video
play-sharp-fill

കാലവര്‍ഷം: കണ്‍ട്രോള്‍ റൂമില്‍ വിവരം നൽകണം

സ്വന്തം ലേഖകൻ കോട്ടയം: കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ഏത് ആവശ്യഘട്ടത്തിലും കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിവരം നല്‍കാവുന്നതാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി അറിയിച്ചു.  കളക്‌ട്രേറ്റിനു പുറമേ താലൂക്ക് ആസ്ഥാനങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്.  […]

കാറ്റിലും മഴയിലും അയർക്കുന്നത്ത് വീടുകൾ തകർന്നു

സ്വന്തം ലേഖകൻ അയർക്കുന്നം:  നീറിക്കാട് പ്രദേശത്ത് കനത്തമഴയിൽ മരങ്ങൾ കടപുഴകി വീടുകളുടെ മേൽ പതിക്കുന്നു. നീറിക്കാട് കല്ലമ്പള്ളിൽ വിനോദ് കെ.എസിന്റെ വീടിന്റെ മേൽക്കൂര അതിരാവിലെ വീയിയടിച്ച കാറ്റിൽ തേക്ക് മരം വീണ് പൂർണ്ണമായും തകർന്നു. മുറിയിൽ ഉറങ്ങിക്കിടന്ന കുട്ടി ചെറിയ പരിക്കുകളോടെ […]

മലപ്പുറത്ത് ലോകകപ്പ് പനി; വീടുമുതൽ ചക്ക വരെ ലോക നിറം പൂശി; തെരുവുകൾ റഷ്യയായി

ശ്രീകുമാർ മലപ്പുറം: റഷ്യയിലാണ് ലോകകപ്പെങ്കിലും മഞ്ഞയും നീലയും കടും ചുവപ്പും പുശി മലപ്പുറത്തെയും മലബാറിലെയും തെരുവുകൾ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. അർജന്റീനൻ ചക്കയും , ബ്രസീലിയൻ ഓട്ടോയും ,സ്പാനിഷ് തട്ടുകടയും , ജർമൻ വീടുകളും തെരുവുകൾ കീഴടക്കുകയും ചെയ്തു. റഷ്യയിലാണ് ലോക കപ്പെങ്കിലും ആവേശം […]

എച്ച് എൻ എൽ സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നു; സംരക്ഷണ സമിതിയുടെ സമരം വിജയത്തിലേക്ക്

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ ഏക കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എൻ.എൽ വിൽപ്പനക്കെതിരായി തൊഴിലാളികൾ നടത്തുന്ന രണ്ടാം ഘട്ട സത്യാഗ്രഹ സമരത്തിന്റെ 41-ാം ദിവസത്തെ വനിതാ തൊഴിലാളികളുടെ സത്യാഗ്രഹ സമരത്തെ അഭിസംബോധന  ചെയ്ത്  സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.ചന്ദ്രൻ പിള്ള സംസാരിച്ചു . […]

പുരുഷ പീഡനത്തിൽ നിന്നും ഐ.എ.എസുകാരിക്കും രക്ഷയില്ല: ലൈംഗിക അതിക്രമം തുറന്നെഴുതിയ ഐഎഎസുകാരിയുടെ പോസ്റ്റ് വൈറൽ

ചണ്ഡിഗഡ്‌: പിഞ്ചു  കുഞ്ഞിനെ പോലും പീഡനത്തിനിരയാക്കുന്ന  നാട്ടിൽ  ഉന്നത  ഉദ്യോഗസ്ഥന്റെ  ലൈംഗിക  പീഡനം തുറന്നു പറഞ്ഞ്  യുവ ഐഎഎസ് ഉദ്യോഗസ്ഥ. ഉന്നതോദ്യോഗസ്‌ഥന്‍ ലൈംഗികാതിക്രമത്തിനിരയാക്കുന്നതായി ചണ്ഡിഗഡിലെ യുവ ഐ.എ.എസുകാരിയാണ്ഫെ യ്‌സ്‌ബുക്കിൽ കുറിച്ചത്. ഹരിയാന സര്‍ക്കാര്‍ സര്‍വീസിലെ ഇരുപത്തെട്ടുകാരിയാണ്  മേൽ  ഉദ്യോഗസ്ഥനെതിരെ  പൊട്ടിത്തെറിച്ചത്. ഓഫീസില്‍ വിളിച്ചുവരുത്തി ഇദ്ദേഹം  […]

