video
play-sharp-fill

ലോറി സമരം തുടരുന്നു. സംസ്ഥാനത്ത് പച്ചക്കറി വിലയിൽ മൂന്നിരട്ടി വരെ വർദ്ധനവ്, വൻ പ്രതിസന്ധിയിൽ ഹോട്ടലുകൾ; സമരം തുടർന്നാൽ ഓണക്കാല വിപണിയേയും ബാധിക്കും

സ്വന്തം ലേഖകൻ ലോറി സമരം ഒരാഴ്ച കഴിഞ്ഞതോടെ പഴം, പച്ചക്കറി, നിത്യോപയോഗ സാധനങ്ങൾ എന്നിവയുടെ വിലയിൽ മൂന്നിരട്ടിവരെ വർദ്ധനവ്. പച്ചക്കറി വില വർദ്ധനവ് ഏറ്റവും ഗുരുതരമായി ബാധിച്ചിരിക്കുന്നത് ഹോട്ടലുകളെയാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി എത്തുന്നത് വളരെ കുറഞ്ഞതോടെയാണ് ഈ വില കയറ്റം. സമരം തുടരുകയാണെങ്കിൽ ഇനിയും വില കൂടുമെന്നാണ് സൂചന. കേരളത്തിലേക്കുള്ള അരിയുടെ വരവും ഗണ്യമായി കുറഞ്ഞു. സമരം തുടർന്നാൽ ഓണക്കാല വിപണിയെ ബാധിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികൾ. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് സംസ്ഥാനത്തേക്ക് പച്ചക്കറി എത്തിക്കുന്നത്. പച്ചക്കറി ലോറികൾ എത്താത്തത് […]

കേരള പോലീസിന്റെ ചെറിയ തെറ്റുകൾപോലും പെരുപ്പിച്ച് കാണിക്കുന്ന മാധ്യമങ്ങൾ അവരുടെ നന്മ തിരിച്ചറിയുന്നില്ല

ശ്രീകുമാർ ആലുവ: ഒന്നര വർഷം മുമ്പ് കാണാതായ സഹോദരനെ തേടിയെത്തിയ അസം സ്വദേശിക്ക് ആലുവ പൊലീസിനെ ഒരു കാലത്തും മറക്കാനാവില്ല. അസമിലെ മിർസാപൂറിലെ ഹാർഡ് വെയർ വ്യാപാരിയായ ജോഗേഷ് ദാസാണ് (32) 2017 ഫെബ്രുവരി അഞ്ചിന് നാടുവിട്ടത്. തൊട്ടടുത്ത ദിവസം തന്നെ അവിടുത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി രാജ്യത്തിന്റെ പല ഭാഗങ്ങളിലും പല വഴിക്ക് അന്വേഷണം നടത്തിയെങ്കിലും ജോഗേഷ് ദാസിനെ കണ്ടെത്താനായില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നു. ഒരിക്കൽ ഫോൺ ബെല്ല് അടിച്ചപ്പോൾ ജോഗേഷ് കേരളത്തിലുണ്ടെന്ന് അസം പൊലീസിന് മനസിലായി. മിർസാപൂർ എസ്.ഐ. അമിൽ […]

കാണാതായ യുവതിയെ കണ്ടെത്തി മടങ്ങിയ പോലീസ് സംഘം സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചു; വനിതാ പോലീസ് ഉൾപ്പടെ മൂന്നുപേർ മരിച്ചു

സ്വന്തം ലേഖകൻ ആലപ്പുഴ:കാണാതായ യുവതിയെ കണ്ടെത്തി മടങ്ങിയ പോലീസുകാരുടെ കാർ അപകടത്തിൽ പെട്ട് പൂർണ്ണമായി തകർന്നു.മൂന്നു പേർ മരിച്ചു. ദേശീയപാതയിൽ അമ്പലപ്പുഴ കരൂരിനു സമീപമാണ് പൊലീസ് സംഘം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചത്. കൊട്ടിയം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ശ്രീകല(30), കാർ ഡ്രൈവർ നൗഫൽ, കൊട്ടിയം സ്വദേശിനിയായ ഹസീന (30) എന്നിവരാണു മരിച്ചത്. സിവിൽ പൊലീസ് ഓഫിസർ നിസാറി(42)നെ ഗുരുതര പരുക്കുകളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ അഞ്ചരയോടുകൂടി കരൂരിൽ ദേശീയ പാതയിലാണ് അപകടം. കൊട്ടിയം സ്വദേശി ഹസീനയെ കാണാതായതായി […]

വെള്ളപ്പൊക്കത്തിൽ വളം ഗോഡൗൺ വെള്ളത്തിൽ മുങ്ങി; നാട്ടുകാരുടെ കിണറ്റിൽ വിഷം കലർന്നു; വെള്ളപ്പൊക്ക ദുരിതത്തിൽ നിന്നും രക്ഷപെട്ടവർ വീണ്ടും ദുരിതക്കയത്തിൽ

സ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴയിൽ ഉയർന്ന വെള്ളപ്പൊക്കത്തിനൊപ്പം ഒരു പ്രദേശത്തെയാകെ വിഷത്തിൽ മുക്കി ഒറു വളം ഗോഡൗൺ. പാറമ്പുഴ പുത്തേട്ട് കവലയിലെ വളം ഗോഡൗണാണ് നാട്ടുകാരുടെ മുഴുവൻ വെള്ളം കുടി മുട്ടിച്ചത്. ഒരാഴ്ച നീണ്ടു നിന്ന വെള്ളപ്പൊക്കത്തിൽ ഈ  ഗോഡൗൺ പൂർണമായും വെള്ളത്തിൽ മുങ്ങിയിരുന്നു. ഇതേ തുടർന്നു ഗോഡൗണിലെ 30 ചാക്ക് വളം സമീപ പ്രദേശത്തെ കിണറ്റിൽ കലരുകയായിരുന്നു. ട്രെയിൻ മാർഗം എത്തിച്ച യൂറിയ പുത്തേട്ട് സ്‌കൂളിനു സമീപത്തെ ഗോഡൗണിലാണ് സൂക്ഷിച്ചിരുന്നത്.  ഇതാണ് പ്രദേശത്തെ വീടുകളുടെ കിണറ്റിൽ കലർന്നത്. ഈ വെള്ളം ഉപയോഗിച്ചവർക്ക് […]

പതിനേഴുകാരൻ ഓടിച്ച ആഡംബര ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു: പതിനേഴുകാരനും പിതാവിനുമെതിരെ കേസ്

സ്വന്തം ലേഖകൻ ചക്കരക്കൽ: പ്ലസ്ടു വിദ്യാർത്ഥി ഓടിച്ച ആഡംബര ബൈക്ക് ഇടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ വിദ്യാർത്ഥിക്കും പിതാവിനുമെതിരെ കേസെടുത്തു. ചക്കരക്കൽ പള്ളിപൊയിൽ സ്വദേശി പരേതനായ കെ.കെ.കുമാരന്റെ ഭാര്യ പി. സാവിത്രി (64) മരിച്ച സംഭവത്തിലാണ് ചക്കരക്കൽ മൗവ്വഞ്ചേരി മാച്ചേരിയിലെ പി. സാരംഗ് (17) ഇയാളുടെ പിതാവ് പി.ചന്ദ്രൻ എന്നിവർക്ക് എതിരെയാണ് ചക്കരക്കൽ എസ്.ഐ പി.ബിജു കേസെടുത്തത്. ഇന്ന് രാവിലെ 8.45 ഓടെ ആയിരുന്നു സംഭവം. അസുഖ ബാധിതയായ അമ്മയെ കാണാൻ മുഴപ്പിലങ്ങാടെക്ക് പോകാൻ പള്ളിപൊയിൽ മഹാത്മമന്ദിരത്തിനു സമീപത്തെ ബസ് സ്റ്റോപ്പിലേക്ക് നടന്നു പോകുന്നതിനിടെ […]

കാഞ്ഞിരപ്പള്ളിയിലും ഫെയ്സ്ബുക്ക് പ്രണയ ദുരന്തം

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി: ഫെയ്‌സ് ബുക്ക് പ്രണയത്തിനൊടുവിൽ ദുരന്തം. എറണാകുളത്തുനിന്ന് തന്നെ തേടിയെത്തിയ യുവതിയെ ഉപേക്ഷിച്ചു കാമുകൻ മുങ്ങി. ഫേസ്ബുക്കിലെ ചിത്രത്തിൽ കണ്ട സൗന്ദര്യം യുവതിക്കില്ലെന്നു കണ്ടതോടെയാണു മുണ്ടക്കയം സ്വദേശിയായ യുവാവ് പെൺകുട്ടിയ്ക്കു ഉച്ചഭക്ഷണം വാങ്ങി കൊടുത്തതിനുശേഷം മുങ്ങിയത്. ഇന്ന് ഉച്ചക്കു കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലാണു സംഭവം. കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റിലെത്താൻ യുവാവ് ആവശ്യപ്പെടുകയായിരുന്നു. വിവാഹം കഴിക്കാമെന്നു വാഗ്ദാനം നൽകിയാണ് എത്താൻ ആവശ്യപ്പെട്ടത്. ഇതനുസരിച്ച് ബസ് സ്റ്റാൻഡിലെത്തിയ യുവതിയെ കണ്ടുമുട്ടിയ യുവാവ് ഹോട്ടലിൽ കയറ്റി ഭക്ഷണവും വാങ്ങി കൊടുത്തു. ഭക്ഷണം കഴിച്ച ശേഷം യുവതിയെ […]

