![ചേർത്തലയിൽ നിന്ന് ഒളിച്ചോടിയ ഗുരുനാഥയേയും ശിഷ്യനേയും കണ്ടെത്തി ചേർത്തലയിൽ നിന്ന് ഒളിച്ചോടിയ ഗുരുനാഥയേയും ശിഷ്യനേയും കണ്ടെത്തി](https://i0.wp.com/thirdeyenewslive.com/storage/2018/09/tcr.jpg?fit=712%2C400&ssl=1)
ചേർത്തലയിൽ നിന്ന് ഒളിച്ചോടിയ ഗുരുനാഥയേയും ശിഷ്യനേയും കണ്ടെത്തി
സ്വന്തം ലേഖകൻ
ആലപ്പുഴ : ചേർത്തലയിൽ നിന്ന് ഒളിച്ചോടിയ ഗുരുനാഥയേയും ശിഷ്യനേയും കണ്ടെത്തി. ചെന്നൈയിൽ നിന്നാണ് മുഹമ്മ പോലീസ് ഇവരെ കണ്ടെത്തിയത്. ഇരുവരേയും ഇന്ന് രാത്രിയോടെ ചേർത്തലയിലെത്തിക്കും. ഫോൺവിളികളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരെ കണ്ടെത്തിയത്. ഞായറാഴ്ചയാണ് തണ്ണീർമുക്കത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 40 കാരിയായ അധ്യാപികയെയും 10-ാം ക്ലാസ് വിദ്യാർഥിയെയും കാണാതായത്. വിദ്യാർഥിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാരാണ് മുഹമ്മ പോലീസിൽ ആദ്യം പരാതി നൽകിയത്. പിന്നീടാണ് ഇതേ സ്‌കൂളിലെ ചേർത്തല സ്വദേശിനിയായ അധ്യാപികയേയും കാണാനില്ലെന്നുള്ള പരാതി ചേർത്തല പോലീസിന് ലഭിച്ചത്. ഇതോടെ അധ്യാപികയും വിദ്യാർഥിയും ഒന്നിച്ച് കടന്നതാണെന്ന സൂചനകൾ പോലീസിന് ലഭിച്ചു. മൊബൈൽ ഫോൺ കോളുകൾ പരിശോധിച്ചതിൽ ഞായറാഴ്ച തണ്ണീർമുക്കത്തുനിന്നാണ് ഇരുവരും യാത്രായായതെന്ന വിവരം പോലീസിന് ലഭിച്ചു. ഇതിനുശേഷം ഇരുവരുടെയും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തിങ്കളാഴ്ച വൈകീട്ട് ഫോൺ ഓണായപ്പോൾ ഇവർ വർക്കല പരിധിയിലാണെന്ന് കണ്ടെത്തി. അവിടെ നിന്നാണ് ഇവർ ചെന്നൈയിലെത്തിയത്. വിദ്യാർഥി തണ്ണീർമുക്കം സ്വദേശിയാണ്. ചേർത്തല സ്വദേശിയായ അധ്യാപിക ഭർത്താവുമായി പിരിഞ്ഞുനിൽക്കുകയാണ്. ഇവർക്ക് 10 വയസ്സുള്ള മകനുണ്ട്.