ജസ്നയുടെ തിരോധാനം: യുവതിയുടെ സുഹൃത്തായ യുവാവിന് നുണപരിശോധന

കോട്ടയം: ജസ്നയുടെ തിരോധാനത്തിൽ  പൊലീസിന്  നിർണായക സൂചന. സംഭവവുമായി ബന്ധപ്പെട്ട് ജസ്നയുടെ സുഹൃത്തും  സഹപാഠിയുമായ  യുവാവിനെ നുണ  പരിശോധനയ്ക്ക് വിധേയനാക്കിയേക്കും. ജെസ്‌നയെ കാണാതാകുന്നതിനു തൊട്ടുമുമ്പും ഇരുവരും തമ്മില്‍ ഫോണില്‍ സംസാരിച്ചിരുന്നു. അതേസമയം ചെന്നൈയിലുള്ള മറ്റൊരു മലയാളി ജെസ്‌നയെ മാര്‍ച്ച് 26ന് ചെന്നൈ അയനാവരത്ത് […]

കനത്ത കാറ്റും മഴയും: മരം വീണ് ജില്ലയിൽ കനത്ത നാശം; മൂലവട്ടത്തും കാരാപ്പുഴയിലും പനച്ചിക്കാട്ടും വീടുകൾ തകർന്നു

സ്വന്തം ലേഖകൻ ചിത്രങ്ങൾ – വിഷ്ണു ഗോപാൽ കോട്ടയം: ശക്തമായ മഴയിലും കാറ്റിലും ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വ്യാപക നാശനഷ്ടം. കാറ്റടിച്ച് മൂലേടം, പനച്ചിക്കാട്, വേളൂർ, വൈക്കം എന്നിവിടങ്ങളിലായി നൂറിലേറെ വീടുകൾ തകർന്നു. ഞായറാഴ്ച രാവിലെയാണ് കാറ്റും ശക്തമായ മഴയും ഉണ്ടായത്. […]

ഡി വൈ എസ്പിമാർ വാഴാത്ത കോട്ടയം: മാസം തികയാതെ തെറിച്ചത് ആറ് ഡിവൈഎസ്പിമാർ; സർക്കാരിന്റെ രണ്ടാം വർഷത്തിനിടെ എത്തുന്നത് ഏഴാം ഡിവൈഎസ്പി

ശ്രീകുമാർ കോട്ടയം: കോട്ടയം പൊലീസ് സബ്ഡിവിഷനിൽ ഡി വൈ എസ്പിമാർ വാഴുന്നില്ല. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ  കാലത്ത് മൂന്നര വർഷത്തോളം സബ് ഡിവിഷനെ നയിച്ച ഡിവൈഎസ്പിയും ഇപ്പോൾ  എസ് പിയുമായ വി.അജിത്തിനു ശേഷമുള്ള രണ്ടര വർഷത്തിനിടെ സബ് ഡിവിഷനിൽ നിന്നും തെറിച്ചത് […]

ടിപ്പറും ബസും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു

സ്വന്തം ലേഖകൻ പാമ്പാടി: മീനടത്ത്​ സ്വകാര്യബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച്​ ടിപ്പർ ഡ്രൈവർ മരിച്ചു. 13പേർക്ക്​ പരിക്ക്​. ലോറി ഡ്രൈവര്‍ പൂവന്തുരുത്ത് സ്വദേശി അനിയന്‍കുഞ്ഞാണ്​ (43) മരിച്ചത്. ശനിയാഴ്​ച ഉച്ചക്ക്​ രണ്ടിന്​ ഇലക്കൊടിഞ്ഞി-വെട്ടത്തുകവല റൂട്ടില്‍ മാളികപ്പടി ജങ്ഷനുസമീപമാണ് അപകടം. അപകടത്തില്‍ ഗുരുതരമായി […]

ചങ്ങനാശേരി റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: പാതയിരട്ടിപ്പക്കലുമായി ബന്ധപ്പെട്ട് ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ പുതുതായി പണികഴിപ്പിച്ച സ്റ്റേഷൻ കെട്ടിടം കേന്ദ്ര റെയിൽവേ സഹമന്ത്രി രാജൻ ഗൊഹൈൻ നാടിന് സമർപ്പിച്ചു.കൊങ്കൺ പാതയിൽ സർവീസ് നടത്തുന്ന ഒന്നോ രണ്ടോ ട്രെയിനുകൾക്കും ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശ്ശേരി സ്റ്റോപ്പ് അനുവദിക്കുന്നതുമായി […]