video
play-sharp-fill

കാഞ്ഞങ്ങാട് പഞ്ചായത്തിൽ വിവരാവകാശം നൽകിയാൽ വീട്ടിൽ കയറി മർദ്ദിക്കും

സ്വന്തം ലേഖകൻ കാഞ്ഞങ്ങാട്: പഞ്ചായത്തിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയ വ്യക്തിയെ വീട്ടിൽക്കയറി മർദിച്ചു. വേലാശ്വരം രൂപ നിവാസിലെ ടി.വി.നാരായണനെയാണ് കഴിഞ്ഞ ദിവസം ഒരു സംഘം രാത്രി വീട്ടിൽക്കയറി കഴുത്തുഞെരിക്കുകയും അടിക്കുകയും ചെയ്തത്. താൻ രഹസ്യമായി കൊടുത്ത അപേക്ഷയിലെ വിവരങ്ങൾ എങ്ങനെയാണ് […]

മാനിറച്ചിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വൻതുകയ്ക്ക് വേട്ടക്കാർ നൽകിയത് പട്ടിയിറച്ചി; ഇറച്ചി കഴിച്ചവരെല്ലാം ആശുപത്രിയിൽ

സ്വന്തം ലേഖകൻ കാളികാവ്: മാനിറച്ചിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വൻതുകയ്ക്ക് പട്ടി ഇറച്ചി നൽകി നാട്ടുകാരെ പറ്റിച്ച് വേട്ടക്കാർ. ഇറച്ചി വേവാൻ മാനിറച്ചി വേവുന്നതിലും കൂടുതൽ സമയം എടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംശയം തോന്നിയ നാട്ടുകാർ തിരച്ചിലിൽ നടത്തിയതോടെ മലയോരത്ത് നിരവധി പട്ടികളുടെ തലകൾ […]

സംസ്ഥാനത്ത് എല്ലാ സ്റ്റേഷനുകളും ഇനി സി.ഐമാരുടെ നിയന്ത്രണത്തിൽ; ക്രമസമാധാനം നിയന്ത്രിക്കാൻ അഡീഷണൽ എസ്പിമാരെ നിയമിക്കാനും മന്ത്രിസഭയുടെ അംഗീകാരം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള പൊലീസിലെ ഘടന മാറ്റത്തിന് മന്ത്രിസഭയുടെ അംഗീകാരം. ജില്ലാ പൊലീസ് മേധാവിക്കു താഴെ ക്രമസമാധാന ചുമതല ഏകോപിപ്പിക്കാൻ 17 അഡീഷണൽ എസ്പിമാരെ നിയമിക്കണമെന്ന് ആഭ്യന്തര വകുപ്പിന്റെ ശുപാർശ മന്ത്രിസഭ അംഗീകരിച്ചു. സംസ്ഥാനത്തെ മുഴുവൻ സ്റ്റേഷനുകളിലും എസ്.എച്ച്.ഒ മാരായി […]

വൈദ്യുതി പോസ്റ്റ് റോഡിലേയ്ക്ക് ചരിഞ്ഞു: സ്റ്റാർ ജംഗ്ഷനിലെ വൈദ്യുതി വിതരണം മുടങ്ങി; സ്റ്റാർ ജംഗ്ഷനിലെ ഇടവഴിയിൽ ഗതാഗതം നിരോധിച്ചു

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ വൈദ്യുതി പോസ്റ്റ് റോഡിലേയ്ക്ക് ചരിഞ്ഞതോടെ നഗരത്തിലെ വൈദ്യുതി വിതരണം ഭാഗീകമായി തടസപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിൽ എം.സി റോഡിലൂടെ കടന്നു പോയ കണ്ടെയ്നർ ലോറി ഉടക്കിയാണ് ആദം ടവറിലേയ്ക്കുള്ള ട്രാൻസ്ഫോമർ സ്ഥാപിച്ചിരുന്ന പോസ്റ്റ് ചരിഞ്ഞത്.  സ്റ്റാർ […]

സുപ്രീം കോടതി വിധി നിരാശജനകമെന്ന് ക്ഷേത്ര തന്ത്രിയും വെള്ളാപ്പള്ളിയും ; വിയോജിപ്പ് രേഖപ്പെടുത്തി ജസ്റ്റിസ് ഇന്ദു മൽഹോത്ര: വിധി നടപ്പാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

സ്വന്തം ലേഖകൻ കോട്ടയം: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി നിരാശജനകമെന്ന് ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവര് പ്രതികരിച്ചു. എന്നാൽ പൗരനെന്ന നിലയിൽ വിധിയെ മാനിക്കുന്നുവെന്നും തന്ത്രി വ്യക്തമാക്കി. വിധി നിരാശാജനകമെന്ന് എ സ് എൻഡിപി ജനറൽ സെക്രട്ടറി […]

നഗരത്തിൽ അപകടകരമായി നിന്ന കെട്ടിടം പൊളിച്ചു നീക്കി: പൊളിച്ചു നീക്കിയത് അർധരാത്രിയിൽ നഗരസഭ അധികൃതർ എത്തി; തേർഡ് ഐ ന്യൂസ് ലൈവ് ബിഗ് ഇംപാക്ട്

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ പുളിമൂട് ജംഗ്ഷനിൽ അപകടകരമായി നിന്ന കെട്ടിടം നഗരസഭ അധികൃതർ പൊളിച്ചു നീക്കി. കെട്ടിടം അപകടാവസ്ഥയിലായി ഒരു മാസം കഴിഞ്ഞിട്ടും കെട്ടിടത്തിന്റെ ഉടമ ഇത് പൊളിച്ചു നീക്കാൻ തയ്യാറായിരുന്നില്ല.  ഇതു സംബന്ധിച്ചു തേർഡ് ഐ ന്യൂസ് ലൈവ് […]

ആരാധനയ്ക്ക് തുല്യ അവകാശം; ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനമനുവദിച്ച് സുപ്രീംകോടതിയുടെ നിർണായക വിധി

സ്വന്തം ലേഖകൻ ന്യൂഡൽഹി: നീണ്ട വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതിയുടെ നിർണായക വിധി. എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ കയറാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ശബരിമല സന്നിധാനത്ത് 10 നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന […]

ചേർത്തലയിൽ നിന്ന് ഒളിച്ചോടിയ ഗുരുനാഥയേയും ശിഷ്യനേയും കണ്ടെത്തി

സ്വന്തം ലേഖകൻ ആലപ്പുഴ : ചേർത്തലയിൽ നിന്ന് ഒളിച്ചോടിയ ഗുരുനാഥയേയും ശിഷ്യനേയും കണ്ടെത്തി. ചെന്നൈയിൽ നിന്നാണ് മുഹമ്മ പോലീസ് ഇവരെ കണ്ടെത്തിയത്. ഇരുവരേയും ഇന്ന് രാത്രിയോടെ ചേർത്തലയിലെത്തിക്കും. ഫോൺവിളികളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരെ കണ്ടെത്തിയത്. ഞായറാഴ്ചയാണ് തണ്ണീർമുക്കത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ […]

പ്രളയത്തിന് പിന്നാലെ കുരുട്ടായി മലയിൽ ഒന്നര കിലോമീറ്റർ നീളത്തിൽ വിള്ളൽ ; ഞെട്ടലോടെ നാട്ടുകാർ

  സ്വന്തം ലേഖകൻ മൂവാറ്റുപുഴ : പ്രളയക്കെടുതിക്ക് ശേഷം കേരളത്തിലെ പലഭാഗത്തും മണ്ണിടിച്ചിൽ അടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടായ ഭാഗങ്ങൾ ഇപ്പോഴും പഴയ നിലയിലേക്ക് എത്തിയിട്ടില്ല. അതിനിടയിൽ മൂവാറ്റുപുഴയിൽ തൃക്കളത്തൂർ കുരുട്ടായി മലയിൽ രൂപപ്പെട്ട നീളൻ വിള്ളൽ പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഒന്നര കിലോമീറ്ററിലധികം […]

തിരുവിതാംകൂർ ദേവസ്വം ബോർഡ് അഴിമതി; നവംബർ 5നകം അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: നവംബർ 5നകം തിരുവിതാംകൂർ ദേവസ്വം ബോർഡ് അഴിമതി കേസിൽ നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടു. നിയമ വിരുദ്ധമായി 2015-2017 കാലയളവിൽ അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, ബോർഡ് അംഗം […]