തിരുവിതാംകൂർ ദേവസ്വം ബോർഡ് അഴിമതി; നവംബർ 5നകം അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ വിജിലൻസ് കോടതി ഉത്തരവ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നവംബർ 5നകം തിരുവിതാംകൂർ ദേവസ്വം ബോർഡ് അഴിമതി കേസിൽ നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടു. നിയമ വിരുദ്ധമായി 2015-2017 കാലയളവിൽ അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, ബോർഡ് അംഗം അജയ് തറയിൽ എന്നിവർ കരാറുകാരുമായി ഗൂഡാലോചന നടത്തി മരാമത്ത് ജോലികൾക്ക് മൂന്നിരട്ടി തുക കൂട്ടി നൽകിയും വ്യാജ രേഖകളുപയോഗിച്ച് യാത്രാപ്പടി എഴുതിയെടുത്തും ലക്ഷങ്ങളുടെ അഴിമതി നടത്തിയെന്നാണ് ആരോപണം.
Third Eye News Live
0