പെരുമ്പാവൂരിൽ കോളേജ് വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊന്നു; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
സ്വന്തം ലേഖകൻ പെരുമ്പാവൂർ: പെരുമ്പാവൂരിൽ കോളജ് വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി. വീട്ടിൽ നിന്ന് തന്നെ കത്തിയെടുത്ത് പെൺകുട്ടിയുടെ കഴുത്തിന് കുത്തുകയായിരുന്നു. വാഴക്കുളം എംഇഎസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനി അന്തിനാട്ട് വീട്ടിൽ തമ്പിയുടെ മകൾ നിമിഷ (21)യാണ് കൊല്ലപ്പെട്ടത്. ആഴത്തിലുള്ള രണ്ട് കുത്താണ് നിമിഷയ്ക്ക് ഏറ്റത്. കഴുത്ത് അറക്കപ്പെട്ട നിലയിൽ യുവതി നിലവിളിച്ചു കൊണ്ട് വീട്ടിന് പുറത്തേക്ക് ഓടിയെത്തിയപ്പോഴാണ് അക്രമം പുറംലോകം അറിയുന്നത്. സംഭവത്തിൽ ഇതരസംസ്ഥാന തൊഴിലാളിയായ പശ്ചിമ ബംഗാളിലെ മൂർഷിദാബാദ് സ്വദേശിയായ ബിജു പിടിയിലായി. ഓടി രക്ഷപെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ […]