video
play-sharp-fill

വിശ്വാസ വോട്ടെടുപ്പ് വൈകുന്നേരം നാല് മണിക്ക്

ബംഗളൂരു: വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി കർണാടകയിൽ നിന്നും ഹൈദരാബാദിലേക്ക് മാറ്റിയിരുന്ന കോൺഗ്രസ്-ജെ.ഡി.എസ് എം.എൽ.എമാർ ഇന്ന് രാവിലെ ബംഗളൂരുവിൽ തിരിച്ചെത്തി. ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ കൊടുത്തിരുന്ന 15 ദിവസത്തെ സമയം പിൻവലിച്ച് ഇന്ന് വൈകുന്നേരം 4 മണിക്ക് ഭൂരിപക്ഷം തെളിയിക്കണമെന്ന് യെദ്യൂരപ്പയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനോടനുബന്ധിച്ചാണ് എം.എൽ.എമാരുടെ മടങ്ങിവരവ്. രാവിലെ തന്നെ സഭാനടപടികൾ ആരംഭിക്കും. രാവിലെ 10.30ന് പ്രോടൈം സ്പീക്കറെ നിയമിച്ചത് സംബന്ധിച്ച് കോൺഗ്രസ്സും ജെ.ഡി.എസുമായി നൽകിയ കേസ് സുപ്രീംകോടതി പരിഗണിക്കും. തുടർന്ന് 11 മണിമുതൽ നിയമസഭാംഗങ്ങളുടെ സത്യ പ്രതിജ്ഞ നടക്കും. രാവിലെ പതിനൊന്ന് […]

ക്യൂബയിൽ വൻ വിമാന ദുരന്തം: മരണം നൂറുകഴിഞ്ഞു

സ്വന്തം ലേഖകൻ ഹവാന: ക്യൂബയിൽ വൻ വിമാന ദുരന്തം നൂറുപേരിലധികം കൊല്ലപ്പെട്ടതായി പ്രാഥമിക റിപ്പോർട്ട്. ബോയിംഗ് 737 എന്ന രാജ്യാന്തര സർവീസ് നടത്തുന്ന വിമാനമാണ് ഇപ്പോൾ തകർന്നുവീണിരിക്കുന്നത്. വിമാനത്താവളത്തിൽ നിന്നുള്ള ടേക്ക് ഓഫിനിടെയായിരുന്നു അപകടം. ഹവാനയിലെ ജോസ് മാർട്ടി അന്താരാഷ്ട്ര വിമാത്താവളത്തിൽ നിന്ന് പറന്ന് ഉയർന്ന് , മിനിറ്റുകൾക്കകമാണ് വിമാനം തകർന്ന് വീണത്. ക്യൂബയുടെ കിഴക്കൻ നഗരമായ ഹൊൽഗ്യൂനിലേക്ക് പോയതായിരുന്നു വിമാനം. ഒമ്പത് ജീവനക്കാരടക്കം 113 പേർ വിമാനത്തിലുണ്ടായിരുന്നു. ഇതിൽ മൂന്നു പേർ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടേക്ക് […]

രണ്ടു വർഷമായി ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചു; 19 കാരൻ പിടിയിൽ

ക്രൈം ഡെസ്‌ക് പത്തനംതിട്ട: രണ്ടു വർഷമായി സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ച കേസിൽ പത്തൊൻപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ ആരുമില്ലാത്ത സമയത്ത് സഹായത്തിനെന്ന പേരിൽ ചെന്നാണ് പതിമൂന്നുകാരിയായ പെൺകുട്ടിയെയും, പന്ത്രണ്ടുകാരനായ ആൺകുട്ടിയെയും പീഡിപ്പിച്ചത്. പന്നിവിഴ സ്വദേശി സ്റ്റെജിൽ ബാബു (19) വിനെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. അസുഖ ബാധിതയായ കുട്ടികളുടെ അമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. വാടക വീട്ടിൽ ആയിരുന്നു ഇവരുടെ താമസം. കണ്മുന്നിൽ മക്കൾ പീഢിപ്പിക്കപെടുന്നത് കണ്ടപ്പോഴും ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന മാതാവിന് ഒന്നും […]

വാഹന പരിശോധനയ്ക്കിടെ ഓട്ടോറിക്ഷ എം.വി.ഐയെ ഇടിച്ചിട്ടു

സ്വന്തം ലേഖകൻ കോട്ടയം: വാഹന പരിശോധനയ്ക്കായി കൈകാട്ടിയ എം.വി.ഐയെ ഓട്ടോറിക്ഷ ഇടിച്ചിട്ടു. ഇടിയുടെ ആഘാതത്തിൽ എം.വി.ഐയ്ക്ക് പരിക്കേറ്റു. അമിത വേഗത്തിൽ പരിശോധന വെട്ടിച്ച് കടക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ പിക്കപ്പ് വാനിലും ഇടിച്ചു. അപകടത്തിൽ കൈയ്ക്ക് സാരമായി പരിക്കേറ്റ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.ബി ജയചന്ദ്രനെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പാമ്പാടി കാളച്ചന്തയ്ക്ക് സമീപത്ത് വാഹന പരിശോധന നടത്തുകയായിരുന്നു ജയചന്ദ്രൻ. ഈ സമയം കെ.കെ റോഡിൽ പൊൻകുന്നം ഭാഗത്തു നിന്നു വരികയായിരുന്നു ഓട്ടോറിക്ഷ. ഇദ്ദേഹം കൈകാട്ടിയെങ്കിലും വാഹനം […]

എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വിമാനത്താവളത്തിൽ നിന്നു പൊലീസ് പിടികൂടി

സ്വന്തം ലേഖകൻ കോട്ടയം: എട്ടു വയസുകാരിയെ പീഡിപ്പിച്ച ശേഷം വിദേശത്തേയ്ക്കു നാടുവിട്ട പ്രതിയെ വിമാനത്താവളത്തിൽ വച്ച് പൊലീസ് പിടികൂടി. വിദേശത്തു നിന്നു മടങ്ങിയെത്തുന്നതിനിടെയാണ് ഇയാളെ തന്ത്രപരമായി നെടുമ്പാശേരിയിൽ നിന്നും പൊലീസ് പിടികൂടിയത്. അറസ്റ്റിലായ നെടുങ്ങാടപ്പള്ളി കണിയാംകുന്ന് ഇരുപ്പക്കൽ അനൂപ് തമ്പിയെ(30) കോടതിയിൽ ഹാജരാക്കി പൊലീസ് റിമാൻഡ് ചെയ്തു. ഒരു വർഷം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. അയൽവാസിയായ പെൺകുട്ടിയെ ഇയാൾ രണ്ടു മാസത്തോളം ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. ഇതിനിടെയാണ സംഭവത്തിനുശേഷം ഇയാൾ വിദേശത്ത് പോകുകയുമായിരുന്നു. സ്‌കൂളിൽ നടത്തിയ കൗൺസിലിങിനിടെ കുട്ടി അധ്യാപകരോട് വിവരം പറയുകയും ചെയ്തു. തുടർന്ന് […]

സൗദി രാജകുമാരൻ കൊല്ലപ്പെട്ടു..? റിപ്പോർട്ടുകളുമായി മാധ്യമങ്ങൾ

സ്വന്തം ലേഖകൻ റിയാദ്: സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ കൊല്ലപ്പെട്ടെന്ന റിപ്പോർട്ടുകളുമായി അന്താരാഷ്ട്ര മാധ്യമങ്ങൾ രംഗത്ത്. രാജകുമാരന്റെ തിരോധാനം ഒരു മാസം പിന്നിടുമ്പോഴാണ് വിശ്വസനീയമെന്നു തോന്നുന്ന റിപ്പോർട്ടുകളുമായി മാധ്യമങ്ങൾ എത്തുന്നത്. ഏപ്രിൽ 21ന് ശേഷം ഇദ്ദേഹം പൊതുവേദികളിൽ എത്താതായതിനെ തുടർന്നാണ് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ കൊല്ലപ്പെട്ടുവെന്ന സൗദി ഇന്റലിജൻസിന്റെ റിപ്പോർട്ട് തങ്ങൾക്കു ലഭിച്ചുവെന്നാണ് ടെഹ്റാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘കഹ്യാൻ’ പത്രം റിപ്പോർട്ട് ചെയ്യുന്നത്. റിയാദിന് നേർക്ക് ഹൂതി വിമതരുടെ ആക്രമണം ഉണ്ടായതിന് ശേഷമാണ് ഈ തിരോധാനമെന്നായിരുന്നു ഫാർസ് […]

യെദ്യൂരപ്പ സർക്കാർ ഭൂരിപക്ഷം തെളിയിക്കണം; ബി. ജെ. പിയുടെ വാദങ്ങൾ കോടതി തള്ളി.

ബംഗളൂരു: കർണാടകയിൽ വിശ്വാസ വോട്ടെടുപ്പ് നാളെ നാലുമണിക്ക് നടത്താൻ സുപ്രീംകോടതി നിർദ്ദേശം. കൂടുതൽ സമയം വേണമെന്ന് ബിജെപിയുടെ ആവശ്യം കോടതി തള്ളി. എന്നാൽ കോൺഗ്രസും ജെഡിഎസും കോടതി തീരുമാനത്തെ അനുകൂലിച്ചു. കർണാടകയിൽ യെദ്യൂരപ്പ സർക്കാരിന് നിയമസഭയിൽ നാളെ ഭൂരിപക്ഷം തെളിയിക്കാനാവുമോ എന്നു സുപ്രീം കോടതി ചോദിച്ചിരുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കാമെന്ന നിലപാടു തുടരുന്നതിനിടെ സർക്കാരുണ്ടാക്കാൻ തീരുമാനം എടുത്തതെങ്ങനെയെന്ന് ജസ്റ്റിസ് എ.എസ്.സിക്രി ചോദിച്ചു. മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ ഗവർണർക്കു നൽകിയ കത്തുകൾ പരിശോധിക്കുന്നതിനിടെയാണു കോടതിയുടെ ചോദ്യം. ബിജെപി വലിയ ഒറ്റകക്ഷിയാണെന്നു ബിജെപിക്ക് സർക്കാർ […]

റോഡപകടം തടയുന്നതിനായി ഇനി 85 സ്‌ക്വാഡുകൾ.

