play-sharp-fill

ശുചീകരണത്തിന് കുട്ടിപോലീസും

  സ്വന്തം ലേഖകൻ ആർപ്പൂക്കര: പഞ്ചായത്തിലെ  ദുരിതാശ്വാസക്യാമ്പുകൾ ശുചീകരിക്കാനായി ജനമൈത്രി പോലീസിനൊപ്പം കുട്ടിപോലീസും കൈകോർത്തു. ആർപ്പൂക്കര എം.സി.വി.എച്ച്.എസ് സ്കൂളിലെ സ്റ്റുഡന്റസ് പോലീസ് കേഡറ്റ്സും (എസ്.പി.സി) അദ്ധ്യാപകരും ഗാന്ധിനഗർ ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരും ഒത്തുചേർന്നാണ് എം.സി.വി.എച്ച്.എസ് സ്കൂൾ, പനമ്പാലം എൽ പി. സ്കൂൾ  എന്നീ ദുരിതാശ്വാസക്യാമ്പുകളും സ്കൂൾ കോമ്പൗണ്ടും വഴികളും വൃത്തിയാക്കിയത്. സ്കൂൾ പ്രൻസിപ്പാൾ ജയിംസ് പി. ആൻറ്റണി, പോലീസ് ഉദ്യോഗസ്ഥരായ  സജിമോൻ, റെജിമോൻ, സെബാസ്റ്റ്യൻ അധ്യാപകരായ സജു പവിത്രൻ, റോബിൻ എസ് എന്നിവർ നേതൃത്വം നൽകി. ജില്ലയിലെ പ്രളയദുരിതാശ്വാസ  പ്രവർത്തനങ്ങളുടെ തുടർ പരിപാടികൾക്ക്  എസ്.പി.സി […]

മജിസ്ട്രേറ്റ് സ്‌കൂളിന്റെ കഞ്ഞിപ്പുരയിൽ കയറി: പൊലീസും ഒപ്പം കയറി: കഞ്ഞി വയ്ക്കാനല്ല, സ്‌കൂൾ വൃത്തിയാക്കാൻ; ദുരിതാശ്വാസ ക്യാമ്പായ സ്‌കൂൾ വൃത്തിയാക്കാൻ പൊലീസും മജിസ്ട്രേറ്റും രംഗത്ത്

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: പൊലീസിനും മജിസ്ട്രേറ്റിനും എന്താണ് സ്‌കൂളിൽ കാര്യമെന്ന് ഇനി ആരും ചോദിക്കരുത്. സ്‌കൂളിന്റെ കഞ്ഞിപ്പുരവരെ ഇന്ന് പൊലീസും മജിസ്ട്രേറ്റും കയ്യടക്കി. എന്തിനെന്നല്ലേ.ദുരിതാശ്വാസ ക്യാമ്പായിരുന്ന സ്‌കൂളും പരിസരവും വൃത്തിയാക്കാൻ. പ്രളയബാധിത പ്രദേശങ്ങളിൽ നിന്നുള്ള ആളുകളെ താമസിപ്പിച്ച സ്‌കൂളുകളിലെ ക്യാമ്പുകൾ ഒഴിഞ്ഞു പോയിരുന്നു. ബുധനാഴ്ച മുതൽ സ്‌കൂളുകൾ പൂർവ സ്ഥിതിയിൽ എത്തിത്തുടങ്ങുകയാണ്. ഇതിനു മുന്നോടിയായണ് ചൊവ്വാഴ്ച രാവിലെ മുതൽ ഏറ്റുമാനൂർ സി.ഐ എ.ജെ തോമസിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പായിരുന്ന സ്‌കൂൾ വൃത്തിയാക്കാൻ രംഗത്തിറങ്ങിയത്. ഗവ.ജെ.ബി എൽ പി സ്‌കൂൾ, പേരൂർ ജംഗ്ഷനിലെ സെന്റ് സെബാസ്റ്റ്യൻസ് […]

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുര കത്തുമ്പോൾ വാഴവെട്ടുന്നു: യൂത്ത്ഫ്രണ്ട് (എം)