റോഡ് മുറിച്ച് കടക്കുന്നതിനിടെ മനോരമയുടെ വാഹനമിടിച്ച് വീട്ടമ്മയ്ക്ക് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: റോഡ് മുറിച്ച് കടന്ന് ബസിൽ കയറാൻ പോകുന്നതിനിടെ മലയാള മനോരമയുടെ വാഹനം ഇടിച്ച് വീട്ടമ്മയ്ക്ക് പരിക്ക്. മൂലവട്ടം ഉറവൻകര കുഞ്ഞച്ചൻ സൂസമ്മ തോമസി(60) നാണ് പരിക്കേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സകൾക്ക് ശേഷം ഇവരെ കാരിത്താസ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ മൂലവട്ടം മണിപ്പുഴ – കടുവാക്കുളം റോഡിൽ ദിവാൻപുരം ജംഗ്ഷനിലായിരുന്നു അപകടം. നഗരത്തിലേയ്ക്കു വരുന്നതിനായി വീട്ടിൽ നിന്നും ഇറങ്ങിയ ഇവർ ബസ് വന്നതോടെ റോഡ് മുറിച്ച് കടക്കാൻ വേഗം […]

യൂത്ത് ഫ്രണ്ട് (എം) ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളി ആകുന്നു

സ്വന്തം ലേഖകൻ കോട്ടയം: വെള്ളപൊക്ക കെടുതിയിൽപ്പെട്ട് ദുരിതമനുഭവിക്കുന്ന മേഖലകളിലെ ആളുകളെ സഹായിക്കാനായി യൂത്ത്ഫ്രണ്ട് (എം) തീരുമാനിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി യൂത്ത്ഫ്രണ്ട് എം ഭാരവാഹികളും നേതാക്കളും ഭക്ഷ്യധാന്യങ്ങളും, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയ സാധനങ്ങൾ 31/7/18 ചൊവ്വാഴ്ച്ച, 9.30 AM ന് കോട്ടയം കേരളാ കോൺഗ്രസ് സംസ്ഥാന കമ്മറ്റി ഓഫീസിൽ എത്തിക്കും. തുടർന്ന് ഭക്ഷ്യ സാധനങ്ങൾ ജില്ലാ കളക്ടർ നിർദേശിക്കുന്ന ദുരിത മേഘലയിൽ കേരളാ കോൺഗ്രസ് ചെയർമാൻ കെ.എം.മാണി സാർ വിതരണം ചെയ്യുന്നതുമാണ്. പാർട്ടി വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി, MLA മാർ , […]

വൈദികരുടെ പീഢനം കേന്ദ്ര ഏജൻസി അന്വേഷിക്കണം; ദേശീയ വനിതാകമ്മിഷൻ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കേരളത്തിലെ വൈദികർക്കെതിരായ പീഡനേക്കസുകൾ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ദേശീയ വനിതാകമ്മിഷൻ രേഖാ ശർമ്മ ആവശ്യപ്പെട്ടു. ഇക്കാര്യം ശുപാർശ ചെയ്ത് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും റിപ്പോർട്ട് നൽകിയെന്ന് രേഖ ശർമ അറിയിച്ചു. വൈദികർക്കെതിരേയുള്ള പീഡന കേസുകൾ കേരളത്തിൽ കൂടി വരികയാണെന്നും പ്രതികൾക്ക് രാഷ്ട്രീയ സഹായം വേണ്ടതുപോലെ ലഭിക്കുന്നുണ്ടെന്നും വൈദികർക്കെതിരായ പീഡന കേസുകളിൽ പോലീസിന്റെ അന്വേഷണത്തിന് വേഗത പോരെന്നും രേഖാ ശർമ അഭിപ്രായപ്പെട്ടു. ഓർത്തഡോക്സ് വൈദികർ ബലാൽസംഗത്തിനിരയാക്കിയ യുവതിക്ക് സർക്കാർ ജോലി നൽകണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.

ഒടുവിൽ തൂക്കിലേറ്റിയത് റിപ്പർ ചന്ദ്രനെ; കഴുമരം കാത്ത് പതിനഞ്ചോളം പേർ

സ്വന്തം ലേഖകൻ കൊച്ചി: റിപ്പർ ചന്ദ്രന്റെ വധശിക്ഷയാണ് കേരളത്തിൽ ഏറ്റവും ഒടുവിൽ നടപ്പാക്കിയത്. 1991 ൽ കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു ചന്ദ്രനെ തൂക്കിലേറ്റിയത്. ആലുവ കൂട്ടക്കൊലക്കേസിലെ പ്രതി ആന്റണി, ജിഷ വധക്കേസിലെ പ്രതി അസം സ്വദേശി അമീറുൾ ഇസ്‌ളാം, പുത്തൻവേലിക്കര ഇരട്ടക്കൊല കേസിലെ പ്രതി ദയാനന്ദൻ, പുത്തൂർ ഷീല വധക്കേസിലെ ഒന്നാം പ്രതി കനകരാജൻ, കണിച്ചുകുളങ്ങര കൊലക്കേസിലെ പ്രതി ഉണ്ണി, ആമയൂരിൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി റജി, ആറ്റിങ്ങൽ ഇരട്ട കൊലക്കേസിലെ ഒന്നാംപ്രതി നിനോ മാത്യു തുടങ്ങി 15 ലേറെ പ്രതികൾക്ക് […]