തിരുവനന്തപുരം: റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി മോട്ടോർ വാഹന വകുപ്പിന്റെ 85 സ്‌ക്വാഡുകൾ നിരത്തിലിറങ്ങുന്നു. അപകടസാധ്യതയേറിയ മേഖലകളിലായിരിക്കും സ്‌ക്വാഡുകളുടെ സാന്നിധ്യം കൂടുതൽ ഉണ്ടാകുക. നിയമലംഘനങ്ങൾ കയ്യോടെ പിടികൂടുകയും അപകടങ്ങളിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇവരുടെ ചുമതല. ഇതിനായി ഗതാഗതവകുപ്പിൽ 262 പേരുടെ തസ്തിക സൃഷ്ടിക്കാൻ സർക്കാർ അംഗീകാരം നൽകി. രാത്രിയും പകലും സ്‌ക്വാഡിന്റെ സാന്നിധ്യം ഉണ്ടാകും. ശബരിമല പാതയിൽ ഈ പദ്ധതി നടപ്പാക്കുകയും അത് ഫലപ്രദമായതിനെ തുടർന്നാണ് സംസ്ഥാനം മുഴുവനും ഇത് നടപ്പിലാക്കുന്നത്. നിലവിലെ 34 സ്‌ക്വാഡുകൾക്ക് പുറമെ 51 പുതിയ സ്‌ക്വാഡുകളാണ് വരുന്നത്. കാസർകോട്, […]

ആ അമ്മമനം നിറഞ്ഞു: പത്തു വർഷം മുൻപ് കാണാതായ മകനെ കണ്ട് അമ്മയുടെ കണ്ണു നിറഞ്ഞു

സ്വന്തം ലേഖകൻ തിരുവനന്തപുരം: പത്തു വർഷം മുൻപ് കാണാതായ മകനെ തേടി കിലോമീറ്ററുകളോളം സഞ്ചരിച്ച അമ്മയ്ക്ക് ഒടുവിൽ ആശ്വാസ വാക്ക്. കൊയിലാണ്ടി സ്വദേശിനിയായ ജാനകിയമ്മയുടെ കണ്ണീരണിഞ്ഞ കണ്ണുകൾ കണ്ണു നിറഞ്ഞ് മകനെ കണ്ടു. പത്തുവർഷംമുമ്പ് ജോലിതേടി വീടുവിട്ട മകൻ ഷാജികുമാറിനെയാണ് തിരികെ കിട്ടിയത്. മകനെത്തേടി തിരുവനന്തപുരത്ത് അലഞ്ഞു തിരിഞ്ഞ കൊയിലാണ്ടി സ്വദേശിനിയുടെ വാർത്ത മാധ്യമങ്ങൾ ഏറ്റെടുത്തതോടെയാണ് കൂടിച്ചേരലിനു വഴിയൊരുങ്ങിയത്. പത്തുവർഷങ്ങൾക്കിപ്പുറം ജാനകിയമ്മ മകനെ കൺനിറയെ കണ്ടു. ഷാജികുമാർ അമ്മയെ നെഞ്ചോടു ചേർത്തു പിടിച്ചു. കണ്ടുനിന്നവരുടെ പോലും കണ്ണും മനസും നിറഞ്ഞു. തലസ്ഥാനത്തെ ബേക്കറി വർക്കേഴ്സ് […]

കർണ്ണാടകയിലെ ജനാധിപത്യ ധ്വംസനം: കോൺഗ്രസ് നേതാക്കൾ ഇന്ന് രാഷ്ട്രപതിയെ കാണും

സ്വന്തം ലേഖകൻ ഡൽഹി: കർണ്ണാടകയിൽ ഗവർണർ നേരിട്ട് നടത്തിയ രാഷ്ട്രീയ അട്ടിമറിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ ഇന്ന് രാഷ്ട്രപതിയെ കാണും. ഇന്ന് സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധിക്കു ശേഷമായിരിക്കും നേതാക്കള്‍ രാഷ്ട്രപതിയെ കാണുന്നത്. കര്‍ണാടകയില്‍ മന്ത്രിസഭയുണ്ടാക്കാന്‍ യെദ്യൂരപ്പയെ ക്ഷണിച്ച നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എങ്കിലും സത്യപ്രതിജ്ഞ സ്റ്റേ ചെയ്യാന്‍ കോടതി തയ്യാറായില്ല. ഇന്നലെ രാജ്ഭവനില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വച്ച് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.