സ്വന്തം ലേഖകൻ കോട്ടയം: കേരളത്തിലെ ജനങ്ങൾ പ്രളയക്കെടുതിയിൽ നിന്നും നീന്തി കര പറ്റി വിറങ്ങലിച്ച് എല്ലാം നഷ്ടപ്പെട്ട് നിൽക്കുമ്പോൾ കേരളത്തിൽ കരണ്ട് ചാർജ് വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാരും, പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാറും കേരളത്തിലെ ജനങ്ങളുടെ മേൽ വീണ്ടും സാമ്പത്തികഭാരം അടിച്ചേൽപ്പിച്ചിരിക്കുക ആണെന്നും. പുര കത്തുമ്പോൾ വാഴവെട്ടുന്ന പരിപാടിയാണ് ഇരു സർക്കാരുകളും നടത്തിയിരിക്കുന്നത് എന്നും യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അരോപിച്ചു. പ്രളയക്കെടുതിയിൽ നിന്നും കേരളത്തെ പുനരുദ്ധരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഏറ്റുമുട്ടൽ അവസാനിപ്പിക്കണം എന്നും യൂത്ത് ഫ്രണ്ട് (എം) […]

വൈദ്യുത പോസ്റ്റ് ചതിച്ചു: റോഡ് ഇടിഞ്ഞു; പുലിക്കുട്ടിശേരി – പരിപ്പ് റോഡ് തകർന്നു

സ്വന്തം ലേഖകൻ കോട്ടയം: അപകടാവസ്ഥയിലായ പോസ്റ്റ് നീക്കണമെന്ന് നാട്ടുകാർ പല തവണ ആവശ്യപ്പെട്ടിട്ടും കെ.എസ്.ഇ.ബി അധികൃതർ ചെയ്യാതിരുന്നതിനു നൽകേണ്ടി വന്ന വില വലുതായിരുന്നു. റോഡ് ഒരു വശത്തേയ്ക്ക് ഇടിഞ്ഞതോടെ, ഇതുവഴിയുള്ള ഗതാഗതം പോലും താറുമാറായി. പുലിക്കുട്ടിശ്ശേരി- പരിപ്പ് റോഡിന്റെ തോണി കടവ് റോഡരികാണ് ഇടിഞ്ഞ അപകടാവസ്ഥയിലായത്. ഈ റോഡരികിൽ നിന്ന വൈദ്യുത പോസ്റ്റ് നീക്കം ചെയ്യണമെന്ന് നാട്ടുകാർ പല തവണ കെ.എസ്.ഇ.ബി അധികൃതതരെ അറിയിച്ചിരുന്നു. എന്നാൽ, ഈ പോസ്റ്റ് നേരെയാക്കാനോ, തുടർ നടപടി സ്വീകരിക്കാനോ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. കഴിഞ്ഞ 13 നാണ് ഇതു […]

ഇതാണ് കേരളം; മലയാളികളുടെ ഒത്തൊരുമ ലോകത്തിന് തന്നെ മാതൃക; കുട്ടനാട് ശുചീകരണത്തിൽ പങ്കെടുക്കുന്നത് 70,000 പേർ

സ്വന്തം ലേഖകൻ കുട്ടനാട്: മലയാളികളുടെ ഒത്തൊരുമ ലോകത്തിന് തന്നെ മാതൃകയാവുകയാണ്. കുട്ടനാടിന്റെ ശുചീകരണ പ്രവർത്തനങ്ങൾക്ക് പങ്കെടുക്കുന്നത് 70,000 പേർ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ജില്ലയ്ക്കു പുറത്തുനിന്നും ആയിരങ്ങളാണ് ശുചീകരണ പ്രവർത്തനങ്ങൾക്കായി എത്തിയത്. മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികൾ ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായി തന്നെ രംഗത്തുണ്ട്. സന്നദ്ധ പ്രവർത്തകരും ജില്ലാ ഭരണസംവിധാനവും തദേശഭരണ സ്ഥാപന പ്രതിനിധികളും വിവിധ വകുപ്പുകളും സാങ്കേതികവിദ്യയും ഒരുപോലെ കൈകോർത്തുള്ള പ്രവർത്തനത്തിനാണ് തുടക്കമായിരിക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കുന്ന കർമപദ്ധതിക്കായി സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും സന്നദ്ധ പ്രവർത്തകരും ഉദ്യോഗസ്ഥരും അടങ്ങുന്ന 60,000 ആളുകൾ കുട്ടനാട്ടിലെത്തി. കുട്ടനാട്ടിലെ […]

വെള്ളമിറങ്ങി തുടങ്ങിയിട്ടും ദുരിതം ഒഴിയുന്നില്ല: ആർപ്പൂക്കരയിലെ വീടുകളിൽ ഇപ്പോഴും വെള്ളപ്പൊക്കം; വെള്ളം വറ്റിക്കാൻ വേണ്ടത് വമ്പൻ മോട്ടോറുകൾ

സ്വന്തം ലേഖകൻ ആർപ്പൂക്കര: ആർപ്പൂക്കര പഞ്ചായത്തിലെ ഒന്നാം വാർഡ് പടിഞ്ഞാറു വേമ്പനാട് കായലിന്റെ തീരത്ത പുത്തൻ കായൽ പ്രദേശത്തു താമസിക്കുന്നവരാണ് ഞങ്ങൾ. ഈ കഴിഞ്ഞ മഹാപ്രളയത്തിന് കായലിലെ ചുറ്റും ഉള്ള ബണ്ട് തകർന്നു വെള്ളം കായലിൽനിന്നും ഇരച്ചുകയറി വീടും മറ്റു ഉപയോഗ സാധനങ്ങളും നശിച്ചനിലയിലാണ്. ഇപ്പോളും വീടിനുള്ളിൽ അരയൊപ്പം വെള്ളം നിൽക്കുന്ന അവസ്ഥയാണ്. കുഞ്ഞുകുട്ടികൾ മുതൽ പ്രായമായവർ വരെ ഹൗസ്‌ബോട്ടിലും, ദുരിതാശ്വാസ ക്യാമ്പുകളിലുമായാണ് കഴിയുന്നത്. കായൽ നിരപ്പിൽ നിന്നും താഴെയിരിക്കുന്ന ഞങ്ങളുടെ വീടുകളിൽ കയറിയിരിക്കുന്ന വെള്ളം വറ്റിക്കണമെങ്കിൽ കൂറ്റൻ മോട്ടറുകൾ ആവശ്യമാണ്. പലരുടെയും ഉപജീവനമാർഗമായ […]

വരാപുഴ കേസിലും കെവിൻ കേസിലും ഉണ്ടായ നാണക്കേടിന് പലിശ സഹിതം തിരിച്ചുകൊടുത്ത് കേരളാ പോലീസ്

ശ്രീകുമാർ കോട്ടയം: വരാപുഴ കേസിലും കെവിൻ കേസിലും വരുത്തിയ നാണക്കേടിന് പലിശ സഹിതം തിരിച്ചുകൊടുത്തു കൈയ്യടി നേടി കേരളാ പോലീസ്. ലക്ഷക്കണക്കിനാളുകൾ ദുരിതത്തിലാകവേ എല്ലാം മറന്ന് കുടുംബത്തേയും മക്കളേയും പോലും കാണാതെ ദിവസങ്ങളോളം പ്രളയ മേഖലയിൽ ജോലി ചെയ്തു. പതിനായിരക്കണക്കിന് പ്രളയ ബാധിതർക്കാണ് പുതുജീവൻ നൽകിയത്. തങ്ങളുടെ ഡ്യൂട്ടി ജനസേവനമാണെന്ന് അവർ തെളിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണവും അവശ്യ വസ്തുക്കളും എത്തിച്ചതിലും പ്രധാന പങ്ക് പോലീസിനു തന്നെ. വിവിധ ക്യാമ്പുകളിൽ കഴിയുന്ന ദുരിതബാധിതർ ഒരിക്കലും കേരളാ പോലീസിനെ മറക്കില്ലെന്നാണ് പറയുന്നത്. രക്ഷപ്പെടുത്തൽ മുതൽ തറകഴുകാൻ […]

വരാപുഴ കേസിലും കെവിൻ കേസിലും ഉണ്ടായ നാണക്കേടിന് പലിശ സഹിതം തിരിച്ചുകൊടുത്ത് കേരളാ പോലീസ്

ശ്രീകുമാർ കോട്ടയം: വരാപുഴ കേസിലും കെവിൻ കേസിലും വരുത്തിയ നാണക്കേടിന് പലിശ സഹിതം തിരിച്ചുകൊടുത്തു കൈയ്യടി നേടി കേരളാ പോലീസ്. ലക്ഷക്കണക്കിനാളുകൾ ദുരിതത്തിലാകവേ എല്ലാം മറന്ന് കുടുംബത്തേയും മക്കളേയും പോലും കാണാതെ ദിവസങ്ങളോളം പ്രളയ മേഖലയിൽ ജോലി ചെയ്തു. പതിനായിരക്കണക്കിന് പ്രളയ ബാധിതർക്കാണ് പുതുജീവൻ നൽകിയത്. തങ്ങളുടെ ഡ്യൂട്ടി ജനസേവനമാണെന്ന് അവർ തെളിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണവും അവശ്യ വസ്തുക്കളും എത്തിച്ചതിലും പ്രധാന പങ്ക് പോലീസിനു തന്നെ. വിവിധ ക്യാമ്പുകളിൽ കഴിയുന്ന ദുരിതബാധിതർ ഒരിക്കലും കേരളാ പോലീസിനെ മറക്കില്ലെന്നാണ് പറയുന്നത്. രക്ഷപ്പെടുത്തൽ മുതൽ തറകഴുകാൻ […]

സ്‌കൂൾ നാളെ തുറക്കാനിരിക്കേ യൂണിഫോം നിർബന്ധമാക്കരുതെന്ന് ബാലാവകാശ കമ്മിഷൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്‌കൂളുകൾ നാളെ തുറക്കാനിരിക്കെ പ്രളയദുരിത ബാധിത പ്രദേശങ്ങളിലെ സ്‌കൂളുകളിൽ യൂണിഫോം ധരിച്ചെത്താൻ കുട്ടികളെ നിർബന്ധിക്കരുതെന്നു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവായി. കുട്ടികളുടെ പുസ്തകങ്ങളും നോട്ടുബുക്കുകളും വസ്ത്രങ്ങളും ഉൾപ്പെടെ സകലതും നഷ്ടപ്പെട്ട സാഹചര്യത്തിൽ ഇവ ക്ലാസിൽ കൊണ്ടുവരാൻ കഴിയാത്തതിന്റെ പേരിൽ ഒരുതരത്തിലുള്ള നടപടിയും കുട്ടികളുടെ മേൽ സ്വീകരിക്കാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു.സ്‌കൂൾ പരിസരവും ക്ലാസ് മുറികളും ശുചിമുറികളും വൃത്തിയാക്കാൻ കുട്ടികളെ നിയോഗിക്കരുതെന്നും ആയവ അദ്ധ്യാപകരും രക്ഷകർതൃ പ്രതിനിധികളും വൃത്തിയാക്കേണ്ടതുമാണ്. അനാരോഗ്യകരമായ ഒരു സാഹചര്യവും സ്‌കൂളുകളിൽ ഇല്ലെന്നും അധ്യാപക രക്ഷാകർതൃ സംഘടനകളും […]

മന്ത്രിമാരുടെയും എം എൽ എ മാരുടെ ശമ്പളം ഇരട്ടിയാക്കിയ തീരുമാനം ഒരു വർഷത്തേക്ക് മരവിപ്പിക്കണം; നഗര വികസന സമിതി

സ്വന്തം ലേഖകൻ കോട്ടയം: കേരള നിയമസഭ ഐക്യകണ്‌ഠേന പാസ്സാക്കിയ മന്ത്രിമാരുടെയും എം എൽ എ മാരുടെയും ശമ്പളം ഇരട്ടിയാക്കിയ തീരുമാനം അടിയന്തിരമായി പുനപ്പരിശോധിച്ച് നടപടി ഒരു വർഷത്തേക്ക് മരവിപ്പിക്കണമെന്ന് കോട്ടയം നഗര വികസന സമിതി ആവശ്യപ്പെട്ടു. സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കാത്ത പക്ഷം വെള്ളപ്പൊക്ക ദുരിതബാധിതരോട് ആത്മാർത്ഥതയുള്ള എം എൽ എ മാർ സ്വയം ആ തീരുമാനം നീട്ടിവയ്ക്കുവാൻ തയ്യാറാവണമെന്നും കോട്ടയത്ത് നടന്ന നഗര വികസന സമിതിയോഗം മന്ത്രിമാരോടും എം എൽ എ മാരോടും ആവശ്യപ്പെട്ടു.അങ്ങനെ അധിക ബാദ്ധ്യത വരുന്ന അഞ്ചരക്കോടി രൂപ ഖജനാവിലേക്ക് നൽകി […]