയത്. മാസങ്ങളായി ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരിവിൽപ്പന നടത്തിവരികയായിരന്നു മോഡലായ യുവതി അടങ്ങുന്ന സംഘം. മോഡലിംഗ് രംഗത്ത് രണ്ടു വർഷമായി പ്രവർത്തിക്കുന്ന വരാപ്പുഴ സ്വദേശിനി അൽക്കയുടെ നേതൃത്വത്തിലായിരുന്നു ലഹരിക്കച്ചവടം. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി എളമക്കരയിലെ ലോഡ്ജിൽ പോലീസ് മിന്നൽ പരിശോധന നടത്തി. കൊക്കെയ്ൻ, മെത്താഫെറ്റമിൻ, കഞ്ചാവ് എന്നിവയുടെ […]